Hi guest ,  welcome  |  Sign in  |  Visit KeralaFlash  |  Download Font
kvartha latest news kvartha latest news
Showing posts with label National. Show all posts
Showing posts with label National. Show all posts

കര്‍ണാടകയില്‍ 28 അംഗ മന്ത്രിസഭ അധികാരത്തില്‍ വന്നു

Written By kvarthakochi on Saturday, May 18, 2013 | 4:00 pm

ബാംഗ്ലൂര്‍: കര്‍ണാടകയില്‍ 28 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബാംഗ്ലൂരിലെ രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ എച്ച്.ആര്‍ ഭരദ്വാജാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. 28 അംഗ മന്ത്രിസഭയില്‍ പുതുമുഖങ്ങളും മുന്‍ കാല മന്ത്രിമാരും ഉള്‍പ്പെടും. ആര്‍ വി ദേശ്പാണ്ഡെ, അഭിനേതാവും പ്രമുഖ രാഷ്ട്രീയനേതാവുമായ അംബരീഷ്, ദിനേശ് ഗുണ്ടു റാവു, കൃഷ്ണ ബൈറേ ഗൗഡ എന്നിവരും മന്ത്രിസഭയിലെ സജീവ സാന്നിദ്ധ്യങ്ങളാണ്.

National news, Bangalore, Karnataka, Government, Chief Minister, Siddaramaiah, 28 ministers, Sworn, State Cabinet, Governor, HR Bhardwaj, Raj Bhavan, Bangalore.പ്രമുഖ അഭിനേത്രി ഉമാശ്രീ മാത്രമാണ് മന്ത്രിസഭയിലെ ഏക പെണ്‍താരം. അതേസമയം മുതിര്‍ന്ന നേതാവ് ഡികെ ശിവകുമാറിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താതിരുന്നത് ശ്രദ്ധേയമായി. രണ്ടു മലയാളികളും കോണ്‍ഗ്രസ് മന്ത്രിസഭയില്‍ സ്ഥാനം പിടിച്ചു. കെ.ജെ.ജോര്‍ജും യു.റ്റി.ഖാദറുമാണ് മന്ത്രിസഭയിലെ മലയാളി സാന്നിധ്യം. ജോര്‍ജ് ഇതു മൂന്നാം തവണയാണ് മന്ത്രിയാകുന്നത്. സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരില്‍ 20 പേര്‍ക്ക് ക്യാബിനറ്റ് പദവി ലഭിച്ചു.

സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ആദ്യ മന്ത്രിസാഭായോഗം നടക്കും. കഴിഞ്ഞ ദിവസം സിദ്ധരാമയ്യ മുഖ്യമന്ത്രിയായി അധികാരമേറ്റിരുന്നു.

Related News:
യു.ടി. ഖാദര്‍ മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തു
SUMMARY: Bangalore: Karnataka's new government headed by Chief Minister Siddaramaiah took shape today when 28 ministers were sworn into the state Cabinet by Governor HR Bhardwaj at Raj Bhavan in Bangalore.

Keywords: National news, Bangalore, Karnataka, Government, Chief Minister, Siddaramaiah, 28 ministers, Sworn, State Cabinet, Governor, HR Bhardwaj, Raj Bhavan, Bangalore.
4:00 pm | 0 comments

കല്‍ക്കരി അഴിമതി അന്വേഷിക്കുന്ന സി.ബി.ഐ. ഉദ്യോഗസ്ഥര്‍ കൈകൂലിയുമായി അറസ്റ്റില്‍

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതി ഇടപാടിനെ കുറിച്ച അന്വേഷിക്കുന്ന സി.ബി.ഐ. സംഘത്തിലെ പോലീസ് സൂപ്രണ്ടും ഇന്‍സ്‌പെക്ടറും കോഴ വാങ്ങുന്നതിനിടയില്‍ അറസ്റ്റിലായി. സി.ബി.ഐ.യുടെ  വിജിലന്‍സ് സംഘമാണ് ഇവരെ  അറസ്റ്റുചെയ്തത്. ഭൂമി തര്‍ക്കം സംബന്ധിച്ച് ഡെല്‍ഹി പോലീസില്‍ നല്‍കിയ പരാതി തന്റെ സ്വാധീനമുപയോഗിച്ച് പിന്‍വലിക്കുന്നതിന് വേണ്ടി  ബിസിനസുകാരനില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടയിലാണ് വിവേക് ദത്ത്  അറസ്റ്റിലായത്.

 ഏഴ് ലക്ഷം രൂപയാണ് കൊക്കൂലിയായി ഇയാള്‍ ബിസിനസുകാരനോട് ആവശ്യപ്പെട്ടത്. സി.ബി.ഐയുടെ സാമ്പത്തിക അന്വേഷണ വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് വിവേക് ദത്ത. എസ്.പി.യായ വിവേക് ദത്ത് കൈക്കൂലി വാങ്ങാന്‍ സാധ്യതയുള്ളതായി സി.ബി.ഐ. ആഭ്യന്തര വിജിലന്‍സ് സംഘത്തിന് നേരത്തേ രഹസ്യവിവരം കിട്ടിയിരുന്നു. ഇതേത്തുടര്‍ന്ന് ഇദ്ദേഹം വിജിലന്‍സ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.  വെള്ളിയാഴ്ച രാത്രി വിവേക് ദത്ത് കൈക്കൂലി വാങ്ങുന്നതിനിടയില്‍ സി.ബി.ഐ. കൈയോടെ പിടികൂടുകയായിരുന്നു. സംഭവത്തിന് കല്‍ക്കരി ഇടപാട് അന്വേഷണവുമായി ബന്ധമില്ലെന്ന്
സി.ബി.ഐ. വ്യക്തമാക്കി.

Coal-scam, Corruption, Case, CBI, Arrest, New Delhi, Police, Complaint, Secret, അതിനിടെ സി.ബി.ഐ.യുടെ ആസ്ഥാനത്തിനു സമീപം വെച്ച് വിവേകിനുവേണ്ടി കൈക്കൂലി വാങ്ങുന്നതിനിടയില്‍  ഇന്‍സ്‌പെക്ടര്‍ രാജേഷിനെയും സി.ബി.ഐ അറസ്റ്റുചെയ്തു. കല്‍ക്കരി ഇടപാട് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ സുപ്രീംകോടതി അറിയാതെ മാറ്റരുതെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അതിനാല്‍  സുപ്രീംകോടതിയെ ഇക്കാര്യം അറിയിക്കേണ്ടതുണ്ടെന്ന് സി.ബി.ഐ. വ്യക്തമാക്കി.

Keywords: Coal-scam, Corruption, Case, CBI, Arrest, New Delhi, Police, Complaint, Secret, Message, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
12:13 pm | 0 comments

ലിയാഖത്ത് അലി ഷായ്ക്ക് ജാമ്യം അനുവദിച്ചു

Written By kvarthakochi on Friday, May 17, 2013 | 1:30 pm

ന്യൂഡല്‍ഹി: ഭീകരാക്രമണം നടത്താനെത്തിയതാണെന്ന് ആരോപിച്ച് ഡല്‍ഹി പോലീസ് പിടികൂടിയ മുന്‍ ഹിസ്ബുല്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകന്‍ ലിയാഖത്ത് അലി ഷായ്ക്ക് കോടതി ജാമ്യം അനുവദിച്ചു. കേസ് അന്വേഷിക്കുന്ന നാഷണല്‍ ഇന്‍ വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ) ലിയാഖത്തിന് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടെങ്കിലും തെളിവുകളുടെ അഭാവത്തില്‍ കോടതി ജാമ്യം ലഭിക്കുകയായിരുന്നു.

