സച്ചിന്റെ പുതിയ വീടിന്‌ 100 കോടി രൂപയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ

മുംബൈ: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പുതിയ വീടിന്‌ 100 കോടി രൂപയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ. ബാന്ദ്രയിലെ 5 നില വീടിനാണ്‌ ഇന്‍ഷൂറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഓറിയന്റല്‍ ഇന്‍ഷൂറന്‍സ് കമ്പനി, യുണൈറ്റഡ് ഇന്ത്യാ ഇന്‍ഷൂറന്‍സ്, ന്യൂ ഇന്ത്യാ അഷൂറന്‍സ്, നാഷണല്‍ ഇന്‍ഷൂറന്‍സ് കമ്പനി എന്നീ 4 പൊതുമേഖലാ ഇന്‍ഷൂറന്‍സ് കമ്പനികളും ഒരു സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനിയും സംയുക്തമായാണ്‌ പരിരക്ഷ ഉറപ്പുനല്‍കിയിരിക്കുന്നത്. ഇതനുസരിച്ച് വാര്‍ഷീക പ്രീമിയമായി 40 ലക്ഷം രൂപ വര്‍ഷം തോറും അടയ്ക്കണം. തീവ്രവാദ ആക്രമണങ്ങളില്‍ സംഭവിക്കാനിടയുള്ള നാശനഷ്ടങ്ങള്‍ക്കുവരെ പദ്ധതിയനുസരിച്ച് ഇന്‍ഷൂറന്‍സ് സംരക്ഷണം ലഭിക്കും.

Post a Comment

Previous Post Next Post