Follow KVARTHA on Google news Follow Us!
ad

കാസര്‍കോട്ട്‌ മാധ്യമ പ്രവര്‍ത്തകന് നേരെ വീണ്ടും പോലീസ് അതിക്രമം

കാസര്‍കോട്: ഇന്ത്യവിഷന്‍ ന്യൂസ് സംഘത്തെ അക്രമിച്ച പോലീസ് നടപടിയില്‍ വ്യാപകമായ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടയില്‍ മാധ്യമ പ്രവര്‍ത്തകന് നേരേ വീണ്ടും പോലീസ് അതിക്രമം. ഉദുമ മാങ്ങാട്ടില്‍ സംഘര്‍ഷം നടക്കുന്ന വിവരം അറിഞ്ഞു വാര്‍ത്ത ശേഖരിക്കാനായെത്തിയ ദേശാഭിമാനി റിപോര്‍ട്ടര്‍ രാജേഷ് മാങ്ങാടിനെയാണ് ഒരു കൂട്ടം കെ.എ.പി ക്കാര്‍ തടഞ്ഞു വെച്ച് ഭീഷണിപ്പെടുത്തി മര്‍ദ്ദിച്ചത്‌.
രാത്രി 10 മണിയോടെയാണ് സംഭവം. മാധ്യമ പ്രവര്‍ത്തകനാണെന്ന് പറഞ്ഞ് ഐഡന്‍ന്റി കാര്‍ഡ് കാണിച്ചപ്പോള്‍ നിങ്ങള്‍ പോലീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി കൊടുത്തവരെല്ലെയെന്ന് ആക്രോശിച്ച് കാര്‍ഡ് വലിച്ചെ റിയുകയും മര്‍ദ്ദിക്കുകയും ചെയ്തു. രാത്രി 11 മണിയോടെ ബേക്കല്‍ സ്‌റ്റേഷനിലേക്ക് കൊണ്ടു പോയി. കൊണ്ടു പോകുമ്പോള്‍ വാഹനത്തില്‍ വെച്ചും തുടര്‍ന്ന് സ്‌റ്റേഷനില്‍ വെച്ചും പോലീസ് മര്‍ദ്ദിച്ചു. സ്റ്റേഷനിലെത്തിയ രാജേഷിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങുകയും ഇരിക്കാന്‍ പോലും അനുവദിക്കാതെ രാവിലെ 9 മണി വരെ നിര്‍ത്തുകയായിരുന്നു. കെ.എ.പി പോലീസുകാരുടെ ഈ അതിക്രമങ്ങളെല്ലാം നടന്നത് ബേക്കല്‍ എസ്.ഐ ഉത്തംദാസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു.വിവരം അറിഞ്ഞ് ചൊവ്വാഴ്ച രാവിലെ 9.30 മണിയോടെയാണ് രാജേഷിനെ ജാമ്യത്തിലിറക്കിയത്.

Keywords: Deshabhimani, kasaragod, Kerala, Police, Reporter, Rajesh Mangad

Also Read:

1 comment

  1. എന്നിട്ടും, പോലീസുകാർക്കെതിരെ ഒരു നടപടിയും സർക്കാർ സ്വീകരിച്ചു കാണുന്നില്ല.