Hi guest ,  welcome  |  Sign in  |  Visit KeralaFlash  |  Download Font
kvartha latest news kvartha latest news
Showing posts with label Obituary. Show all posts
Showing posts with label Obituary. Show all posts

ചൈനയില്‍ കാറ്റിലും മഴയിലും പെട്ട് 55 പേര്‍ കൊല്ലപ്പെട്ടു: 14 പേരെ കാണാതായി

Written By kvarthapressclub on Saturday, May 18, 2013 | 1:39 pm

ബെയ്ജിംഗ്: ദക്ഷിണ ചൈനയില്‍ ഒരാഴ്ച്ചയായി തുടരുന്ന ശക്തമായ കാറ്റിലും മഴയിലും 55 പേര്‍ കൊല്ലപ്പെടുകയും 14 പേരെ കാണാതാവുകയും ചെയ്തതതായി  ചൈനീസ് അധികൃതര്‍ അറിയിച്ചു. ചൈനയിലെ ഒന്‍പത് പ്രവിശ്യകളിലാണ്  കാറ്റും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടായതെന്ന് ചൈനീസ് മിനിസ്ട്രീ ഓഫ് സിവില്‍ അഫയെർസ്ഴ്‌സ് വെബ്‌സൈറ്റ് വെളിപ്പെടുത്തി.

ഗുവാംഗ്‌ഡോംഗ് പ്രവിശ്യയിലാണ് മഴ കൂടുതല്‍  നാശം വിതച്ചത്. ഇവിടെ
China, Beijing, Killed, Missing, Obituary36 പേര്‍ മരിക്കുകയും 10 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. അതേസമയം ശക്തമായ മഴയും കാറ്റും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും വരും ദിവസങ്ങളിലും ഉണ്ടാവുമെന്നും ജനങ്ങള്‍ കൂടുതല്‍ ജാഗരൂകരാകണമെന്നും  ഗുവാംഗ്‌ഡോംഗ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Keywords: China, Beijing, Killed, Missing, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.


1:39 pm | 0 comments

ഇറാഖില്‍ സുന്നികളെ ലക്ഷ്യമിട്ട് സ്‌ഫോടനപരമ്പര: 49 പേര്‍ കൊല്ലപ്പെട്ടു

Written By kvarthakochi on Friday, May 17, 2013 | 10:21 pm

ബകുബ: ഇറാഖില്‍ സുന്നികളെ ലക്ഷ്യമിട്ട നടത്തിയ സ്‌ഫോടനപരമ്പരയില്‍ 49 പേര്‍ കൊല്ലപ്പെട്ടു. 82 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സുന്നി ആരാധനാലയത്തിലും സംസ്‌ക്കാരചടങ്ങിലുമാണ് സ്‌ഫോടനങ്ങളുണ്ടായത്. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ഷിയ വിഭാഗക്കാരെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണങ്ങള്‍ക്കുള്ള പ്രതികാരനടപടിയാണ് സ്‌ഫോടനപരമ്പരയെന്നാണ് നിഗമനം.

ബകുബയിലെ സരിയ പള്ളിക്കു പുറത്താണ് ആദ്യ സ്‌ഫോടനങ്ങള്‍ നടന്നത്. പള്ളിയില്‍ നിസ്‌കരിച്ച ശേഷം വിശ്വാസികള്‍ പുറത്തേക്ക് വരുമ്പോഴാണ് ആദ്യ ബോംബ് പൊട്ടിത്തെറിച്ചത്. ആളുകള്‍ ചിതറി ഓടിയ ശേഷം വീണ്ടും ആദ്യ സ്‌ഫോടനം നടന്ന സ്ഥലത്ത് ഒത്തുകൂടിയപ്പോഴാണ് രണ്ടാമത്തെ ബോംബ് പൊട്ടിത്തെറിച്ചത്. 41 പേര്‍ ഈ സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടെന്നാണ് പ്രാഥമീക കണക്ക്. 57 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

സൗത്ത് ബാഗ്ദാദിലെ മദൈനില്‍ സുന്നി പ്രവര്‍ത്തകന്റെ സംസ്‌ക്കാരചടങ്ങ് നടക്കുന്നതിനിടയിലാണ് മൂന്നാമത്തെ സ്‌ഫോടനം നടന്നത്. ഇതില്‍ എട്ട് പേര്‍ കൊല്ലപ്പെടുകയും 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം ബാഗ്ദാദില്‍ ഷിയാ ഭൂരിപക്ഷ മേഖലയില്‍ നടന്ന മൂന്ന് കാര്‍ബോംബ് ആക്രമണങ്ങളില്‍ 10 പേര്‍ കൊല്ലപ്പെട്ടിരുന്നു. കിര്‍കുക്കിലും ഷിയാ വിഭാഗത്തിനു നേരെ ആക്രമണമുണ്ടായി. ഷിയാ ആരാധനാലയത്തില്‍ നടന്ന സ്‌ഫോടനത്തില്‍ 12 പേരാണ് കൊല്ലപ്പെട്ടത്.

World news, Obituary, Baquba, 49 people, Killed, Many others, Injured, Two bombs, Went off, Sunni mosque, Sunni funeral procession, Friday, Security officialsSUMMARY: Baquba: At least 49 people were killed and many others were injured when two bombs went off near a Sunni mosque and another blast ripped through a Sunni funeral procession here on Friday, security officials said.

Keywords: World news, Obituary, Baquba, 49 people, Killed, Many others, Injured, Two bombs, Went off, Sunni mosque, Sunni funeral procession, Friday, Security officials
10:21 pm | 0 comments

മഹാസെന്‍ ബംഗ്ലാദേശില്‍ സംഹാരതാണ്ഡവമാടി: 45 മരണം

കോക്‌സ് ബാസാര്‍: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത് ശക്തിപ്രാപിച്ച മഹാസെന്‍ ചുഴലിക്കാറ്റ് ബംഗ്ലാദേശില്‍ വീശിയടിച്ചു. മ്യാന്മര്‍, ശ്രീലങ്ക എന്നിവിടങ്ങളിലും മഹാസെന്‍ സംഹാരതാണ്ഡവമാടി. 45 പേരാണ് കൊടുങ്കാറ്റിലും പേമാരിയിലും മരണമടഞ്ഞത്. മഹാസെന്‍ വന്‍ നാശം വിതയ്ക്കുമെന്ന മുന്നറിയിപ്പിനെതുടര്‍ന്ന് ബംഗ്ലാദേശിന്റെ തീരപ്രദേശങ്ങളില്‍ നിന്ന് ഏതാണ്ട് പത്ത് ലക്ഷത്തോളം ജനങ്ങളെ മാറ്റിപാര്‍പ്പിച്ചു. 82 ലക്ഷം ജനങ്ങളുടെ ജീവന് മഹാസെന്‍ ഭീഷണി ഉയര്‍ത്തുമെന്നായിരുന്നു യുഎന്‍ മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ മണിക്കൂറുകള്‍ പിന്നിട്ടതോടെ കാറ്റിന്റെ ശക്തി ക്ഷയിച്ചതിനാല്‍ വന്‍ ദുരന്തങ്ങളാണ് ഒഴിവായത്.