മേയ് 13നാണ് ലിയാഖത്ത് ഷാ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും കേസില്‍ യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

ജമ്മുകശ്മീര്‍ പോലീസിന്റെ മുന്‍പാകെ കീഴടങ്ങാനായി ഇന്ത്യയിലെത്തിയ ലിയാഖത്ത് ഷായെ മാര്‍ച്ച് 20നാണ് ഡല്‍ഹി പോലീസ് പിടികൂടിയത്. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന് തിരിച്ചടിയായി ഹോളി ആഘോഷത്തിനിടെ ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താനെത്തിയ ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരനാണ് ലിയാഖത് ഷാ എന്നാണ് ഡല്‍ഹി പോലീസ് ആരോപിച്ചിരുന്നത്. എന്നാല്‍ ഇക്കാര്യം നിഷേധിച്ച് ജമ്മുകശ്മീര്‍ പോലീസ് രംഗത്തെത്തിയതോടെ ഡല്‍ഹി പോലീസ് വെട്ടിലായിരുന്നു. 

കീഴടങ്ങാന്‍ അപേക്ഷ നല്‍കി അനുമതി വാങ്ങിയ ശേഷം കുടുംബത്തോടൊപ്പമാണ് ഷാ ഇന്ത്യയിലെത്തിയതെന്ന് കശ്മീര്‍ പോലീസ് തെളിവുകള്‍ സഹിതം വ്യക്തമാക്കിയിരുന്നു. രഹസ്യാന്വേഷണ ഏജന്‍സികള്‍ തമ്മിലുള്ള കിടമത്സരമാണ് 47കാരനായ ലിയാഖത് ഷായുടെ അറസ്റ്റിനു പിന്നിലെന്നും സൂചനയുണ്ടായിരുന്നു.
National news, Sketch, Checked, Guest house, Old Delhi, Left, AK-56 assault rifle, Two magazines, 30 cartridges, Three hand grenades, Liyaqat, Liyaqat Ali Shah, Hizbul Mujahideen militant, Delhi Police, Released, Sketch,

SUMMARY: New Delhi: A special NIA court granted bail to suspected Hizbul militant Liyaqat Shah on Friday, who was arrested for allegedly conspiring to carry out terror attacks in the national capital.

Keywords: National news, Sketch, Checked, Guest house, Old Delhi, Left, AK-56 assault rifle, Two magazines, 30 cartridges, Three hand grenades, Liyaqat, Liyaqat Ali Shah, Hizbul Mujahideen militant, Delhi Police, Released, Sketch,
1:30 pm | 0 comments

ശ്രീശാന്തിന്റെ ജാമ്യാപേക്ഷ ശനിയാഴ്ച സമര്‍പിക്കും: അഭിഭാഷകന്‍ ദീപക് പ്രകാശ്

ന്യൂഡല്‍ഹി: ഐപിഎല്‍ ക്രിക്കറ്റില്‍ ഒത്തുകളി നടത്തിയ കുറ്റത്തില്‍  അറസ്റ്റിലായ മലയാളി പേസ്ബൗളര്‍ ശ്രീശാന്ത് ശനിയാഴ്ച ജാമ്യാപേക്ഷ സമര്‍പിക്കും. ശ്രീശാന്തിനെ കാണാന്‍ കുടുംബാംഗങ്ങള്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്. ശ്രീശാന്തിനെ കാണാനുള്ള അനുമതി ലഭിക്കുകയാണെങ്കില്‍  വെള്ളിയാഴ്ച തന്നെ കുടുംബാംഗങ്ങള്‍ കൂടിക്കാഴ്ച നടത്തുമെന്നാണ് ശ്രീശാന്തിന്റെ  അഭിഭാഷകന്‍ ദീപക് പ്രകാശ് പറഞ്ഞത്.

ശ്രീശാന്ത് അടക്കമുള്ള ക്രിക്കറ്റ് താരങ്ങളെ ഡെല്‍ഹി പോലീസ് വെള്ളിയാഴ്ച വിശദമായി ചോദ്യംചെയ്യും. വ്യാഴാഴ്ച  അറസ്റ്റിലായ താരങ്ങളെയും വാതുവയ്പുകാരെയും ഡെല്‍ഹി കോടതി അഞ്ചു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. മുന്‍കൂട്ടി തീരുമാനിച്ചതനുസരിച്ച് വ്യക്തമായ സൂചന നല്‍കിയ ശേഷമാണ് ശ്രീശാന്തും, അജിത് ചന്ദിലയും അങ്കിത് ചവാനും ഒത്തുകളിച്ചതെന്നാണ് ഡെല്‍ഹി  പോലീസിന്റെ കണ്ടെത്തല്‍ .

Bail, Sreeshath, Cricket, Player, Arrest, Advocate, Family, Visit, New Delhi, Police, National, Kerala News,മേയ് ഒന്‍പതിന് നടന്ന മത്സരത്തില്‍ ഒത്തുകളിച്ച് ശ്രീശാന്ത് 40 ലക്ഷം വാതുവെപ്പുകാരില്‍ നിന്നും കൈപ്പറ്റിയെന്നാണ് കേസ്. ശ്രീശാന്ത് പോക്കറ്റില്‍ ടവല്‍ ഇട്ടാണ് ഒത്തുകളിക്ക് വാതുവയ്പുകാര്‍ക്ക് സൂചന കൊടുത്തതെന്നും ഡെല്‍ഹി പോലീസ് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ വാതുവെപ്പുകാര്‍ക്ക് അധോലോകവുമായി ബന്ധമുണ്ടെന്നും ഇതിന്റെ
മുഖ്യ സൂത്രധാരന്‍ വിദേശത്താണെന്നും ഡല്‍ഹി പോലീസ് അറിയിച്ചു.

Keywords: Bail, Sreeshath, Cricket, Player, Arrest, Advocate, Family, Visit, New Delhi, Police, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

12:40 pm | 0 comments

ശ്രീശാന്ത് ഒരിക്കലും ഒത്തുകളി നടത്തില്ലെന്ന് സഹോദരന്‍

ന്യൂഡല്‍ഹി: ഐപിഎല്‍ ക്രിക്കറ്റില്‍ ഒത്തുകളി നടത്തിയതിന് അറസ്റ്റിലായ  ശ്രീശാന്തിനെ ന്യായീകരിച്ചുകൊണ്ട് സഹോദരന്‍ ദീപു ശാന്തന്‍. ശ്രീശാന്ത് ഒരിക്കലും ടീമിനെ ഒറ്റുക്കൊടുക്കില്ലെന്നാണ് ദീപു പറഞ്ഞത്.

ശ്രീശാന്ത് കുറ്റക്കാരനല്ലെന്ന് തെളിയിക്കാനായി എല്ലാ മലയാളികളുടെയും  പ്രാര്‍ത്ഥനയും പിന്തുണയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരിക്കണമെന്നും, കഴിഞ്ഞ ഏഴുവര്‍ഷമായി രാജ്യത്തിനു വേണ്ടി കളിക്കുന്ന താരമാണ് ശ്രീശാന്തെന്നും  പണത്തിനു വേണ്ടി ഒത്തുകളിക്കേണ്ട യാതൊരു ആവശ്യവും അദ്ദേഹത്തിനില്ലെന്നും ഇപ്പോള്‍ എന്താണു സംഭവിച്ചതെന്ന് അറിയില്ലെന്നും ദീപു പറഞ്ഞു.

