Hi guest ,  welcome  |  Sign in  |  Visit KeralaFlash  |  Download Font
Showing posts with label Obituary. Show all posts
Showing posts with label Obituary. Show all posts

ലണ്ടനില്‍ കൊല്ലപ്പെട്ട സൈനീകന്‍ സേവനമനുഷ്ഠിച്ചിരുന്നത് അഫ്ഗാനിസ്ഥാനില്‍

Written By kvarthakochi on Friday, May 24, 2013 | 12:00 pm

ലണ്ടന്‍: തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ബ്രിട്ടീഷ് സൈനീകന്‍ മുന്‍പ് സേവനമനുഷ്ഠിച്ചിരുന്നത് അഫ്ഗാനിസ്ഥാനിലായിരുന്നുവെന്ന് റിപോര്‍ട്ട്. ഡ്രമ്മറായിരുന്നു ലീ റിഗ്ബി ഫുസിലിയേഴ്‌സ് റോയല്‍ റെജിമെന്റിലെ രണ്ടാം ബറ്റാലിയനിലെ അംഗമായിരുന്നു. ബുധനാഴ്ച വൂള്‍വിക് സൈനീക ക്യാമ്പിന് സമീപമാണ് ലീ റിഗ്ബിക്ക് നേരെ ആക്രമണമുണ്ടായത്. മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് വെട്ടിക്കൊന്ന ലീയുടെ തല അക്രമികള്‍ അറുത്തെടുക്കുകയായിരുന്നു.

പിന്നീട് റോഡിലൂടെ ലീയുടെ മൃതദേഹം വലിച്ചിഴക്കുകയും മൊബൈല്‍ ഫോണില്‍ അക്രമികള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഇതിനിടെ വിവരമറിഞ്ഞെത്തിയ പോലീസ് അക്രമികളായ രണ്ട് യുവാക്കളേയും വെടിവെച്ച് വീഴ്ത്തുകയായിരുന്നു. ഇരുവരും ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപോര്‍ട്ട്. പ്രതിരോധമന്ത്രാലയമാണ് ഇതുസംബന്ധിച്ചുള്ള റിപോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
World news, London, British soldier, Murdered, Streets, London, Two suspected Islamists, Fought, Taliban, Afghanistan, Drummer, Lee Rigby, 2nd Battalion, Royal Regiment of Fusiliers.
2006ലാണ് ലീ സൈന്യത്തില്‍ ചേര്‍ന്നത്. ലീക്ക് രണ്ട് വയസുള്ള ഒരു മകനുമുണ്ട്.

SUMMARY: London: The British soldier murdered on the streets of London by two suspected Islamists had fought the Taliban in Afghanistan.

Keywords: World news, London, British soldier, Murdered, Streets, London, Two suspected Islamists, Fought, Taliban, Afghanistan, Drummer, Lee Rigby, 2nd Battalion, Royal Regiment of Fusiliers.
12:00 pm | 0 comments

ബോസ്റ്റണ്‍ സ്‌ഫോടനം: ചോദ്യം ചെയ്യലിനിടയില്‍ യുവാവിനെ എഫ്.ബി.ഐ വെടിവെച്ചുകൊന്നു

Written By kvarthakochi on Thursday, May 23, 2013 | 8:40 pm

ഓര്‍ലാന്റോ: ബോസ്റ്റണ്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനിടയില്‍ ചെചന്‍ വംശജനായ യുവാവിനെ എഫ്.ബി.ഐ ഏജന്റ് വെടിവെച്ചുകൊന്നു. അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബുധനാഴ്ച ഫ്‌ലോറിഡയില്‍ വച്ചായിരുന്നു സംഭവം. ഇബ്രാഹീം തോഡസേവ് (27) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ചോദ്യം ചെയ്യലിനിടയില്‍ ഇയാള്‍ അക്രമാസക്തനായെന്നാണ് എഫ്.ബി.ഐ ഏജന്റിന്റെ വാദം.

