Follow KVARTHA on Google news Follow Us!
ad

ചില്ലറ വ്യാപാര രംഗത്തേക്ക് വന്‍കിട കുത്തകകളുടെ കടന്നുകയറ്റം അനുവദിക്കില്ല: കോടിയേരി

തിരുവനന്തപുരം: രാജ്യത്തെ ചില്ലറ വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന്‍ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. ചില്ലറ വ്യാപാര രംഗത്തേയ്ക്ക് വിദേശ കുത്തകകളുടെ കടന്നുകയറ്റം യാതൊരു കാരണവശാലും അനുവദിക്കില്ലെന്ന്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തീരുമാനമെടുക്കാനുളള അവകാശം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത് തട്ടിപ്പാണെന്നും ഇതിനെ കമ്പനികള്‍ കോടതിയില്‍ ചോദ്യം ചെയ്യുമെന്നും കോടിയേരി പറഞ്ഞു. ചില്ലറ വ്യാപാരികളുടെ പ്രതിഷേധ സമരത്തിന്‌ സി.പി.എം എല്ലാ പിന്തുണയും നല്‍കുമെന്നും കോടിയേരി വ്യക്തമാക്കി.

English Summery
Thiruvananthapuram: Kodiyeri Balakrishnan declared support to protesters conducted by retail traders against foreign investment in retail trading in India. 

Post a Comment