ചെന്നൈ: സംഹാര താണ്ഡവമാടിയ 'താനെ' ചുഴലിക്കാറ്റ് തമിഴ്നാട്ടില്‍ കനത്ത നാശം വിതച്ചു. കനത്തമഴയിലും കാറ്റിലും 33 പേര് കൊല്ലപ്പെട്ടു. തമിഴ്നാട്ടില്‍ 26 പേരും പുതുച്ചേരിയില്‍ 7 പേരുമാണ് മരിച്ചത്. തീരപ്രദേശത്തെ നിരവധി കുടിലുകള്‍ ഒലിച്ചുപോയി. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെങ്കിലും മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. വീടുകള്‍ക്ക് മുകളില്‍ മരം വീണും പൊട്ടിവീണ വൈദ്യുതികമ്പികളില്‍ നിന്നും ഷോക്കേറ്റുമാണ് മരണങ്ങള് സംഭവിച്ചത്. കടലൂരില്‍ 3 പേരെ കാണാതായി. കടലൂര്‍, പുതുച്ചേരി, വിഴുപ്പുറം എന്നിവിടങ്ങളിലായി നൂറിലധികം പേരെ പരിക്കുകളോടെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വെള്ളവും വൈദ്യുതിയുമില്ലാതെ ജനങ്ങള്‍ ദുരിതത്തിലാണ്. 2000 ഏക്കറില്‍ കൃഷിനാശം സംഭവിച്ചു. ചുഴലിക്കാറ്റ് ശക്തിക്ഷയിച്ച് പടിഞ്ഞാറു ഭാഗത്തേക്ക് നീങ്ങിയതിനാല്‍ സേലം, ഈറോഡ്, കോയമ്പത്തൂര്‍, ധര്‍മപുരി ജില്ലകളില്‍ മഴപെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.
English Summery
Chennai: 'Thane' claims 33 lives in Tamilnadu. Many injured in cyclone.
English Summery
Chennai: 'Thane' claims 33 lives in Tamilnadu. Many injured in cyclone.
Post a Comment