എസ് എസ് എഫ് കാമ്പസ് സമ്മേളനത്തിന് പ്രൗഢമായ തുടക്കം

പാലക്കാട്: ഏപ്രില്‍ 12 മുതല്‍ 28 വരെ നടക്കുന്ന കാന്തപുരത്തിന്റെ കേരളയാത്രയുടെ ഭാഗമായി എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടുപ്പിച്ച കാമ്പസ് സമ്മേളനത്തിന് പ്രൗഢമായ തുടക്കം. രാഷ്ട്രത്തിന്റെ പുനര്‍ നിര്‍മാണ പ്രക്രിയകളില്‍ വിദ്യാര്‍ത്ഥി യുവത്വം ധൈഷണികമായ സംഭാവനകള്‍ നല്‍കണമെന്ന് ഡല്‍ഹി ജാമിഅ മില്ലിയ്യ ഇസ്‌ലാമിക് സ്റ്റഡീസ് മേധാവി ഡോ: അക്തറുല്‍ വാസി പ്രസ്താവിച്ചു. സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രയോജനപ്പെടുത്താത്ത വിഭവ സ്രോതസുകളും മാനവ വിഭവ ശേഷികളുമാണ് രാജ്യം അനുഭവിക്കുന്ന കനത്ത നഷ്ടമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി സാമ്പത്തീകമായി പുരോഗതി കൈവരിച്ച രാഷ്ട്രങ്ങളെ നമുക്ക് മാതൃകയാകാവുന്നതാണ്. ഇന്ത്യയില്‍ കൃഷി യോഗ്യമായ ഒട്ടേറെ നിലങ്ങള്‍ തരിശ് ഭൂമിയായി കിടക്കുന്നു. ആരോഗ്യവും അറിവുമുള്ള യുവത്വം നിഷ്‌ക്രിയമായി നിലനില്‍കുന്നിടത്തോളം കാലം രാജ്യത്തിന് പുരോഗതി കൈവരിക്കാനാവില്ല. നിര്‍മാണാത്മകമായ മേഖലയില്‍ പുതിയ ഗവേഷണങ്ങള്‍ നടക്കേണ്ടതുണ്ട് നശീകരണത്തിന്റെ മേഖലയില്‍ നടക്കുന്ന ഗവേഷണങ്ങള്‍ ആശ്വാസകരമല്ല. കൃഷി, തൊഴില്‍, സര്‍വര്‍ക്കും വിദ്യഭ്യാസം, പട്ടിണിയില്ലാത്ത ജനത എന്നിവയാണ് രാജ്യത്തിന്റെ പുനര്‍ നിര്‍മാണത്തില്‍ ഘടകങ്ങളായി ചേരേണ്ടത് അദ്ദേഹം ഓര്‍മിപ്പിച്ചു.
എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ എം സ്വാദിഖ് സഖാഫി അധ്യക്ഷത വഹിച്ചു. മാരായമംഗലം അബ്ദു ര്‍ റഹ്മാന്‍ ഫൈസി പതാക ഉയര്‍ത്തി. എന്‍ അലി മുസ്ലിയാര്‍ കുമരംപത്തൂര്‍ പ്രാര്‍ഥന നിര്‍വഹിച്ചു.ഡോ എ പി അബ്ദുല്‍ ഹകീം അസ്ഹരി, എം വി സിദ്വിഖ് സഖാഫി, ഉമര്‍ മദനി, കെ മുഹമ്മദ് കുട്ടി മാസ്റ്റര്‍ പ്രസംഗിച്ചു. കെ അബ്ദുല്‍ കലാം സ്വാഗതവും കെ അബ്ദു ര്‍ ഷീദ് നന്ദിയും പറഞ്ഞു.
'മുസ്‌ലിം ഉമ്മത്തി ന്റെ കേരളിയ വര്‍ത്തമാനം' എന്ന ശീര്‍ഷകത്തില്‍ നടന്ന സെഷനില്‍ ഫൈസല്‍ അഹ്‌സനി രണ്ടത്താണി വിഷയാവതരണം നടത്തി. 'കാമ്പസ് വിചാരം' അഡ്വ എ കെ ഇസ്മായീല്‍ വഫ ഉദ്ഘാടനം ചെയ്തു. പ്രഫ, എ മുഹമ്മദ്, എ പി ബഷീര്‍ പി കെ അബ്ദുല്‍ സലീം, ഡോ മുജീബ് റഹ്മാന്‍ പ്രസംഗിച്ചു. എം മുഹമ്മദ് സ്വാദിഖ് കീനോട്ട് അവതരിപ്പിച്ചു.
സമ്മേളനം ശനിയാഴ്ച വൈകുന്നേരത്തോടെ സമാപിക്കും. രാവിലെ 'അറബ് വസന്തത്തിന്റെ അടിയൊഴുക്കുകള്‍' എന്ന വിഷയത്തില്‍ ഡോ ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി എന്നിവര്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് 'മാനവികതയെ ഉണര്‍ത്തുന്നു' എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന സെമിനാര്‍ എം ബി രാജേഷ് എം പി ഉദ്ഘാടനം ചെയ്യും. കെ അബ്ദുല്‍ കലാം വിഷയാവതരണം നടത്തും.വിവിധ വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളായ ഷാഫി പറമ്പില്‍ എം എല്‍ എ, എസ് കെ സജീഷ്, പി കെ ഫിറോസ്, കെ പി സന്ദീപ് പങ്കെടുക്കും.
നാല് മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നത്തും. കെ പി മുഹമ്മദ് മുസ്ലിയാര്‍ കൊമ്പം ആധ്യക്ഷത വഹിക്കും.വിദ്യാര്‍ത്ഥി റാലിയോടെ എസ് എസ് എഫ് സംസ്ഥാന കാമ്പസ് സംസ്ഥാന സമ്മേളനം സമാപിക്കും.

Keywords: SSF, Sunni,Conference, palakkad, Kerala, Kanthapuram,

Post a Comment

Previous Post Next Post