കൈപ്പറ്റാനായ് എന്തൊരു മോഹം.
തൊഴിലില്ലാത്തോര്‍ക്കാശ്രയമായീ-
ട്ടേകുന്നല്ലോ നല്ലൊരു പെന്‍ഷന്‍.
വിധവകളായാലതിനും പെന്‍ഷന്‍,
കര്‍ഷകതൊഴിലില്‍ സേവിതരായ
പൂര്‍വീകര്‍ക്കും നല്‍കും പെന്‍ഷന്‍.
കര്‍ഷകരെന്നൊരുപേരതിലറിയും,
ചേട്ടന്മാര്‍ക്കും നല്‍കും പെന്‍ഷന്‍.
പരശുരാമന്‍ ദാനം നല്‍കിയ,
നാടാണല്ലോ നമ്മുടെ നാട്.
ഇവിടെ വസിക്കും നാട്ടാര്‍ക്കെല്ലാം,
പെന്‍ഷന്‍ വേണം ദാനമതായി.
സര്‍ക്കാര്‍ സേവകരായോര്‍ക്കെല്ലാം
സേവനകാലം വര്‍ദ്ധിപ്പിയ്ക്കും,
അതിസേവകരാം സാമാജികര്‍
ഉള്ളൊരുനാട്, നമ്മുടെനാട്.
ആയതിനാലവരോതീടുന്നു,
പങ്കാളിത്ത പെന്‍ഷനതാവാം.
ഈ വിധമായൊരു പെന്‍ഷന്‍ നാളെ
ലഭ്യമമതാകാന്‍ സാധ്യതയുണ്ടോ?
സന്ദേഹത്താല്‍ ചിന്തിച്ചൂചിലര്‍
പേരും, പെരുമയുമാര്‍ജിതമല്ലോ?
എല്‍.ഐ.സിക്കാര്‍ നമ്മുടെ നാട്ടില്‍,
അവരുടെ ഖ്യാതികള്‍ കേട്ടവരെല്ലാം;
ലക്ഷം, ലക്ഷം നിക്ഷേപിച്ചു
മാര്‍ക്കറ്റ് പ്ലസില്‍ ലാഭം കൊയ്യാന്‍.
മൂന്നാലാണ്ടുകള്‍ ശേഷം കിട്ടി
നിക്ഷേപത്തുക മാത്രമതായി.
നാടു ഭരിയ്ക്കാനോട്ടുകള്‍ വേണം,
കൂടുതലോട്ടുകള്‍ നേടാനായി
വാഗ്ദാനങ്ങള്‍ വാക് ധോരണിയായ്,
നല്‍കീടുന്നു രാഷ്ട്രീയക്കാര്‍.
സ്മാര്‍ട്ടായിട്ടും, മെട്രോവഴിയും,
ഐടി വഴിയും, പല വഴിയായും...
എമര്‍ജിംഗ് കേരളയെന്നൊരുപേരില്‍,
സൃഷ്ടിയ്ക്കുന്നു തൊഴിലുകളേറെ.
ഫലകം ചാര്‍ത്തിയ പദ്ധതിയൊന്നും
അഞ്ചാറാണ്ടുകള്‍ പിന്നിട്ടിട്ടും
ഇന്നേവരെയും വന്നിട്ടില്ല.
വരുമെന്നുള്ളത് നമ്മുടെ ആശ,
വിവരംകെട്ടോര്‍ സമ്മതിദായകര്‍
ഇന്നും എന്നും അങ്ങനെതന്നെ.
കൈക്കോട്ടേന്തിയ പണിയാളന്മാര്‍,
പാന്റും, ഷര്‍ട്ടും തൊപ്പിയുമിട്ട്
സെക്യൂരിറ്റി തൊഴിലാളികളായ്,
വെയിലോ, മഴയോ, ചെളിയുടെ ചൂരോ
അറിയാതുള്ളൊരു നല്ലൊരു വേല.
ആയവരെല്ലാം കൈപറ്റുന്നു
ഒരുമിച്ചൊരു തുക മാസംതോറും.
പൊരിയും വയറിന് ഇന്ധനമേകാന്‍
തികയുന്നില്ലാ ഈ തുകയൊന്നും.
