വാഷിങ്ടണ്‍: മധ്യ അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ ഞായറാഴ്ച വീശിയടിച്ച ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടം. ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മധ്യ അമേരിക്കന്‍ സംസ്ഥാനങ്ങളായ , ഒക്ലഹോമ, ലോവ, കന്‍സാസ്, ഇല്ലിനോയിസ് എന്നിവിടങ്ങളിലാണ് ചുഴലിക്കാറ്റുണ്ടായത്.
ഓക്ലഹോമ സിറ്റിയില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയുള്ള ഷോനീ പ്രദേശത്താണ് ചുഴലിക്കാറ്റ് കൂടുതല്‍ നാശനഷ്ടം ഉണ്ടാക്കിയത്. നഗരത്തിലെ മൊബൈല്‍ ഹോംപാര്‍ക്ക് ചുഴലിക്കാറ്റില്‍ പൂര്‍ണമായും തകര്‍ന്നു. ഒക്ലഹോമയിലാണ് ഒരാളുടെ മരണം റിപോര്‍ട്ട് ചെയ്തത്. നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. മരങ്ങള്‍ കടപുഴകി വീഴുകയും നിരവധി പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം തടസപ്പെടുകയും ചെയ്തു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒക്ലഹോമയിലെ 16 കൗണ്ടികളില്‍ ഗവര്‍ണര്‍ മാരി ഫാലിന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
അപകടകരമായ ചുഴലിക്കാറ്റ് കന്‍സാസിലേക്കും വ്യാപിക്കുന്നതായി നാഷണല്‍ വെതര്‍ സര്‍വീസ് (എന്‍ . ഡബ്ല്യൂ.എസ്) റിപോര്‍ട്ട് ചെയ്തു. ചുഴലിക്കാറ്റുണ്ടായ സ്ഥിതിക്ക് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച ടെക്‌സാസിലുണ്ടായ
ചുഴലിക്കാറ്റില്‍ ആറു പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Keywords: Washington, America, Cyclone, Death, Report, House, World, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഓക്ലഹോമ സിറ്റിയില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയുള്ള ഷോനീ പ്രദേശത്താണ് ചുഴലിക്കാറ്റ് കൂടുതല്‍ നാശനഷ്ടം ഉണ്ടാക്കിയത്. നഗരത്തിലെ മൊബൈല്‍ ഹോംപാര്‍ക്ക് ചുഴലിക്കാറ്റില്‍ പൂര്‍ണമായും തകര്‍ന്നു. ഒക്ലഹോമയിലാണ് ഒരാളുടെ മരണം റിപോര്‍ട്ട് ചെയ്തത്. നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. മരങ്ങള്‍ കടപുഴകി വീഴുകയും നിരവധി പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം തടസപ്പെടുകയും ചെയ്തു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒക്ലഹോമയിലെ 16 കൗണ്ടികളില്‍ ഗവര്‍ണര്‍ മാരി ഫാലിന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
അപകടകരമായ ചുഴലിക്കാറ്റ് കന്‍സാസിലേക്കും വ്യാപിക്കുന്നതായി നാഷണല്‍ വെതര്‍ സര്‍വീസ് (എന്‍ . ഡബ്ല്യൂ.എസ്) റിപോര്‍ട്ട് ചെയ്തു. ചുഴലിക്കാറ്റുണ്ടായ സ്ഥിതിക്ക് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച ടെക്സാസിലുണ്ടായചുഴലിക്കാറ്റില് ആറു പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Keywords: Washington, America, Cyclone, Death, Report, House, World, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
4:15 pm | 0
comments