കണ്ണാടിചില്ലുകൊണ്ട് അനുജന്റെ കുറ്റേത്ത് സഹോദരന്‍ മരിച്ചു


വടകര: വടകരയില്‍ അനുജന്റെ കുത്തേറ്റ് ജ്യേഷ്ഠന്‍ മരിച്ചു.വില്യാപ്പള്ളി പഞ്ചായത്തിലെ കീഴല്‍ ലക്ഷംവീടിന് സമീപം മലയില്‍ ജിജിത്ത്(23) ആണ് അനുജന്‍ ജിതേഷിന്റെ കുത്തേറ്റ് മരിച്ചത്. ഞായറാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ജിതേഷ് ബഹളം വെക്കുകയും പിതാവായ ശ്രീനിവാസനുമായി വഴക്കിടുകയും പിതാവിനെ മര്‍ദ്ദിച്ചതായും പറയുന്നു. ഇതിനെ ജ്യേഷ്ഠന്‍ ജിജിത്ത് ചോദ്യം ചെയ്തതോടെ ഇവര്‍ തമ്മല്‍ അടിപിടി ഉണ്ടാകുകയും ജിതേഷ് കണ്ണാടിചില്ലുകൊണ്ട് ജിജിത്തിന്റെ കാലില്‍ കുത്തുകയുമായിരുന്നു. സാരമായി മുറിവേറ്റ ജിജിത്തിനെ വടകര സഹകരണാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വലതുകാലില്‍ തുടയിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്നു പോലീസ് അറിയിച്ചു.

ടോര്‍ച്ചിനെ ചൊല്ലി അച്ഛന്‍ ശ്രീനിവാസനുമായി വാക്കേറ്റത്തിലേര്‍പെടുന്നതു കണ്ടാണ് ജ്യേഷ്ഠന്‍ ജിജിത് ഇടപെടുന്നതും കുത്തേല്‍ക്കുന്നതും. മദ്യപിച്ച് വീട്ടിലെത്തുന്ന ജിതേഷ് ബഹളം വെക്കുക പതിവാണ്. അതിനാല്‍ ആദ്യമൊന്നും അയല്‍വാസികള്‍ ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് കുറെ സമയം കഴിഞ്ഞാണ് അയല്‍വാസികള്‍ എത്തി ജിജിത്തിനെ ആശുപത്രിയിലെത്തിച്ചത്. മുറിവില്‍ നിന്ന് ഏറെ നേരം രക്തംവാര്‍ന്നതു മൂലമാണ് ജിജിത്ത് മരണപ്പെട്ടത്. സംഭവത്തിന് ശേഷം ഓടിപ്പോയ ജിതേഷിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. അമ്മ: കമല. സഹോദരി:ജിന്‍സി. വടകര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.ശശികുമാറിനാണ് കേസന്വേഷണ ചുമതല.

Keywords: Youth, Murder, Vadakara, Obituary, Kerala

Post a Comment

Previous Post Next Post