Follow KVARTHA on Google news Follow Us!
ad

പെട്രോളിന് വീണ്ടും വില കുറച്ചേക്കും


ന്യൂഡല്‍ഹി: പെട്രോളിന് ലിറ്ററിന് ഒന്നര രൂപ കുറയ്ക്കാന്‍ സാധ്യത. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില 115 ഡോളറില്‍ നിന്നും 107ലേക്ക് താഴ്ന്നതിനെ തുടര്‍ന്നാണിത്. ബുധനാഴ്ച നടക്കുന്ന എണ്ണവിതരണ കമ്പനികളുടെ യോഗം ഇതു സംബന്ധിച്ച് തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്.
 രണ്ടാഴ്ച കൂടുമ്പോള്‍ യോഗം ചേരുന്ന എണ്ണക്കമ്പനികള്‍ അന്താരാഷ്ട്ര വിലയ്ക്കനുസരിച്ച് ആഭ്യന്തര വിപണിയിലെ വില വ്യത്യാസപ്പെടുത്തുകയാണ് പതിവ്. നവംബര്‍ 16നു യോഗം ചേര്‍ന്ന കമ്പനികള്‍ പെട്രോള്‍ വിലയില്‍ രണ്ടു രൂപയോളം കുറച്ചിരുന്നു.

English Summary
New Delhi: Sources says petrol price may be cut by Rs.1.50

Post a Comment