ബോസ്റ്റണ്‍ ഇരട്ട സ്‌ഫോടനക്കേസിലെ പ്രതികളിലൊരാളെന്ന് സംശയിക്കുന്ന തമര്‍ലന്‍ സാര്‍സനേവിന്റെ പരിചയക്കാരനാണ് ഇബ്രാഹീം. ബോസ്റ്റണിലായിരുന്നു മുന്‍പ് ഇയാള്‍ താമസിച്ചിരുന്നത്. അതേസമയം സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് എഫ്.ബി.ഐ നിരവധി തവണ ഇബ്രാഹീമിനെ ചോദ്യം ചെയ്തതായി അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് റോയിട്ടേഴ്‌സിനോട് വെളിപ്പെടുത്തി. സാര്‍സനേവുമായുള്ള പരിചയത്തിന്റെ പേരില്‍ എഫ്.ബി.ഐ ഇബ്രാഹീമിനെ മാനസീകമായി പീഡിപ്പിച്ചുവരികയായിരുന്നെന്നും ഇയാള്‍ ആരോപിച്ചു. ചോദ്യം ചെയ്യലില്‍ സഹികെട്ട് ഇബ്രാഹീം എഫ്.ബി.ഐ ഉദ്യോഗസ്ഥരോട് പ്രതികരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഏപ്രില്‍ 15നുണ്ടായ ബോസ്റ്റണ്‍ മാരത്തണ്‍ ഇരട്ട സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 264 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

World news, Obituary, Orlando, Florida, Washington, Chechen immigrant, Questioned, Possible links, Boston Marathon, Bombing suspects, Shot, Killed, Federal agent, Florida, Wednesday, SuddenlySUMMARY: Orlando, Florida/Washington: A Chechen immigrant who was being questioned about his possible links to one of the Boston Marathon bombing suspects was shot and killed by a federal agent in Florida on Wednesday after he suddenly turned violent, the FBI said.

Keywords: World news, Obituary, Orlando, Florida, Washington, Chechen immigrant, Questioned, Possible links, Boston Marathon, Bombing suspects, Shot, Killed, Federal agent, Florida, Wednesday, Suddenly
8:40 pm | 0 comments

ഡ്രോണ്‍ ആക്രമണത്തില്‍ നാല് അമേരിക്കകാരും കൊല്ലപ്പെട്ടുവെന്ന് യുഎസിന്റെ കുറ്റസമ്മതം

വാഷിംഗ്ടണ്‍: പാക്കിസ്ഥാനിലും യെമനിലും നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളില്‍ നാല് അമേരിക്കന്‍ പൗരന്മാരും കൊല്ലപ്പെട്ടതായി യുഎസിന്റെ കുറ്റസമ്മതം. കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് നല്‍കിയ കത്തിലാണ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുഎസുകാരുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അല്‍ക്വയ്ദ നേതാവ് അന്‍ വര്‍ അല്‍ ഔലാക്കിയുടെ പേരും കത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അറ്റോര്‍ണി ജനറല്‍ എറിക് ഹോള്‍ഡര്‍ തയ്യാറാക്കിയ കത്താണ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് നല്‍കിയത്.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ പ്രസ്താവനയുണ്ടായതിന് തൊട്ടുപിന്നാലെയാണ് അറ്റോര്‍ണി ജനറലിന്റെ കത്ത് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് ലഭിച്ചത്. പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായി ഒബാമ കോണ്‍ഗ്രസ് അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഡ്രോണ്‍ ആക്രമണങ്ങള്‍ എങ്ങനെ നിയമപരവും അത്യാവശ്യവുമാകുന്നുവെന്ന് ഒബാമ പ്രസംഗത്തില്‍ വിശദീകരിക്കുമെന്നാണ് വൈറ്റ് ഹൗസ് നല്‍കുന്ന റിപോര്‍ട്ട്.

