Follow KVARTHA on Google news Follow Us!
ad

13കാരനെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

ദുബൈ: 13കാരനെ ട്യൂഷന്‍ അധ്യാപകന്‍ ഒരുമാസത്തോളം പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. പാഠങ്ങള്‍ ഒന്നും ശരിയായി പഠിക്കുന്നില്ലെന്ന് മാതാപിതാക്കളോട് പരാതി പറയുമെന്ന് ഭീഷണിപ്പെടുത്തിയാണ് കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയത്.
കുട്ടിയുടെ മാതാവ് വീട്ടില്‍ ഉറങ്ങാന്‍ പോയ സമത്താണ് അധ്യാപകന്‍ കുട്ടിയെ ഉപദ്രവിച്ചത്. പെട്ടെന്ന് മാതാവ് കടന്നു വന്നതോടെയാണ് പീഡനം പിടിക്കപ്പെട്ടത്. മാതാവിന്റെ പരാതിയിലാണ് അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട് അധ്യാപകനെ പിന്നീടാണ് പിടികൂടിയത്.
Keywords: Dubai, Teacher,അധ്യാപകന്‍,  ദുബൈ

Post a Comment