ദുബായില്‍ 26 കിലോ മയക്കുമരുന്ന്‌ പിടികൂടി

ദുബായ്: ദുബായില്‍ 26 കിലോ മയക്കുമരുന്ന്‍ കസ്റ്റംസ് അധികൃതര്‍ പിടികൂടി. ഏഷ്യയില്‍ നിന്നുമെത്തിയ ഓട്ടോ സ്പെയര്‍ പാര്‍ട്സ്‌ സാമഗ്രികള്‍ക്കിടയില്‍ ഒളിപ്പിച്ചനിലയിലാണ്‌ മയക്കുമരുന്ന്‌ കണ്ടെത്തിയത്. കാര്‍ഗോ വിഭാഗം വഴിയെത്തിയ സ്പെയര്‍ പാര്‍ട്സുകള്‍ എവിടെ നിന്നുമാണ്‌ ദുബായില്‍ എത്തിയതെന്ന്‌ അധികൃതര്‍ അന്വേഷിച്ചുവരികയാണ്‌. കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

English Summery
Dubai Customs officials have foiled a bid to smuggle 26 kg of narcotic crystal meth into the United Arab Emirates (UAE)

Post a Comment

Previous Post Next Post