Follow KVARTHA on Google news Follow Us!
ad

മുല്ലപ്പെരിയാര്‍: റൂര്‍ക്കി ഐ.ഐ.ടിയുമായി കേരളം കരാര്‍ ഒപ്പുവെച്ചു

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിനെക്കുറിച്ച് പഠനം നടത്താന്‍ റൂര്‍ക്കി ഐ.ഐ.ടിയുമായി കേരളം കരാര്‍ ഒപ്പുവെച്ചു. ഭൂകമ്പമുണ്ടായാല്‍ മുല്ലപ്പെരിയാറില്‍ എത്രത്തോളം ജല പ്രവാഹമുണ്ടാകുമെന്നതാണ് പഠന വിധേയമാക്കുന്നത്.
സമീപ പ്രദേശങ്ങളെ ഇത് എത്രത്തോളം ബാധിക്കും, ജല പ്രവാഹം ഏത് ദിശയിലായിരിക്കും, ജലം സമീപത്തുള്ള ഏതൊക്കെ നദികളിലെത്തും, അതിന് എത്ര സമയമെടുക്കും തുടങ്ങിയ കാര്യങ്ങള്‍ വിശദമായി പരിശോധിക്കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഒന്നരമാസം കൊണ്ട് പഠനം നടത്തി റിപോര്‍ട്ട്
സമര്‍പ്പിക്കണമെന്നാണ് സര്‍ക്കാര്‍ ഐ.ഐ.ടിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ ആറ് മാസം കൊണ്ട് പഠനം പൂര്‍ത്തിയാക്കുമെന്ന് റൂര്‍ക്കി ഐ.ഐ.ടി അറിയിച്ചു.

English Summary
NewDelhi: The Kerala state Government would sign a deal with IIT Rourkee today to study the impact and the consequences in-case the Mullaperiyar dam breaks.

Post a Comment