World news, Washington, US government, Acknowledged, Wednesday, Killed, Four Americans, Militant, Cleric, Anwar al-Awlaki, Died, Drone strikes, Yemen, Pakistan.SUMMARY: Washington: The US government formally acknowledged for the first time on Wednesday that it had killed four Americans, including militant cleric Anwar al-Awlaki, who died in drone strikes in Yemen and Pakistan.

Keywords: World news, Washington, US government, Acknowledged, Wednesday, Killed, Four Americans, Militant, Cleric, Anwar al-Awlaki, Died, Drone strikes, Yemen, Pakistan.
3:05 pm | 0 comments

ശ്രീനഗറില്‍ ലഷ്‌കര്‍ പോരാളി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു; മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

ശ്രീനഗര്‍: ശ്രീനഗറിന്റെ ഹൃദയഭാഗത്തുണ്ടായ ഏറ്റുമുട്ടലില്‍ ലക്ഷ്‌കര്‍ പോരാളി കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്.

ഹിലാല്‍ മോല്വി എന്നയാളാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതെന്ന് ശ്രീനഗര്‍ എസ്പി സയദ് ആഷിഖ് ബുഖാരി പറഞ്ഞു. ഒരു സബ് ഇന്‍സ്‌പെക്ടര്‍ക്കും രണ്ട് കോണ്‍സ്റ്റബിള്‍മാര്‍ക്കുമാണ് പരിക്കേറ്റത്. ജനവാസകേന്ദ്രമായ ശ്രീനഗറിലെ ഒരു വസതിയില്‍ ഭീകരര്‍ ഒളിച്ചുതാമസിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് വീടുവളയുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടല്‍ മണിക്കൂറുകളോളം നീണ്ടുനിന്നതായി പോലീസ് അറിയിച്ചു. ബാരാമുള്ള സ്വദേശിയാണ് കൊല്ലപ്പെട്ട ഹിലാല്‍ മൊല്വി.
National news, Srinagar, Security forces, Killed, Lashkar-e-Taiba (LeT) militant, Gunfight, Heart, Jammu and Kashmir, Capital, Srinagar, Thursday morning,

അതേസമയം ഏറ്റുമുട്ടലില്‍ സാധാരണക്കാര്‍ക്ക് പരിക്കേറ്റിട്ടില്ലെന്ന് എസ്.പി അറിയിച്ചു.

SUMMARY: Srinagar: Security forces killed a Lashkar-e-Taiba (LeT) militant in a gunfight in the heart of Jammu and Kashmir's capital Srinagar on Thursday morning, police said. "Hilal Molvi of LeT was killed in an encounter with police in Narparistan (Fatah Kadal) area of old Srinagar city," Syed Ashiq Bukhari, Senior Superintendent of Police (SSP), Srinagar, said.

Keywords: National news, Srinagar, Security forces, Killed, Lashkar-e-Taiba (LeT) militant, Gunfight, Heart, Jammu and Kashmir, Capital, Srinagar, Thursday morning,
11:41 am | 0 comments

ഭാര്യ തൂങ്ങിമരിക്കുന്നതിന് ഭര്‍ത്താവ് വെബ്ക്യാമറയിലൂടെ സാക്ഷിയായി

മുംബൈ: ഭാര്യ തൂങ്ങിമരിക്കുന്ന ദൃശ്യങ്ങള്‍ ഭര്‍ത്താവ് വെബ്ക്യാമറയിലൂടെ കണ്ടു. മുംബൈയിലാണ് സംഭവം നടന്നത്. ജീവിത പങ്കാളിയുമായി വഴക്കിട്ട് യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു. അടുത്തിടെ കോടതിയുടെ സഹായത്തോടെ വിവാഹിതരായവരാണ് ദമ്പതികള്‍.

