ഫെറാ ഖാന്റെ ഭര്‍ത്താവിനെ ഷാരൂഖ് മര്‍ദ്ദിച്ചെന്ന്‌ ആരോപണം

മുംബൈ: പ്രശസ്ത നിര്‍മ്മാതാവും കോറിയോഗ്രാഫറും സംവിധായകയുമായ ഫെറാ ഖാന്റെ ഭര്‍ത്താവുമായ ശ്രീഷ് കുന്ദറിനെ ഷാരൂഖ് മര്‍ദ്ദിച്ചതായി ആരോപണം. സഞ്ജയ് ദത്ത് സംഘടിപ്പിച്ച പാര്‍ട്ടിക്കിടെ യാതൊരു പ്രകോപനവുമില്ലാതെ ഷാരൂഖ് തന്റെ ഭര്‍ത്താവിനെ ആക്രമിക്കുകയായിരുന്നെന്നാണ്‌ ഫെറാ ഖാന്‍ ആരോപിക്കുന്നത്. റാവണ്‍ എന്ന ഷാരൂഖ് ചിത്രത്തിനെതിരെ ശ്രീഷ് മോശമായി ട്വീറ്റ് ചെയ്തതാണ് ഷാരൂഖിനെ പ്രകോപിതനാക്കിയതെന്നാണ്‌ റിപോര്‍ട്ട്. ഒരിക്കല്‍ ആത്മാര്‍ത്ഥ സുഹൃത്തുക്കളായിരുന്ന ഫെറാ ഖാനും ഷാരൂഖും കഴിഞ്ഞ കുറെ നാളുകളായി അത്ര സൗഹൃദത്തില്‍ അല്ലെന്ന വാര്‍ത്ത വന്നതിന്‌ തൊട്ടുപിറകേയാണ്‌ ഷാരൂഖിനെതിരെ പുതിയ ആരോപണം. ശ്രീഷിനെ ഷാരൂഖ് മുടിയില്‍ പിടിച്ച് വലിക്കുകയും മര്‍ദ്ദിക്കുയും ചെയ്തെന്ന്‌ ഫെറാ ഖാന്‍ ആരോപിച്ചു. ശ്രീഷിന്റെ മൂന്ന്‌ അംഗരക്ഷരേയും ഷാരൂഖ് മര്‍ദ്ദിച്ചതായും അവര്‍ ആരോപിച്ചു. പൊതുവെ ശാന്തസ്വഭാ​വക്കാരനായ ഷാരൂഖിന്റെ പെരുമാറ്റം തന്നെ ഞെട്ടിച്ചതായും ഫെറാ ഖാന്‍ പറഞ്ഞു. സഞ്ജയ് ദത്തിന്റെ മദ്ധ്യസ്ഥതയില്‍ ശ്രീഷും ഷാരൂഖും തമ്മിലുള്ള പ്രശനം പരിഹരിച്ചെന്നാണ്‌ റിപോര്‍ട്ട്. എന്നാല്‍ ശ്രീഷിനെ മര്‍ദ്ദിച്ചതായുള്ള ആരോപണം ഷാരൂഖ് നിഷേധിച്ചിട്ടുണ്ട്.

English Summery
Mumbai: Here’s a shocking alert coming from Bollywood. News has it that superstar Shah Rukh Khan allegedly beat up filmmaker Shirish Kunder at a party hosted by actor Sanjay Dutt last night.

Post a Comment

Previous Post Next Post