Follow KVARTHA on Google news Follow Us!
ad

പുതിയ ഡാമിന്റെ കാര്യത്തില്‍ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പുതിയ ഡാം വേണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. നിലവിലെ ഡാമിലെ ജലനിരപ്പ് 120 അടിയായി കുറയ്ക്കണം. കേരളവും തമിഴ്‌നാടും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമുണ്ടാക്കാതെ തന്നെ ഈ വിഷയം പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
മുല്ലപ്പെരിയാര്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ കാണാന്‍ മുഖ്യമന്ത്രി വ്യാഴാഴ്ച ഡല്‍ഹിയിലേക്ക് പോകും. പ്രധാനമന്ത്രിയെ കണ്ട് സ്ഥിതി ഗതികള്‍ അറിയിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. തമിഴ്‌നാടുമായുള്ള സൗഹാര്‍ദ്ദപരമായ ബന്ധം നിലനിര്‍ത്തിക്കൊണ്ടുതന്നെ പ്രശ്‌നം പരിഹരിക്കാനാണ് കേരളം ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
തമിഴ്‌നാട്ടിലെ ജനങ്ങള്‍ പോലും കേരളത്തിന്റെ നിലപാട് ഇപ്പോള്‍ അംഗീകരിക്കുന്നുണ്ട്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് കത്തയക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Keywords: Thiruvananthapuram, Oommen Chandy, Dam, 

Post a Comment