മൂടല്‍മഞ്ഞ്: ഡല്‍ഹിയില്‍ വ്യോമഗതാഗതം തടസ്സപ്പെട്ടു

ന്യൂഡല്‍ഹി: കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ വ്യോമഗതാഗതം തടസ്സപ്പെട്ടു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പുറപ്പെടേണ്ട 14 വിമാനങ്ങള്‍ റദ്ദാക്കി. നാല്‍പതിലധികം സര്‍വീസുകള്‍ വൈകി. അന്‍പതു മീറ്ററില്‍ താഴെയാണ് റണ്‍വേകളിലെ കാഴ്ചാപരിധി. 125 മുതല്‍ 150 വരെ കാഴ്ചാപരിധിയുണ്ടെങ്കില്‍ മാത്രമേ വിമാനങ്ങള്‍ക്ക് ലാന്‍ഡുചെയ്യാനും പറന്നുയരാനും കഴിയു. റോഡ് ഗതാഗതവും മൂടല്‍മഞ്ഞ് കാരണം താറുമാറായി.

Keywords: Fog, Flights, Airport, New Delhi, National


Post a Comment

Previous Post Next Post