വിവാഹിതരായെങ്കിലും യുവതി തന്റെ രക്ഷിതാക്കള്‍ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. അതേസമയം യുവതിയുടെ ആത്മഹത്യ സ്ത്രീധനപീഡനം മൂലമാണെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. ഇതുസംബന്ധിച്ച് ഇവര്‍ ജൂഹു പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയുടെ ലാപ്‌ടോപ്പ് പോലീസ് കസ്റ്റഡിയിലെടുത്തു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
National news, Mumbai, 27-year-old, Woman, Mumbai, Committed, Suicide, Hanging, Herself, Partner, Witness, Tragedy, Webcam.

SUMMARY: Mumbai: A 27-year-old woman in Mumbai has committed suicide by hanging herself; her partner was witness to the tragedy via webcam.

Keywords: National news, Mumbai, 27-year-old, Woman, Mumbai, Committed, Suicide, Hanging, Herself, Partner, Witness, Tragedy, Webcam.
11:40 am | 0 comments

തിരുവനന്തപുരം വട്ടപ്പാറക്കു സമീപം കാര്‍ തോട്ടിലേക്ക് മറിഞ്ഞ് നാലു പേര്‍ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വട്ടപ്പാറക്കു സമീപം കാര്‍ തോട്ടിലേക്ക് മറിഞ്ഞ് നാലു പേര്‍ മരിച്ചു. ധനുവച്ചപുരം കൊറ്റാമം സ്വദേശികളായ വിവേകാനന്ദന്‍ (55), ഭാര്യ പത്മജ (43), വിഷ്ണു (20), ഉണ്ണി(24)  എന്നിവരാണ് മരിച്ചത്. അഞ്ചു പേരെ ഗുരുതരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇടുക്കിയില്‍ പോലീസ് ഫിസിക്കല്‍ ടെസ്റ്റിനു കുടുംബ സമേതം പോയി മൂന്നാര്‍ വഴി തിരിച്ചു വരികയായിരുന്ന സംഘമാണ് അപകടത്തില്‍ പെട്ടത്.

Thiruvananthapuram, Medical College, Death, Car accidentവ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് വേറ്റിനാടിനും വട്ടപ്പാറയ്ക്കും മധ്യേ കണക്കോട്ട് വെച്ചാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിയുകയായിരുന്നു. രാത്രി പട്രോളിങ്ങിനിറങ്ങിയ വട്ടപ്പാറ പോലീസാണ് അപകടത്തില്‍ പെട്ടവരെ ആദ്യം കണ്ടത്. നെടുമങ്ങാട് നിന്നും ഫയര്‍ഫോഴ്‌സെത്തിയാണ് കാറില്‍ കുടുങ്ങിക്കിടന്നവരെ  പുറത്തെടുത്തത്. അപ്പോഴേക്കും ഒരാള്‍ ഒരികെ എല്ലാവരും മരിച്ചിരുന്നു. ഇവരില്‍ ഉണ്ണി ആശുപത്രിയിലെത്തിയ ശേഷമാണ് മരിച്ചത്. യാത്രയ്ക്കിടെ ഡ്രൈവര്‍ ഉറങ്ങിപോയതാകാം അപകടകാരണമെന്ന് കരുതുന്നു.

Keywords: Thiruvananthapuram, Medical College, Death, Car accident, Family, Obituary,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
11:05 am | 0 comments

അനധികൃതമായി മൃതദേഹം മറവ് ചെയ്ത ആറ് പേര്‍ അറസ്റ്റില്‍

ദെയ്ദ്: അനധികൃതമായി ഇന്ത്യക്കാരന്റെ മൃതദേഹം മറവ് ചെയ്ത ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ ആറ് പേരും നിര്‍മ്മാണ തൊഴിലാളികളാണ്. ഉറങ്ങുന്നതിനിടയില്‍ ജനറേറ്ററില്‍ നിന്നും വമിച്ച പുക ശ്വസിച്ച് മരിച്ച യുവാവിനെയാണ് അധികൃതരെ അറിയിക്കാതെ സുഹൃത്തുക്കള്‍ മറവ് ചെയ്തത്.

