കലാഭവന്‍ മണിയെ അറസ്റ്റ് ചെയ്താല്‍ വിട്ടയക്കണമെന്ന് ഹൈക്കോടതി


കൊച്ചി: കാവടി ഘോഷയാത്രയ്ക്കിടെ ഗതാഗത നിയന്ത്രണം നടത്തിയ പോലീസുകാരനെ കൈയ്യേറ്റം ചെയ്ത കേസില്‍ കലാഭവന്‍ മണിയെ അറസ്റ്റ് ചെയ്താല്‍ വിട്ടയക്കണമെന്ന്  ഹൈക്കോടതി. കലാഭവന്‍ മണി നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. കേസില്‍ സര്‍ക്കാരിന്റെ വിശദീകരണം അറിയാന്‍ ജനുവരി അഞ്ചിലേക്കു മാറ്റി. ഇതിനിടെ അറസ്റ്റ് ചെയ്താല്‍ മണിയെ 15,000 രൂപയുടെ ജാമ്യത്തില്‍ പോലീസ് വീട്ടയയ്ക്കണമെന്നാണ്  ജസ്റ്റിസ് പി.എസ്. ഗോപിനാഥന്റെ ഉത്തരവ്. ചാലക്കുടി സ്റ്റേഷനിലെ ഉമേഷ് എന്ന പോലീസുകാരന്റെ പരാതിയിലാണു കലാഭവന്‍ മണിക്കെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. കൂടപ്പുഴ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ കാവടി ഘോഷയാത്രയ്ക്കിടെയാണ് സംഭവം. ട്രോഫിക് തടസപ്പെടുത്ത രുതെന്നു നിര്‍ദേശം നല്‍കിയ പൊലീസുകാരനെ കടന്നാക്രമിച്ചതിന് മണി ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെയാണ് ചാലക്കുടി പോലീസ് കേസെടുത്തിട്ടുള്ളത്.

Keywords: Kalabhavan Mani, Case, Police, Entertainment, Kochi, Kerala

Post a Comment

Previous Post Next Post