Sreeshath, Arrest, Brother, New Delhi, Family, Visit, National, Kerala News, International News, National News,ഇത്തരം ഒരു സംഭവം കുടുംബം നേരിടുന്നത് ആദ്യമായാണ്. അതിനാല്‍ എന്തു ചെയ്യണമെന്ന കാര്യത്തില്‍ ആശങ്കയുണ്ട്. ശ്രീശാന്തിനെ കാണാന്‍ കുടുംബത്തോടൊപ്പം ഡല്‍ഹിയിലെത്തിയ ദീപു മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു. അഭിഭാഷകനൊപ്പം തനിക്കും വൈകിട്ടു സഹോദരനെ കാണാന്‍ കഴിയുമെന്നാണു പ്രതീക്ഷയെന്നും ദീപു പറഞ്ഞു.

Keywords: Sreeshath, Arrest, Brother, New Delhi, Family, Visit, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
12:38 pm | 0 comments

സോഷ്യല്‍മീഡിയകളിലെ പരാമര്‍ശം: അറസ്റ്റിന് സുപ്രീംകോടതി നിബന്ധന

ന്യൂദല്‍ഹി: സോഷ്യല്‍മീഡിയ വെബ്സൈറ്റുകളില്‍ ‘അപകീര്‍ത്തി’ പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയ്തതിന്‍െറ പേരിലുള്ള അറസ്റ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അനുമതിയോടെ മാത്രമേ പാടുള്ളൂവെന്ന് സുപ്രീംകോടതി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ദേശങ്ങള്‍ എല്ലാ സംസ്ഥാനങ്ങളും പാലിക്കണമെന്ന് ജസ്റ്റിസ് ബി.എസ്. ചൗഹാന്‍, ദീപക് മിശ്ര എന്നിവരടങ്ങുന്ന സുപ്രീം കോടതി ബഞ്ച് നിര്‍ദേശിച്ചു.

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി കെ. റോസയ്യ, എം.എല്‍.എ. എ. കൃഷ്ണമോഹന്‍ എന്നിവര്‍ക്കെതിരെ ഫേസ്ബുക്കില്‍ കമന്‍റ് പോസ്റ്റ് ചെയ്തതിന്‍െറ പേരില്‍ മനുഷ്യാവകാശ പ്രവര്‍ത്തക ജയ വിന്ദ്യാലയെ അറസ്റ്റ് ചെയ്തതിനെതിരെ നിയമ വിദ്യാര്‍ഥി നല്‍കിയ ഹരജിയിലാണ് സുപ്രീം കോടതി നിര്‍ദേശം.
ഇത്തരം കേസുകള്‍ കോടതി പരിഗണിക്കും വരെ അറസ്റ്റ് വിലക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. എന്നാല്‍ ഇത് അനുവദിക്കാനാകില്ലെന്ന് പറഞ്ഞ പരമോന്നത കോടതി കഴിഞ്ഞ ജനുവരി ഒമ്പതിന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ദേശങ്ങള്‍ അറസ്റ്റിന് മുമ്പ് പാലിച്ചുവെന്ന് ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു.

Supreme court, Social networking sites, Objectionable comments, Will not be arrestedബാല്‍താക്കറേയുടെ മരണത്തെ തുടര്‍ന്ന് ഫേസ്ബുക്കില്‍ ഇട്ട പരാമര്‍ശങ്ങളുടെ പേരില്‍  പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്തത് വ്യാപക പ്രതിഷേധം ഉളവാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇത്തരം അറസ്റ്റുകള്‍ക്ക് ഐ.ജി.പി, ഡി.സി.പി, എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ അനുമതി തേടണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചത്. പുതിയ ഐ.ടി. ആക്ട് പ്രകാരം അപകീര്‍ത്തി സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്ക് മൂന്നുവര്‍ഷം തടവും പിഴയുമാണ് ലഭിക്കുക.

Summary: The Supreme Court on Thursday directed that any person allegedly posting objectionable comments on social networking sites will not be arrested by the police without the permission of senior officers.
Taking up a plea filed a by law student seeking directions to the authorities not to take action against anybody for posting allegedly objectionable comments during the pendency of a case before the apex court pertaining to constitutional validity of Section 66A of the IT Act, the Bench of justices B S Chauhan and Dipak Misra ordered, "We direct the state governments to ensure compliance with the guidelines (issued by Centre) before making any arrest."

Keyword: Supreme court, Social networking sites, Objectionable comments, Will not be arrested
9:55 am | 0 comments

കീഴടങ്ങാനെത്തിയ സഞ്ജയ് ദത്തിനെ ജനക്കൂട്ടം വളഞ്ഞു

Written By kvarthakochi on Thursday, May 16, 2013 | 3:50 pm

മുംബൈ: മുംബൈ സ്‌ഫോടനക്കേസില്‍ ടാഡ കോടതി മുന്‍പാകെ കീഴടങ്ങാനെത്തിയ സഞ്ജയ് ദത്തിനെ ജനക്കൂട്ടം വളഞ്ഞു. മാധ്യമപ്രവര്‍ത്തകരടക്കം നൂറുകണക്കിനാളുകളാണ് സഞ്ജയ് ദത്തിനെകാത്ത് കോടതിവളപ്പിലെത്തിയത്. കാറില്‍ വന്നിറങ്ങിയ താരത്തിന് 20 മിനിറ്റിന് ശേഷമാണ് കോടതിക്കകത്തേയ്ക്ക് കടക്കാന്‍ കഴിഞ്ഞത്.

വ്യാഴാഴ്ച ഉച്ചയോടെ ബാന്ദ്രയിലെ വസതിയില്‍ നിന്നുമിറങ്ങിയ താരം ഭാര്യ മാന്യതയ്‌ക്കൊപ്പം സിദ്ധിവിനായക ക്ഷേത്രത്തില്‍ ആരാധന നടത്തി. കുടുംബാംഗങ്ങളും സുഹൃത്തുക്കളും അദ്ദേഹത്തെ അനുഗമിച്ചു. രാവിലെ മുതല്‍ ബാന്ദ്രയിലെ വസതിയില്‍ നൂറുകണക്കിന് സന്ദര്‍ശകരാണ് താരത്തെ കാണാനെത്തിയത്.

കോടതിയില്‍ കീഴടങ്ങിയ താരത്തെ ആര്‍തര്‍ റോഡ് ജയിലിലേയ്ക്കാകും മാറ്റുക. ഇതിനുവേണ്ടിയുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ പിന്നീട് സുരക്ഷ സംവിധാനങ്ങള്‍ ശക്തമായ പൂനെയിലെ യേര്‍വാഡ ജയിലിലേയ്ക്ക് മാറ്റുമെന്നാണ് റിപോര്‍ട്ട്. ഇവിടെയാകും അദ്ദേഹം തന്റെ ശിഷ്ട ശിക്ഷാകാലാവധി പൂര്‍ത്തിയാക്കുക.
National news, Mumbai, Sanjay Dutt, White kurta, Jeans, Red tilak, Forehead, Surrendered, Mumbai court, Chaos, Court, Hundreds of people, Cameramen, Crowded, Car.

SUMMARY: Mumbai: Sanjay Dutt, in a white kurta and jeans and with a red tilak on his forehead, has surrendered at a Mumbai court. There was chaos at the court as hundreds of people, including cameramen, crowded his car. The actor was able to get out and make his way into the courtroom only after about 20 minutes and much difficulty.

