ദുബായ്: സ്ക്കൂള്‍ ബസില്‍ നഴ്സറി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന്‍ കാസര്‍കോട് സ്വദേശിയായ ബസ് കണ്ടക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിനിരയായ പെണ്‍കുട്ടി ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ പ്രതി കുറ്റം നിഷേധിച്ചു. പീഡനത്തിനിരയായ പെണ്‍കുട്ടി തിരുവനന്തപുരം സ്വദേശിയാണ്. പീഡനത്തെതുടര്‍ന്ന്‍ പെണ്‍കുട്ടിക്ക് അമിത രക്തസ്രാവമുണ്ടാവുകയും ഷാര്‍ജയിലെ അല്‍ ഖാസിമി ആശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിക്കുകയും ചെയ്തു. ക്രിസ്തുമസ് അവധിക്ക് സ്ക്കൂള്‍ അടയ്ക്കുന്നതിന് 2 ദിവസം മുന്‍പാണ് പീഡനം നടന്നത്.
സ്ക്കൂള്‍ ബസില്‍ നഴ്സറി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി; കാസര്‍കോട് സ്വദേശി അറസ്റ്റില്‍
kvarthakochi
0
Post a Comment