Follow KVARTHA on Google news Follow Us!
ad

സ്മാര്‍ട്ട് ഫോണിന്റെ രൂപത്തില്‍ ടൊയോട്ടയുടെ പുതിയ കാര്‍

ടോക്കിയോ: ഭീമന്‍ സ്മാര്‍ട്ട് ഫോണിന്റെ രൂപത്തില്‍ ടൊയോട്ടയുടെ പുതിയ കാര്‍ വിപണിയിലെത്തുന്നു. ജപ്പാനിലെ വാഹനനിര്‍മ്മാതാക്കളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ടൊയോട്ട സാങ്കേതികവിദ്യയിലും ഏറ്റവും മുന്‍പിലാണെന്ന് തെളിയിക്കുന്നതാണ്‌ പുതിയ കാര്‍. അടുത്ത വര്‍ഷം പുതിയ മോഡല്‍ ഇലക്ടിക് കാര്‍ നിര്‍മ്മിക്കാനും ടൊയോട്ടയ്ക്ക് പദ്ധതിയുണ്ട്.

ഒരു പേഴ്സണല്‍ കമ്പ്യൂട്ടറിന്റെ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ കാറിന്റെ ഡ്രൈവര്‍ക്ക് ഡീലര്‍മാരുമായും മറ്റുള്ളവരുമായും ബന്ധപ്പെടാന്‍ സാധിക്കും. കാറിന്റെ ഡോറില്‍ ഘടിപ്പിച്ചിരിക്കുന്ന 'ടച്ച് പാനല്‍' വഴിയാണ്‌ ഇത് സാധ്യമാകുന്നത്. പുതിയ കാര്‍ വിപണി കീഴ്പെടുത്തുമെന്ന പ്രതീക്ഷയിലാണ്‌ ടൊയോട്ടയുടെ പ്രസിഡന്റ് ആകിയോ ടൊയോഡോ.

Post a Comment