Follow KVARTHA on Google news Follow Us!
ad

സ്വകാര്യ ബസ് മറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ചു



മട്ടന്നൂര്‍: മാലൂരില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് പ്ലസ്ടു വിദ്യാര്‍ഥിനി മരിച്ചു. മുപ്പതോളം പേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റവരില്‍  ചിലരുടെ നില ഗുരുതരമാണ്. ബുധനാഴ്ച രാവിലെ 8.15 ഓടെ ശിവപുരം മാലൂര്‍ റോഡില്‍ പാലാച്ചിപ്പാറയിലായിരുന്നു അപകടം. മാലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനി ശിവപുരം വെള്ളിലോട് ജബീറയാണ് (17) മരിച്ചത്. തലശേരി ഗവ. ബ്രണ്ണന്‍ കോളജ് സീനിയര്‍ സൂപ്രണ്ട് ഉമ്മറിന്റെ മകളാണ്.

മാലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണു പരിക്കേറ്റവരില്‍ ഏറെയും. ഇവരെ കൂത്തുപറമ്പ്, തലശേരി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മട്ടന്നൂരില്‍ നിന്നും മാലൂരിലേക്കു പോവുകയായിരുന്ന മലര്‍വാടി ബസാണ് അപകടത്തില്‍പ്പെട്ടത്.

Keywords: Accidental Death, Student, Obituary, Mattannur, Kerala

Post a Comment