Keywords: National news, Mumbai, Sanjay Dutt, White kurta, Jeans, Red tilak, Forehead, Surrendered, Mumbai court, Chaos, Court, Hundreds of people, Cameramen, Crowded, Car.
3:50 pm | 0 comments

മഹാസെന്‍ ചുഴലിക്കാറ്റ്: മിസോറാമിലെ സ്‌കൂളുകള്‍ക്ക് വെള്ളിയാഴ്ച അവധി

ഐസാവല്‍: വ്യാഴാഴ്ച രാത്രിയോടെ മഹാസെന്‍ ചുഴലിക്കാറ്റ് മിസോറാം അടക്കമുള്ള സംസ്ഥാനങ്ങളില്‍ വീശിയടിക്കുമെന്ന മുന്നറിയിപ്പിനെതുടര്‍ന്ന് സ്‌കൂളുകള്‍ക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ സ്‌കൂള്‍ അധികാരികള്‍ക്ക് നല്‍കിയതായി സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറി കെ ലാല്‍ങിങോല അറിയിച്ചു. അതേസമയം മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മഹാസെന്‍ ചുഴലിക്കാറ്റ് ബംഗ്ലാദേശ് തീരങ്ങളില്‍ ആഞ്ഞടിച്ചേക്കുമെന്ന സൂചനയെ തുടര്‍ന്ന് തീരങ്ങളില്‍ നിന്നും ആയിരക്കണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി. മഹാസെന്‍ ചുഴലിക്കാറ്റ് തീരങ്ങളില്‍ വന്‍ നാശനഷ്ടം വരുത്താന്‍ ശേഷിയുള്ളതാണെന്നും ഇത് അപകടകാരിയാണെന്നും ബംഗ്ലാദേശ് അധികൃതര്‍ തീരനിവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ബേ ഓഫ് ബംഗാളില്‍ വടക്ക് കിഴക്ക് ദിശയിലായി സഞ്ചരിക്കുന്ന കാറ്റ് വ്യാഴാഴ്ച്ച ബംഗ്ലാദേശ് തീരത്തെത്തുമെന്നാണ് മുന്നറിയിപ്പ്.

ബംഗ്ലാദേശിനോട് ചേര്‍ന്ന് കിടക്കുന്ന മ്യാന്‍മാറും ചുഴലിക്കാറ്റിന്റെ ഭീഷണിയിലാണ്. മ്യാന്‍മാറില്‍ താഴ്ന്ന പ്രദേശമായ രാഖിനെ ജില്ലയിലെ അഭയാര്‍ത്ഥി ക്യാംപുകളില്‍ താമസിക്കുന്ന നൂറു കണക്കിന് റോഹിങ്ക്യകള്‍ ചുഴലിക്കാറ്റിനാല്‍ ബാധിക്കപ്പെട്ടേക്കാം. ബുദ്ധമതവിഭാഗക്കാരും റോഹിങ്ക്യകളും തമ്മിലുണ്ടായ വംശീയ കലാപത്തെ തുടര്‍ന്ന് പാര്‍പ്പിടങ്ങളും മറ്റും നഷ്ടപ്പെട്ടവരാണ് ഏറെയും.

National news, Aizawl, Cyclone Mahasen, Hit, Northeast state, Thursday, Mizoram government, Decided, Close, Schools, Friday, Declared, 12-hour, Holiday, Thursday.SUMMARY: Aizawl: With Cyclone Mahasen likely to hit the northeast state on Thursday night, the Mizoram government has decided to close all schools on Friday and declared a 12-hour holiday on Thursday.

Keywords: National news, Aizawl, Cyclone Mahasen, Hit, Northeast state, Thursday, Mizoram government, Decided, Close, Schools, Friday, Declared, 12-hour, Holiday, Thursday.
2:30 pm | 0 comments

വിവാദപ്രസംഗത്തില്‍ വരുണ്‍ ഗാന്ധിയെ കുറ്റവിമുക്തനാക്കിയതിനുപിന്നില്‍ രാഷ്ട്രീയ ഇടപെടല്‍

ന്യൂഡല്‍ഹി: വിവാദപ്രസംഗത്തില്‍ ബിജെപി നേതാവ് വരുണ്‍ ഗാന്ധിയെ കുറ്റവിമുക്തനാക്കിയതിനുപിന്നില്‍ രാഷ്ട്രീയ ഇടപെടലുണ്ടായെന്ന് ആരോപണം. കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ബേണി പ്രസാദ് വര്‍മ്മയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ സമാദ് വാദി പാര്‍ട്ടി നയിക്കുന്ന സര്‍ക്കാരിന്റെ ഇടപെടലിനെതുടര്‍ന്നാണ് വരുണ്‍ഗാന്ധിയെ കുറ്റവിമുക്തനാക്കിയതെന്ന് വര്‍മ്മ ആരോപിച്ചു.

മതവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ പ്രസംഗിച്ചെന്ന കേസില്‍ ബി.ജെ.പി എം.പി വരുണ്‍ ഗാന്ധിയെ പിലിബിത്ത് കോടതി ഒരു മാസം മുന്‍പാണ് കുറ്റമുക്തനാക്കിയത്. ബര്‍ഖേരയില്‍ 2009ലെ ലോക് സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു വിവാദ പ്രസംഗം. തെളിവുകളുടെ അഭാവത്തിലായിരുന്നു കോടതി നടപടി.

National news, New Delhi, Lucknow, Recent acquittal, BJP leader, Varun Gandhi, Hate speech, Acquired, Political colour, Union minister, Senior Congress leader, Beni Prasad Verma
SUMMARY: New Delhi/Lucknow: The recent acquittal of BJP leader Varun Gandhi in hate speech cases has now acquired a political colour. Union minister and senior Congress leader Beni Prasad Verma has alleged that Mr Gandhi was exonerated in the cases due to a tacit understanding with the Samajwadi Party-led government in Uttar Pradesh. Interestingly, the state government is yet to challenge the acquittal in court.

Keywords: National news, New Delhi, Lucknow, Recent acquittal, BJP leader, Varun Gandhi, Hate speech, Acquired, Political colour, Union minister, Senior Congress leader, Beni Prasad Verma
10:55 am | 0 comments

വി.ഐ.പി പരിഗണന: സഞ്ജയ് ദത്തിന്റെ വീടിനുപുറത്ത് പ്രകടനം

മുംബൈ: മുംബൈ സ്‌ഫോടനക്കേസില്‍ ശിക്ഷിക്കപ്പെട്ട ബോളീവുഡ് താരം സഞ്ജയ് ദത്തിനെ വി.ഐ.പി പരിഗണനയില്ലാതെ ജയിലിലേയ്ക്ക് അയക്കണമെന്ന് ആവശ്യപ്പെട്ട് വലതുപക്ഷ സംഘടനയായ ഹിന്ദു രാഷ്ട്ര സേനാ പ്രവര്‍ത്തകര്‍ താരത്തിന്റെ വസതിക്കുപുറത്ത് പ്രതിഷേധപ്രകടനം നടത്തി. ബുധനാഴ്ച ബാന്ദ്രയിലെ വീടിനുപുറത്താണ് പ്രകടനം നടന്നത്.

അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട താരം ഇതിനുള്ളില്‍ 18 മാസത്തെ ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയതാണ്. അവശേഷിക്കുന്ന ശിക്ഷയനുഭവിക്കാനായി മുംബൈ ടാഡ കോടതിയില്‍ ഇന്ന് (വ്യാഴാഴ്ച) സഞ്ജയ് ദത്ത് ഹാജരാകും.

പ്രകടനക്കാരെ പിന്നീട് ഖര്‍ പോലീസെത്തി അറസ്റ്റ് ചെയ്ത് നീക്കി. ധനഞ്ജയ് ദേശായി ഉള്‍പ്പെടെയുള്ള നേതാക്കള്‍ അറസ്റ്റിലായെങ്കിലും പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടു.

