കെ.ജനാര്‍ദ്ദനന്‍പിള്ള പുരസ്‌കാരം വിനോബാനികേതന് സമ്മാനിച്ചു

തിരുവനന്തപുരം: മികച്ച ഗാന്ധിയന്‍ സൃഷ്ടിപരപ്രവര്‍ത്തനത്തിനുള്ള 2011 ലെ കെ.ജനാര്‍ദ്ദനന്‍പിള്ള എന്‍ഡോവ്‌മെന്റ് പുരസ്‌കാരം പരിവ്രാജിക എ.കെ.രാജമ്മയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന വിനോബാനികേതന് സോഷ്യലിസ്റ്റ് നേതാവും മുന്‍ എം.പി യുമായ പി.വിശ്വംഭരന്‍ സമ്മാനിച്ചു. 10,000 രൂപ, മഹാത്മാഗാന്ധിയുടെ 'രക്ഷാസൂക്തം' ആലേഖനം ചെയ്ത ഫലകം, പ്രശസ്തിപത്രം എന്നിവ ഉള്‍പ്പെട്ടതാണ് പുരസ്‌കാരം. വിനോബാനികേതന്‍ സെക്രട്ടറി പ്രൊഫ: എം.കെ.ലീല പുരസ്‌കാരം സ്വീകരിച്ചു

കേരള ഗാന്ധിസ്മാരക നിധി സ്ഥാപക നേതാവും നിധിയുടെ മുന്‍ചെയര്‍മാനും സര്‍വോദയ പ്രസ്ഥാനത്തിന്റെ മാര്‍ഗദര്‍ശിയുമായിരുന്ന കെ. ജനാര്‍ദ്ദനന്‍പിള്ളയുടെ ഒന്‍പതാം ചരമവാര്‍ഷിക ദിനമായ ഞായറാഴ്ച ഗാന്ധിഭവനില്‍ നടന്ന ചടങ്ങില്‍. ട്രസ്റ്റ് ചെയര്‍മാന്‍ ഡോ.എന്‍. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു

പ്രമുഖ ചിന്തകയും എഴുത്തുകാരിയുമായ പ്രൊഫ ബി.ഹൃദയകുമാരി ഇക്കൊല്ലത്തെ കെ.ജെ.പി. എന്‍ഡോവ്‌മെന്റ് പ്രഭാഷണം നടത്തി. ട്രസ്റ്റ് വൈസ് ചെയര്‍പെഴ്‌സണ്‍ ഡോ: ഡി. മായ, സെക്രട്ടറി അജിത് വെണ്ണിയൂര്‍, ഗാന്ധി സ്മാരകനിധി സെക്രട്ടറി പ്രൊഫ: വി.രാമദാസ് എന്നിവര്‍ സംസാരിച്ചു ഏകലവ്യാശ്രമം ഗായകസംഘത്തിന്റെ സര്‍വമതപ്രാര്‍ത്ഥനയും ഉണ്ടായിരുന്നു.

Keywords: Award, Thiruvananthapuram

Post a Comment

Previous Post Next Post