മഹാസെന്‍ ചുഴലിക്കാറ്റ് തീരങ്ങളില്‍ വന്‍ നാശനഷ്ടം വരുത്താന്‍ ശേഷിയുള്ളതാണെന്നും ഇത് അപകടകാരിയാണെന്നും ബംഗ്ലാദേശ് അധികൃതര്‍ തീരനിവാസികള്‍ക്ക് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ബേ ഓഫ് ബംഗാളില്‍ വടക്ക് കിഴക്ക് ദിശയിലായി സഞ്ചരിക്കുന്ന കാറ്റ് വ്യാഴാഴ്ച്ച ബംഗ്ലാദേശ് തീരത്തെത്തുകയായിരുന്നു.

ബംഗ്ലാദേശിനോട് ചേര്‍ന്ന് കിടക്കുന്ന മ്യാന്‍മറിലും ചുഴലിക്കാറ്റ് നാശം വിതച്ചു. മ്യാന്‍മാറില്‍ താഴ്ന്ന പ്രദേശമായ രാഖിനെ ജില്ലയിലെ അഭയാര്‍ത്ഥി ക്യാംപുകളില്‍ താമസിക്കുന്ന നൂറു കണക്കിന് റോഹിങ്ക്യകളെ സുരക്ഷിതസ്ഥാനങ്ങളിലേയ്ക്ക് മാറ്റിയിരുന്നു. ഇതിനിടെ റോഹിങ്യകള്‍ സഞ്ചരിച്ചിരുന്ന ബോട്ട് പാറയിലിടിച്ച് തകര്‍ന്ന് 200 പേര്‍ കൊല്ലപ്പെട്ടിരുന്നു.

SUMMARY: Cox's Bazar, Bangladesh: Cyclone Mahasan weakened by Thursday afternoon into a tropical storm and then dissipated, causing far less damage than had been feared as it passed over Bangladesh and spared Myanmar almost entirely, meteorological officials said.

World news, Obituary, 45 deaths, Mahasen, Bangladesh, Myanmar, Sri Lanka, Officials, Bangladesh, Evacuated, 1 million people, Coastal areas, United Nations, Warned, 8.2 million people, Face life-threatening conditions.
Keywords: World news, Obituary, 45 deaths, Mahasen, Bangladesh, Myanmar, Sri Lanka, Officials, Bangladesh, Evacuated, 1 million people, Coastal areas, United Nations, Warned, 8.2 million people, Face life-threatening conditions.
2:00 pm | 0 comments

രാജ്യത്തെ ആദ്യ വനിതാ ജവാന്‍ ആശുപത്രിയില്‍ തൂങ്ങിമരിച്ചനിലയില്‍

Written By kvarthakgd1 on Wednesday, May 15, 2013 | 5:52 pm

ജല്‍പൈഗുരി/ പശ്ചിമ ബംഗള്‍ : ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയിലെ ആദ്യ വനിതാ ജവാനെ ആശുപത്രി മുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ശാന്തി ടിഗ്ഗ (37) ആണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

969 റെയില്‍വേ എന്‍ജിനീയറിങ് റെജിമെന്റിലെ ഓഫീസറായ ടിഗ്ഗയെ നാലു  ദിവസം മുമ്പ് ഡ്യൂട്ടിക്കിടെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയിരുന്നു. തൊട്ടടുത്ത ദിവസംതന്നെ ടിഗ്ഗയെ കൈകാലുകള്‍ ബന്ധിച്ച് കണ്ണുകള്‍ മൂടിക്കെട്ടിയ നിലയില്‍ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് ടിഗ്ഗയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

West Bengal, Suicide, National, Obituary, Jalpaiguri (West Bengal), Territorial Army's, First Woman Jawan, Shanti Tigga, Found Hanging Inside, Hospital Cabin, Kidnapped, Kerala, Malayalam News, Kvartha, Article, Kerala News, International News
തട്ടിക്കൊണ്ടുപോയ സംഘം തന്നെ ശാരീരികമായി ആക്രമിച്ചിട്ടില്ലെന്ന് ബംഗാളിലെ ജല്‍പൈഗുരി ജില്ലയിലെ റെയില്‍വേ ആശുപത്രിയില്‍ കഴിയവെ ടിഗ്ഗ പോലീസിന് മൊഴിനല്‍കിയിരുന്നു. സംഭവം പോലീസ് അന്വേഷിട്ടു വരുന്നതിനിടെയാണ് ടിഗ്ഗയുടെ മരണം. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് 2005ലാണ് ടിഗ്ഗയ്ക്ക് റെയില്‍വേയില്‍ ജോലി ലഭിക്കുന്നത്. 2011ലാണ് ടെറിട്ടോറിയല്‍ ആര്‍മിയുടെ റെയില്‍വേ എന്‍ജിനീയര്‍ റെജിമെന്റിലെത്തുന്നത്.

Keywords: West Bengal, Suicide, National, Obituary, Jalpaiguri (West Bengal), Territorial Army's, First Woman Jawan, Shanti Tigga, Found Hanging Inside, Hospital Cabin, Kidnapped, Kerala, Malayalam News, Kvartha, Article, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
5:52 pm | 0 comments

വാതുവെപ്പില്‍ 30 ലക്ഷം നഷ്ടമായ വിദ്യാര്‍ത്ഥി 13കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

മുംബൈ: ഐപിഎല്‍ വാതുവെപ്പില്‍ 30 ലക്ഷം നഷ്ടമായ എം.ബി.എ വിദ്യാര്‍ത്ഥി ബന്ധുവായ 13കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. നഷ്ടപ്പെട്ട പണം കുട്ടിയുടെ മാതാപിതാക്കളില്‍ നിന്നും വീണ്ടെടുക്കാനുള്ള ശ്രമമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തില്‍ ഹിമാന്‍ശു രംഗ എന്ന വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. ആദിത്യയാണ് കൊല്ലപ്പെട്ടത്. മോചനദ്രവ്യമായി പണം ആവശ്യപ്പെട്ട് ഹിമാന്‍ശു കുട്ടിയുടെ മാതാപിതാക്കളുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ആദിത്യയുടെ പിതാവ് ജിതേന്ദ്ര രംഗ പോലീസില്‍ വിവരമറിയിച്ചതോടുകൂടി സംഭവങ്ങള്‍ ഹിമാന്‍ശുവിന്റെ കൈവിട്ടു പോയി.

മകനെ തട്ടിക്കൊണ്ടുപോയ വിവരം മുതിര്‍ന്ന പോലീസ് ഓഫീസറെ അറിയിച്ച് മടങ്ങുന്നതിനിടയിലാണ് ജിതേന്ദ്ര രംഗ ഒരു കാറിനുള്ളില്‍ ആദിത്യയ്ക്ക് വേണ്ടി ദുബൈയില്‍ നിന്നും കൊണ്ടുവന്ന ഒരു ജോഡി ചെരിപ്പുകള്‍ കാണുന്നത്. ആ കാര്‍ തന്റെ ബന്ധു ഹിമാന്‍ശു വാടകയ്ക്ക് എടുത്തതാണെന്ന് അറിയാമായിരുന്ന ജിതേന്ദ്ര പോലീസില്‍ വിവരമറിയിച്ചു. ഉടനെ പോലീസെത്തി കാര്‍ പരിശോധിച്ചു. കാറിനുള്ളില്‍ നിന്നും രക്തക്കറകള്‍ കണ്ടെത്തി.

