മുല്ലപ്പെരിയാര്‍: ഭയം വിദ്യാര്‍ത്ഥികളെ മാനസീകമായി തളര്‍ത്തുന്നതായി റിപോര്‍ട്ട്

ഇടുക്കി: മുല്ലപ്പെരിയാര്‍ ഉയര്‍ത്തിവിടുന്ന ഭീതി വിദ്യാര്‍ത്ഥികളെ മാനസീകമായി തളര്‍ത്തുകയും അത് പഠനത്തെ പ്രതികൂലമായി ബാധിക്കുന്നതായും റിപോര്‍ട്ട്. മുല്ലപ്പെരിയാര്‍ ഭീഷണി ഉയര്‍ത്തുന്ന 6 പഞ്ചായത്തുകളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ്‌ റിപോര്‍ട്ട്. മുല്ലപ്പെരിയാര്‍ വിവാദം കൊഴുക്കുകയും ഭൂചലനങ്ങള്‍ പതിവാകുകയും ചെയ്തതോടെ മുല്ലപ്പെരിയാര്‍ മേഖലയിലെ 46 സ്ക്കൂളുകളില്‍ ഹാജര്‍ നില 50 ശതമാനത്തില്‍ താഴെയാണെന്നും റിപോര്‍ട്ടില്‍ പറയുന്നു. റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ കൂടാതെ രക്ഷിതാക്കള്‍, അദ്ധ്യാപകര്‍ എന്നിവര്‍ക്കും കൗണ്‍സിലിംഗ് ഏര്‍പ്പെടുത്തും. 3 മാസത്തിനകം കൗണ്‍സിലിംഗ് പൂര്‍ത്തിയാക്കാനാണ്‌ സംസ്ഥാനത്തെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ശ്രമിക്കുന്നത്.

English Summery
Mullaperiyar: Mullaperiyar issue creates students in depression and that affects their study. 

Post a Comment

Previous Post Next Post