Follow KVARTHA on Google news Follow Us!
ad

മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കാന്‍ ഇടതുമുന്നണി തയ്യാര്‍: വി.എസ്



മുല്ലപ്പെരിയാര്‍: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കാന്‍ ഇടതുമുന്നണി തയ്യാറാണെന്ന് വി.എസ്.അച്യുതാനന്ദന്‍. ഇക്കാര്യത്തില്‍ സുപ്രീംകോടതിയോ കേന്ദ്ര സര്‍ക്കാരോ ആണ് അന്തിമതീരുമാനം എടുക്കേണ്ടത്. ഇതിന് സമ്മതം ലഭിച്ചാല്‍ ഡാം ഉടന്‍ നിര്‍മ്മിക്കും. ഡാം നിര്‍മ്മിക്കുന്നതിനുള്ള പണം എല്‍ഡിഎഫ് തന്നെ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാര്‍ സന്ദര്‍ശനത്തിന് മുമ്പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇരു സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരെ വിളിച്ച് ചര്‍ച്ച നടത്തിയ ശേഷം അനുകൂല നിലപാട് സ്വീകരിക്കാമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കില്‍ അത് പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിഎസിനൊപ്പം സന്ദര്‍ശനത്തിന് എത്തിയിട്ടുള്ളത്.

Keywords: Mullaperiyar Dam, V.S Achuthanandan, LDF, Mullaperiyar, Kerala

Post a Comment