National news, Mumbai, Members of Hindu Rashtra Sena, Right-wing outfit, Wednesday, Staged, Demonstration, Outside, Bandra, Residence, Actor, Sanjay Dutt, Demanding, Sent, Prison, VIP treatment.SUMMARY: Mumbai: Members of Hindu Rashtra Sena, a right-wing outfit, on Wednesday staged a demonstration outside the Bandra residence of actor Sanjay Dutt, demanding that he be sent to prison without any VIP treatment.

Keywords: National news, Mumbai, Members of Hindu Rashtra Sena, Right-wing outfit, Wednesday, Staged, Demonstration, Outside, Bandra, Residence, Actor, Sanjay Dutt, Demanding, Sent, Prison, VIP treatment.
10:32 am | 0 comments

ഹൈദരാബാദ് ഫേസ്ബുക്ക് അറസ്റ്റ് കേസ് സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവിനെതിരെ വിവാദ പരാമര്‍ശം നടത്തിയെന്നാരോപിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകയെ അറസ്റ്റ് ചെയ്ത കേസ് ഇന്ന് (വ്യാഴാഴ്ച) സുപ്രീ കോടതി പരിഗണിക്കും. കഴിഞ്ഞ ഞായറാഴ്ചയാണ് പ്രമുഖ അഭിഭാഷകയും ആന്ധ്രപ്രദേശ് യൂണിറ്റ് ഓഫ് പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് പ്രസിഡന്റുമായ ജയ വിന്ദ്യലയെ പോലീസ് അറസ്റ്റ് ചെയ്തത്.

പ്രകാശം ജില്ലയിലെ ചിരലയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എ എ കൃഷ്ണമോഹനെതിരെ പരാമര്‍ശം നടത്തിയതിനെതുടര്‍ന്നായിരുന്നു അറസ്റ്റ്. ഏപ്രില്‍ 18നാണ് കൃഷ്ണ മോഹന്‍ ഫേസ്ബുക്ക് പരാമര്‍ശത്തെക്കുറിച്ച് പരാതി നല്‍കിയത്. കൃഷ്ണ മോഹന്‍ കുട്ടികളോട് ലൈംഗിക താതപര്യം കാണിക്കുന്ന വ്യക്തിയാണെന്നും റോസയ്യയുമായുള്ള അടുപ്പം മുതലാക്കി ഭൂമാഫിയയെ സഹായിക്കുകണെന്നും ജയ ഫേസ്ബുക്കില്‍ പരാമര്‍ശം നടത്തിയിരുന്നെന്നു പൊലീസ് പറഞ്ഞു.

പി.യു.സി.എല്‍ പ്രവര്‍ത്തക കൂടിയായ ജയയെ ഐ.ടി നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തത്. ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. നിയമവിദ്യാര്‍ത്ഥിനിയായ ശ്രേയ സിംഗാള്‍ ആണ് ജയയുടെ ഫേസ്ബുക്ക് അറസ്റ്റിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. 66(എ) വകുപ്പിന്റെ നിയമസാധുത ചോദ്യം ചെയ്താണ് ഹര്‍ജി.

National news, New Delhi, The Supreme Court, Hear, Plea, Challenging, Arrest, Human rights activist, Andhra Pradesh, Apprehended, Posting, Allegedly, Defamatory, Comments, Congress leader, Facebook, Jaya Vindyala, Lawyer, President of the Andhra Pradesh unit of People's Union for Civil Liberties or PUCL,SUMMARY: New Delhi: The Supreme Court will today hear a plea challenging the arrest of a human rights activist from Andhra Pradesh who was apprehended last week for posting allegedly defamatory comments against a Congress leader on Facebook.

Keywords: National news, New Delhi, The Supreme Court, Hear, Plea, Challenging, Arrest, Human rights activist, Andhra Pradesh, Apprehended, Posting, Allegedly, Defamatory, Comments, Congress leader, Facebook, Jaya Vindyala, Lawyer, President of the Andhra Pradesh unit of People's Union for Civil Liberties or PUCL,
9:30 am | 0 comments

സഞ്ജയ് ദത്തിനെതിരെ വധഭീഷണി

Written By kvarthakochi on Wednesday, May 15, 2013 | 8:16 pm

മുംബൈ: 1993 മുംബൈ സ്‌ഫോടനക്കേസില്‍ വ്യാഴാഴ്ച ടാഡ കോടതിക്ക് മുന്‍പാകെ കീഴടങ്ങാനിരിക്കേ ബോളീവുഡ് സൂപ്പര്‍ താരം സഞ്ജയ് ദത്തിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി ആര്‍തര്‍ ജയില്‍ അധികൃതര്‍ക്ക് കത്ത് ലഭിച്ചു. ഭീഷണിക്കത്ത് ലഭിച്ചതായി ജയില്‍ ഐജിപി വിനോദ് ലോഖന്ദേ സ്ഥിരീകരിച്ചു. 42 മാസത്തെ ജയില്‍ ശിക്ഷയനുഭവിക്കാനായി ജയിലിലെത്തുന്ന താരത്തിന് ശക്തമായ സുരക്ഷയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സഞ്ജയ് ദത്തിന്റെ ജയില്‍ വാസം പൂനെയിലെ യേര്‍വാഡ ജയിലിലാകും. ശ്രദ്ധേയരായ വ്യക്തികള്‍ക്ക് സാധാരണയായി യേര്‍വാഡ ജയിലിലാണ് ശിക്ഷയനുഭവിക്കാറുള്ളത്.

National news, Mumbai, Not yet clear, Actor, Sanjay Dutt, Kept, Post, Surrender, TADA court, Tomorrow, Arthur Road Jail, City, Received, Anonymous letter, Wednesday, Claiming threat, Bollywood superstar’s life.മുംബൈ സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട ആയുധം കൈവശം വച്ച കേസിലാണ് സഞ്ജയ്ദത്തിന് ആറു വര്‍ഷം തടവ് വിധിച്ചത്. സുപ്രീംകോടതി ഇത് അഞ്ചു വര്‍ഷമായി കുറച്ചു. വിചാരണക്കാലയളവില്‍ ഒന്നര വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചതിനാല്‍ ഇനി ദത്ത് മൂന്നര വര്‍ഷം ജയിലില്‍ കിടന്നാല്‍ മതിയാകും.

SUMMARY: Mumbai: Even though it is not yet clear where actor Sanjay Dutt will be kept post his surrender before the TADA court tomorrow, the Arthur Road Jail in the city received an anonymous letter on Wednesday claiming threat to the Bollywood superstar’s life.

Keywords: National news, Mumbai, Not yet clear, Actor, Sanjay Dutt, Kept, Post, Surrender, TADA court, Tomorrow, Arthur Road Jail, City, Received, Anonymous letter, Wednesday, Claiming threat, Bollywood superstar’s life.
8:16 pm | 0 comments

ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രതിക്ക് മര്‍ദ്ദനം; ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി

ന്യൂഡല്‍ഹി: ഡിസംബര്‍ 16ലെ ഡല്‍ഹി കൂട്ടബലാല്‍സംഗക്കേസില്‍ വിചാരണതടവുകാരനായി കഴിയുന്ന വിനയ് ശര്‍മ്മയ്ക്ക് സഹതടവുകാരുടെ ക്രൂര മര്‍ദ്ദനം. കേസിലെ മുഖ്യപ്രതി രാംസിംഗിനെ മരിച്ചനിലയില്‍ കണ്ടെത്തിയ തീഹാര്‍ ജയിലിലാണ് വിനയ് ശര്‍മ്മയും ആക്രമിക്കപ്പെട്ടത്.

