ഓര്‍ലാന്റോ: ബോസ്റ്റണ്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനിടയില്‍ ചെചന്‍ വംശജനായ യുവാവിനെ എഫ്.ബി.ഐ ഏജന്റ് വെടിവെച്ചുകൊന്നു. അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബുധനാഴ്ച ഫ്‌ലോറിഡയില്‍ വച്ചായിരുന്നു സംഭവം. ഇബ്രാഹീം തോഡസേവ് (27) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ചോദ്യം ചെയ്യലിനിടയില്‍ ഇയാള്‍ അക്രമാസക്തനായെന്നാണ് എഫ്.ബി.ഐ ഏജന്റിന്റെ വാദം.
ബോസ്റ്റണ്‍ ഇരട്ട സ്‌ഫോടനക്കേസിലെ പ്രതികളിലൊരാളെന്ന് സംശയിക്കുന്ന തമര്‍ലന്‍ സാര്‍സനേവിന്റെ പരിചയക്കാരനാണ് ഇബ്രാഹീം. ബോസ്റ്റണിലായിരുന്നു മുന്‍പ് ഇയാള്‍ താമസിച്ചിരുന്നത്. അതേസമയം സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് എഫ്.ബി.ഐ നിരവധി തവണ ഇബ്രാഹീമിനെ ചോദ്യം ചെയ്തതായി അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് റോയിട്ടേഴ്‌സിനോട് വെളിപ്പെടുത്തി. സാര്‍സനേവുമായുള്ള പരിചയത്തിന്റെ പേരില്‍ എഫ്.ബി.ഐ ഇബ്രാഹീമിനെ മാനസീകമായി പീഡിപ്പിച്ചുവരികയായിരുന്നെന്നും ഇയാള്‍ ആരോപിച്ചു. ചോദ്യം ചെയ്യലില്‍ സഹികെട്ട് ഇബ്രാഹീം എഫ്.ബി.ഐ ഉദ്യോഗസ്ഥരോട് പ്രതികരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രില്‍ 15നുണ്ടായ ബോസ്റ്റണ്‍ മാരത്തണ്‍ ഇരട്ട സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 264 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
SUMMARY: Orlando, Florida/Washington: A Chechen immigrant who was being questioned about his possible links to one of the Boston Marathon bombing suspects was shot and killed by a federal agent in Florida on Wednesday after he suddenly turned violent, the FBI said.
Keywords: World news, Obituary, Orlando, Florida, Washington, Chechen immigrant, Questioned, Possible links, Boston Marathon, Bombing suspects, Shot, Killed, Federal agent, Florida, Wednesday, Suddenly
ബോസ്റ്റണ്‍ ഇരട്ട സ്‌ഫോടനക്കേസിലെ പ്രതികളിലൊരാളെന്ന് സംശയിക്കുന്ന തമര്‍ലന്‍ സാര്‍സനേവിന്റെ പരിചയക്കാരനാണ് ഇബ്രാഹീം. ബോസ്റ്റണിലായിരുന്നു മുന്‍പ് ഇയാള്‍ താമസിച്ചിരുന്നത്. അതേസമയം സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് എഫ്.ബി.ഐ നിരവധി തവണ ഇബ്രാഹീമിനെ ചോദ്യം ചെയ്തതായി അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് റോയിട്ടേഴ്‌സിനോട് വെളിപ്പെടുത്തി. സാര്‍സനേവുമായുള്ള പരിചയത്തിന്റെ പേരില്‍ എഫ്.ബി.ഐ ഇബ്രാഹീമിനെ മാനസീകമായി പീഡിപ്പിച്ചുവരികയായിരുന്നെന്നും ഇയാള്‍ ആരോപിച്ചു. ചോദ്യം ചെയ്യലില്‍ സഹികെട്ട് ഇബ്രാഹീം എഫ്.ബി.ഐ ഉദ്യോഗസ്ഥരോട് പ്രതികരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രില്‍ 15നുണ്ടായ ബോസ്റ്റണ്‍ മാരത്തണ്‍ ഇരട്ട സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 264 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
SUMMARY: Orlando, Florida/Washington: A Chechen immigrant who was being questioned about his possible links to one of the Boston Marathon bombing suspects was shot and killed by a federal agent in Florida on Wednesday after he suddenly turned violent, the FBI said.Keywords: World news, Obituary, Orlando, Florida, Washington, Chechen immigrant, Questioned, Possible links, Boston Marathon, Bombing suspects, Shot, Killed, Federal agent, Florida, Wednesday, Suddenly
8:40 pm | 0
comments