പകരക്കാരായ് ഈ പണിചെയ്യാന്‍
വന്നെത്തുന്നു ബംഗാളികളും, ബീഹാറികളും
ആസാമീസും, വ്യാജന്മാരും.
ഇവരുടെ കൈയ്യില്‍ വന്നെത്തുന്നു
അഞ്ഞൂറഞ്ഞൂറോരോ ദിനവും.
ഈ തുക നല്‍കി, കര്‍ഷകവൃത്തി
വിജയിപ്പിയ്ക്കാന്‍ പറ്റുകയില്ല.
വികസിതനാട്, വികസനനാട്
എന്നോതുന്നു ഭരണക്കാരും.
സ്വര്‍ണത്തെക്കാള്‍ വിലയായുള്ളൊരു
വസ്തുവതല്ലോ ഇന്ധനമെന്നും.
സ്വര്‍ണമതെന്നും സൂക്ഷിച്ചീടാം,
ഒരിടത്തല്ലേല്‍, മറ്റൊരിടത്ത്.
ഇന്ധനമെന്നത് അങ്ങനെയല്ല
കത്തിത്തീര്‍ന്നാല്‍ പിന്നെയതില്ല.
അനിയന്ത്രിതമാം ഉപയോഗത്താല്‍,
ഉപഭോഗത്തില്‍ വര്‍ദ്ധനയാണ്.
ഉല്‍പാദകരാം ഉടമകളെല്ലാം,
വര്‍ദ്ധിപ്പിയ്ക്കും ഇന്ധനവിലകള്‍.
അവകാശങ്ങള്‍ ആയോര്‍ക്കല്ലോ;
അതിവില നല്‍കി പാചകവാതക
മുപയോഗിച്ചാല്‍ അടുക്കള പൂട്ടും.
അഞ്ചാറാളുകള്‍ പോകും ശകടേ...
ഒറ്റയൊരുത്തന്‍ യാത്രകള്‍ പോകും.
നാലും, ആറും വരികളിലോടും
വാഹനമെല്ലാം ബാഹുല്യത്താല്‍....
ബന്ധിതമാകും പലഭാഗത്തായ്,
പുത്തന്‍തലമുറ വ്യഗ്രതരായി.
കത്തിയ്ക്കുന്നു ഇന്ധനമെല്ലാം
നാളെയെന്നൊരു ചിന്തയതില്ല.
നീതിന്യായ സ്‌റ്റോറുകള്‍ വഴിയായ്,
നല്‍കാനുള്ളൊരു ഭക്ഷ്യമതെല്ലാം
വിതരണ ശൃംഗല തിരിമറികാട്ടി
മില്ലാളര്‍ക്കായ് ഭാഗിയ്ക്കുന്നു.
ദാനമതായിട്ടേകാന്‍ വേണ്ടി,
ആരോഗ്യാലയമെന്നൊരുവഴിയില്‍
നല്‍കേണ്ടുന്നോരൗഷധമെല്ലാം,
സ്വകാര്യ വിപണികള്‍ വഴിയേ പോകും.
ഈവഴി നേടും, കോടികളെല്ലാം,
ഭാഗിയ്ക്കുന്നു പല തലമതിലായ്.
ഇനിയങ്ങോട്ടേയ്ക്കില്ലാ സബ് സിഡി,
കൈത്താങ്ങായിട്ടൊരു വസ്തുവിനും
എന്നോതുന്നു നമ്മുടെ സര്‍ക്കാര്‍.
എന്തായാലും ഇന്നൊരുകാര്യം
മനമോഹനമായ് നമുക്ക് പാടാം..
ഇനിയൊരുകാലം സബ് സിഡിയില്ല.
ഇങ്ങനെപോയാലുപയോഗിയ്ക്കാം
വയറു നിറയ്ക്കാന്‍ ശ്വാസന വായു.
അല്ലായെങ്കില്‍ മരണമതാകാം....
-മാത്യു ജോര്‍ജ്ജ്
പാറയ്ക്കല്‍, മൈത്രീ നഗര്‍, അങ്കമാലി.
Keywords:
Matthew George, Pension, Government, Core, Mathew, Store, Travel, Land, Living, Market, Gold, Shirt, Pants, Kvartha, Malayalam News, Kerala Vartha, Poem.