ചോദ്യം ചെയ്യലിനിടയില്‍ ഹിമാന്‍ശു കുറ്റസമ്മതം നടത്തി. ആദിത്യയെ സുഹൃത്തായ വിഗേഷ് സിംഗവിയുടെ സഹായത്തോടെ തട്ടിക്കൊണ്ടുവരികയും സെന്‍ട്രല്‍ മുംബൈയിലെ സിയണില്‍ എത്തിക്കുകയും ചെയ്തു. ആദിത്യയുടെ കുടുംബാംഗങ്ങള്‍ പോലീസില്‍ വിവരമറിയിച്ചെന്ന് മനസിലായതോടെ രണ്ട് പേരും കൂടി കുട്ടിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. വിഗേഷ് ആദിത്യയുടെ കൈയിലെ ഞരമ്പ് മുറിച്ചു. ചോരവാര്‍ന്ന് കുട്ടി മരിക്കുമെന്നാണ് പ്രതികള്‍ കരുതിയത്. എന്നാല്‍ പിന്നീട് ആദിത്യയില്‍ ജീവന്‍ അവശേഷിക്കുന്നുണ്ടെന്ന് കണ്ടെത്തിയതോടെ കുട്ടിയെ പന്‍ വലിലെ വിജനമായ സ്ഥലത്തെത്തിച്ച് ജീവനോടെ തീകൊളുത്തി കൊല്ലുകയായിരുന്നു. പ്രതികളായ ഹിമാന്‍ശുവിനേയും വിഗേഷിനേയും പോലീസ് അറസ്റ്റ് ചെയ്തു.
National news, Mumbai, Desperate, Losing, Rs. 30 lakh, Illegal betting, Indian Premier League, MBA graduate, Mumbai, Kidnapped, 13-year-old cousin, Recover, Money, Ransom, Affluent parents,
SUMMARY: Mumbai: Desperate after losing Rs. 30 lakh in illegal betting in the ongoing Indian Premier League, an MBA graduate in Mumbai kidnapped his 13-year-old cousin, hoping to recover the money as ransom from his affluent parents. However, when the parents of the boy informed the police, the accused panicked and brutally killed the teenager.

Keywords: National news, Mumbai, Desperate, Losing, Rs. 30 lakh, Illegal betting, Indian Premier League, MBA graduate, Mumbai, Kidnapped, 13-year-old cousin, Recover, Money, Ransom, Affluent parents,
11:35 am | 0 comments

കോഴിക്കോട് ടാങ്കര്‍ ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു. സൗത്ത് കൊടുവള്ളി മദ്രസ ബസാറിന് സമീപമുള്ള വളവിലാണ് അപകടം. കൊടുവള്ളി സ്വദേശി മൊയ്തുവിന്റെ മകന്‍ ഫിറോസ് (14) ആണ് മരിച്ചത്. നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി സൈക്കിളില്‍ പത്രവിതരണം നടത്തുകയായിരുന്ന ഫിറോസിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. രണ്ടു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ടാങ്കര്‍ ലോറി അമിതവേഗതയിലായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍  പറഞ്ഞത്.

അപകടത്തെ തുടര്‍ന്ന് മറിഞ്ഞ ലോറിയില്‍ നിന്നും പാചകവാതകം ചോരുന്നുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. മുന്‍കരുതല്‍ എന്ന നിലയ്ക്ക്  പ്രദേശത്തേയ്ക്കുള്ള വൈദ്യുതി ബന്ധവും വിഛേദിച്ചു. ഫയര്‍ഫോഴ്‌സ് - പോലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. അപകടത്തെത്തുടര്‍ന്ന് കോഴിക്കോട്- വയനാട് റൂട്ടില്‍ ഗതാഗതം തടസപെട്ടു. താമരശേരിയില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് വരികയായിരുന്ന ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്.

Kozhikode, Death, Injured, Accident, Mobil Phone, Police, Obituary, Kerala News, International News, National News, സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി അപകടമുണ്ടായ സ്ഥലത്തുനിന്ന് ഒരു കിലോമീറ്റര്‍ അകലെവെച്ചുതന്നെ വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു. പ്രദേശത്ത്  മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനും താത്കാലികമായി
വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട  കാര്യമില്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും പോലീസ് പറഞ്ഞു.

Keywords: Tanker lorry accidentKozhikode, Death, Injured, Accident, Mobil Phone, Police, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
10:14 am | 0 comments

ഡൗണ്‍ ടൗണിലുണ്ടായ വാഹനാപകടത്തില്‍ ഒരു മരണം; മൂന്ന് പേര്‍ക്ക് പരിക്ക്

അല്‍ ഐന്‍: ഡൗണ്‍ ടൗണിലെ സിഗ്‌നലിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. സിഗ്‌നല്‍ തെറ്റിച്ച് വാഹനം മുന്‍പോട്ടെടുത്തതാണ് അപകടകാരണം. എതിരേ വന്ന മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

സംഭവസ്ഥലത്തുവച്ചുതന്നെ കാറോടിച്ചിരുന്ന 70കാരന്‍ മരിച്ചു. ഇയാള്‍ക്കൊപ്പം സഞ്ചരിച്ചിരുന്ന ഭാര്യയ്ക്കും മകനും ഗുരുതരമായി പരിക്കേറ്റു. അപകടത്തില്‌പെട്ട രണ്ടാമത്തെ കാര്‍ ഓടിച്ചിരുന്ന യുവതിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ അല്‍ ഐനില്‍ ആശുപത്രിയിലേയ്ക്ക് മാറ്റി.

Gulf news, Obituary, Injured, Arab man, Killed, Three others, Injured, Traffic accident, Downtown area, Monday, Media reports, Accident, Occurred, Vehicles, Jumping, Red signal.SUMMARY: An Arab man was killed and three others injured in a traffic accident that took place near the Downtown area on Monday. According to media reports the accident occurred due to vehicles jumping a red signal.

Keywords: Gulf news, Obituary, Injured, Arab man, Killed, Three others, Injured, Traffic accident, Downtown area, Monday, Media reports, Accident, Occurred, Vehicles, Jumping, Red signal.
5:15 am | 0 comments

അല്‍ ഐനില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് ഇന്ത്യക്കാര്‍ മരിച്ചു

അല്‍ ഐന്‍: നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് ഇന്ത്യക്കാര്‍ മരിച്ചു. സഫരാണ ജില്ലയിലെ ഖബൈസി പ്രദേശത്താണ് അപകടമുണ്ടായത്. ചൊവ്വാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. നിര്‍മ്മാണകമ്പനിയിലെ തൊഴിലാളികളാണ് പോലീസില്‍ വിവരമറിയിച്ചതെന്ന് പോലീസ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഹമദ് അജ്‌ലന്‍ അല്‍ അമീമി പറഞ്ഞു.

നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടയില്‍ തൊഴിലാളികളുടെ ദേഹത്തേയ്ക്ക് മണല്‍തിട്ടിന്റെ ഒരു ഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു. മെഡിക്കല്‍, എമര്‍ജന്‍സി ടീമംഗങ്ങള്‍ ഉടനെ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയെങ്കിലും ഫലമുണ്ടായില്ല. തൊഴിലാളികളുടെ മൃതദേഹങ്ങളാണ് തിരച്ചില്‍ നടത്തിയവര്‍ക്ക് ലഭിച്ചത്.

നിര്‍മ്മാണകമ്പനികള്‍ തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് അപകടത്തിന്റെ പശ്ചാത്തലത്തില്‍ കേണല്‍ മുഹമ്മദ് ഇബ്രാഹീം അല്‍ അമേരി ആവശ്യപ്പെട്ടു. ഇന്ത്യാക്കാര്‍ ഏത് സംസ്ഥാനക്കാരാണെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല.
 Gulf news, Obituary, Two Asians, Died, Sanitation project, Zafarana district, Khabaisi, Al Ain, Collapsed, Tuesday, Brigadier Hamad Ajlan Al Amimi, Director of the Police Directorate of Al Ain,

SUMMARY: Two Asians have died after a sanitation project in the Zafarana district, Khabaisi area of Al Ain, collapsed on Tuesday evening.

Keywords: Gulf news, Obituary, Two Asians, Died, Sanitation project, Zafarana district, Khabaisi, Al Ain, Collapsed, Tuesday, Brigadier Hamad Ajlan Al Amimi, Director of the Police Directorate of Al Ain,
5:00 am | 0 comments

മഹാസെന്‍ ചുഴലിക്കാറ്റ്: 200 റോഹിങ്യകള്‍ ബോട്ടപകടത്തില്‍ കൊല്ലപ്പെട്ടു

Written By kvarthakochi on Tuesday, May 14, 2013 | 7:20 pm

യാങ്കൂണ്‍: മഹാസെന്‍ ചുഴലിക്കാറ്റ് വീശിയടിക്കുന്നതിന് മുന്‍പ് താല്‍ക്കാലിക ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന റോഹിങ്യകളെ സുരക്ഷിതസ്ഥാനങ്ങളിലേയ്ക്ക് മാറ്റുന്നതിനിടയിലുണ്ടായ ബോട്ടപകടത്തില്‍ 200ലേറെ റോഹിങ്യമുസ്ലീങ്ങള്‍ കൊല്ലപ്പെട്ടു. റോഹിങ്യകളുമായി നീങ്ങിയ ബോട്ട് പാറയില്‍ തട്ടിതകര്‍ന്നാണ് അപകടമുണ്ടായത്. പടിഞ്ഞാറന്‍ മ്യാന്മറിലാണ് സംഭവം നടന്നത്. ബോട്ടിലുണ്ടായിരുന്ന ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടതെന്ന് യുഎന്‍ ഓഫീസ് ഫോര്‍ ദി കോ ഓര്‍ഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്‌സ് ഉദ്യോഗസ്ഥന്‍ കിര്‍സ്റ്റന്‍ മില്‍ഡ്രന്‍ പറഞ്ഞു.

റാഖിനേ സ്‌റ്റേറ്റിലെ പൗക്തവ് ടൗണ്‍ഷിപ്പില്‍ തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം. ബംഗാള്‍ ഉടക്കടലില്‍ ശക്തിപ്രാപിച്ച് മ്യാന്മറിലേയ്ക്ക് നീങ്ങിയ മഹാസെന്‍ ചുഴലിക്കാറ്റ് നാശനഷ്ടങ്ങളുണ്ടാക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് സിത്ത്വേയിലെ താല്‍ക്കാലിക ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന റോഹിങ്യകളെ സുരക്ഷിത ക്യാമ്പുകളിലേയ്ക്ക് മാറ്റുന്നതിനിടയിലാണ് അപകടം.

അതേസമയം കാലാവസ്ഥാനിരീക്ഷകരുടെ മുന്നറിയിപ്പ് നിലനില്‍ക്കുമ്പോഴും സര്‍ക്കാര്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ സാവകാശത്തിലാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചു. മഹാസെന്‍ ബര്‍മയില്‍ ശക്തമായി വീശിയടിക്കുമെന്നാണ് അറിയിപ്പ്. നിരവധി താല്‍ക്കാലീക ക്യാമ്പുകളില്‍ കഴിയുന്ന മുസ്ലീം റോഹിങ്യകളുടെ സംരക്ഷണം ഉറപ്പുവരുത്തിയില്ലെങ്കില്‍ സംഭവിക്കുന്നത് പ്രകൃതിദുരന്തമാകില്ല, മറിച്ച് മനുഷ്യര്‍ സൃഷ്ടിക്കുന്ന ദുരന്തമാകുമെന്നും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ഏഷ്യ ഡയറക്ടര്‍ ബ്രാഡ് ആദംസ് മുന്നറിയിപ്പ് നല്‍കി.

മ്യാന്മറിലെ മുസ്ലീം റോഹിങ്യകളും ബുദ്ധമത അനുയായികളായ റാഖിനേകളും തമ്മിലുണ്ടായ സംഘര്‍ഷത്തെതുടര്‍ന്ന് പതിനായിരക്കണക്കിന് റോഹിങ്യകളാണ് വീടുകള്‍ നഷ്ടമായി അഭയാര്‍ത്ഥിക്യാമ്പുകളില്‍ അഭയം പ്രാപിച്ചത്. ഭൂരിപക്ഷമായ റാഖിനേകളില്‍ നിന്നും ന്യൂനപക്ഷമായ റോഹിങ്യകള്‍ക്ക് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് നേരിടേണ്ടിവരുന്നത്. യുഎന്‍ അടക്കമുള്ള നിരവധി മനുഷ്യാവകാശ സംഘടനകള്‍ റാഖിനേകളുടെ സംഘടിത ആക്രമണങ്ങള്‍ക്കെതിരെ നിരവധി തെളിവുകള്‍ പുറത്തുവിട്ടിട്ടുണ്ട്.
World news, Obituary, Kirsten Mildren, UN Office for the Coordination of Humanitarian Affairs (OCHA), Al Jazeera, Confirmed survivor, Tuesday's accident, 200 Rohingya Muslims

SUMMARY: A boat carrying about 200 Rohingya Muslims who were evacuating ahead of a storm has capsized off western Myanmar, killing all but one person, UN officials have said.

