അഴീക്കോടിന്റെ ചിതാഭസ്മം തൃശൂരിലെ വീട്ടിലെത്തിച്ചു


തൃശൂര്‍: ഡോ. സുകുമാര്‍ അഴീക്കോടിന്റെ ചിതാഭസ്മം ഞായറാഴ്ച തൃശൂര്‍ ഇരവിമംഗലത്തെ വീട്ടിലെത്തിച്ചു. അഴീക്കോടിന്റെ സഹോദരീ പുത്രന്മാരും, സന്തത സഹചാരിയായിരുന്ന സുരേഷും ചേര്‍ന്ന് എത്തിച്ച ചിതാഭസ്മം എം.പി. വിന്‍സെന്റ് എംഎല്‍എ ഏറ്റുവാങ്ങി. നാട്ടുകാരുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും അകമ്പടിയോടെയാണു വീട്ടിലെത്തിച്ചത്.അഴീക്കോടിന്റെ ഛായാചിത്രത്തിനു മുന്നില്‍ ചിതാഭസ്മം വച്ചു. ചിതാഭസ്മത്തിന്റെ ഒരുഭാഗം നേരത്തെ കണ്ണൂര്‍ പയ്യാമ്പലത്ത് നിമഞ്ജനം ചെയ്തിരുന്നു.

Keywords: Sukumar Azheekode, Thrissur, Kerala, 

Post a Comment

Previous Post Next Post