അതേസമയം മരിച്ച യുവാവ് അനധികൃത താമസക്കാരനായതുകൊണ്ടാണ് അധികൃതരെ അറിയിക്കാതിരുന്നതെന്ന് യുവാക്കള്‍ പോലീസില്‍ മൊഴി നല്‍കി. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന് സമീപത്തുതന്നെയാണ് യുവാവിനെ സുഹൃത്തുക്കള്‍ മറവ് ചെയ്തത്.

ജോലിക്കിടയില്‍ മണ്ണിനടിയില്‍ രക്തം കണ്ടതിനെതുടര്‍ന്ന് ഒരു തൊഴിലാളിയാണ് പോലീസില്‍ വിവരം നല്‍കിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെടുത്തത്. 2008ല്‍ തൊഴിലുടമയുടെ കീഴില്‍ നിന്നും രക്ഷപ്പെട്ട യുവാവിനെ സുഹൃത്തുക്കള്‍ കമ്പനിയില്‍ ജോലി നല്‍കുകയായിരുന്നു.
Gulf news, Police, Dhaid, Arrested, Six, Asian construction workers, Charges, Burying, Indian colleague, Site, Without, Permission, Authorities, Victim, Suffocated, Death, Engine smoke, Asleep.

SUMMARY: Police in Dhaid arrested six Asian construction workers on charges of burying an Indian colleague at the site without permission from the authorities after the victim suffocated to death by engine smoke while asleep.

Keywords: Gulf news, Police, Dhaid, Arrested, Six, Asian construction workers, Charges, Burying, Indian colleague, Site, Without, Permission, Authorities, Victim, Suffocated, Death, Engine smoke, Asleep.
10:00 am | 0 comments

മലപ്പുറത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു

Written By kvarthakgd1 on Wednesday, May 22, 2013 | 7:23 pm

മലപ്പുറം: ചേളാരിക്കടുത്ത് ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. കാര്‍ യാത്രക്കാരായ ദേവരാജന്‍ (60), മകള്‍ രേഖ (28), കൊല്ലം സ്വദേശി ദേവരാജന്‍ (37) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ദേവരാജന്റെ ഭാര്യ രാജലക്ഷ്മിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Malappuram, Accident, Car, Obituary, Death, Kerala, Kerala News, International News, National News, Gulf News, Health News, Educational News,
File Photo
ബുധനാഴ്ച ഉച്ചക്ക് രണ്ടരയ്ക്ക് ദേശീയപാത 17, താഴെ ചേളാരിയിലായിരുന്നു അപകടം. ഗുരുവായൂരില്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിവരികയായിരുന്ന സംഘം സഞ്ചരിച്ച കാറും എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് കുടുങ്ങിയവരെ പുറത്തെടുത്തത്.

Keywords: Malappuram, Accident, Car, Obituary, Death, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
7:23 pm | 0 comments

അമേരിക്കയിലെ ഒക്ലഹോമയിലുണ്ടായ ചുഴലിക്കാറ്റില്‍ 51 പേര്‍ മരിച്ചു

Written By kvarthapressclub on Tuesday, May 21, 2013 | 7:09 pm

വാഷിങ്ടണ്‍: അമേരിക്കയിലെ ഒക്ലഹോമയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ 51 പേര്‍ മരിച്ചു. അറുപതോളം പേര്‍ക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ഒക്ലഹോമയെ കൂടാതെ അമേരിക്കയുടെ മധ്യ സംസ്ഥാനങ്ങളായ കന്‍സാസ്, ലോവ, ഇല്ലിനോയിസ് എന്നിവിടങ്ങളിലും ചുഴലിക്കാറ്റുണ്ടായി. ഒക്ലഹോമയില്‍ നിരവധി വീടുകള്‍ തകര്‍ന്നു. ഓക്ലഹോമ സിറ്റിയില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയുള്ള ഷോനീ പ്രദേശത്താണ് ചുഴലിക്കാറ്റ് ഏറ്റവും അധികം നാശനഷ്ടം വരുത്തിയത്.

