വനിതാ പോലീസിനെ അടിച്ച ഐ.എ.എസ് ഓഫീസറുടെ ഭാര്യയ്ക്കെതിരെ അന്വേഷണം

ബാംഗ്ലൂര്‍: കൃത്യനിര്‍വഹണത്തിനിടയില്‍ വനിതാ പോലീസിനെ അടിച്ച ഐ.എ.എസ് ഓഫീസറുടെ ഭാര്യയ്ക്കെതിരെ അന്വേഷണം. അഞ്ജുമല ടി നായിക് എന്ന പോലീസ് ഇന്‍സ്പെക്ടറെയാണ്‌ ഐ.എ.എസ് ഓഫീസറുടെ ഭാര്യ അടിച്ചത്. മകളോടൊപ്പം ക്രിക്കറ്റ് മല്‍സരം കാണാനെത്തിയ ഉദ്യോഗസ്ഥന്റെ ഭാര്യ പാസെടുക്കാതെ സ്റ്റേഡിയത്തില്‍ കടക്കാന്‍ ശ്രമിച്ചത് തടഞ്ഞതാണ്‌ പ്രശ്നത്തിന്‌ വഴിവച്ചത്. സ്റ്റേഡിയത്തില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറ പരിശോധിച്ച ശേഷം ഉദ്യോഗസ്ഥന്റെ ഭാര്യക്കെതിരെ നടപടിയെടുക്കുമെന്ന്‌ അധികൃതര്‍ അറിയിച്ചു.

Post a Comment

Previous Post Next Post