Keywords: World news, Obituary, Kirsten Mildren, UN Office for the Coordination of Humanitarian Affairs (OCHA), Al Jazeera, Confirmed survivor, Tuesday's accident, 200 Rohingya Muslims
7:20 pm | 0 comments

പ്രശസ്ത സാമൂഹ്യ ചിന്തകന്‍ അസ്ഗര്‍ അലി എഞ്ചിനിയര്‍ അന്തരിച്ചു

മുംബൈ: പ്രശസ്ത സാമൂഹ്യ ചിന്തകനായ അസ്ഗര്‍ അലി എഞ്ചിനിയര്‍ (73) അന്തരിച്ചു. മുബൈയിലെ വസതിയിലായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളുകളായി ചികിത്സയിലായിരുന്നു. 1939 മാര്‍ച്ച് 10 ന് രാജസ്ഥാനിലെ സാലമ്പൂരിലായിരുന്നു അസ്ഗര്‍ അലിയുടെ ജനനം. അറബി ഭാഷയില്‍ അഗാധമായ പാണ്ഡിത്യമുള്ള  അസ്ഗര്‍ അന്‍പത്തിരണ്ടോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

Asgar Ali Engineer,Death, Mumbai, Treatment, Obituary, Kerala News, International News, National News, പ്രോഗ്രസീവ് ദാവൂദി ബോറ പ്രസ്ഥാനത്തിന്റെ നേതാവ് എന്നതിനു പുറമെ തെക്കുകിഴക്കന്‍ ഏഷ്യയിലെ വര്‍ഗീയതയ്ക്കും വംശീയ ആക്രമണത്തിനുമെതിരെ  രചനകള്‍ എഴുതി  അന്തര്‍ദേശീയതലത്തില്‍ പ്രസിദ്ധനാണ് ഇദ്ദേഹം. ഇസ്ലാം, സമാധാനം, മനുഷ്യാവകാശം എന്നീ വിഷയങ്ങളിലൂന്നി അന്താരാഷ്ട്ര കോണ്‍ഫറന്‍സുകളിലും സെമിനാറുകളിലും പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. 1980 ല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇസ്ലാമിക് സ്റ്റഡീസ് സ്ഥാപിക്കുകയും 1993 ല്‍ സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് സൊസൈറ്റി ആന്റ് സെക്കുലറിസത്തിന് തുടക്കം കുറിക്കുകയും ചെയ്തു.


ഇന്ത്യയിലെ വര്‍ഗീയ കലാപങ്ങളെക്കുറിച്ചുള്ള പഠനഗ്രന്ഥമായ കമ്യൂണല്‍ ഇന്‍ പോസ്റ്റ് ഇന്‍ഡിപെന്‍ഡന്‍സ് ഇന്ത്യ എന്ന കൃതിയുടെ എഡിറ്ററായിരുന്നു. 'എ ലിവിങ് ഫെയിത്; മൈ ക്വസ്റ്റ് ഫോര്‍ പീസ്, ഹാര്‍മണി ആന്‍ഡ് സോഷ്യല്‍ ചെയിഞ്ച്' അദ്ദേഹത്തിന്റെ ആത്മകഥയാണ്. സാമുദായിക മൈത്രിക്ക് വേണ്ടി അദ്ദേഹം സ്വീകരിച്ച നിലപാടുകള്‍ ശ്ലാഘനീയമാണ്.


Keywords: Asgar Ali Engineer,Death, Mumbai, Treatment, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
6:01 pm | 0 comments

ലിബിയയില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 9 മരണം

ബെന്‍ഗാസി:  ലിബിയയില്‍ ബെന്‍ഗാസി നഗരത്തിലെ ജാല ആശുപത്രിക്കു സമീപമുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ കൂട്ടമരണം. അപകടത്തില്‍ മരിച്ചവരുടെ എണ്ണം  സ്ഥിരീകരിച്ചിട്ടില്ല. ഏകദേശം ഒന്‍പതു പേര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പെട്ടതായി അറിയുന്നു. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുള്ളതായി മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു. അപകടത്തില്‍ 17 ഓളം പേര്‍ക്ക് പരിക്കേറ്റതായി ലിബിയന്‍ പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു.

Libya, Car Bomb Blast, Death, Injured, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.സംഭവസ്ഥലത്തുനിന്നും മൂന്നു മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്നാണ് വിവരം. സ്‌ഫോടനത്തില്‍ ഒരു റസ്റ്ററന്റ് പൂര്‍ണമായും തകര്‍ന്നു. സമീപത്തെ മറ്റുചില കെട്ടിടങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.  സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ ഏപ്രില്‍ അവസാനം ലിബിയയിലെ ഫ്രഞ്ച് എംബസിക്കടുത്ത് ഉണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ രണ്ട് ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ക്കും നിരവധി നഗരവാസികള്‍ക്കും പരുക്കേറ്റിരുന്നു

Keywords: Libya, Car Bomb Blast, Death, Injured, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
10:35 am | 0 comments

കാറുകള്‍ കൂട്ടിമുട്ടി യുവതിയും ഡ്രൈവറും മരിച്ചു; ഭര്‍ത്താവിനും സഹോദരനും ഗുരുതരം

Written By kvarthaksd on Monday, May 13, 2013 | 10:53 am

ചിറ്റാരിക്കല്‍: കണ്ണൂര്‍ കീച്ചേരിയില്‍ കാറുകള്‍ കൂട്ടിമുട്ടി യുവതിയും കാറോടിച്ചയാളും മരിച്ചു. കാറില്‍ കൂടെയുണ്ടായിരുന്ന ഭര്‍ത്താവിനും സഹോദരനും ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ 7.45 മണിയോടെയാണ് അപകടമുണ്ടായത്.

ccident, Car, Kannur, Hospital, Kerala News, International News, National News
ജോസ് 
മിലിട്ടറി ഉദ്യോഗസ്ഥന്‍ ചിറ്റാരിക്കല്‍ മണ്ഡപത്തെ ഡിഗോയുടെ ഭാര്യ ലിറ്റി (27), ഡ്രൈവര്‍ ചിറ്റാരിക്കല്‍ വാണിശേരി വീട്ടില്‍ ജോസ് (വര്‍ക്കി-54) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഡിജോ വര്‍ഗീസി (32) നെയും സഹോദരനും ദീപിക പത്രം കാസര്‍കോട് ലേഖകനുമായ ഡിറ്റി വര്‍ഗീസി (38) നെയും കണ്ണൂര്‍ കൊയ്‌ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Accident, Car, Kannur, Hospital, Kerala News, International News, National News, Gulf News
ലിറ്റി
ജിദ്ദയില്‍ നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു ലിസി. പ്രസവത്തിനായി ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നാട്ടില്‍ വന്ന ലിസി പ്രസവത്തിന് ശേഷം ഗള്‍ഫിലേക്ക് തിരിച്ച് പോകാന്‍ കോഴിക്കോട് വിമാനത്താവളത്തിലേക്ക് പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച ആള്‍ട്ടോ കാറില്‍ എതിര്‍ ഭാഗത്തു നിന്നും വന്ന ഇന്നോവ കാര്‍ ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ലിസിയും വര്‍ക്കിയും ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും മരണപ്പെട്ടിരുന്നു. ലിസിയുടെ കുഞ്ഞിനെ കൂടെ കൂട്ടിയിരുന്നില്ല.