America, Cyclone, Death, Washington, Mobil, Media, Report, Obituary,Kerala News, International നഗരത്തിലെ മൊബൈല്‍ ഹോംപാര്‍ക്ക് ചുഴലിക്കാറ്റില്‍ പൂര്‍ണമായും തകര്‍ന്നു. മരങ്ങള്‍ കടപുഴകുകയും നിരവധി പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം തടസപ്പെടുകയും ചെയ്തിട്ടുണ്ട്. അപകടകരമായ ചുഴലിക്കാറ്റ് കന്‍സാസിലെ വിച്ചിത നഗരത്തെ ലക്ഷ്യമാക്കി നീങ്ങുന്നുവെന്ന് നാഷണല്‍ വെതര്‍ സര്‍വീസ് (എന്‍ . ഡബ്ല്യൂ.എസ്) റിപോര്‍ട്ട് ചെയ്തിരുന്നു. ജനങ്ങള്‍ കടുത്ത ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഒക്ലഹോമയില്‍ തിങ്കളാഴ്ച ഉണ്ടായത് 15 വര്‍ഷത്തിനിടയിലെ ഏറ്റവും
ശക്തമായ അഞ്ചാമത്തെ ചുഴലിക്കാറ്റാണെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ പറയുന്നു. ഞായറാഴ്ച ഇവിടെ വീശിയടിച്ച കാറ്റില്‍ രണ്ടു പേര്‍ മരിക്കുകയും, 21പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Related News:  
മധ്യ അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ ചുഴലിക്കാറ്റ്: കനത്ത നാശനഷ്ടം

Keywords: America, Cyclone, Death, Washington, Mobil, Media, Report, Obituary,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
7:09 pm | 0 comments

കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

വെച്ചൂച്ചിറ:  കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി.  കൊല്ലമുള പതിനഞ്ചില്‍ പള്ളിപ്പടി വെട്ടിമറ്റം വി. ജെ. മത്തായിയുടെ (അപ്പച്ചന്‍) ഭാര്യ ലിസി (വിജയമ്മ - 45) ആണ് കുത്തേറ്റുമരിച്ചത്. സംഭവത്തിനു ശേഷം പാസ്‌പോര്‍ട്ടുമായി രക്ഷപ്പെടാന്‍ ശ്രമിച്ച മത്തായി (53) യെ പോലീസ് അറസ്റ്റുചെയ്തു.

ഞായറാഴ്ച രാത്രി 12 മണിയോടെ ലിസിയുടെ കുടുംബവീടായ പള്ളിപ്പറമ്പിലാണു സംഭവം. കൊലപാതകത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെയാണ് : പ്രണയവിവാഹിതരായ മത്തായിയും ലിസിയും 10 വര്‍ഷത്തിലേറെയായി  പിണങ്ങി കഴിയുകയാണ്. മാതാവ് തങ്കമ്മയോടൊപ്പമാണ് ലിസിയും മക്കളായ അജേഷ്, അജിന്‍ എന്നിവരും താമസിച്ചിരുന്നത്. പത്തു വര്‍ഷമായി ഷാര്‍ജയില്‍ ജോലി നോക്കുന്ന മത്തായി, അവധിക്കുവരുമ്പോള്‍ ലിസിയുടെ വീടിന് തൊട്ടടുത്തുള്ള സഹോദരന്റെ വീട്ടിലാണു താമസിച്ചിരുന്നത്.