മര്‍ദനമേറ്റ വിനയ് ശര്‍മ്മയെ ന്യൂഡല്‍ഹിയിലെ ലോക് നായക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ നില ഗുരുതരമാണെന്ന് അഭിഭാഷകന്‍ അറിയിച്ചു. ജയിലില്‍ വിനയ് ശര്‍മ്മയ്ക്ക് നല്‍കിയ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയിരുന്നതായും അഭിഭാഷകന്‍ ആരോപിക്കുന്നു. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ഇയാള്‍ രക്തം ഛര്‍ദിക്കുന്ന അവസ്ഥയിലായിരുന്നു. നെഞ്ചുവേദനയും അനുഭവപ്പെട്ടിരുന്നതായും അഭിഭാഷകന്‍ പറഞ്ഞു. ഏതാനും ആഴ്ചകളായി ഇയാള്‍ക്ക് ചെറിയ അളവില്‍ വിഷം നല്‍കിയിരുന്നതായും അഭിഭാഷകന്‍ ആരോപിച്ചു.

അതേസമയം വിഷയവുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ ആശുപത്രി അധികൃതര്‍ തയാറായില്ല. തിഹാര്‍ ജയില്‍ അധികൃതരും സംഭവത്തെക്കുറിച്ചു പ്രതികരിച്ചില്ല. മാര്‍ച്ചിലാണ് കേസിലെ മുഖ്യപ്രതിയായ രാം സിംഗിനെ സെല്ലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സിംഗ് ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസ് റിപോര്‍ട്ടെങ്കിലും കൊലപ്പെടുത്തിയതാണെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ആരോപിക്കുന്നത്.
National news, New Delhi, Lawyer, Vinay Sharma, Accused, December 16, Delhi gang-rape case, Claimed, Wednesday, Client, Critical, Attacked, Tihar Jail.
ഡിസംബര്‍ 16ന് ഓടുന്ന ബസില്‍ പെണ്‍കുട്ടിയെ സംഘം ചേര്‍ന്നു പീഡിപ്പിച്ച കേസ് രാജ്യാന്തര തലത്തില്‍ ചര്‍ച്ചാ വിഷയമായിരുന്നു. പിന്നീട് 13 ദിവസത്തിനു സിംഗപ്പൂരിലെ ആശുപത്രിയില്‍ യുവതി മരിക്കുകയും ചെയ്തു.

SUMMARY: New Delhi: The lawyer of Vinay Sharma, an accused in the December 16 Delhi gang-rape case, claimed on Wednesday that his client is critical after being attacked in the Tihar Jail.

Keywords: National news, New Delhi, Lawyer, Vinay Sharma, Accused, December 16, Delhi gang-rape case, Claimed, Wednesday, Client, Critical, Attacked, Tihar Jail.
7:55 pm | 0 comments

നിതീഷ് കുമാര്‍ ആര്‍ എസ് എസ്സിന്റെ കളിത്തത്ത: ലാലു പ്രസാദ് യാദവ്

പാറ്റ്‌ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി ലാലുപ്രസാദ് യാദവ് രംഗത്ത്. നിതീഷ് കുമാര്‍ ആര്‍ എസ് എസ്സിന്റെ കളിപ്പാവയാണെന്ന് ലാലു ആരോപിച്ചു. ബി ജെ പി നേതാക്കളായ എല്‍ കെ അദ്വാനിയും നരേന്ദ്ര മോഡിയും അവസരവാദികളാണെന്നും ലാലു കുറ്റപ്പെടുത്തി.

ബിഹാറില്‍ ഏകാധിപത്യ ഭരണമാണ് നടക്കുന്നത്. ജനങ്ങളുടെ പരാതി കേള്‍ക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. നിതീഷിന്റെ ഏകാധിപത്യം ഉടന്‍ അവസാനിക്കും. ജനങ്ങളെ വഞ്ചിക്കുന്ന സര്‍ക്കാരിന് അധികനാള്‍ തുടരാനാവില്ല- രാഷ്ട്രീയ ജനതാദള്‍ നടത്തിയ പരിവര്‍ത്തന്‍ റാലിയെ അഭിസംബോധന ചെയ്ത് ലാലു
Lalu Prasad Yadav
പറഞ്ഞു.

സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ സുരക്ഷിതരല്ല. നാട് തകര്‍ച്ചയുടെ വക്കിലാണ്.  അഴിമതിയും സ്വജനപക്ഷപാതവും മാത്രമാണ് നടക്കുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് എവിടെയും കാണാനില്ലെന്നും ലാലു കുറ്റപ്പെടുത്തി.

Key Words: Rashtriya Janata Dal, RJD, f Lalu Prasad Yadav , Bihar Chief Minister Nitish Kumar  Rashtriya Swayamsevak Sangh , RSS,  LK Advani , Gujarat Chief Minister,  Narendra Modi , Parivartan Rally, Lalu dubbed Nitish , Nitish Kumar government
7:42 pm | 0 comments

വനിതാ പൊലീസിനെ പെണ്‍കുട്ടി തിരിച്ചടിച്ചു

ഗാസിയാബാദ്: മദ്യപിച്ചതിന് കാമുകനോടൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട പെണ്‍കുട്ടിക്ക് പൊലീസ് സ്‌റ്റേഷനില്‍ മര്‍ദ്ദനം. അടികിട്ടിയ പെണ്‍കുട്ടി അടിച്ച സ്ത്രീയെ തിരിച്ചടിച്ചു. പുറത്തിറങ്ങിയ പെണ്‍കുട്ടി പരാതിയുമായി മാധ്യമങ്ങളുടെ മുന്നില്‍. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് നാടകീയ സംഭവങ്ങള്‍.

പെണ്‍കുട്ടിയെ അടിച്ചത് ഒരു സ്ത്രീയാണെന്നും ഇവര്‍ പൊലീസ് യൂണിഫോമില്‍ ആയിരുന്നില്ലെന്നും
പെണ്‍കുട്ടി പറയുന്നു. അടിക്കുക മാത്രമല്ല തന്നെ ചീത്തവിളിക്കുകയും ചെയ്തതുകൊണ്ടാണ് തിരിച്ച് അടിച്ചതെന്നാണ് പെണ്‍കുട്ടിയുടെ വാദം.പൊലീസ് തന്നോട് മാന്യതയില്ലാതെ പെരുമാറി എന്ന് പെണ്‍കുട്ടി പറഞ്ഞു.

ഡല്‍ഹി സ്വദേശികളായ കാമുകീ കാമുകന്മാര്‍ മദ്യപിച്ച് പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാകുന്നതായി സ്‌റ്റേഷനില്‍ പരാതി കിട്ടിയതിനെത്തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തി ഇവരെ അറസ്റ്റ് ചെയ്തത്. അവര്‍ എന്നെ വേശ്യ എന്ന് വിളിച്ചു. ഞാനൊരു വേശ്യയല്ല. എന്നെ അനാവശ്യം പറയാന്‍ ആര്‍ക്കും അവകാശമില്ല. അമാന്യമായി തന്നോട് സംസാരിച്ചാല്‍ തനിക്ക് എതിര്‍ക്കാനും തിരിച്ചുപറയാനുമുള്ള അവകാശം ഉണ്ട്  പെണ്‍കുട്ടി പറഞ്ഞു.