Keywords: Accident, Car, Kannur, Hospital, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
10:53 am | 0 comments

കൊറോണ വൈറസ്: സൗദിയില്‍ മരിച്ചവരുടെ എണ്ണം 15 ആയി

റിയാദ്: സാര്‍സിന് സമാനമായ കൊറോണ വൈറസിന്റെ പിടിയില്‍ അകപ്പെട്ട് സൗദിയില്‍ മരിച്ചവരുടെ എണ്ണം 15 ആയി. സൗദി ആരോഗ്യമന്ത്രി അബ്ദുല്ല അല്‍ റാബീയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആഗസ്റ്റ്‌സെപ്റ്റംബര്‍ മാസങ്ങളില്‍ 24 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 15 പേര്‍ മരണത്തിന് കീഴടങ്ങി റാബീ പറഞ്ഞു. സൗദിയില്‍ കൊറോണ വൈറസ് ബാധയെതുടര്‍ന്ന് 11 പേര്‍ മരിച്ചെന്നായിരുന്നു വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ നേരത്തേ അറിയിച്ചിരുന്നത്.

ഇതിനിടെ മൂന്ന് പേര്‍ വൈറസ് ബാധയേറ്റ് ആശുപത്രിയില്‍ ചികില്‍സ തേടിയതായും റിപോര്‍ട്ടുണ്ട്. സെപ്റ്റംബര്‍ 2012ലാണ് കൊറോണ വൈറസ് ബാധ ആദ്യമായി റിപോര്‍ട്ട് ചെയ്തത്. 34 കേസുകളാണ് ലോകവ്യാപകമായി ഇതുവരെ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 18 പേര്‍ മരണത്തിന് കീഴടങ്ങി. സൗദി അറേബ്യയിലാണ് കൊറോണ വൈറസ് പിടിമുറുക്കിയിട്ടുള്ളത്. ജോര്‍ദ്ദാന്‍, ജര്‍മനി, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിടങ്ങളില്‍ നിന്നും വൈറസ് ബാധ റിപോര്‍ട്ട് ചെയ്യുന്നുണ്ട്.
Gulf news, Riyadh, Fifteen people, Saudi Arabia, Died, Sars-like virus, 24 people, Contracted, Last August, Health Minister, Abdullah Al Rabie, Sunday.

SUMMARY: Riyadh: Fifteen people in Saudi Arabia have died from a Sars-like virus out of 24 people who contracted it since last August, Health Minister Abdullah Al Rabie said on Sunday.

Keywords: Gulf news, Riyadh, Fifteen people, Saudi Arabia, Died, Sars-like virus, 24 people, Contracted, Last August, Health Minister, Abdullah Al Rabie, Sunday.
5:21 am | 0 comments

അഞ്ച് വയസുകാരിയുടെ മരണം: ബൈക്ക് യാത്രക്കാരനെ പോലീസ് തിരയുന്നു

റാസല്‍ഖൈമ: വാഹനാപകടത്തില്‍ അഞ്ച് വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ ബൈക്ക് യാത്രക്കാരനെ പോലീസ് തിരയുന്നു. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. പെണ്‍കുട്ടിയെ ഇടിച്ചുതെറിപ്പിച്ച ശേഷം ബൈക്ക് യാത്രക്കാരന്‍ രക്ഷപ്പെടുകയായിരുന്നു.

രാത്രി 10 മണിയോടെയാണ് സംഭവത്തെക്കുറിച്ച് പോലീസില്‍ വിവരം ലഭിക്കുന്നത്. ബൈക്ക് യാത്രക്കാരനുവേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി റാസല്‍ ഖൈമ പോലീസ് അറിയിച്ചു. സംഭവസ്ഥലത്തുവച്ചുതന്നെ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി. മൃതദേഹം സഖര്‍ ആശുപത്രിയിലേയ്ക്ക് മാറ്റി.

Gulf news, Obituary, Ras Al Khaimah, 5-year-old girl, Killed, Hit-and-run, Accident, Sunday, Official, Ras Al Khaimah Police,SUMMARY: Ras Al Khaimah: A 5-year-old girl was killed in a hit-and-run accident late on Sunday, an official at Ras Al Khaimah Police told Gulf News.

Keywords: Gulf news, Obituary, Ras Al Khaimah, 5-year-old girl, Killed, Hit-and-run, Accident, Sunday, Official, Ras Al Khaimah Police,
5:00 am | 0 comments

കുടുംബാംഗങ്ങളെ പുറത്താക്കിയ ശേഷം മലയാളി എഞ്ചിനീയര്‍ മുറിക്കുള്ളില്‍ തൂങ്ങിമരിച്ചു

Written By kvarthakochi on Sunday, May 12, 2013 | 1:00 pm

ഷാര്‍ജ: കുടുംബാംഗങ്ങളെ പുറത്താക്കിയ ശേഷം മലയാളി എഞ്ചിനീയര്‍ മുറിക്കുള്ളില്‍ തൂങ്ങിമരിച്ചു. ഷാര്‍ജയിലെ ഫാത്തിമ സൂപ്പര്‍മാര്‍ക്കറ്റിന് സമീപത്തെ റോള അപാര്‍ട്ട്‌മെന്റിലാണ് നാടകീയ മരണം അരങ്ങേറിയത്. ആലപ്പുഴ ജില്ലയിലെ കായം കുളം സ്വദേശിയായ സുധി കുമാര്‍ (34) ആണ് മരിച്ചത്. ഭാര്യയേയും രണ്ട് മക്കളേയും മുറിക്ക് പുറത്താക്കിയ വാതിലടച്ചതിനുശേഷമാണ് സുധി കുമാര്‍ തൂങ്ങിമരിച്ചത്. വെള്ളിയാഴ്ചയാണ് സംഭവം അരങ്ങേറിയത്.

Gulf news, Obituary, Indian engineer, Leading company, Sharjah, Allegedly, Committed suicide, Apartment, Rolla, Friday, Locking, Young wife, Children, Flat, 34-year-old, Sudhi Kumar, Design engineer, Lamprell Hamriya,വാതില്‍ പൊളിച്ചാണ് പോലീസ് മുറിക്കകത്ത് കടന്നത്. മൃതദേഹം പിന്നീട് കുവൈത്തി ആശുപത്രിയിലേയ്ക്ക് മാറ്റി. കുടുംബാംഗങ്ങള്‍ ഷാര്‍ജയിലുള്ള ബന്ധുക്കള്‍ക്കൊപ്പമാണ് കഴിയുന്നത്. ലാംബ്രല്‍ ഹം റിയയിലെ ഡിസൈന്‍ എഞ്ചിനീയറായിരുന്നു സുധി. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.

SUMMARY: An Indian engineer working for a leading company in Sharjah has allegedly committed suicide in his apartment in Rolla on Friday, after locking his young wife and children out of the flat.

Keywords: Gulf news, Obituary, Indian engineer, Leading company, Sharjah, Allegedly, Committed suicide, Apartment, Rolla, Friday, Locking, Young wife, Children, Flat, 34-year-old, Sudhi Kumar, Design engineer, Lamprell Hamriya,
1:00 pm | 0 comments

ഇന്ത്യാബംഗ്ലാദേശ് അതിര്‍ത്തിയില്‍ 15കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

കൃഷ്ണാനഗര്‍: ഇന്ത്യാബംഗ്ലാദേശ് അതിര്‍ത്തിയില്‍ 15കാരനെ മരിച്ചനിലയില്‍ കണ്ടെത്തി. നാദിയ ജില്ലയിലെ കൃഷ്ണഗഞ്ചിലാണ് മൃതദേഹം കാണപ്പെട്ടത്. മജ് ഹ്ദിയ റെയില്‍ ബസാര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായ സൗരഭ് ശിക്കാരിയാണ് മരണപ്പെട്ടത്.