എരുമേലിയിലെ ഒരു സ്ഥാപനത്തില്‍ സെയില്‍സ് വുമണായി ജോലി നോക്കുകയായിരുന്നു ലിസി. ഇവര്‍ക്കു സ്വഭാവദൂഷ്യമുണ്ടെന്ന മത്തായിയുടെ സംശയത്തെ തുടര്‍ന്നാണ് ഇരുവരും അകന്നുകഴിയുന്നത്. വിദേശത്തുനിന്നും മത്തായി അയച്ചുകൊടുത്തിരുന്ന പണം ലിസി ധൂര്‍ത്തടിച്ചു കളഞ്ഞെന്നും തന്നിഷ്ടപ്രകാരം ജീവിക്കുകയാണെന്നും മത്തായി പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ഓഗസ്റ്റില്‍ മകള്‍ ആശയുടെ വിവാഹത്തിനു നാട്ടിലെത്തിയ ഇവര്‍ തമ്മില്‍ കലഹമുണ്ടായതിനെ തുടര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായി ചെന്നിരുന്നു. തുടര്‍ന്ന് പോലീസിന്റെ മധ്യസ്ഥതയില്‍ രണ്ടുപേരെയും  ഒരുമിച്ച് ജീവിക്കാന്‍ നിര്‍ദേശിച്ച് വെച്ചൂച്ചിറ പോലീസ്  പറഞ്ഞയച്ചു. പിന്നീട് വിദേശത്തേക്കു മടങ്ങിയ മത്തായി കഴിഞ്ഞ 12ന് ആണ് നാട്ടിലെത്തിയത്.

 ലിസി ജോലിക്കുപോകുന്നതില്‍ എതിര്‍പുള്ള മക്കള്‍ ഇതേചൊല്ലി അമ്മയുമായി വഴക്കിട്ടിരുന്നു. തുടര്‍ന്ന് മക്കളെ ലിസി വീട്ടില്‍ നിന്ന് ഇറക്കിവിട്ടു. രാത്രി ഇവര്‍ വഴിയില്‍ നില്‍ക്കുന്നതു കണ്ട മത്തായി മക്കളോടു കാരണം തിരക്കി. തുടര്‍ന്ന് പ്രകോപിതനായി രാത്രി ലിസിയുടെ വീട്ടിലെത്തിയ മത്തായി ഭാര്യയുമായി വഴക്കിട്ടു. പിടിവലിക്കിടെ മത്തായി കത്തികൊണ്ട് ലിസിയെ കുത്തുകയായിരുന്നെന്നു പോലീസ് പറഞ്ഞു.

കുത്തേറ്റു പിടഞ്ഞ ലിസിയെ ഉടന്‍ തന്നെ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും  എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിങ്കളാഴ്ച പുലര്‍ച്ചെയാണ്  ഇവര്‍ മരിച്ചത്. മരണവിവരമറിഞ്ഞ് പാസ്‌പോര്‍ടുമായി രക്ഷപ്പെടാന്‍
Quarrel, Husband, Wife, Killed, Arrest, Police, Children., Obituary,Kerala News, International News, National
ശ്രമിച്ച മത്തായിയെ എ.എസ്.ഐ. സൈനുലാബുദ്ദീന്റെ നേതൃത്വത്തില്‍ പോലീസ് പിടികൂടുകയായിരുന്നു.

ലിസിയുടെ മക്കള്‍: ആശ, അജേഷ്, അജിന്‍. മരുമക്കള്‍: വിജോ, സൗമ്യ.

Keywords: Quarrel, Husband, Wife, Killed, Arrest, Police, Children., Obituary,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

11:50 am | 0 comments

ഇറാഖില്‍ കാര്‍ബോംബ് ആക്രമണ പരമ്പര: 34 പേര്‍ മരിച്ചു

Written By kvarthaksd on Monday, May 20, 2013 | 4:16 pm

ബാഗ്ദാദ്: ബാഗ്ദാദിലെ ശിയാമേഖലകളിലും തെക്കന്‍ നഗരമായ ബസ്‌റയിലും 11 സ്ഥലങ്ങളില്‍ ഉണ്ടായ കാര്‍ബോംബ് ആക്രമണങ്ങളില്‍ 34 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബാഗ്ദാദില്‍ ഒമ്പത് സ്ഥലത്താണ് ബോംബുകള്‍ പൊട്ടിയത്. ഷിയാ മേഖലകളിലെ ബസ് സ്റ്റോപ്പുകളിലും മാര്‍ക്കറ്റ് മേഖലകളിലും മറ്റുമുണ്ടായ സ്‌ഫോടനത്തില്‍ 24 പേര്‍ മരിക്കുകയും 112 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ബസ്‌റയില്‍ ബസ് സ്‌റ്റോപ്പിന് സമീപവും ഹോട്ടലിന് സമീപവുമാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനങ്ങളില്‍ 10 പേര്‍ മരിക്കുകയും 27 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

