Follow KVARTHA on Google news Follow Us!
ad

2011 ഏറ്റവും അക്രമങ്ങള്‍ കുറഞ്ഞ വര്‍ഷം: പി ചിദംബരം

മുംബൈ: 2011 ഏറ്റവും അക്രമങ്ങള്‍ കുറഞ്ഞ വര്‍ഷമായിരുന്നെന്ന്‍ അഭ്യന്തരമന്ത്രി പി ചിദംബരം. തീവ്രവാദ-നക്സലൈറ്റ് ആക്രമണ്‍ങ്ങള്‍ 2011ല്‍ ഏറ്റവും കുറവായിരുന്നുവെന്ന്‍ ചിദംബരം കൂട്ടിച്ചേര്‍ത്തു. 31 തീവ്രവാദികളും 33 സുരക്ഷാ ഭടന്മാരുമാണ്‌ 2011ല്‍ ജമ്മുകാശ്മീരില്‍ കൊല്ലപ്പെട്ടത്. 2010ല്‍ 47 തീവ്രവാദികളും 69 സുരക്ഷാ ഉദ്യോഗസ്ഥരുമാണ്‌ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഇതിനുകാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് ജമ്മു കശ്മീരില്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പാണ്‌. 23 വര്‍ഷങ്ങള്‍ക്കുശേഷം നടന്ന തിരഞ്ഞെടുപ്പ് സംസ്ഥാനത്ത്‌ സമാധാന അന്തരീക്ഷം സൃഷ്ടിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ തീവ്രവാദികളുമായുണ്ടായ ചര്‍ച്ചകളുടെ ഫലമായി ഉള്‍ഫാ, എന്‍.ഡി.എഫ്.ബി ഏറ്റുമുട്ടലുകളിലും ഗണ്യമായ കുറവുണ്ടായി. 2011ല്‍ 69 തീവ്രവാദികളും 32 സുരക്ഷാ ഉദ്യോഗസ്ഥരുമാണ്‌ കൊല്ലപ്പെട്ടത്. ഇത് 2010ല്‍ യഥാക്രമം 94ഉം 20ഉം ആയിരുന്നു. എന്നാല്‍ മുംബൈയിലും ഡല്‍ഹിയിലുമുണ്ടായ തീവ്രവാദി ആക്രമണങ്ങളും സ്ഫോടനങ്ങളും രാജ്യം എപ്പോഴും ആക്രമണ ഭീഷണിയിലാണ്‌ എന്നതിന്റെ തെളികാണെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.

English Summery
Mumbai: This year witnessed a "historic low" level of terror and naxalite-related violence in states affected by the twin problems, Home Minister P Chidambaram said here today.

Post a Comment