മെഡിക്കല്‍ പരിശോധനയില്‍ ഇരുവരും മദ്യപിച്ചതായി തെളിഞ്ഞിട്ടുണ്ട് എന്ന് പൊലീസ് അറിയിച്ചു. സ്‌റ്റേഷനില്‍ എത്തിയ ഉടനെ പെണ്‍കുട്ടി പൊലീസിനു നേരെ അസഭ്യം പറയുകയായിരുന്നു. ഇരുവര്‍ക്കും എതിരായി ഐ പി സി 294 പ്രകാരം കേസെടുത്തു.

Key Words:  Policeman , Slapping , Young woman , Ghaziabad, Police station , Kiran Bedi,  IPS officer, Delhi Commission for Women
7:26 pm | 0 comments

രാജ്യത്തെ ആദ്യ വനിതാ ജവാന്‍ ആശുപത്രിയില്‍ തൂങ്ങിമരിച്ചനിലയില്‍

ജല്‍പൈഗുരി/ പശ്ചിമ ബംഗള്‍ : ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയിലെ ആദ്യ വനിതാ ജവാനെ ആശുപത്രി മുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ശാന്തി ടിഗ്ഗ (37) ആണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

969 റെയില്‍വേ എന്‍ജിനീയറിങ് റെജിമെന്റിലെ ഓഫീസറായ ടിഗ്ഗയെ നാലു  ദിവസം മുമ്പ് ഡ്യൂട്ടിക്കിടെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയിരുന്നു. തൊട്ടടുത്ത ദിവസംതന്നെ ടിഗ്ഗയെ കൈകാലുകള്‍ ബന്ധിച്ച് കണ്ണുകള്‍ മൂടിക്കെട്ടിയ നിലയില്‍ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് ടിഗ്ഗയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

West Bengal, Suicide, National, Obituary, Jalpaiguri (West Bengal), Territorial Army's, First Woman Jawan, Shanti Tigga, Found Hanging Inside, Hospital Cabin, Kidnapped, Kerala, Malayalam News, Kvartha, Article, Kerala News, International News
തട്ടിക്കൊണ്ടുപോയ സംഘം തന്നെ ശാരീരികമായി ആക്രമിച്ചിട്ടില്ലെന്ന് ബംഗാളിലെ ജല്‍പൈഗുരി ജില്ലയിലെ റെയില്‍വേ ആശുപത്രിയില്‍ കഴിയവെ ടിഗ്ഗ പോലീസിന് മൊഴിനല്‍കിയിരുന്നു. സംഭവം പോലീസ് അന്വേഷിട്ടു വരുന്നതിനിടെയാണ് ടിഗ്ഗയുടെ മരണം. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് 2005ലാണ് ടിഗ്ഗയ്ക്ക് റെയില്‍വേയില്‍ ജോലി ലഭിക്കുന്നത്. 2011ലാണ് ടെറിട്ടോറിയല്‍ ആര്‍മിയുടെ റെയില്‍വേ എന്‍ജിനീയര്‍ റെജിമെന്റിലെത്തുന്നത്.

Keywords: West Bengal, Suicide, National, Obituary, Jalpaiguri (West Bengal), Territorial Army's, First Woman Jawan, Shanti Tigga, Found Hanging Inside, Hospital Cabin, Kidnapped, Kerala, Malayalam News, Kvartha, Article, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
5:52 pm | 0 comments

കൂടംകുളം ആണവനിലയം കമ്മീഷന്‍ ചെയ്യുന്നത് ഒരു മാസത്തേക്ക് നീട്ടിവെച്ചു

ചെന്നൈ: സുപ്രീംകോടതി നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കാനായി തമിഴ്‌നാട്ടിലെ കൂടംകുളം ആണവനിലയം കമ്മീഷന്‍ ചെയ്യുന്നത് ഒരു മാസത്തേക്ക് നീട്ടിവെച്ചു. ജനകീയ പ്രതിരോധത്തെത്തുടര്‍ന്ന് കൂടങ്കുളത്ത് ശാസ്ത്രജ്ഞര്‍ നടത്തിയ പരിശോധനയില്‍ നാലു നിലയത്തിലെ വാല്‍വുകള്‍ക്ക് തകരാര്‍ കണ്ടെത്തി മാറ്റിയിരുന്നു.

ഈ സാഹചര്യത്തില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സത്യസന്ധമായ പരിശോധന ആവശ്യമണെന്ന് കാണിച്ച്  കേരള, തമിഴ്‌നാട് മുഖ്യമന്ത്രിമാര്‍ക്കും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനും ആറ്റമിക് ഊര്‍ജവകുപ്പ് സെക്രട്ടറിക്കും 60 ശാസ്ത്രജ്ഞരുടെ സംഘം കത്ത് അയച്ചിരുന്നു .

കൂടങ്കുളം നിലയത്തിന്റെ നിര്‍മാണത്തിന് ഗുണനിലവാരം കുറഞ്ഞ ഉപകരണങ്ങള്‍ ഉപയോഗിച്ചതില്‍  ആശങ്ക പ്രകടിപ്പിച്ചു കൊണ്ടുള്ള കത്താണ് നല്‍കിയത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌സ് ഓഫ് സയന്‍സസ് ബംഗളൂരു, ഐ.ഐ.ടി മദ്രാസ്, ഐ.ഐ.ടി മുംബൈ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ദ കള്‍ട്ടിവേഷന്‍ ഓഫ് സയന്‍സ്, നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, ഇന്റര്‍ യൂനിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ആസ്‌ട്രോണമി ആന്‍ഡ്
ആസ്‌ട്രോഫിസിക്‌സ് തുടങ്ങിയ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരാണ് കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്.

ആണവോര്‍ജ വകുപ്പ് സെക്രട്ടറിക്കും കത്തിന്റെ പകര്‍പ് അയച്ചിട്ടുണ്ട്. ഉന്നത സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ആണവനിലയം നിര്‍മിച്ചിരിക്കുന്നതെന്ന് ഉറപ്പുവരുത്താന്‍ കേരള- തമിഴ്‌നാട് മുഖ്യമന്ത്രിമാര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്ന് കത്തില്‍ പറയുന്നു. ആണവനിലയം കമ്മീഷന്‍ ചെയ്യുന്നതിനു മുമ്പ് ഉപകരണങ്ങളുടെ ഗുണമേന്മ ഉറപ്പാക്കാന്‍ കഴിയണം. കമ്മീഷന്‍  ചെയ്തുകഴിഞ്ഞാല്‍ ആണവ വികിരണമുള്ള നിര്‍ണായക ഭാഗങ്ങളില്‍ പിന്നീട് പരിശോധന നടത്താനോ മാറ്റിസ്ഥാപിക്കാനോ കഴിയില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.

മേയ് ആറിന് സുപ്രീംകോടതി പ്രവര്‍ത്തനാനുമതി നല്‍കിയതിനെ തുടര്‍ന്ന് കൂടങ്കുളം ആണവനിലയത്തിലെ ആദ്യ റിയാക്ടര്‍ കമ്മീഷന്‍ ചെയ്യാന്‍ ഒരുക്കങ്ങള്‍ നടന്നുവരുകയാണ്. ആണവനിലയം പരിസ്ഥിതിയെയും പരിസരവാസികളുടെ ജീവനെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കകള്‍ തള്ളിക്കളഞ്ഞാണ് ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന്‍, ജസ്റ്റിസ് ദീപക് മിശ്ര എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിലയത്തിന് പ്രവര്‍ത്തനാനുമതി നല്‍കിയത്.

