യൂറോപ്പില്‍ അതിശൈത്യത്തില്‍ മരണസംഖ്യ 36 ആയി

ബ്രസല്‍സ്: യൂറോപ്പിലുണ്ടായ അതിശൈത്യത്തില്‍ മരിച്ചവരുടെ എണ്ണം 36 ആയി. യൂറോപ്പില്‍ പലയിടത്തും കനത്ത മഞ്ഞുവീഴ്ചയാണ്‌ അനുഭവപ്പെടുന്നത്. വിവിധ മേഖലകളില്‍ ഗതാഗതം തടസപ്പെട്ടു. തണുപ്പ് അസഹ്യമായതിനാല്‍ ഉക്രെയിനില്‍ 18 പേരും പോളണ്ടില്‍ പത്തു പേരും മരിച്ചതായി അധികൃതര്‍ അറിയിച്ചു. ബള്‍ഗേറിയയിലും റൊമാനിയയിലും കടുത്ത ശൈത്യമാണ് അനുഭവപ്പെടുന്നത്. അടുത്ത ദിവസങ്ങളില്‍ മേഖലയിലെ താപനില മൈനസ് 30 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ മുന്നറിയിപ്പ്.

Post a Comment

Previous Post Next Post