Follow KVARTHA on Google news Follow Us!
ad

മുല്ലപ്പെരിയാര്‍: നാലു ജില്ലകളില്‍ ഹര്‍ത്താല്‍ തുടങ്ങി

ഇടുക്കി: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ പ്രതിഷേധ സൂചകമായി സംസ്ഥാനത്തെ നാലു ജില്ലകളില്‍ ഹര്‍ത്താല്‍ തുടങ്ങി. ഇടുക്കി, ആലപ്പുഴ, എറണാകുളം, കോട്ടയം എന്നീ ജില്ലകളിലാണ് ഹര്‍ത്താല്‍.
 കേരള കോണ്‍ഗ്രസ് എം, കേരള കോണ്‍ഗ്രസ് ജേക്കബ്, ബി.ജെ.പി എന്നീ പാര്‍ട്ടികളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കുമളി ചെക്‌പോസ്റ്റില്‍ ബി ജെ പി പ്രവര്‍ത്തകര്‍ അയ്യപ്പ ഭക്തരുടേതടക്കം വാഹനങ്ങള്‍ തടയുന്നുണ്ട്. മറ്റിടങ്ങളിലും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടയുന്നുണ്ട്. 

Keywords: Harthal, Mullaperiyar, Mullaperiyar Dam, Idukki, Kottayam, Alappuzha, Ernakulam, BJP, Kerala Congress (m), Kerala Congress (j),

Post a Comment