യുവതിയെ ബലാത്സംഗം ചെയ്ത് നഗ്നചിത്രങ്ങളെടുത്ത യുവാവ് റിമാന്റില്‍

കാഞ്ഞങ്ങാട്: വീട്ടില്‍ അതി ക്രമിച്ച് കടന്ന് യുവതിയെ ബലാത്സംഗം ചെയ്യുകയും തുടര്‍ന്ന് മൊബൈല്‍ ക്യാമറയില്‍ നഗ്നചിത്രങ്ങളെടുക്കുകയും ചെയ്ത കേസില്‍ പ്രതിയായ യുവാവിനെ കോടതി റിമാന്റ് ചെയ്തു.
പരപ്പ കോളംകുളത്തെ രാജേഷിനെ(22)യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തത്. രാജേഷിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. മാലോം വള്ളിക്കടവ് സ്വദേശിനിയായ 23 കാരിയുടെ പരാതി പ്രകാരമാണ് രാജേഷിനെതിരെ ലൈംഗിക പീഡനത്തിന് വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തത്.
2011 ഡിസംബര്‍ 14 ന് വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത് അതിക്രമിച്ച് കടന്ന രാജേഷ് തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് യുവതി പോലീ സില്‍ നല്‍കിയ പരാതിയില്‍ ബോധിപ്പിച്ചത്. മാതാപിതാക്കള്‍ക്കും സഹോദരനും സഹോദരന്റെ ഭാര്യക്കുമൊപ്പമാണ് യുവതി വള്ളിക്കടവിലെ വീട്ടില്‍ താമസിക്കുന്നത്. വള്ളിക്കടവ് ഗവ. ഹൈസ്‌കൂളില്‍ ആറാംതരം വരെ പഠനം നടത്തിയ യുവതി പിന്നീട് തുടര്‍ വിദ്യാഭ്യാസ പദ്ധതി പ്രകാരം വീട്ടില്‍ തന്നെ പഠനം നടത്തി വരികയാണ്. ഡിസംബര്‍ 14 ന് വൈകുന്നേരം യുവതി വീട്ടിലെ അടുക്കളയി ല്‍ പാത്രങ്ങള്‍ തട്ടില്‍വെക്കുന്ന സമയത്ത് പിറകെയെ ത്തിയ രാജേഷ് യുവതിയെ കടന്ന് പിടിക്കുകയും വായപൊത്തിപ്പിടിച്ച ശേഷം ലൈംഗിക പീഡനത്തിനിരയാക്കുകയുമായിരുന്നു. തുടര്‍ന്ന് യുവതിയുടെ നഗ്നത രാജേഷ് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. ഇക്കാര്യം പുറത്ത് പറഞ്ഞാല്‍ നഗ്നരംഗങ്ങള്‍ വെളിപ്പെടു ത്തുമെന്നും കൊല്ലുമെന്നും രാജേഷ് യുവതിയെ ഭീഷ ണിപ്പെടുത്തുകയായിരുന്നു. ഡിസംബര്‍ 16 ന് വലിയച്ഛന്റെ വീട്ടില്‍ പോയി തിരിച്ച് വരികയായിരുന്ന യുവതിയെ വള്ളിക്കടവ് റോഡില്‍ തടഞ്ഞ് നിര്‍ത്തിയ രാജേഷ് വീണ്ടും തനിക്ക് വഴങ്ങണമെന്നും ഇല്ലെങ്കില്‍ നഗ്ന ചിത്രങ്ങള്‍ ആളുകളെ കാണിക്കുമെന്നും പറഞ്ഞ് ഒരിക്കല്‍ ഭീഷണിപ്പെടുത്തി.
ഇതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് യുവതിയെ വീട്ടുകാര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് യുവതി ബലാത്സംഗത്തി നിരയായ കാര്യം വീട്ടുകാര്‍ അറിഞ്ഞത്. പിന്നീട് യുവതി രാജേഷിനെതിരെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവതിയുടെ അമ്മാവന്റെ മകളുടെ ഭര്‍ത്താവാണ് പ്രതിയായ രാജേഷ്.


Keywords: Kasaragod, Kanhangad, Hosdurg, Court, kasaragodvartha, kasaragodnews, kvartha, Rape.

Post a Comment

Previous Post Next Post