കഴിഞ്ഞ ദിവസം മുതല്‍ ദരമ്പൂര്‍ ഗ്രാമത്തില്‍ നിന്നും ശിക്കാരിയെ കാണാതായിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ എന്തെങ്കിലും പറയാനാകൂവെന്ന നിലപാടിലാണ് പോലീസ്.

അതേസമയം ശിക്കാരിയുടെ മരണം കൊലപാതകമാണെന്നും അതിര്‍ത്തി സുരക്ഷാ സേനയ്ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്നും നാട്ടുകാര്‍ ആരോപിച്ചു. കള്ളക്കടത്തുകാരനാണെന്നാരോപിച്ച് ശിക്കാരിനെ സൈനീകര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് ഇവര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.
National news, Obituary, Krishnanagar, 15-year old boy, Found near, Indo-Bangladesh border, Krishnaganj, Nadia district, Saturday, Sourabh Sikari, Student, Majhdia Rail bazar High School, Missing, Dharampur village,

SUMMARY: Krishnanagar: The body of a 15-year old boy was found near the Indo-Bangladesh border at Krishnaganj in Nadia district on Saturday.

Keywords: National news, Obituary, Krishnanagar, 15-year old boy, Found near, Indo-Bangladesh border, Krishnaganj, Nadia district, Saturday, Sourabh Sikari, Student, Majhdia Rail bazar High School, Missing, Dharampur village,
10:53 am | 0 comments

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം

പാലക്കാട്: അട്ടപ്പാടി ആദിവാസി മേഖലയില്‍ വീണ്ടും ശിശുമരണം. അഗളി പോത്തുപ്പാടിയിലെ മുരുകേശ്-സിന്ധു ദമ്പതികളുടെ കുട്ടിയാണ് ജനിച്ച ഉടനെ മരിച്ചത്. ഞായറാഴ്ച രാവിലെയാണ് അട്ടപ്പാടിക്ക് സമീപമുള്ള ആശുപത്രിയില്‍ വെച്ച് കുട്ടി മരിച്ചത്. ഇതോടെ ഈ വര്‍ഷം അട്ടപ്പാടി ആദിവാസി മേഖലയില്‍ മരിച്ച നവജാത ശിശുക്കളുടെ എണ്ണം 20 ആയി.

പോഷകാഹാരക്കുറവാണ് മിക്കമരണത്തിനും കാരണമെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു. ഇതോടൊപ്പം ശിശുമരണവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിനും സാമൂഹ്യക്ഷേമ വകുപ്പിനും വീഴ്ച പറ്റിയതായി പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി സമ്മതിച്ചിരുന്നു.
Palakkad, Death, Obituary, Kerala, Attappadi, Baby, Government, Minister, Kerala News, International News, National News, Gulf News, Health News, Educational News
ഇതിന്റെ അടിസ്ഥാനത്തില്‍ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവരുന്നതിനിടെയാണ് ഏറ്റവും ഒടുവിലത്തെ മരണം. 

Keywords: Palakkad, Death, Obituary, Kerala, Attappadi, Baby, Government, Minister, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
10:00 am | 0 comments

പാകിസ്ഥാനില്‍ വീണ്ടും സ്‌ഫോടനം

Written By kvarthakochi on Saturday, May 11, 2013 | 11:15 pm


കറാച്ചി: പൊതുതിരഞ്ഞെടുപ്പ് നടന്ന പാകിസ്ഥാനില്‍ വീണ്ടും സ്‌ഫോടനം. കറാച്ചിയില്‍ നടന്ന ഇരട്ട സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കറാച്ചിയിലെ ന്യൂ നസീമാബാദില്‍ രാത്രി ഏഴു മണിയോടെയാണ് ഇരട്ട സ്‌ഫോടനം ഉണ്ടായത്.

World news, Election polls , Pakistan , Campaign of violence, Election candidates, Bomb blast, Commercial hub, Karachi, Awami National Party , North Waziristan
തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ രണ്ടാം തവണയാണ് കറാച്ചിയില്‍ ബോംബ് സ്‌ഫോടനം നടക്കുന്നത്. രാവിലെ അവാമി നാഷണല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി അമാനുള്ള മെഹ്‌സൂദിനെ ലക്ഷ്യം വച്ചു കൊണ്ടുള്ള ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

SUMMARY: Election polls have closed in Pakistan after a campaign of violence targeting election candidates. A deadly bomb blast hit the commercial hub of the country, Karachi, earlier in the day.

Key Words: World news, Election polls , Pakistan , Campaign of violence, Election candidates, Bomb blast, Commercial hub, Karachi, Awami National Party , North Waziristan
11:15 pm | 0 comments

തുര്‍ക്കിയില്‍ കാര്‍ബോംബ് സ്‌ഫോടനം: 40 മരണം

ഇസ്താംബൂള്‍: തുര്‍ക്കിയിലുണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ നാല്‍പത് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് സാരമായി പരുക്കേറ്റു. സിറിയയുമായി അതിര്‍ത്തി പങ്കിടുന്ന തുര്‍ക്കി നഗരമായ റെയ്ഹാന്‍ലിയിലാണ് സ്‌ഫോടനം നടന്നത്.

 Istanbul, Explosions, Turkish town, Syria killed , Reyhanli , Car bombs, Turkey interior minister , Emergency services, Reyhanli border.സിറിയന്‍ നമ്പര്‍പ്ലേറ്റുകളുളള കാറുകളാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചത്. സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ അടുത്തുളള ആശുപത്രികളില്‍ പ്രവേശിച്ചിച്ചു. കൂടുതല്‍പേര്‍ കൊല്ലപ്പെടാന്‍ ഇടയുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.

സംഭവസ്ഥലത്ത് പൊലീസ് തിരച്ചില്‍ തുടരുകയാണ്. സിറിയില്‍ ആഭ്യന്തരകലാപം രൂക്ഷമായതിനാല്‍ ആയിരക്കണക്കിന് ആളുകളാണ് തുര്‍ക്കിയില്‍ അഭയം പ്രാപിച്ചിരിക്കുന്നത്. ഇവരില്‍ മിക്കവരും റെയ്ഹാന്‍ലി നഗരത്തിലൂടെയാണ് തുര്‍ക്കിയിലെത്തുക.

Key Words: Istanbul, Explosions, Turkish town, Syria killed , Reyhanli , Car bombs, Turkey interior minister , Emergency services, Reyhanli border.

