തേനീച്ചയുടെ കുത്തേറ്റ് വീട്ടമ്മ മരിച്ചു

പെരിന്തല്‍മണ്ണ: തേനീച്ചയുടെ കുത്തേറ്റ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു. ചെറുകര മൂര്‍ക്കളക്കുന്നത്തെ പൂവത്തുംപറമ്പില്‍ പരേതനായ മുഹമ്മദിന്റെ ഭാര്യ നഫീസ (79) ആണ് മരിച്ചത്. മറ്റു ആറുപേരെ പെരിന്തല്‍മണ്ണ മൌലാനാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അയല്‍പക്കത്തെ വീട്ടുവളപ്പില്‍ നിന്നുമാണ്‌ ഇവര്‍ക്ക് തേനീച്ചയുടെ കുത്തേറ്റത്. ആശുപത്രിയില്‍ കഴിയുന്ന ആറുപേരില്‍ ഒരാളുടെ നില ഗുരുതരമാണ്‌. ചെറുകര പൂവത്തുംപറമ്പില്‍ ഇസ്മായിലാണ്‌ (37) ഗുരുതരനിലയില്‍ ആശുപത്രിയില്‍ കഴിയുന്നത്.

English Summery
Perinthalmanna: House wife died in honey bees attack

Post a Comment

Previous Post Next Post