ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ സച്ചിന്‍ നാലാം സ്ഥാനത്ത്

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറിന് നാലാം സ്ഥാനം. ആറാം സ്ഥാനത്തുണ്ടായിരുന്ന സച്ചിന്‍ രണ്ട് സ്ഥാനം കയറിയാണ് നാലാം സ്ഥാനത്തെത്തിയത്. മെല്‍ബണ്‍ ടെസ്റ്റിലെ മികച്ച പ്രകടനമാണ് സച്ചിന്റെ സ്ഥാനക്കയറ്റത്തിനു കാരണം. ആദ്യ ഇന്നിങ്‌സില്‍ 73ഉം രണ്ടാം ഇന്നിങ്‌സില്‍ 32 ഉം റണ്‍സ് വീതം നേടിയ സച്ചിനായിരുന്നു ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍.രണ്ടിന്നിങ്്‌സുകളിലും സച്ചിനെ പുറത്താക്കിയ ഓസീസ് ബോളര്‍ പീറ്റര്‍ സിഡില്‍ അഞ്ചു സ്ഥാനം കയറി ബോളര്‍മാരുടെ പട്ടികയില്‍ ഏഴാമതെത്തി.

Keywords: Sachin Tendulker, Rank, ICC, Cricket Test, India, Gulf, Sports

Post a Comment

Previous Post Next Post