Follow KVARTHA on Google news Follow Us!
ad

അളിയന്‍ എന്ന് വിളിച്ചതിന്റെ പേരില്‍ കത്തികുത്ത്; യുവാവിന് ഗുരുതരം

തെന്‍മല: അളിയാ എന്ന് വിളിച്ചതിന്റെ പേരിലുണ്ടായ കത്തികുത്തില്‍ പതിനാറുകാരന് കഴുത്തിന് വെട്ടേറ്റു. കഴിഞ്ഞ ദിവസം വൈകിട്ട് ഉപ്പുകുഴിയിലായിരുന്നു സംഭവം. ഉപ്പുകുഴി റോഡ് പുറമ്പോക്കില്‍ താമസിക്കുന്ന കണ്ണനെ(16)യാണ് മണികണ്ഠന്‍(30) എന്നയാള്‍ വടിവാളുപയോഗിച്ച് വെട്ടി പരിക്കേല്‍പ്പിച്ചത്.
ഉപ്പുകുഴിയില്‍ നില്‍ക്കുകയായിരുന്ന മണികണ്ഠനെ കണ്ണന്‍ അളിയാ എന്ന് അഭിസംബോധന ചെയ്തിരുന്നു. മദ്യലഹരിയിലായിരുന്ന മണികണ്ഠന്‍ കണ്ണന്റെ അളിയാ വിളിയില്‍ പ്രകോപിതനായി. തുടര്‍ന്ന് മണികണ്ഠന്‍ വടിവാളുപയോഗിച്ച് കണ്ണന്റെ കഴുത്തിന് വെട്ടുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പ്രതി മണികണ്ഠനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. വെട്ടാന്‍ ഉപയോഗിച്ച വടിവാള്‍ ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. വെട്ടേറ്റ കണ്ണനെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Keywords: Attack, Youth, Injured, Kollam, കത്തികുത്ത്, ഗുരുതരം

Post a Comment