Follow KVARTHA on Google news Follow Us!
ad

വിലക്ക് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മാധവന്‍ നായര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു


ബാംഗ്ലൂര്‍: സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാന്‍ ജി.മാധവന്‍ നായര്‍ പ്രധാനമന്ത്രിക്ക് കത്തുനല്‍കി. വിലക്കിനെക്കുറിച്ച് നേരിട്ട് യാതൊരുവിധ മുന്നറിയിപ്പും നല്‍കിയിട്ടില്ലെന്നും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത് ചട്ടപ്രകാരമുള്ള നടപടികള്‍ പാലിച്ചുകൊണ്ടല്ലെന്നുമാണ് കത്തില്‍ പ്രധാനമായും മാധവന്‍ നായര്‍ ഉന്നയിച്ചിരിക്കുന്നത്. പ്രശ്‌നത്തില്‍ നിയമപരമായി ഇടപെടാന്‍ കഴിയുന്നത് പ്രധാനമന്ത്രിക്കാണ്. പ്രധാനമന്ത്രിയില്‍ പൂര്‍ണ വിശ്വാസം ഉണ്ടെന്നും നീതിലഭിക്കുമന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

വിവാദമായ ആന്‍ട്രിക്‌സ്-ദേവാസ് ഇടപാടിന്റെ പേരിലാണ് ജി. മാധവന്‍ നായര്‍ ഉള്‍പ്പെടെ മുതിര്‍ന്ന നാല് ശാസ്ത്രജ്ഞരെ കേന്ദ്ര-സംസ്ഥാന തലത്തില്‍ ഔദ്യോഗിക പദവി ഏറ്റെടുക്കുന്നതില്‍ നിന്നും വിലക്കിയത്. ഇതേ തുടര്‍ന്ന് പാറ്റ്‌ന ഐഐടിയുടെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം കഴിഞ്ഞ ദിവസം ജി. മാധവന്‍ നായര്‍ രാജിവച്ചിരുന്നു.

Keywords: G Madavan Nair, ISRO, Bangalore, National,

Post a Comment