Follow KVARTHA on Google news Follow Us!
ad

പോസ്റ്റര്‍ വിവാദം: എസ്.പിക്ക് മുഖ്യമന്ത്രിയുടെ പിന്തുണ


തിരുവനന്തപുരം: കണ്ണൂരിലെ പോസ്റ്റര്‍ വിവാദവുമായി ബന്ധപ്പെട്ട് പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിച്ച എസ്.പിയെ ന്യായീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിയമം നിയമത്തിന്റെ വഴിക്ക് പോകും. പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ ഭരണഘടനാപരമായ ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ ആരായാലും കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മുമ്പ് ചങ്ങനാശേരിയിലും സമാനമായ രീതിയില്‍ പോസ്റ്റര്‍ ഇറക്കിയ പോലീസുകാരനെതിരെ നടപടിയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍ എസ്പിയുടെ നടപടിയെ വിമര്‍ശിച്ച് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി വയലാര്‍ രവി രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. കെ.സുധാകരന്‍ എം.പിക്ക് അഭിവാദ്യമര്‍പ്പിച്ച് പോലീസ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ആറു പോലീസുകാരെ എസ്പി സസ്‌പെന്‍ഡ് ചെയ്തിരുന്നു. വക്കം കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത് അനാവശ്യ വിവാദങ്ങളാണ്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാന്‍ കെ.പി.സി.സി തീരുമാനിച്ചതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Keywords: SP, Poster, Kannur, Vayalar Ravi, Oommen Chandy, Thiruvananthapuram, Kerala

Post a Comment