ചെന്നൈ: ആന്ധ്രയില്‍ കനത്ത നാശം വിതച്ച് തമിഴ്നാട് തീരത്തെത്തിയ താനെ ചുഴലിക്കാറ്റ് 4 ജീവന് അപഹരിച്ചു. കനത്തമഴയെത്തുടര്‍ന്ന് ചെന്നൈയില്‍ സ്ക്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 140 കിമീ വേഗതയില്‍ കാറ്റ് വീശിയടിക്കാനാണ് സാധ്യത. നാഗപട്ടണത്തും പോണ്ടിച്ചേരിയിലും ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കൂടല്ലൂരിലും കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു.
English Summery
Chennai: Cyclone Thane claims 3 lives in Chennai.
Post a Comment