Iraq blasts, Bsara, Shiite, Malayalam news, Kerala News, International News, National NewsSummary: A wave of car bombings across Baghdad's Shiite neighborhoods and in the southern city of Basra killed at least 34 people and wounded dozens on Monday, Iraqi officials said.
In the Iraqi capital, nine car bombs went off, striking at bus stops, marketplaces and in the streets of Shiite areas during the busy morning hours, killing 24 people and wounding 112, according to police officials.
In the southern city of Bsara, two car bombs one near a restaurant and the other at a bus stop killed at least 10 people and wounded 27, according to police officials.

Keywords: Iraq blasts, Bsara, Shiite, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
4:16 pm | 0 comments

പത്തനംതിട്ടയില്‍ വീട്ടമ്മ വീട്ടിനുള്ളില്‍ വെട്ടേറ്റു മരിച്ച നിലയില്‍

പത്തനംതിട്ട: പത്തനംതിട്ട റാന്നിയില്‍ വെച്ചൂച്ചിറക്ക് സമീപം കൊല്ലമുളയില്‍ മധ്യവയസ്‌കയായ വീട്ടമ്മയെ വീട്ടിനുള്ളില്‍  വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലമുള സ്വദേശി  അപ്പച്ചന്റെ ഭാര്യ ജെസി(55) ആണ് മരിച്ചത്. സംഭവത്തിനുശേഷം ഒളിവിലായ ഇവരുടെ ഭര്‍ത്താവിനെ പോലീസ് തെരയുന്നുണ്ട്.

Pathanamthitta, House Wife, Killed, Police, Husband, Obituary, തിങ്കളാഴ്ച പുലര്‍ചെ രണ്ടരയ്ക്കാണ് സംഭവം. ഇയാളെ കണ്ടെത്താനുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.

Keywords: Pathanamthitta, House Wife, Killed, Police, Husband, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
12:21 pm | 0 comments

എമിറേറ്റി യുവാവ് മാതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

ഫുജൈറ: എമിറേറ്റി യുവാവ് മാതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഫുജൈറയിലെ ഫാം ഹൗസില്‍ വച്ചുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 24കാരനായ യുവാവിനെ പോലീ
സ് അറസ്റ്റ് ചെയ്തു.

അവധിക്കാലം ആഘോഷിക്കാനായി അബൂദാബിയില്‍ നിന്നും ഫുജൈറയിലെ മുറൈഷീദ് ഏരിയയിലെ ഫാം ഹൗസിലെത്തിയതായിരുന്നു ഇരുവരും. മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് തലയ്ക്കടിയേറ്റ യുവതിയെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Gulf news, Obituary, 24-year-old, Emirati man, Killed, Mother, Holiday, Farm, Fujairah, Hitting, Head, Sharp object, Argument,SUMMARY: A 24-year-old Emirati man killed his mother while holidaying at their farm in Fujairah by hitting her on the head with a sharp object following an argument, a newspaper reported on Monday.

Keywords: Gulf news, Obituary, 24-year-old, Emirati man, Killed, Mother, Holiday, Farm, Fujairah, Hitting, Head, Sharp object, Argument,
10:31 am | 0 comments

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Follow us in Linkdin

kerala-vartha latest malayalam news

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Poem

Read More Poems
Get our toolbar!

News Videos

Stories

Read More Stories

Entertainment

കൂടുതല്‍ വായിച്ചത് | Most Read Stories

Sports

Kerala Flash