10:21 pm | 0 comments

പാക്കിസ്താനില്‍ പൊതുതെരഞ്ഞെടുപ്പിനിടെ സ്‌ഫോടനം: 13 മരണം

ഇസ്‌ലാമാബാദ് : പാകിസ്താനില്‍ പൊതുതിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടയില്‍ , നഗരത്തിലെ വിവിധ ഭാഗങ്ങളിലുണ്ടായ സ്‌ഫോടനങ്ങളില്‍ 13 പേര്‍ മരിച്ചു, നിരവധി  പേര്‍ക്ക് പരിക്കേറ്റു. തീവ്രവാദികളുടെ ഭാഗത്തുനിന്നും ആക്രമണ ഭീഷണിയുണ്ടാകുമെന്നതിനാല്‍   കനത്ത സുരക്ഷാസന്നാഹത്തിലാണ് വോട്ടെടുപ്പ് നടന്നത്. അതിനെ  നിഷ്ഫലമാക്കിക്കൊണ്ടാണ് വോട്ടെടുപ്പ് ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മൂന്ന് നഗരങ്ങളില്‍ സ്‌ഫോടനമുണ്ടായത്.

തുറമുഖ നഗരമായ കറാച്ചിയിലും പെഷാവറിലും ക്വെറ്റയിലുമാണ് സ്‌ഫോടനമുണ്ടായത്. കറാച്ചിയില്‍ അവാമി നാഷണല്‍ പാര്‍ട്ടിയുടെ ഓഫീസിനെ ലക്ഷ്യംവെച്ചായിരുന്നു സ്‌ഫോടനം.

ദേശീയ അസംബ്ലിയിലെ 342 സീറ്റുകളില്‍ 272 എണ്ണത്തിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ബാക്കിയുള്ള 70 സീറ്റുകള്‍ മത്സരിച്ച മണ്ഡലങ്ങളിലെ പ്രകടനത്തിനനുസരിച്ച് പാര്‍ട്ടികള്‍ക്ക് വിഭജിച്ചുനല്‍കും. ഇതില്‍ ഭൂരിപക്ഷവും സ്ത്രീകള്‍ക്കും മുസ്‌ലിം ഇതര സമുദായങ്ങളിലെ പ്രതിനിധികള്‍ക്കുമുള്ളതാണ്.

കേവല ഭൂരിപക്ഷത്തിന് 172 സീറ്റുകളാണ് വേണ്ടത്. പാക്കിസ്താന്റെ ചരിത്രത്തില്‍ ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ അതിനെ അട്ടിമറിച്ചുകൊണ്ട്  സൈന്യം ഭരണം നടത്തുന്ന കാഴ്ചയാണ് ഇതുവരെ കണ്ടിരുന്നത്. എന്നാല്‍ പാകിസ്താനില്‍ രണ്ട് ജനകീയ സര്‍ക്കാറുകള്‍ക്കിടയില്‍ അധികാരക്കൈമാറ്റം നടക്കാനിരിക്കുന്ന ആദ്യതിരഞ്ഞെടുപ്പാണ് നടക്കുന്നത്.

തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാന്‍ കഴിയില്ലെന്നാണ് അഭിപ്രായസര്‍വേകള്‍ നല്‍കുന്ന സൂചന. എങ്കിലും നവാസ് ഷെരീഫിന്റെ പി.എം.എല്‍.എന്‍. കൂടുതല്‍ സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ പട്ടാള അട്ടിമറിയില്‍ അധികാര ഭ്രഷ്ടനാക്കപ്പെട്ട ഷെരീഫ് 14 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും പ്രധാനമന്ത്രിയായേക്കും.

സര്‍ക്കാര്‍ രൂപവത്കരണത്തില്‍ നിര്‍ണായക ശക്തിയാകാന്‍ കഴിയുംവിധം ക്രിക്കറ്റ് താരം ഇമ്രാന്‍ഖാന്റെ പാര്‍ട്ടി സീറ്റുകള്‍ നേടുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് റാലിയുടെ വേദിയിലേക്ക് കയറുമ്പോള്‍ ലിഫ്റ്റില്‍ നിന്ന് വീണുപരിക്കേറ്റ ഇമ്രാന്‍ഖാന്‍  ചികിത്സയില്‍ കഴിയുകയാണ്. തെരഞ്ഞെടുപ്പ് പ്രകടനത്തിന്റെ തുടക്കത്തില്‍ വലിയ സ്വാധീനശക്തിയില്ലാതിരുന്ന ഇമ്രാന്‍ഖാന്റെ പാര്‍ട്ടിക്ക് പിന്നീട് വലിയ ജനപിന്തുണയാണ് ലഭിച്ചത്.

ബുധനാഴ്ച പുറത്തുവിട്ട അഭിപ്രായസര്‍വേ ഫലം സൂചിപ്പിക്കുന്നത് തെഹ്‌രിക് ഇഇന്‍സാഫ് 25 ശതമാനത്തോളം വോട്ടുനേടി ഷെരീഫിന്റെ പാര്‍ട്ടിയുടെ തൊട്ടുപിറകിലെത്തുമെന്നാണ്. പാകിസ്താനില്‍ അഞ്ചുവര്‍ഷം തികച്ച ആദ്യ ജനകീയസര്‍ക്കാറാണ് ഇപ്പോഴുള്ളതെങ്കിലും തെരഞ്ഞെടുപ്പില്‍ പി.പി.പി. മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍.

തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെയുണ്ടായ ആക്രമണങ്ങളില്‍ പാകിസ്താനില്‍ ഇതുവരെ 120 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ചമാത്രം പെഷവാറിലും ബലൂചിസ്താനിലെ വിവിധ പ്രദേശങ്ങളിലും പാര്‍ട്ടി ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെയുണ്ടായ ബോംബാക്രമണങ്ങളില്‍ പതിനഞ്ചു പേരാണ് കൊല്ലപ്പെട്ടത്. തിരഞ്ഞെടുപ്പ് എന്ന സങ്കല്പം അനിസ്‌ലാമികമാണെന്ന് പ്രഖ്യാപിച്ചിട്ടുള്ള അല്‍ഖ്വയ്ദയുമായി ബന്ധമുള്ള പാക് താലിബാനാണ് ആക്രമണത്തിനുപിന്നില്‍. തെരഞ്ഞെടുപ്പ് ദിനത്തിലും ചാവേര്‍ ആക്രമണങ്ങളുണ്ടാകുമെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു.

Pakistan, Election, Bomb Blast, Death, Islamabad, Injured, Terrorists, Karachi, Obituary, Kerala News, International News,മുന്‍പ്രധാനമന്ത്രി യൂസഫ് റസ ഗീലാനിയുടെ മകന്‍ അലിഹൈദറിനെ മുള്‍ട്ടാനിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കഴിഞ്ഞദിവസം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയിരുന്നു. നിരോധിത സംഘടനകളായ
ലഷ്‌കര്‍ഇജാംഗ്‌വി, സിപാഹ്ഇസാഹബ എന്നിവരില്‍നിന്ന് ഹൈദറിന് ഭീഷണിയുണ്ടായിരുന്നതായി റിപോര്‍ട്ടുകളുണ്ട്. സംഭവവുമായി ബന്ധമുണ്ടെന്നു കരുതുന്ന അഞ്ചുപേരെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.

Keywords: Pakistan, Election, Bomb Blast, Death, Islamabad, Injured, Terrorists, Karachi, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

5:55 pm | 0 comments

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Poem

Read More Poems
Get our toolbar!

News Videos

Stories

Read More Stories

Entertainment

Google+ Followers

കൂടുതല്‍ വായിച്ചത് | Most Read Stories

Sports

Kerala Flash