യെദിയൂരപ്പയുടെ ഹര്‍ജി ഹൈക്കോടതി തള്ളി


ബാംഗ്ലൂര്‍: ഭൂമി കുംഭകോണ കേസില്‍ തനിക്കെതിയായ ലോകായുക്ത അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ നല്‍കിയ ഹര്‍ജി ഹൈക്കോടതി തളളി. കേസന്വേഷണം തുടരാന്‍ കോടതി ലോകായുക്തയ്ക്ക് നിര്‍ദേശവും നല്‍കി. അനധികൃത ഭൂമി ഇടപാടുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലാണ് യെദിയൂരപ്പയ്‌ക്കെതിരെ ലോകായുക്ത അന്വേഷണം നടത്തുന്നത്. അതേസമയം ജലസേചന പദ്ധതിയുടെ കരാര്‍ സ്വകാര്യ കമ്പനിക്ക് നല്‍കിയതില്‍ കോഴ വാങ്ങിയതായ ആരോപണത്തില്‍ യെദിയൂരപ്പയ്‌ക്കെതിരെ തളിവില്ലെന്ന് ലോകായുക്ത പോലീസ് തിങ്കളാഴ്ച കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Keywords: B.S.Yeddyurappa, plea, Bangalore, National

Post a Comment

Previous Post Next Post