Follow KVARTHA on Google news Follow Us!
ad

മലബാര്‍ എക്‌സ്പ്രസ്സില്‍ കവര്‍ച്ച നടത്തിയ യുവാവ് പിടിയില്‍

കാസര്‍കോട്: ഷഷ്ഠി ഉത്സവത്തില്‍ പങ്കെടുക്കാന്‍ എറണാകുളത്തുനിന്ന് മഞ്ചേശ്വരത്തേക്ക് തിരിച്ച കുടുംബം തീവണ്ടിയില്‍ കവര്‍ച്ചയ്ക്കിരയായി. കാസര്‍കോട് റെയില്‍വേ പോലീസ് പ്രതിയെ കൈയോടെ പിടികൂടി. കോയമ്പത്തൂര്‍ കൊല്ലംപാടിയിലെ രഘു(സുരേഷ് 28)ആണ് തൊണ്ടിസഹിതം അറസ്റ്റിലായത്.
കൊച്ചി നോര്‍ത്ത് ചേളേരിയിലെ രമേഷിന്റെ കുടുംബമാണ് ചൊവ്വാഴ്ച പുലര്‍ച്ചെ മലബാര്‍ എക്‌സ്പ്രസ്സില്‍ കൊയിലാണ്ടിയില്‍ കവര്‍ച്ച ചെയ്യപ്പെട്ടത്. സ്വര്‍ണമാലയും 1600 രൂപയും വാച്ചും മോഷ്ടിച്ച പ്രതി കൂടുതല്‍ മോഷണത്തിനായി തീവണ്ടിയില്‍ അലഞ്ഞു നടന്നു. കാസര്‍കോട്ടെത്തിയപ്പോള്‍ എ.എസ്.ഐ. എം.സി.പദ്മനാഭന്റെ നേതൃത്വത്തില്‍ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.
സംശയത്തിന്റെ പേരില്‍ തടഞ്ഞുവെച്ച പ്രതി ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജോര്‍ജ്, സിവില്‍ പോലീസ് ഓഫീസര്‍ പ്രേംചന്ദ്, ആര്‍.പി.എഫ്. പി.വി.ഗംഗാധരന്‍ എന്നിവര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കി.

Post a Comment