ആദ്യ റിയാക്ടറിലെ നാല് വാള്‍വുകള്‍ക്ക് തകരാറ് കണ്ടെത്തിയെന്നും ന്യൂക്‌ളിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് ഇവ മാറ്റിസ്ഥാപിച്ചുവെന്നും ആണവോര്‍ജ നിയന്ത്രണ ബോര്‍ഡ് (എ.ഇ.ആര്‍.ബി) അധികൃതര്‍ നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍, അവസാനഘട്ട പരിശോധനകള്‍ തൃപ്തികരമാണെന്നും ഏതാനും ദിവസത്തിനുള്ളില്‍ വൈദ്യുതോല്‍പാദനത്തിന് അനുമതി നല്‍കുമെന്നും എ.ഇ.ആര്‍.ബി ചെയര്‍മാന്‍ എസ്.എസ്. ബജാജ് കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
Commission, Kudamkulam Row, Chennai, Supreme Court of India, Protection, Chief Minister, Prime Minister,

അതേ സമയം  കൂടങ്കുളം ആണവനിലയത്തിന് പ്രവര്‍ത്തനാനുമതി നല്‍കിയ സുപ്രീംകോടതി ഉത്തരവില്‍ പ്രതിഷേധിച്ച് കന്യാകുമാരി, തൂത്തുക്കുടി, തിരുനെല്‍വേലി ജില്ലകളിലെ മത്സ്യത്തൊഴിലാളികള്‍ ചൊവ്വാഴ്ച പണിമുടക്കി. പല സ്ഥലങ്ങളിലും ആണവനിലയത്തിനെതിരെ പ്രതിഷേധപ്രകടനങ്ങളും ഉപവാസസമരവും നടന്നു. പണിമുടക്കിനെ തുടര്‍ന്ന് മൂന്ന് ജില്ലകളിലെയും മത്സ്യബന്ധന തുറമുഖങ്ങള്‍ നിശ്ചലമായി. കൂടങ്കുളത്തും സമീപ പ്രദേശങ്ങളിലും കടകളടച്ച് ഹര്‍ത്താലാചരിച്ചു.

Keywords: Commission, Kudamkulam Row, Chennai, Supreme Court of India, Protection, Chief Minister, Prime Minister, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
1:10 pm | 0 comments

ലാലു പ്രദാസിന്റെ മകളും രാഷ്ട്രീയത്തിലേക്ക്

പാറ്റ്‌ന: ആര്‍.ജെ.ഡി. നേതാവ് ലാലു പ്രസാദ് യാദവിന്റെ മകള്‍ മിസ ഭാരതിയും രാഷ്ട്രീയത്തിലേക്ക്. കഴിഞ്ഞ ദിവസം നടന്ന പരിവര്‍ത്തന്‍ റാലിയില്‍ മിസ ഭാരതിയും പങ്കെടുത്തു.

രാഷ്ട്രീയക്കാരുടെ മക്കള്‍ അവരുടെ പാത പിന്തുടരുന്നതില്‍ ഒരു തെറ്റുമില്ല. തീര്‍ച്ചയായും എനിക്ക് രാഷ്ട്രീയത്തില്‍ താല്‍പര്യമുണ്ട്. പക്ഷേ, അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന് ഇപ്പോള്‍ പറയാനാവില്ല-മിസ ഭാരതി പറഞ്ഞു.

RJD chief, Lalu Prasad, MisaBharti,, Parivartan Rally, Gandhi Maidan, Lalu , Misa , Politics, RJD supremoമിസ ഭാരതി ലാലുവിന്റെ ഏറ്റവും മൂത്ത മകളാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂത്തമകന്‍ തേജ് പ്രതാപും രാഷ്ട്രീയത്തിലിറങ്ങിയിരുന്നു.

Keywords: RJD chief, Lalu Prasad, MisaBharti,, Parivartan Rally, Gandhi Maidan, Lalu , Misa , Politics, RJD supremo
12:27 pm | 0 comments

പെട്രോള്‍ വില കൂടും

ന്യൂഡല്‍ഹി: പെട്രോള്‍ വില കൂടിയേക്കുമെന്ന് റിപോര്‍ട്ട്. ലിറ്ററിന് ഒരു രൂപയാണ് വര്‍ദ്ധിക്കിക. വില അവലോകനം ചെയ്യാന്‍ എണ്ണക്കമ്പനി പ്രതിനിധികള്‍ നടത്തിയ യോഗത്തിലാണ് തീരുമാനമുണ്ടായത്. രണ്ടു ദിവസത്തിനുള്ളില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതും ഡോളറിനെതിരേ രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞതുമാണു വില വര്‍ദ്ധിപ്പിക്കാന്‍ കാരണമായി പറയുന്നത്. തുടര്‍ചയായി മൂന്നു തവണ വില കുറച്ച ശേഷമാണ് കമ്പനികള്‍ വില കൂട്ടാന്‍ തീരുമാനമെടുത്തിരിക്കുന്നത്.

Petrol prices, International oil prices, Oil companies, Diesel priceഎണ്ണക്കമ്പനികള്‍ പെട്രോള്‍ വില കഴിഞ്ഞയാഴ്ച ഒരു രൂപ കുറച്ചിരുന്നു. തൊട്ടുപിന്നാലെയാണ് വീണ്ടും വില വലര്‍ധിപ്പിക്കുന്നത്.

Keywords: Petrol prices, International oil prices, Oil companies, Diesel price, Petrol, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
12:05 pm | 0 comments

ഏറ്റവും പ്രായമേറിയ തടവുകാരി 107-ാം വയസില്‍ മരിച്ചു

ലക്‌നൗ: ഉത്തര്‍ പ്രദേശ് ജയിലിലെ ഏറ്റവും പ്രായമേറിയ തടവുകാരി 107-ാം വയസില്‍ മരിച്ചു. ഭുലാന്ദര്‍ഷര്‍ ജയിലിലെ തടവുകാരിയായ രാം കാലിയാണ് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം മരിച്ചത്. ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവരെ മീററ്റിലെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

ഗാസിയാബാദിലെ ഘാണ്‍പൂര്‍ ഗ്രാമവാസിയായ രാം കാലിയ 2002-ല്‍ ഭര്‍ത്താവിന്റെ മരണത്തോടെ ഭുലാന്ദര്‍ഷറിലെ ബന്ധുവീട്ടിലായിരുന്നു താമസിച്ചിരുന്നത്. സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഈ ബന്ധു പോലീസ് പിടിയിലായതോടെ രാംകാലിയയെയും കേസില്‍ പ്രതിചേര്‍ത്തു ജയിലിലടച്ചു. കാലിയുടെ പ്രായം പരിഗണിച്ച് ഇവരെ വിട്ടയയ്ക്കാനുള്ള ഹര്‍ജി പരിഗണനയിലിരിക്കെയാണ് അസുഖബാധിതയായത്.

ഉത്തര്‍പ്രദേശിലെ വിവിധ ജയിലുകളില്‍ നൂറുകണക്കിനു പ്രായമേറിയ തടവുകാരാണുളളത്. ഇവരെ മോചിപ്പിക്കാനുള്ള ശ്രമത്തിലാണ് യു.പി.എ. സര്‍ക്കാരെന്ന് ജയില്‍ മന്ത്രി രാജേന്ദ്ര ചൗധരി പറഞ്ഞു.
Oldest woman convict , Uttar Pradesh, Ram Kali, Meerut Medical College
Keywords: Oldest woman convict , Uttar Pradesh, Ram Kali, Meerut Medical College , Bulandshahr jail., Medical College, Khanpur village, Mansoori area , Ghaziabad
12:04 pm | 0 comments

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Poem

Read More Poems
Get our toolbar!

News Videos

Stories

Read More Stories

Entertainment

Google+ Followers

കൂടുതല്‍ വായിച്ചത് | Most Read Stories

Sports

Kerala Flash