Hi guest ,  welcome  |  Sign in  |  Visit KeralaFlash  |  Download Font
Showing posts with label Marriage. Show all posts
Showing posts with label Marriage. Show all posts

പരസ്പരം സമ്മതത്തോടെയുള്ള വിവാഹപൂര്‍വ ലൈംഗിക ബന്ധം പീഡനമല്ല; സുപ്രീംകോടതി

Written By kvarthapressclub on Tuesday, May 21, 2013 | 12:57 pm

ന്യൂഡല്‍ഹി: ഉഭയകക്ഷി സമ്മതപ്രകാരമുള്ള വിവാഹപൂര്‍വ ലൈംഗിക ബന്ധം, വിവാഹം മുടങ്ങുന്ന പശ്ചാത്തലത്തില്‍ പീഡനമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി. വിവാഹം കഴിക്കാമെന്ന് ഉറപ്പുകൊടുത്ത ശേഷം  സ്ത്രീയും പുരുഷനും പരസ്പരം സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പെടുകയും എന്നാല്‍ പിന്നീട്  പുരുഷന്‍ വിവാഹം കഴിക്കാന്‍ കൂട്ടാക്കാതെ സ്ത്രിയെ കയ്യൊഴിയുകയും ചെയ്താല്‍ അതിനെ പീഡനമായി പരിഗണിക്കാന്‍ കഴിയില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കുന്നത്.

വിവാഹം കഴിക്കാമെന്ന ഉറപ്പില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പെട്ടശേഷം വിവാഹം നടക്കാതെ പോയതിനെത്തുടര്‍ന്ന് ഒരു യുവതി സുപ്രീം കോടതിയെ സമീപിച്ചപ്പോഴാണ് കോടതി ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. തനിക്ക് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് പറഞ്ഞാണ് യുവതി കോടതിയെ സമീപിച്ചത്. എന്നാല്‍ ഇരുവരുടേയും സമ്മതോടെയുള്ള ലൈംഗികബന്ധം വിവാഹം നടക്കാത്ത ഒറ്റക്കാരണംകൊണ്ട്  പീഡനമായി പരിഗണിക്കാന്‍ സാധിക്കില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ കുറ്റാരോപിതനായ പുരുഷന് സമ്മതമായിരുന്നോ എന്നും അത് നടക്കാതെ പോയ സാഹചര്യം പരിശോധിക്കാതെ ഇത്തരം കേസുകളില്‍ വിധി പുറപ്പെടുവിക്കാന്‍ സാധിക്കില്ലെന്നും കോടതി വിധിയില്‍ ചൂണ്ടിക്കാട്ടി.

ഇത്തരം കേസുകള്‍ പരിശോധിക്കുമ്പോള്‍ കോടതികള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും കോടതി വ്യക്തമാക്കി. പൂര്‍ണസമ്മതത്തോടെയുള്ള  എന്നാല്‍ വാഗ്ദാനം പാലിക്കാത്തതും വിവാഹ വാഗ്ദാനം നല്‍കി വഞ്ചിക്കുന്നതും തമ്മില്‍ അന്തരമുണ്ടെന്നും കോടതി അറിയിച്ചു. ഇരുവരുടേയും സമ്മതത്തോടെയുള്ള ലൈംഗികബന്ധവും പീഡനവും രണ്ടും രണ്ടാണെന്നും അതിനെ അങ്ങനെതന്നെ കാണണമെന്നും കോടതി പറഞ്ഞു. പീഡനം സമൂഹത്തിലെ ഏറ്റവും അധാര്‍മികമായ പ്രവര്‍ത്തിയാണ്. അത് സ്ത്രീയെ ശാരീരികമായി ഇല്ലാതാക്കും.

 കൊലപാതകം ഒരു ശരീരത്തെ ഇല്ലാതാക്കുന്നുവെങ്കില്‍ പീഡനം ഒരു ശരീരത്തിന്റെ ആത്മാവിനെ ഇല്ലാതാക്കുന്നുവെന്ന്  കോടതി ചൂണ്ടിക്കാട്ടി. ഹരിയാനയിലെ കീഴ്‌കോടതിയില്‍ യുവതി നല്‍കിയ പരാതിയില്‍ പുരുഷന് ഏഴ് വര്‍ഷത്തെ തടവ്ശിക്ഷ വിധിച്ചിരുന്നു. തുടര്‍ന്ന് കോടതി നല്‍കിയ ശിക്ഷയില്‍ തൃപ്തയല്ലാത്ത യുവതി സുപ്രിം കോടതിയില്‍ നല്‍കിയ അപ്പീലിലാണ് ഇപ്പോള്‍ ഈ വിധി ഉണ്ടായിരിക്കുന്നത്. കുറ്റക്കാരനെന്ന് മുദ്ര കുത്തിയ ആള്‍ മൂന്ന് വര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിച്ചശേഷമാണ് സുപ്രീം കോടതിയുടെ  വിധി പുറത്തുവന്നത്.

 Supreme Court of India, Homo Sexual, New Delhi, Marriage, Murder, National, Kerala News, International അയാളെ ജയില്‍ മോചിതനാക്കാനും  കോടതി ആവശ്യപ്പെട്ടു. സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടിക്ക് പത്തൊന്‍പത് വയസായിട്ടുണ്ടെന്നും കാര്യങ്ങള്‍ മനസിലാക്കാനുള്ള ബുദ്ധിയും വിവേകവുമുള്ള സമയത്തെ ലൈംഗികബന്ധം എങ്ങനെയാണ് പീഡനമാകുന്നതെന്നും കോടതി ആരാഞ്ഞു. പരസ്പര സമ്മതത്തോടെ ലൈംഗികബന്ധത്തില്‍ ഏര്‍പെടാനും പിന്നീട് വിവാഹം നടക്കാതെ വന്നാല്‍ പീഡിപ്പിച്ചുവെന്ന് പറഞ്ഞ് കേസ് കൊടുക്കാനുമുള്ള ശ്രമങ്ങളെ കോടതി ഈ വിധിയിലൂടെ ചോദ്യം ചെയ്തിരിക്കുകയാണ്.

Keywords: Supreme Court of India, Homo Sexual, New Delhi, Marriage, Murder, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
12:57 pm | 0 comments

യുവാവ് ഒരേ സമയം രണ്ട് യുവതികളെ വിവാഹം ചെയ്തു

Written By kvarthakochi on Thursday, May 16, 2013 | 10:30 am

മക്ക: സൗദി യുവാവ് ഒരേ ദിവസം ഒരേ വേദിയില്‍ രണ്ട് യുവതികളെ വിവാഹം ചെയ്തു. പടിഞ്ഞാറന്‍ നഗരമായ മക്കയിലാണ് രസകരമായ വിവാഹചടങ്ങ് അരങ്ങേറിയത്. അതേസമയം രണ്ട് സ്ത്രീകളെ ഒരേ സമയം വിവാഹം ചെയ്ത യുവാവിന്റെ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി.

Gulf news, Saudi man, Married, Two women, Same time, Same day, Same wedding hall, Honeymoon, Big, Wedding party, Groom, Two brides, Main, Wedding, Western, Saudi town of Makkah, Okaz daily,
ചിലര്‍ യുവാവിന്റെ തീരുമാനം ബുദ്ധിശൂന്യതയാണെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ ചിലര്‍ ഇതൊരു ധീരപ്രവൃത്തിയാണെന്ന് വ്യക്തമാക്കി. ഈ വിവാഹം സൗദിയില്‍ മാറ്റത്തിന് കാരണമാകുമെന്ന നിഗമനത്തിലാണ് ചിലര്‍. ഇസ്ലാമീക നിയമപ്രകാരം ഒരാള്‍ക്ക് ഒരേസമയം നാലുഭാര്യമാര്‍ വരെയാകാം.

SUMMARY: A Saudi man married two women at the same time, on the same day and at the same wedding hall. But it was not clear if he spent the start of the honeymoon with both.

Keywords: Gulf news, Saudi man, Married, Two women, Same time, Same day, Same wedding hall, Honeymoon, Big, Wedding party, Groom, Two brides, Main, Wedding, Western, Saudi town of Makkah, Okaz daily,
10:30 am | 0 comments

നിഷാല്‍ ചന്ദ്ര രമ്യയ്ക്ക് മിന്നുചാര്‍ത്തി

Written By kvarthaksd on Tuesday, May 14, 2013 | 10:50 am

പാലക്കാട്: നടി കാവ്യാ മാധവന്റെ മുന്‍ ഭര്‍ത്താവ് നിഷാല്‍ ചന്ദ്ര, രമ്യയെ ജീവിത സഖിയാക്കി. ചെങ്ങന്നൂര്‍ എണ്ണയ്ക്കാട് തെക്കേമടത്തില്‍ സുരേന്ദ്രനാഥ സ്വാമി-അനില എസ്.നാഥ് ദമ്പതികളുടെ മകള്‍ രമ്യ എസ്.നാഥും നിഷാലും തമ്മിലുള്ള വിവാഹം തിങ്കളാഴ്ച ഉച്ചയ്ക്ക് 12.05 ന് വധൂഗൃഹത്തില്‍ വെച്ചാണ് നടന്നത്.

തിരുവനന്തപുരം കുമാരപുരം ജ്യോതിയില്‍ ചന്ദ്രമോഹന്‍-മണി ദമ്പതികളുടെ മകനാണ് കുവൈത്തില്‍ ബാങ്ക് ഉദ്യോഗസ്ഥനായ നിഷാല്‍ ചന്ദ്ര. ഇരുവരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹ ചടങ്ങില്‍ സംബന്ധിച്ചത്. 2009 ഫെബ്രുവരി അഞ്ചിനായിരുന്നു കാവ്യയെ നിഷാല്‍ വിവാഹം കഴിച്ചത്. അഭിനയം നിര്‍ത്തി കുവൈത്തിലേക്ക് പോയ കാവ്യ പിന്നീട് നാട്ടില്‍ തിരിച്ചെത്തി ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കോടതിയില്‍ പരാതി നല്‍കുകയായിരുന്നു.

Kavya Madhavan, Husband, Marriage, Thiruvananthapuram, Palakkad, Entertainment, Kerala News, International News, National News, Gulf News, Health News.വിവാഹമോചനക്കേസ് ഒന്നരവര്‍ഷത്തോളം നീണ്ടുനിന്നു. ഒടുവില്‍ ഇരുവീട്ടുകാരും ചര്‍ച നടത്തി കേസുകള്‍ പിന്‍വലിക്കുകയും സംയുക്തമായി വിവാഹ മോചന ഹരജി നല്‍കുകയുമായിരുന്നു. രമ്യയുടെ ആദ്യ വിവാഹമാണിത്. മൈക്രോബയോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. വിവാഹ നിശ്ചയം രണ്ടുമാസം മുമ്പ് ഗുരുവായൂരില്‍ വെച്ച് നടന്നിരുന്നു.
Keywords: Kavya Madhavan, Husband, Marriage, Thiruvananthapuram, Palakkad, Entertainment, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
10:50 am | 0 comments

ബോക്‌സ് ഓഫീസില്‍പൊട്ടുന്ന സിനിമാക്കാരുടെ ടുഗദര്‍ ലൈഫ്‌

Written By kvarthapressclub on Monday, May 13, 2013 | 7:29 am

മനോജ്‌

പാശ്ചാത്യ നാടുകളില്‍ പണ്ടു മുതലേ നിലനില്‍ക്കുന്നതാണ് ലിവിംഗ് ടുഗദര്‍ സംസ്‌കാരം. ഒറ്റ വാക്കില്‍ പറഞ്ഞാല്‍, വിവാഹം കഴിക്കാതെ രണ്ടു കമിതാക്കള്‍ ഒന്നിച്ചു ജീവിക്കുന്നതിനെയാണ് ആ പ്രയോഗം കൊണ്ടുദ്ദേശിക്കുന്നത്. എന്നാല്‍ വൈവാഹിക ബന്ധത്തിന്റെ മഹത്വവും സാമൂഹിക ജീവിതത്തില്‍ അതിനുള്ള പ്രാധാന്യവും നന്നായറിയാവുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ അതിനു വേണ്ടത്ര വേരോട്ടം കിട്ടിയിരുന്നില്ല. കാലമിത്ര വികസിച്ചിട്ടും വിവാഹം എന്നു പറയുന്നത് നമുക്ക് രണ്ടു വ്യക്തികളുടെ മാത്രമല്ല, അവരുടെ കുടുംബങ്ങളുടെ കൂടെ കൂടിചേരലാണ്. അതിന് അതിന്‍േറതായ ചില ആചാരങ്ങളും ചിട്ടവട്ടങ്ങളുമുണ്ട്.

ഇന്നും ജാതകം നോക്കി, നല്ല മുഹൂര്‍ത്തം നോക്കി മാത്രമാണ് മിക്ക ഇന്ത്യന്‍ കുടുംബങ്ങളിലും വിവാഹം നടത്താറുള്ളത്. പുരോഗമന ചിന്താഗതിക്കാരാണെന്ന് അവകാശപ്പെടുന്ന ചിലര്‍ അത്രയൊന്നും ചെയ്യാറില്ലെങ്കിലും അവിടെയും ഒരു താലി നിര്‍ബന്ധമാണ്. താലിയില്ലാത്ത, നാലാളെ വിളിച്ചു കൂട്ടി ഒരു ചടങ്ങ് നടത്താത്ത വിവാഹം മിക്ക പെണ്‍കുട്ടികള്‍ക്കും ഒരു അഭിമാനക്കുറവ് പോലെയാണ്. അത്രമാത്രം ഭാരതീയ സംസ്‌കാരവും വിവാഹവും തമ്മില്‍ ബന്ധപ്പെട്ടു കിടക്കുന്നു.

പഴയതില്‍ നിന്നെല്ലാം വിഭിന്നമായി, കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ലിവിംഗ് ടുഗദര്‍ സംസ്‌കാരത്തില്‍ ജീവിക്കാനുള്ള പ്രവണത നമ്മുടെ ഇടയിലും കാണുന്നുണ്ട്. അതില്‍ പ്രശസ്തരും അല്ലാത്തവരുമുണ്ട്. പക്ഷേ നമ്മുടെ കണ്‍മുന്നിലുള്ള ഉദാഹരണം പ്രശസ്തരായ ചിലരുടെ ജീവിതമാണ്. കമല്‍ഹാസന്‍-സരിക, ഇപ്പോള്‍ കമല്‍ഹാസന്‍-ഗൗതമി, സൈഫ് അലിഖാന്‍-കരീന കപൂര്‍ എന്നിവര്‍ അങ്ങനെ ജീവിച്ചവരാണ്. രണ്ടു മനസുകള്‍ തമ്മിലുള്ള പൊരുത്തമാണ് നോക്കേണ്ടതെന്ന് സരികയുമായുള്ള ദാമ്പത്യത്തിനിടയ്ക്ക് ഒരിക്കല്‍ കമല്‍ പറഞ്ഞിരുന്നു. ആ ബന്ധം പിന്നീട് തകര്‍ന്നെങ്കിലും മക്കള്‍ ശ്രുതിയും അക്ഷരയും കമലിനെ വിട്ടുപോയില്ല. ഇപ്പോള്‍ ഗൗതമിയുമായി അദ്ദേഹത്തിനുള്ളതും സമാനമായ ബന്ധമാണ്.
Living together, without marriage, Kamal Hassan-Sarika, Kamal Hassan-Gouthami, Saif Ali Khan- Kareena Kapoor, Meera Jasmine- Rajesh, Ananya-Anjaneyan
ദാമ്പത്യത്തിന്റെ നൂലാമാലകളൊന്നുമില്ല, ഇഷ്ടം ഇല്ലാതാകുമ്പോള്‍ ഏത് നിമിഷവും പിരിയാം, അതിന് കോടതിയുടെയോ നിയമത്തിന്റെയോ സഹായം വേണ്ട. ഇതൊക്കെയാണ് ലിവിംഗ് ടൂഗെദര്‍ ജീവിത രീതിയുടെ നേട്ടങ്ങളായി അതിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്. എന്നാല്‍ ഇതില്‍ സ്ത്രീക്ക് എന്തുമാത്രം സുരക്ഷിതത്വം കിട്ടുന്നുണ്ട് എന്ന ചോദ്യം ബാക്കി നില്‍ക്കുന്നു.

വര്‍ഷങ്ങളോളം ഒരുമിച്ചു കഴിഞ്ഞതിന് ശേഷമാണ് സൈഫ് അലി ഖാനും കരീന കപൂറും വിവാഹിതരായത്. സൈഫിന്റെ മൂന്നാം വിവാഹം കൂടിയായിരുന്നു അത്. വളരെ പതുക്കെയാണെങ്കിലും ഇപ്പോള്‍ കേരളക്കരയിലും ഈ പ്രവണത കണ്ടുതുടങ്ങിയിട്ടുണ്ട്. മലയാളത്തിന്റെ പ്രിയ നടി മീര ജാസ്മിനാണ് മലയാള സിനിമാ താരങ്ങള്‍ക്കിടയില്‍ ഇതിന് തുടക്കമിട്ടത്. മാണ്ഡലിന്‍ വിദഗ്ദനായ രാജേഷുമായി പ്രണയത്തിലായ മീര അദ്ദേഹത്തോടൊപ്പം ഒരുമിച്ചു കഴിയുകയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങള്‍ മൂലം വീര്‍പുമുട്ടിയ നടിക്ക് ഒരു ആശ്വാസമായിരുന്നു ആ ബന്ധം. താമസിയാതെ തങ്ങള്‍ വിവാഹിതരാകുമെന്ന് മീര പലകുറി പറഞ്ഞെങ്കിലും ഇപ്പോള്‍ ആ പ്രണയം തകര്‍ന്നു എന്നാണ് സൂചനകള്‍. അതേ തുടര്‍ന്ന് താരം മദ്യത്തിന് അടിമയായി എന്നു വരെ ചിലര്‍ പ്രചരിപ്പിച്ചുവെങ്കിലും അതിന്റെ നിജസ്ഥിതി പുറത്തു വന്നിട്ടില്ല.
Living together, without marriage, Kamal Hassan-Sarika, Kamal Hassan-Gouthami, Saif Ali Khan- Kareena Kapoor, Meera Jasmine- Rajesh, Ananya-Anjaneyan,
ചലച്ചിത്ര നടി അനന്യയും ആഞ്ജനേയനും തമ്മിലുള്ള വിവാഹം വീട്ടുകാരാണ് നിശ്ചയിച്ചുറപ്പിച്ചത്. ആഘോഷമായാണ് കല്യാണ നിശ്ചയവും നടത്തിയത്.  പക്ഷേ ഇത് ആഞ്ജനേയന്റെ രണ്ടാം വിവാഹമാണെന്ന് അറിഞ്ഞപ്പോള്‍ നടിയുടെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്നു പിന്‍മാറുകയും പോലീസില്‍ പരാതി കൊടുക്കുകയും ചെയ്തു. എന്നാല്‍ വീട്ടുകാരുടെ എതിര്‍പ് അവഗണിച്ച് അനന്യ ആഞ്ജനേയനോടൊപ്പം താമസം തുടങ്ങി എന്ന വാര്‍ത്തയാണ് പിന്നീട് കേട്ടത്. ഇവരുടെ വിവാഹവും ഉടനുണ്ടാകും എന്നു പലവട്ടം പറഞ്ഞെങ്കിലും ഇതുവരെ നടന്നിട്ടില്ല.

ന്യൂ ജനറേഷന്‍ സിനിമകളിലൂടെ ശ്രദ്ധേയയായ റിമ കല്ലിംഗലുമായി താന്‍ പ്രണയത്തിലാണെന്ന കാര്യം സംവിധായകന്‍ ആഷിക് അബു തന്നെയാണ് പുറത്തു വിട്ടത്. ഇവര്‍ വിവാഹിതരായെന്ന് ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചെങ്കിലും അത് സത്യമല്ലെന്ന് ഇരുവരും വ്യക്തമാക്കി. പക്ഷേ ആഷിക്കും റിമയും താമസിക്കുന്നത് ഒരുമിച്ചാണെന്ന് സിനിമാ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ആദ്യ ചിത്രമായ ഡാഡി കൂള്‍ പരാജയപ്പെട്ടതിന് ശേഷം ആഷിക് അബുവിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അതില്‍ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ വന്‍വിജയമാകുകയും ചെയ്തു. പുതിയ സിനിമകളിലെ മുഖ്യ സാന്നിധ്യമാണ് റിമ. ആഷിക് തന്നെ സംവിധാനം ചെയ്ത 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിലൂടെയാണ് അവര്‍ ശ്രദ്ധിക്കപ്പെട്ടത്.

Living together, without marriage, Kamal Hassan-Sarika, Kamal Hassan-Gouthami, Saif Ali Khan- Kareena Kapoor, Meera Jasmine- Rajesh,
കാലമെത്ര മാറി എന്നു പറഞ്ഞാലും ലിവിംഗ് ടുഗെദര്‍ സംസ്‌കാരം മലയാളി മനസ്സിന് എത്ര കണ്ട് ഉള്‍ക്കൊള്ളാന്‍ കഴിയും എന്ന കാര്യം സംശയമാണ്. വിവാഹ കാര്യത്തില്‍ മലയാളി പഴഞ്ചനാണെന്ന് അല്ലെങ്കില്‍ തന്നെ ചിലര്‍ പറയാറുണ്ട്. പക്ഷേ ഇവിടെ രസാവഹമായ ഒരു കാര്യം നമ്മള്‍ പാശ്ചാത്യ സംസ്‌കാരത്തിന് പുറകെ പോകുമ്പോള്‍ പാശ്ചാത്യര്‍ ഇന്ത്യന്‍ സംസ്‌കാരത്തില്‍ ആകൃഷ്ടരാകുന്നു എന്നുള്ളതാണ്. ഏറെക്കാലമായി ഒരുമിച്ചു കഴിയുകയായിരുന്ന ഹോളിവുഡ് നടി ഏഞ്ചലീന ജൂലിയും കാമുകന്‍ ബ്രാഡ് പിറ്റും അടുത്തിടെ രാജസ്ഥാനില്‍ വെച്ചു വിവാഹിതരായിരുന്നു. ആസ്‌ത്രേലിയന്‍ ഭരണാധികാരിയും ഭാര്യയും ലിവിംഗ് ടുഗെദര്‍ രീതി അവസാനിപ്പിച്ച് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ വെച്ച് ഔദ്യോഗികമായി വിവാഹിതരായി.

വൈവാഹിക ബന്ധത്തിന് എക്കാലവും നമ്മുടെ സാമൂഹിക ജീവിതത്തില്‍ ഉന്നതമായ സ്ഥാനമാണുള്ളത്. സ്ത്രീപുരുഷ ബന്ധത്തില്‍ മാനസിക ഐക്യത്തിനാണ് പ്രാധാന്യം എന്ന വാദഗതി ശരിവെച്ചാല്‍ തന്നെയും എല്ലാത്തിനും നിയമത്തിന്റെ കെട്ടുപാടുകള്‍ ഉള്ളത് നല്ലതാണ്. രണ്ടു രീതിയും തമ്മില്‍ സര്‍ക്കാര്‍ ജോലിയും സ്വകാര്യ സ്ഥാപനത്തിലെ ജോലിയും എന്ന പോലെ വ്യത്യാസമുണ്ട്. വൈവാഹിക ബന്ധത്തിന് എല്ലാ അര്‍ഥത്തിലും ജീവിത സുരക്ഷിതത്വമുണ്ടാകും. എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ നിയമം കൂടെ നില്‍ക്കും. ലിവിംഗ് ടുഗെദര്‍ സംസ്‌കാരത്തിന് ഇല്ലാത്തതും ആ സുരക്ഷിതത്വമാണ്. പുരോഗമന ചിന്താഗതിക്കാരാണെന്നും ധൈര്യശാലികളാണെന്നും സ്വയം സങ്കല്‍പിച്ച് ഒഴുക്കിനെതിരെ നീന്താന്‍ തുടങ്ങുമ്പോള്‍ ഇക്കാര്യങ്ങളെല്ലാം ഓര്‍ക്കുന്നത് നല്ലതാണ്.

SUMMURRY: Living together: Indians are following the western culture of being living together, for the last some years. Now several Keralites too following the same path.

Keywords: Living together, without marriage, Kamal Hassan-Sarika, Kamal Hassan-Gouthami, Saif Ali Khan- Kareena Kapoor, Meera Jasmine- Rajesh, Ananya-Anjaneyan, Ashik Abu- Rima Kallingal, Family, Marriage, Article, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
7:29 am | 0 comments

61 യുവതികള്‍ക്ക് മംഗല്യ സൗഭാഗ്യമേകി ഡബ്ല്യു.എം.ഒ സ്ത്രീധന രഹിത വിവാഹസംഗമം

Written By Kvarthakgd on Thursday, May 09, 2013 | 3:15 pm

മുട്ടില്‍: വയനാട്, കുടക്, ഗൂഡല്ലൂര്‍ പ്രദേശങ്ങളിലെ മുസ്‌ലിം, ഹിന്ദു വിഭാഗങ്ങളിലെ 61 പെണ്‍കുട്ടികള്‍ക്ക് മംഗല്യ സൗഭാഗ്യമേകി ഡബ്ല്യു.എം.ഒ. ഒന്‍പതാമത് സ്ത്രീധന രഹിത വിവാഹസംഗമം സമാപിച്ചു. വയനാട് മുട്ടില്‍ യത്തീംഖാനയില്‍ നിന്ന് പഠിച്ചു വളര്‍ന്ന ആറ് പേര്‍ ഇവരില്‍ ഉള്‍പെടുന്നു. ഇതോടെ ഡബ്ല്യു.എം.ഒയുടെ വിവാഹസംഗമങ്ങളില്‍ വിവാഹിതരായ പെണ്‍കുട്ടികളുടെ എണ്ണം 635 ആയി. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, കാസര്‍കോട്, വയനാട് ജില്ലകളില്‍ നിന്നുള്ള ഉദാരമതികളും വിദേശത്തു നിന്നുള്ള പ്രമുഖരുമാണ് വിവാഹം സ്‌പോണ്‍സര്‍ ചെയ്തത്. വധുവിന് അഞ്ച് പവന്‍ സ്വര്‍ണവും വരന് ഒരു പവന്‍ മഹറായും വിവാഹസമ്മാനമായി നല്‍കുന്നതോടൊപ്പം വിവാഹവസ്ത്രവും വിവാഹസദ്യയും ഉപഹാരങ്ങളും നല്‍കി. വധൂവരന്മാര്‍ക്ക് സാമൂഹ്യ മന:ശാസ്ത്ര വിദഗ്ധനായ ഡോ.എന്‍.പി ഹാഫിസ് മുഹമ്മദിന്റെ നേതൃത്വത്തില്‍ വിവാഹപൂര്‍വ കൗണ്‍സിലിംഗും നല്‍കി.

ഉപാധികളില്ലാതെ തീര്‍ത്തും സ്ത്രീധന രഹിത വിവാഹങ്ങള്‍ മാത്രമാണ് ഇവിടെ നടക്കുന്നത്. 55 മുസ്‌ലിം യുവതികളും ഏഴ് ഹൈന്ദവ യുവതികളുമാണ് ഈ പ്രാവശ്യം വിവാഹിതരായത്. വിവാഹസംഗമത്തിന്റെ  ഭാഗമായി സ്ത്രീധനത്തിനെതിരെ നടന്ന ക്യാമ്പയിനുകളില്‍ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, വൈത്തിരി താലൂക്കുകള്‍ കേന്ദ്രീകരിച്ച് ജില്ലയിലെ ഇരുപത്തിയഞ്ച് ഗ്രാമ പഞ്ചായത്തുകളില്‍ നിന്ന് തെരെഞ്ഞെടുത്ത 5000 വനിതാ പ്രതിനിധികള്‍ പങ്കെടുത്തു. സ്ത്രീധനമുയര്‍ത്തുന്ന സാമൂഹ്യ പ്രശ്‌നങ്ങളെ കുറിച്ചും പരിഹാര മാര്‍ഗങ്ങളെകുറിച്ചും ചര്‍ച്ചകള്‍ സംഘടിപ്പിച്ചു. വയനാട് ജില്ലയില്‍ നിന്നുള്ള 352 മത പണ്ഡിതന്മാരുടെ പ്രത്യേക സംഗമവും ഉദാരമതികളായ പൗരപ്രമുഖരുടെ യോഗവും മുട്ടില്‍ യതീംഖാനയില്‍ വിളിച്ചു ചേര്‍ത്തു. ഡബ്ല്യു.എം.ഒ. വിദേശ വെല്‍ഫെയര്‍ ചാപ്റ്ററുകളും ഇതിന്റെ ഭാഗമായി കുടുംബാംഗങ്ങളുടെ സ്‌നേഹസംഗമങ്ങളും സംഘടിപ്പിച്ചിരുന്നു.

WMO, Wayanad, Kannur, Kudak, Marriage, Function, Kvartha, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

ഹൈന്ദവ വിവാഹം രാവിലെ 10.30ന് ജിദ്ദ ഹോസ്റ്റലില്‍ ഒരുക്കിയ കതിര്‍മണ്ഡപത്തില്‍ വെച്ച് നടന്നു. പയ്യന്നൂര്‍ അവധൂതാശ്രമം മഠാധിപതി സാധു വിനോദന്‍ ഭദ്രദീപം തെളിയിച്ച് അനുഗ്രഹഭാഷണം നടത്തി. ഈശ്വരന്‍ നമ്പൂതിരി മുഖ്യ കാര്‍മികത്വം വഹിച്ചു. ഗുരുജി പ്രേം വൈശാലി അപൂര്‍വാശ്രമം കണ്ണൂര്‍, ഉഷ വെങ്കിടേഷ് ആലപ്പുഴ, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ദേവകി, ഗോവിന്ദന്‍ കുട്ടി കര്‍ത്ത ഒറ്റപ്പാലം അനുബന്ധ ഭാഷണം നടത്തി.

WMO, Wayanad, Kannur, Kudak, Marriage, Function, Kvartha, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

ഡബ്ല്യൂ.എം.ഒ. ജനറല്‍ സെക്രട്ടറി എം.എ.മുഹമ്മദ് ജമാല്‍ സന്ദേശം നല്‍കി. സ്ത്രീധനത്തെ മാത്രമല്ല സ്ത്രീയെ വിലമതിക്കാത്ത മനോഭാവത്തെ കൂടിയാണ് ഡബ്ല്യു.എം.ഒ. വിവാഹസംഗമങ്ങളിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് സന്ദേശം ഉണര്‍ത്തി. ഡബ്ല്യു.എം.ഒ വൈസ് പ്രസിഡന്റ് പി.പി അബ്ദുല്‍ ഖാദര്‍ അധ്യക്ഷനായിരുന്നു. തോട്ടത്തില്‍ റഷീദ്, പി.എച്ച് അബ്ദുല്ല മാസ്റ്റര്‍, ഡോ.യു സൈതലവി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി.ചാത്തുകുട്ടി സ്വാഗതവും ഡബ്ല്യു.എം.ഒ. ജോയിന്റ് സെക്രട്ടറി എം.കെ. അബൂബക്കര്‍ ഹാജി നന്ദിയും പറഞ്ഞു.
WMO, Wayanad, Kannur, Kudak, Marriage, Function, Kvartha, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

54 മുസ്‌ലിം വധൂവരന്മാരുടെ നിക്കാഹ് ഉച്ചയ്ക്ക് 12.30ന് യതീംഖാന അങ്കണത്തില്‍ പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ വെച്ച് നടന്നു. നിക്കാഹ് ചടങ്ങിനോടനുബന്ധിച്ച് നടന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. കടുത്ത സാമൂഹ്യ തിന്മയായ സ്ത്രീധനത്തിനെതിരെ പടപൊരുതണമെന്നും ഓരോരുത്തരും സ്വയം നിലപാടെടുക്കണമെന്നും അദ്ദേഹം സദസി നെ ഓര്‍മിപ്പിച്ചു. ഡബ്ല്യു.എം.ഒ. ക്യാമ്പസിലെ വേദിയില്‍ വെച്ച് നടന്ന നാല് നികാഹുകള്‍ക്ക് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, കെ.ടി. ഹംസ മുസ്‌ലിയാര്‍, കെ.പി. അഹ്മദ്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഷഫീഖ് ഗസ്സാലി ഖുതുബ നിര്‍വഹിച്ചു. അത്തിപ്പറ്റ മുഹ്‌യുദ്ദീന്‍ കുട്ടി ഉസ്താദ് പ്രാര്‍ഥന നടത്തി. കാളാവ് സൈതലവി മുസ്‌ലിയാര്‍, എം.എ. മൗലവി വിലാതപുരം, നസ്വീഹത്ത് നല്‍കി. കേരളത്തിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ ആയിരത്തോളം പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. സുലൈമാന്‍ ഖാലിദ് ഇബ്രാഹിം സേഠ്, സാധു വിനോദന്‍ അവധൂതാശ്രമം പയ്യന്നൂര്‍, എം.വി. ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ, സി. മമ്മൂട്ടി എം.എല്‍.എ, ഡി.സി.സി. പ്രസിഡന്റ് കെ.എല്‍. പൗലോസ്, ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, നിസാര്‍ ചോമയില്‍ തിരൂര്‍ തുടങ്ങിയവര്‍ ആശംസകളര്‍പിച്ചു.
WMO, Wayanad, Kannur, Kudak, Marriage, Function, Kvartha, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.കെ. റഷീദ്, സുല്‍ത്താന്‍ ബത്തേരി പഞ്ചായത്ത് പ്രസിഡന്റ് അയ്യൂബ്, മുട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് അനിത ഗോവിന്ദന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സലീം മേമന, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഉഷ തമ്പി, ഡബ്ല്യു.എം.ഒ എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളായ എം.കെ അബൂബക്കര്‍ ഹാജി, മായന്‍ മണിമ, മുന്‍ എം.എല്‍.എ. പി.പി.വി. മൂസ, വി.പി.എ. പൊയിലൂര്‍, പി.പി.എ കരീം, പി.കെ അബൂബക്കര്‍, എന്‍.കെ. മുസ്തഫ ഹാജി, പി.കെ. അബൂബക്കര്‍, പുനത്തില്‍ ഗഫൂര്‍, പയന്തോത്ത് മൂസ ഹാജി, മഞേരി ഇബ്രാഹിം ഹാജി, മുജീബ് പരിയാരം, കെ. അഹ്മദ് മാസ്റ്റര്‍, അഡ്വ. കെ. മൊയ്തു, അലി മൗലവി, കെ.എം. ആലി, മുഹമ്മദ് ഷാ മാസ്റ്റര്‍, പിലാക്കണ്ടി ഇബ്രാഹീം ഹാജി, എം.ബാപ്പുട്ടി, മൊയ്തീന്‍ മേപ്പാടി തുടങ്ങിയവരും പി. സലീം കാരന്തൂര്‍, അണിയാരത്ത് മമ്മൂട്ടി ഹാജി, ഡബ്ല്യു.എം.ഒയുടെ വിവിധ വിദേശ വെല്‍ഫെയര്‍ കമ്മിറ്റി പ്രതിനിധികളായി മഹ്മൂദ് പെരിങ്ങത്തൂര്‍ (ദുബൈ) ആലിക്കുട്ടി ഹാജി, ബഷീര്‍ അമേത്ത്, ഹംസ (കുവൈത്ത് ) ഉസ്മാന്‍ പുതുക്കുടി, ഇബ്രാഹിം കുപ്പാടിത്തറ (മസ്‌കത്ത്) അബൂബക്കര്‍ ( ബുറൈദ) ലത്തീഫ് മാനന്തവാടി ( ഒനൈസ) ബഷീര്‍ (ഹൈല്‍) മൂസ ഹാജി (കല്‍ബ), ഹമീദ് കൂരിയാടന്‍ ( അല്‍ഐന്‍) അബ്ദുല്‍ അസീസ് (സലാല) തുടങ്ങിയവരും വിവിധ കമ്മിറ്റി പ്രവര്‍ത്തകരും പഞ്ചായത്ത് വെല്‍ഫെയര്‍ കമ്മിറ്റി പ്രതിനിധികളും ചടങ്ങില്‍ വിവിധ മേഖലകളിലെ ഡബ്ല്യു.എം.ഒ പ്രവര്‍ത്തകരും സംബന്ധിച്ചിരുന്നു. സയ്യിദ് മുജീബ് തങ്ങള്‍ ( ബഹറൈന്‍) സ്വാഗതവും ഡബ്ല്യു.എം.ഒ ട്രഷറര്‍ കെ.കെ. അഹ്മദ് ഹാജി നന്ദിയും പറഞ്ഞു

സ്ത്രീകളുടെ പന്തലില്‍ 10.30 ന് വനിതാസംഗമം നടന്നു. ഖമറുന്നിസ അന്‍വര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ.നൂര്‍ബിന റഷീദ്, റസീന അബ്ദുല്‍ ഖാദര്‍ ബത്തേരി, കല്ലങ്കോടന്‍ ആയിഷ ഹജ്ജുമ്മ, നഫീസ അഹ്മദ് കോയ തുടങ്ങിയവര്‍ വനിതാസംഗമത്തില്‍ സംബന്ധിച്ചു. ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ 25,000 പുരുഷന്മാരും 10,000 സ്ത്രികളും ജാതി മതഭേദമന്യേ എത്തിയിരുന്നു. വയനാടിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള 800 വളണ്ടിയര്‍മാര്‍ അടങ്ങുന്ന 13 സബ് കമ്മിറ്റികളും സ്‌കൗട്ട് ആന്റ് ഗൈഡും ഇവരുടെ സേവനത്തിനായി ഉണ്ടായിരുന്നു. 1000 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സൗകര്യവും ഉണ്ടായിരുന്നു. ഉച്ചക്കു ശേഷം വധൂവരന്മാരെ ഡബ്ല്യു.എം.ഒയിലെ കുട്ടികള്‍ ഒപ്പനപ്പാട്ട്, കൈകൊട്ടിപ്പാട്ട്, ദഫ് എന്നിവയുടെ അകമ്പടിയോടെ സ്വീകരിച്ചാനയിച്ചു. പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും വിവാഹ സദ്യയും നല്‍കി. വിവാഹസദ്യയ്ക്ക് വിപുലമായ സൗകര്യങ്ങള്‍ ക്യാമ്പസില്‍ ഒരുക്കിയിരുന്നു.

സമുദായങ്ങള്‍ക്കിടയില്‍ സംശയത്തിന്റെയും അവിശ്വാസത്തിന്റെയും വിഷവിത്തുകള്‍ വിതക്കപ്പെടുന്ന ഈ ദുരന്ത കാലത്ത് അവര്‍ക്കിടയില്‍ സ്‌നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും തെളിനീരൊഴുക്കായി ഈ വിവാഹ സംഗമം നിലകൊള്ളുന്നു എന്ന് ഡബ്ല്യു.എം.ഒ പുറത്തിറക്കിയ സന്ദേശക്കുറിപ്പില്‍ പ്രസ്താവിച്ചു. ആയിരങ്ങളുടെ സാന്നിധ്യത്തില്‍ ഗാനവിരുന്നോടെ വധൂവരന്മാരെ യാത്രയയച്ചത് ഡബ്ല്യു.എം.ഒ ക്യാമ്പസിനെ ആഹ്ലാദത്തിലാഴ്ത്തി.

പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

മുട്ടില്‍: ഡബ്ല്യു.എം.ഒ ഒന്‍പതാമത് സ്ത്രീധന രഹിത വിവാഹസംഗമത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും വേണ്ടി നടത്തിയ പ്രബന്ധ മത്സരത്തിലെ വിജയികള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി. സ്ത്രീധനം ഉയര്‍ത്തുന്ന പ്രതിസന്ധിയും പ്രതിരോധ മാര്‍ഗങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ മത്സരത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ വിജയികളായ പന്തിപ്പൊയില്‍ ടി.കെ.എം ഗേള്‍സ് ഓര്‍ഫനേജിലെ നജീബ വി.എം., മുട്ടില്‍ യതീംഖാന ക്യാമ്പസിലെ ഫര്‍ഷാന തസ്‌ലീന, റാഷിദ് പി.കെ എന്നിവര്‍ക്കും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ വിജയികളായ ഇമാം ഗസ്സാലി അക്കാദമി കൂളിവയലിലെ മുഹമ്മദ് ഉവൈസ്, അബ്ദുല്‍ അസീസ്, സഹീര്‍ എന്നിവര്‍ക്കും ഡബ്ല്യു.എം.ഒ സ്റ്റാഫ് വിഭാഗത്തില്‍ വിജയികളായ മുനീറ ടി.എം., ഹരിദാസ്, ഷീജ ജി.എസ് എന്നിവര്‍ക്കുമാണ് പുരസ്‌കാരങ്ങള്‍ നല്‍കിയത്. സമ്മാനാര്‍ഹമായ രചനകള്‍ വിവാഹസംഗമം നടന്ന അങ്കണത്തില്‍ പൊതുജനങ്ങള്‍ക്ക് വേണ്ടി പ്രദര്‍ശിപ്പിച്ചിരുന്നു.

Keywords: WMO, Wayanad, Kannur, Kudak, Marriage, Function, Kvartha, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
3:15 pm | 0 comments

എഴുത്ത് അനുഭവിപ്പിക്കലാണ്; അതിന് സര്‍ഗാത്മകത വേണം

Written By kvarthaksd on Wednesday, May 08, 2013 | 7:16 am

പ്രതിഭാരാജന്‍

ജീവിതവും ഒരു ഡയറി എഴുത്താണല്ലോ. കാലം ഇടതടവില്ലാതെ അതെഴുതിക്കൊണ്ടിരിക്കുന്നു. വര്‍ത്തമാന കാലത്തിനെ ദിവ്യ എന്ന കഥാപാത്രമാക്കിയുള്ള ഡയറി എഴുത്താണ് യു.കെ. കുമാരന്റെ 'ദിവ്യ ഇനിയും ഡയറി എഴുതുമോ' എന്ന കഥ. (ദേശാഭിമാനി 2013 വിഷു പതിപ്പ്) മികവുറ്റ അഞ്ച് കഥകളാല്‍ സമ്പന്നമാണ് ഇത്തവണത്തെ വിഷുപ്പതിപ്പ്.

കാലം ദിവ്യ എന്ന കഥാപാത്രത്തിന്റെ വേഷം ധരിച്ച്  സമൂഹത്തിനോടൊപ്പം വര്‍ത്തമാന സംഭവവികാസങ്ങളിലൂടെ സഞ്ചരിക്കുന്ന മട്ടിലാണ് ഈ കഥ ചിത്രീകരിച്ചിരിക്കുന്നത്. കഥയിലെ അനുഭവങ്ങള്‍ മിക്കതും  നമ്മുടേതുകൂടിയാവുന്നു.

ഞാന്‍ ഇന്നലെ തീവണ്ടിയില്‍ സഞ്ചരിക്കവെ, അന്ധനായ ഒരു വൃദ്ധന്‍ പാട്ടു പാടിക്കൊണ്ട് അടുത്തേക്ക് വന്നു. പാമ്പുകള്‍ക്ക് മാളമുണ്ട് പറവകള്‍ക്കാകാശമുണ്ട്... അത്ര ഭംഗിയിലല്ലെങ്കിലും വയലാറിന്റെ ആ ഗാനത്തിനു വണ്ടിയുടെ താളവും, ഈണവുമായപ്പോള്‍ വിശപ്പിന്റെ നൊമ്പരമുണര്‍ത്തി ആ പാട്ട്. മൂളിപ്പാട്ട് പാടാനറിയാവുന്നവരുടെയടക്കം കരളലിയിക്കുന്ന പാട്ട്‌വേഷം.

എന്റെ അരികെ ജനാലിനോട് ചേര്‍ന്നിരിക്കുകയായിരുന്നയാള്‍ അയാളെ നോക്കി വല്ല വൃദ്ധസദനത്തിലും പോയി കഴിത്തു കൂടേ എന്ന് ഈര്‍ഷ്യയോടെ സ്വാഗതം പറയുന്നുണ്ടായിരുന്നു. നീട്ടി കുറിവലിച്ച്, ജുബ്ബയും, പൈജാമയും ധരിച്ച അയള്‍ പാട്ടുകാരനോടായി ഏന്തോ ഉച്ചത്തില്‍ കയര്‍ക്കുന്നതു കേട്ടു. ഏതോ ഒരു രാഗത്തിന്റെ പേരു പറഞ്ഞ് അതില്‍ ചൊല്ലാനറിയാമോ എന്നു ചോദിക്കുകയായിരുന്നു അയാള്‍. അന്ധന്‍ അയാള്‍ ആവശ്യപ്പെട്ട രാഗത്തില്‍ കീര്‍ത്തനം ആലപിച്ചപ്പോള്‍ ഞാന്‍ സ്തംഭിച്ചുപോയി.

പാടി തീര്‍ന്നപ്പോള്‍ അയാളുടെ കൈതൊട്ട് സാന്നിദ്ധ്യം അറിയിച്ചു കൊണ്ട് എന്തേ ശാസ്ത്രിയ സംഗിതം അഭ്യസിച്ചിട്ടും പാടാന്‍ മെനക്കെടാത്തതെന്ന് വ്യസനത്തോടെ ചോദിച്ചു. 'അതിനു മാര്‍ക്കറ്റില്ല സാറെ' എന്നായിരുന്നു മറുപടി. പാടാനാജ്ഞാപിച്ചതല്ലാതെ ജുബ്ബയിട്ടയാള്‍ പാട്ടു ശ്രദ്ധിച്ചില്ല. പുറത്തേക്കു നോക്കി ഇരുന്നതേ ഉള്ളു. അയാള്‍ക്ക് അപ്പോഴും പുച്ഛം മാറിയിട്ടില്ലായിരുന്നു. ഒന്നും കൈയ്യില്‍ വെച്ചു കൊടുത്തുമില്ല. കണ്ണില്ലാത്തതു കാരണം വൃദ്ധനത് മനസ്സിലായിക്കാണില്ല.

സാഹിത്യത്തിലെ പല നല്ല കൃതികള്‍ക്കും ഈ അവസ്ഥയുണ്ടെന്ന സച്ചിതാനന്ദന്റെ പ്രസ്താവന ഓര്‍മയില്‍ ഓടിയെത്തിയ നിമിഷം. അടുക്കളക്കാര്യവും അമ്മായിപ്പോരിലും അവസാനിക്കുന്ന എഴുത്തിനു പ്രിയമേറുന്ന ഘട്ടത്തിലാണ് മേടച്ചൂടില്‍ തണുത്ത കാറ്റുമായി ദേശാഭിമാനിയില്‍ അഞ്ച് കഥകള്‍ പിറന്നത്. അതില്‍ ഒന്നാണ് യു.കെ കുമാരന്റേത്.
Story, Train, Song, Deshabhimani, Woman, Couples, Marriage, Article

'വിദ്യ ഇനി ഡയറി എഴുതുമോ' എന്ന കഥയിലും തീവണ്ടിയില്‍ ഞാന്‍ കണ്ട സന്ദര്‍ഭത്തിന്റെ  ആവര്‍ത്തനമുണ്ട്. എരിഞ്ഞടങ്ങി കൊഴിഞ്ഞു പോകുന്ന ഓരോ ദിവസത്തിന്റെയും, അതിലൂടെ കടന്നു പോകുന്നവരുടേയും കഥ പറഞ്ഞിരിക്കുന്നു അദ്ദേഹം.

കഥ അവസാനിക്കുന്നതിങ്ങനെ. കഥാ നായിക തീവണ്ടി ആഫീസില്‍ വെയിറ്റിങ്ങ് മുറിയില്‍ കാത്തു നില്‍ക്കുന്നു. വണ്ടി വരാന്‍ ഇനിയും വൈകും. കൂടെ രണ്ടു കുട്ടികളേയും തൂക്കി ഒരു അമ്മ വന്നു. കുട്ടികള്‍ക്ക് പലതിനേക്കുറിച്ചും സംശയം. വിശദമായി പറഞ്ഞു കൊടുക്കുന്ന അമ്മ . കഥ പിന്നെയും വലിച്ചു നീട്ടിയോ എന്നറിയില്ല, വണ്ടി പുഴയുടെ നടുവിലെത്തുമ്പോള്‍ അമ്മ കുട്ടികളെ പുഴയിലേക്ക് തള്ളിയിട്ട് സ്വയം എടുത്തു ചാടി ഇല്ലാതാവുന്നതോടെ കഥയുടെ തിരശീല  വീഴുന്നു.

ഈ മരണം വായനക്കാരനെ അസ്വസ്ഥനാക്കുന്നു. പദങ്ങള്‍ കൊണ്ട് ഭാവങ്ങള്‍ സൃഷ്ടിച്ച് വായനക്കാരനെ അതിന്റെ മാന്ത്രിക വലയത്തിനകത്ത് പത്മവ്യൂഹം തീര്‍ത്ത് പുറത്തിറങ്ങാന്‍ കഴിയാത്തവിധം ഭ്രമിപ്പിക്കുന്നു കഥാകൃത്ത്. മരണത്തേക്കാള്‍ ഭീകരമായ സംഭവമുണ്ട് ലോകത്ത് എന്ന് ഈ കഥയിലൂടെ പറയാന്‍ ശ്രമിക്കുകയാണ് യു.കെ. കുമാരന്‍. തന്റെയും മക്കളുടെയും ജീവിതത്തില്‍ കരിനിഴല്‍ വീഴുമ്പോള്‍ മരണത്തെ സമീപിച്ച സ്ത്രി സമൂഹത്തിലെ വൈവാവിക കുടുംബ ബന്ധത്തിലെ അവസ്ഥാന്തരങ്ങളെ തുറന്നു കാട്ടാന്‍ ശ്രമിക്കുകയാണിവിടെ. മിക്ക വിവാഹവും സ്‌നേഹത്തില്‍ അടിയുറച്ചതാകുന്നില്ല. പ്രേമ വിവാഹം പ്രത്യേകിച്ച്.

എത്ര മാത്രം പരസ്പരം സ്‌നേഹിച്ചാലും ദിവസങ്ങള്‍, മാസങ്ങള്‍ കൊണ്ട് പരസ്പരം നഗ്നതയിലെ ലൈംഗീകത ഊറ്റിക്കുടിച്ച് നഗ്നദേഹത്തോടുള്ള ദാഹം കെടുന്നതോടെ ദമ്പതികള്‍ തമ്മിലുള്ള പ്രണയമില്ലാതാകുന്നു. പിന്നെ മിക്കവരുടെയും ചിന്തകള്‍, മനസിന്റെ വ്യാപനങ്ങള്‍ എന്നിവ രണ്ടു വഴിക്ക് പിരിഞ്ഞു പോകുന്നു. സ്വപ്നങ്ങള്‍ വഴിമാറി സഞ്ചരിക്കുന്നു. നഗ്നതയെയല്ലാതെ ഭാര്യയെ പ്രണയിക്കാനൊരുമ്പെടുന്നില്ല ദാമ്പത്യം.

വിവാഹാനന്തര പ്രണയം നൈമിഷികമാകുന്നത് ഒടുവില്‍ മരണത്തിലേക്കെത്തിച്ചേരുന്നതിനെ ഈ കഥ ഭീതിദായകമായി ആവിഷ്‌കരിച്ചിരിക്കുന്നു. ദമ്പതികള്‍ പരസ്പരം പ്രണയിക്കാന്‍ കൂട്ടാക്കാത്ത പുതു ലോക ചിന്തയോടുള്ള ചോദ്യവുമായാണ് ആത്മഹത്യയില്‍ അവസാനിക്കുന്ന യു.കെ. കുമാരന്റെ കഥ അവസാനിക്കുന്നത്.

ഈ ആഴ്ച്ച വായിച്ച കഥയില്‍ മനസിനെ പിടിച്ചിരുത്തിയ മറ്റൊരെണ്ണം (പുനര്‍ വായന) സി.വി. ശ്രീരാമന്റെ ഇരിക്കപ്പിണ്ഡമാണ് (ശ്രീരാമന്റെ സുവര്‍ണ കഥകള്‍) . കഥ നടക്കുന്നത് ഉത്തരേന്ത്യയില്‍. കഥാ നായികയായ മലയാളി സ്ത്രീയുടെ ആദ്യ ഭര്‍ത്താവ് മരിച്ചു പോയതിനാല്‍ കൊച്ചുകുട്ടിയായ മകനുമൊരുമിച്ച് ഭര്‍ത്താവിന് ഇരിക്കപിണ്ഡം വെക്കാന്‍ ബുദ്ധഗയക്കടുത്തുള്ള വിഷ്ണു പാദ ക്ഷേത്രത്തിലെത്തിയതായിരുന്നു യുവതി.

അര്‍ത്ഥമറിയാത്ത സംസ്‌കൃത ശ്ലോകം ഏറ്റു ചെല്ലുന്ന കുട്ടി അച്ഛന് പുണ്യത്തിനായി ചടങ്ങിനിരുന്നു കൊടുക്കുമ്പോള്‍ സഹപ്രവര്‍ത്തകനായ തന്റെ കാമുകനുമായി ശൃംഗരിക്കുന്ന കാഴ്ച ദാമ്പത്യ ജീവിതത്തിലെ പ്രണയത്തിലെ അര്‍ത്ഥ ശൂന്യതയെ വെളിവാക്കുന്ന വിധം ആവിഷ്‌ക്കരിച്ചിരിക്കുന്നു സി.വി. ശ്രീരാമന്‍. കാലത്തിന്റെ കൈയ്യുളിയുപയാഗിച്ച് ഭംഗിയായി കൊത്തിമിനുക്കിയ കുമാരന്റെ കഥയും ഇതിനോട് കിടപിടിക്കും.

Story, Train, Song, Deshabhimani, Woman, Couples, Marriage, Article, Kerala News, International News, National News, Gulf News.
Prathibha Rajan
(Writer)
സര്‍ഗാത്മകതയിലൂടെ മാത്രമെ വായനയെ അനുഭാവപ്പെടുത്തലാക്കി മാറ്റാനാവുകയുള്ളു. അനുഭവിപ്പിക്കലാണ് സൃഷ്ടിയുടെ പ്രഥമമായ കടമയെങ്കില്‍ ഈ രണ്ടു കഥകളും അതിന്റെ കൃത്യം നിര്‍വഹിച്ചിരിക്കുന്നു.

Keywords: Story, Train, Song, Deshabhimani, Woman, Couples, Marriage, Article, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
7:16 am | 0 comments

ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു: കൊലക്കുറ്റത്തിന് പോലീസ് കേസെടുത്തു

Written By kvarthapressclub on Monday, May 06, 2013 | 11:00 am

കണ്ണൂര്‍: സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു. ഭര്‍ത്താവിനും ഭര്‍തൃ-മാതാപിതാക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തു. മഞ്ചിയത്തെ കാട്ടുനില സ്‌കറിയ- മേരി ദമ്പതികളുടെ മകള്‍ ബീന(34) ആണ് മരിച്ചത്. ഇതേ തുടര്‍ന്ന് ഭര്‍ത്താവ് സജി, ഇയാളുടെ  മാതാപിതാക്കളായ ജോസ്, മേരി എന്നിവരെ   കൊലക്കുറ്റത്തിന് പോലീസ് അറസ്റ്റുചെയ്തു.

 Husband, Attack, Woman., Dead, Kannur, Case, Marriage, Dowry, Obituary, Kerala News, International News, National News,എട്ടുവര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. വിവാഹസമയത്ത് 12 പവനും 25,000 രൂപയും ബീനയുടെ വീട്ടുകാര്‍ സ്ത്രീധനമായി സജിക്ക് നല്‍കിയിരുന്നു. എന്നാല്‍  കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും മാതാപിതാക്കളും യുവതിയെ നിരന്തരം പീഡിപ്പിച്ചിരുന്നു.

ഏപ്രില്‍ 17 ന് ഭര്‍ത്താവിന്റെ  മര്‍ദനത്തെ തുടര്‍ന്ന്  പരിക്കേറ്റ ഇവരെ
ആദ്യം കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും നില വഷളായതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

 മക്കള്‍: ടെന്‍സി, ജോഫി.

Keywords: Husband, Attack, Woman., Dead, Kannur, Case, Marriage, Dowry, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.


11:00 am | 0 comments

ഗുപ്ത കുടുംബ വിവാഹത്തിന് സൈനീക വ്യോമതാവളം ഉപയോഗിച്ചത് വിവാദത്തില്‍

Written By kvarthakochi on Thursday, May 02, 2013 | 4:33 pm

ജോഹന്നാസ്ബര്‍ഗ്: ഗുപ്ത കുടുംബത്തിലെ വിവാഹത്തിന് ദക്ഷിണാഫ്രിക്കന്‍ സൈനീക വ്യോമതാവളം ഉപയോഗിച്ചത് വിവാദമാകുന്നു. വിവാദം ചൂടുപിടിച്ചതോടെ സംഭവവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന ദക്ഷിണാഫ്രിക്കന്‍ നയതന്ത്ര പ്രതിനിധിയെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. പ്രസിഡന്റ് ജേക്കബ് സുമയുടെ അടുത്ത സുഹൃത്തും സമ്പന്നനുമായ ഗുപ്തയുടെ മകള്‍ വേഗ ഗുപ്തയുടെ വിവാഹത്തിന് ഇന്ത്യയില്‍ നിന്നെത്തിയ അതിഥികള്‍ക്കായാണ് വ്യോമതാവളം പ്രയോജനപ്പെടുത്തിയത്. ഇന്ത്യയില്‍ നിന്നുള്ള 200 അതിഥികളുമായെത്തിയ ചാര്‍ട്ടേഡ് വിമാനം വാട്ടാര്‍ക്ലൂഫ് വ്യോമതാവളത്തിലാണ് ഇറക്കിയത്. വ്യോമതാവളത്തില്‍ നിന്നും സണ്‍ സിറ്റിയിലെ ആഡംബര ഹോട്ടലിലേക്കുള്ള യാത്രയില്‍ ശക്തമായ സുരക്ഷ ഒരുക്കിയതും പോലീസ് അകമ്പടി സേവിച്ചതും വിവാദമായിട്ടുണ്ട്.

നാലുദിവത്തെ ആഘോഷങ്ങളാണ് 23കാരിയായ വേഗ ഗുപ്തയുടെ വിവാഹത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നത്. ബോളീവുഡിലെ പ്രശസ്ത ഗായകരും താരങ്ങളും ഇന്ത്യയില്‍ നിന്നെത്തിയ അതിഥി സംഘത്തിലുണ്ടായിരുന്നുവെന്നാണ് റിപോര്‍ട്ട്. സൈനീക ആവശ്യത്തിനുമാത്രം ഉപയോഗിച്ചിരുന്ന വ്യോമതാവളം സ്വകാര്യ വ്യക്തിക്ക് ഉപയോഗിക്കാന്‍ നല്‍കിയതിനെ ചോദ്യം ചെയ്ത് പ്രതിപക്ഷവും സഖ്യകക്ഷികളും രംഗത്തെത്തിയതോടെ പ്രസിഡന്റ് നയതന്ത്ര പ്രതിനിധിയോട് അവധിയില്‍ പോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

ഇന്ത്യയില്‍ നിന്നും ദക്ഷിണാഫ്രിക്കയിലെത്തിയ ഗുപ്ത കുടുംബം ഭരണകക്ഷിയായ എ.എന്‍.സിയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്. സഹാറ കമ്പ്യൂട്ടേഴ്‌സ്, ന്യൂ എയ്ജ് ന്യൂസ്‌പേപ്പര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ ഇവരുടെ സ്വന്തമാണ്. ചാര്‍ട്ടര്‍ ചെയ്ത വിമാനം ഇറക്കാനായി അധികൃതരില്‍ നിന്നും സമ്മതം വാങ്ങിയിരുന്നുവെന്നാണ് വിവാദത്തോടുള്ള ഗുപ്ത കുടുംബത്തിന്റെ പ്രതികരണം.
World news, Johannesburg, Senior, South African, Diplomat, Suspended, Use, Military airport, Wealthy, Indian supporters, President, Jacob Zuma, Government, Thursday, Deepening, Political scandal.
SUMMARY: Johannesburg: A senior South African diplomat has been suspended over use of a military airport by wealthy Indian supporters of President Jacob Zuma, the government said on Thursday, amid a deepening political scandal.

Keywords: World news, Johannesburg, Senior, South African, Diplomat, Suspended, Use, Military airport, Wealthy, Indian supporters, President, Jacob Zuma, Government, Thursday, Deepening, Political scandal.
4:33 pm | 0 comments

72കാരന്‍ 24കാരിയായ മരുമകളെ വിവാഹം ചെയ്തു

Written By kvarthapressclub on Wednesday, May 01, 2013 | 10:30 am

ഒഡീഷ: മക്കളോടും മരുമക്കളോടും സ്‌നേഹം കാണിക്കുന്നതില്‍ അത്ഭുതമില്ല. ഒഡീഷയിലെ ഹരിഹര്‍ മല്ലിക്ക് മരുമകളോടു കാണിച്ച സ്‌നേഹവും കരുണയും കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് നാട്ടുകാര്‍. 72കാരനായ ഹരിഹര്‍ മല്ലിക്ക് 24കാരിയായ മരുമകളെ വിവാഹം ചെയ്തതോടെയാണ് നാട്ടുകാരും ബന്ധുക്കളും അമ്പരന്നത്.

ഒഡീഷയിലെ ജഗത്സിംഗ്പൂരിലെ സാപൂര്‍ ഗ്രാമത്തിലാണ് ഗ്രാമവാസികളെ ഒന്നടങ്കം നടുക്കിയ ഈ സംഭവം. നാലു വര്‍ഷം മുമ്പ് കല്‍പണിക്കായി ബാംഗ്ലൂരിലേക്ക് പോയ മകന്‍ ബിചിത്ര മല്ലിക്ക് ഇതുവരെ തിരിച്ചു വരാത്തതിനെ തുടര്‍ന്നാണ് ഹരിഹര്‍ മരുമകളെ വിവാഹം കഴിച്ചത്. സമുദായ മര്യാദകള്‍ ലംഘിച്ച് വിവാഹിതരായ രേണുക മല്ലികിനോടും ഹരിഹര്‍ മല്ലിക്കിനോടും ഉടന്‍ ഗ്രാമം വിടാന്‍ ഗ്രാമവാസികള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

 Marriage, Natives, Bangalore, Son, Police, Complaint, Wife, National, Kerala News, International News, National News,
നാട്ടുകാരുടെ എതിരിര്‍പിനെ തുടര്‍ന്ന് ബഗഡ ഗ്രാമത്തിലെ വാടകവീട്ടിലേക്ക് ഇരുവരും താമസം മാറി. പക്ഷേ, ബഗഡ ഗ്രാമവാസികള്‍ പോലീസില്‍ പരാതി നല്‍കി. പരാതിയെ തുടര്‍ന്ന് ഹരിഹര്‍ മല്ലിക്കിനെ പോലീസ് അറസ്റ്റ് ചെയ്തു. രേണുകയെ താത്കാലിക ഭവനത്തിലേക്ക് മാറ്റിയിരിക്കുകയാണ്. പരാതിയില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അഞ്ച് വര്‍ഷം മുമ്പാണ് ഹരിഹര്‍ മല്ലിക്കിന്റെ ഭാര്യ മരിച്ചത്. ബംഗളൂരിലേക്ക് പോയ മകനെ കുറിച്ചും വിവരങ്ങളൊന്നുമില്ല. ഇതേത്തുടര്‍ന്നാണ് ഹരിഹര്‍ മരുമകളുടെ രക്ഷകനായത്. ഇതാവട്ടെ നാട്ടുകാര്‍ക്ക് ഇഷ്ടമാവുകയും ചെയ്തില്ല.

Keywords: Marriage, Natives, Bangalore, Son, Police, Complaint, Wife, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
10:30 am | 0 comments

വധുവിനെ കൊണ്ടുവരാന്‍ ഹെലികോപ്റ്റര്‍; വിവാഹത്തിന് മുഖ്യമന്ത്രിയടക്കം 50,000 അതിഥികള്‍

Written By kvarthakochi on Tuesday, April 30, 2013 | 1:34 pm

പാറ്റ്‌ന(ബീഹാര്‍): ബീഹാറിലെ കോണ്‍ഗ്രസ് എം.എല്‍.എയുടെ വിവാഹത്തിന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ അടക്കം 50,000 അതിഥികള്‍. വധുവിനെ വരന്റെ ഗൃഹത്തിലേയ്ക്ക് കൊണ്ടുവരാനായി ഹെലികോപ്റ്റര്‍. മിനിറ്റുകള്‍ നീണ്ട ആകാശയാത്രയുടെ ചിലവ് 14.7 ലക്ഷം രൂപ. വരന്റെ ആഗമനമറിയിച്ച് എം.എല്‍.എയുടെ അനുയായികളുടെ ആകാശത്തേയ്ക്കുള്ള വെടിയുതിര്‍ത്തല്‍. ബഹാദുര്‍ഗഞ്ച് എം.എല്‍.എ തൗസീഫ് ആലത്തിന്റെ വിവാഹാഘോഷങ്ങളാണ് ഇതുവരെ വിവരിച്ചത്. ആകാശത്തേയ്ക്കുള്ള വെടിയുതിര്‍ത്തല്‍ നിയമലംഘനമായതിനാല്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എല്ലാവരും സന്തോഷിക്കുന്ന ദിനമാണ് വിവാഹ ദിനം. ഞാനും വളരെയധികം സന്തോഷവാനാണ് തന്റെ ഹെലികോപ്റ്റര്‍ യാത്രയെക്കുറിച്ച് തൗസീഫ് ആലം പറഞ്ഞു. ഗ്രാമമുഖ്യന്റെ മകളെയാണ് തൗസീഫ് ആലം വിവാഹം കഴിച്ചിരിക്കുന്നത്. ശനിയാഴ്ച നടന്ന വിവാഹത്തിന് ഡല്‍ഹിയില്‍ നിന്നുമാണ് ഹെലികോപ്റ്റര്‍ കൊണ്ടുവന്നത്. യുവാക്കളായ പാര്‍ട്ടി പ്രവര്‍ത്തകര്‍ വിവാഹചടങ്ങുകളില്‍ ആര്‍ഭാടങ്ങള്‍ ഒഴിവാക്കണമെന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ നിര്‍ദ്ദേശം നിലനില്‍ക്കേയാണ് എം.എല്‍.എയുടെ വിവാഹധൂര്‍ത്ത്.
 National news, Patna, Congress, Austerity, Party legislator, Bihar, Brought, Home, Bride, Helicopter, Cheered, 50,000, Wedding guests, Chief Minister, Nitish Kumar.

SUMMARY: Patna: The Congress' austerity drive notwithstanding, one party legislator in Bihar brought home his bride in a helicopter this week, cheered by about 50,000 wedding guests, including Chief Minister Nitish Kumar.

Keywords: National news, Patna, Congress, Austerity, Party legislator, Bihar, Brought, Home, Bride, Helicopter, Cheered, 50,000, Wedding guests, Chief Minister, Nitish Kumar.
1:34 pm | 0 comments

ഫ്രാന്‍സില്‍ സ്വവര്‍ഗ വിവാഹത്തിന് പാര്‍ലമെന്റിന്റെ അനുമതി

Written By kvarthapressclub on Wednesday, April 24, 2013 | 12:05 pm

പാരീസ്: ഫ്രാന്‍സില്‍ സ്വവര്‍ഗ വിവാഹത്തിന് ഫ്രഞ്ച് പാര്‍ലമെന്റിന്റെ അനുമതി. പുതിയ നിയമമനുസരിച്ച്  അനുരാഗത്തിലായ സ്വവര്‍ഗത്തില്‍ പെട്ടവര്‍ക്ക് പരസ്പരം വിവാഹം കഴിച്ച് ജീവിക്കാം . 225 വോട്ടുകള്‍ക്കെതിരെ 321 വോട്ടുകള്‍ക്കാണ് പാര്‍ലമെന്റില്‍ ബില്‍ പാസായത്. ഇതോടെ സ്വവര്‍ഗ വിവാഹത്തെ അനുകൂലിക്കുന്ന 14 ാമത്തെ രാജ്യമായി ഫ്രാന്‍സ് മാറി. പാര്‍ലമെന്റില്‍ ബില്‍ പാസാക്കിയ പ്രