Follow KVARTHA on Google news Follow Us!
ad

സ്വര്‍ണത്തിന് റെക്കോര്‍ഡ് വില; പവന് 21680 രൂപ

കൊച്ചി: പവന് 320 രൂപ വര്‍ധിച്ച് സ്വര്‍ണ്ണ വില പുതിയ റെക്കോര്‍ഡിലെത്തി. ഇതു വരെ രേഖപ്പെടുത്തിയ ഉയര്‍ന്ന വില പവന് 21,480 രൂപയായിരുന്നു. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 2710 രൂപയും പവന് 21680 രൂപയുമാണ്‌ ബുധാനാഴ്ചത്തെ വില. ഓഹരി വിപണികളിലെ നഷ്ടവും ഡോളറിനെതിരെ യൂറോ നേട്ടം സ്വന്തമാക്കിയതുമാണ് വില ഉയരാനുള്ള കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്. നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണ വില കുറയാന്‍ സാധ്യതയില്ലെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

Keywords: Gold, Gold Price, Business, Kerala, Kochi

Post a Comment