തിരുവനന്തപുരത്ത് കനത്തമഴയില്‍ 4 മരണം

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ ഇന്നലെ മുതല്‍ പെയ്യുന്ന കനത്തമഴയില്‍ 4 പേര്‍ മരിച്ചു. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്‌. വര്‍ക്കലയില്‍ അമ്മയും മകനും പൊട്ടിവീണ വൈദ്യുതകമ്പിയില്‍ നിന്നും ഷോക്കേറ്റ് മരിച്ചു. വിളപ്പില്‍ ശാലയില്‍ മണ്ണിടിഞ്ഞ് ഒരു സ്ത്രീ മരിച്ചു. ചൂഴമ്പാലയില്‍ ഒരു കുട്ടി ഒഴുക്കില്‍പെട്ട് മരിച്ചു. ഇന്നലെ രാത്രി 11.30ഓടെ ആരംഭിച്ച കനത്തമഴ ഇന്ന്‍ രാവിലെ 8.30ഓടെയാണ്‌ ശമിച്ചത്.

ഇതിനിടെ നെയ്യാര്‍ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ ഷട്ടറുകള്‍ ഏത് നിമിഷവും തുറന്നുവിടാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ നെയ്യാറിന്റെ ഇരുകരയിലും ജീവിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Post a Comment

Previous Post Next Post