Follow KVARTHA on Google news Follow Us!
ad

ദര്‍ശന ചാനല്‍ ജനുവരി 1ന് സംപ്രേഷണം ആരംഭിക്കും

കോഴിക്കോട്: മലബാറില്‍ നിന്നുള്ള ആദ്യ സാറ്റലൈറ്റ് ചാനലായ എസ്‌കെ എസ്എസ്എഫിന്റെ ദര്‍ശന ചാനല്‍ ജനുവരി 1 ന് ഔദ്യോഗിക സംപ്രേഷണമാരംഭിക്കും. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കുന്ന ദര്‍ശന ഇന്‍സാറ്റ് 2 ഇ ഉപഗ്രഹത്തില്‍ പരീക്ഷണ സംപ്രേഷണമാരംഭിച്ച ദര്‍ശന ഇപ്പോള്‍ പുതിയ ഉപഗ്രഹമായ Satelite: IntelSat 17(Global Beam) 66 0 East, Compression format mpeg 2 D/L Freq-3876 MHz, Symbol Rate- 13840 Polarization : Horizontal FEC-7/8 ല്‍ ലഭ്യമാണ്. പ്രവാസ ജീവിതത്തിന്റെ കാണാക്കാഴ്ചകളും അവരുടെ ജീവിതപ്രശ്‌നങ്ങളുമാണ് ചാനലില്‍ മുഖ്യപരിഗണ നല്‍കുന്നത്.

Keywords: Channel, Darshana TV, Kozhikode, Kerala, Media, 

1 comment

  1. ഇത് നല്ല തമാശ
    റിയാസിന്റേയും സഹദിന്റേയും കമന്റുകള്‍ കൊള്ളാം.
    കെവാര്‍ത്തയുടെ തലപ്പത്ത് ഇരിക്കുന്നത് ആരാവട്ടെ, അതൊന്നും എനിക്കറിയേണ്ട. ഈ വാര്‍ത്തയില്‍ എസ്‌കെഎസ്എസ്എഫ് എന്ന് പറഞ്ഞപ്പോള്‍ ഇത്രേം ചൊടിക്കേണ്ട ആവശ്യമുണ്ടായിരുന്നെന്ന് തോന്നുന്നില്ല. സിറാജ് പത്രം കാന്തപുരം സുന്നികളുടേതാണ്. അതുപോലെ മാധ്യമം ജമാഅത്തെ ഇസ്ലാമിയുടേതാണ് എന്നൊക്കെ പറയാമെങ്കില്‍ ദര്‍ശന എസ്‌കെ എസ്എസ്എഫിന്റേയുമാണ്. എല്ലാം സ്വതന്ത്രമായ ചാനലും പത്രങ്ങളുമാണ്. പക്ഷെ മാധ്യമത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ജമാഅത്തെ ഇസ്ലാമിക്കാരാണ്. സിറാജിന് പിന്നില്‍ എപിക്കാരും. അതുപോലെ ദര്‍ശന ടിവിയുടെ പിന്നില്‍ എസ്‌കെഎസ്എസ്എഫുകാരും. ഇത് സമ്മതിക്കാനെന്താ മടി. നഷിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമിക കലകളെ വീണ്ടും ഉന്നതികളിലെത്തിക്കാനല്ലേ ദര്‍ശന ആരംഭിക്കുന്നത്. പിന്നെന്താ എസ്‌കെ എസ്എസ്എഫിന്റേതെന്ന് പറയാന്‍ മടിക്കുന്നത്. എപിക്കാര്‍ക്ക് മാത്രമല്ല എസ്‌കെ എസ്എസ്എഫുകാരുടെ കയ്യിലും പണമുണ്ടെന്നു പറഞ്ഞ് കോളര്‍ പിടിച്ചു നടക്കു സുഹൃത്തേ..