ഫുജൈറയില്‍ ഇന്ത്യന്‍ എണ്ണകപ്പലില്‍ സ്ഫോടനം; 4 പേര്‍ക്ക് ഗുരുതര പരിക്ക്

ദുബായ്: ഫുജൈറ തുറമുഖത്ത് നങ്കൂരമിട്ട ഇന്ത്യന്‍ എണ്ണ കപ്പലില്‍ സ്ഫോടനം. സ്ഫോടനത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റു. 4 പേരുടെ നില ഗുരുതരമാണ്‌. ഇന്ത്യന്‍ ഓയില്‍ ടാങ്കറായ ‘പ്രേം ദിവ്യ’യില്‍ ഇന്നലെ വൈകീട്ട് 5 മണിയോടെയാണ് സ്ഫോടനുമുണ്ടായത്. ഏതാനും ദിവസമായി ഫുജൈറക്കും ഫോര്‍ഫുക്കാനുമിടയിലെ കടലില്‍ നങ്കൂരമിട്ട് അറ്റകുറ്റപണി നടത്തുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനത്തെ തുടര്‍ന്ന് കപ്പലിന്റെ ഒരു ഭാഗത്ത് അഗ്നി ബാധയുമുണ്ടായി. സുരക്ഷാ സേനയും പോലീസും ഉടനെ സ്ഥലത്തെത്തിയതിനാല്‍ കൂടുതല്‍ അത്യാഹിതങ്ങള്‍ ഉണ്ടായില്ല.

Post a Comment

Previous Post Next Post