Follow KVARTHA on Google news Follow Us!
ad
Posts

റിയല്‍ എസ്റ്റേറ്റ് ഉടമയ്‌ക്കെതിരായ വധശ്രമം: ഒരാള്‍ പിടിയില്‍

Anshu Singh 
മംഗലാപുരം: റിയല്‍ എസ്റ്റേറ്റ് ഉടമയെയും കുടുംബത്തെയും വെടിവെച്ച് കൊല്ലാന്‍ശ്രമിച്ച സംഭവത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശി പിടിയിലായി. നഗരത്തിലെ പൃഥ്വി ബില്‍ഡേഴ്‌സ് ഉടമ സുരേഷ് ഭണ്ഡാരിയെയും കുടുംബത്തെയുമാണ് മെയ് 26ന് നഗരത്തിലെ കദ്രിപാര്‍ക്കിനുസമീപം വെടിവെച്ച് കൊലപെടുത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ ഉത്തര്‍പ്രദേശിലെ വരാണസിയ്ക്കടുത്ത സകല്‍പൂര്‍ സ്വദേശിയായ സഞ്ജയ് എന്ന അംശുസിങ്(20)ആണ് അറസ്റ്റിലായത്.
റോഡരികില്‍ കാറിലിരുന്ന് കുടുംബസമേതം ഭക്ഷണം കഴിക്കുന്നതിനിടെയാണ് സുരേഷ് ഭണ്ഡാരിയെ ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടിവെച്ചത്. തുടര്‍ന്ന് സംഘം ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.
അധോലോക നേതാവ് ബന്നരാ രാജയുടെ സംഘാംഗമാണ് അറസ്റ്റിലായ അംശുസിങ് എന്ന് പോലീസ് പറഞ്ഞു.

Keywords: Mangalore, Shootout Case, Arrest, 

Post a Comment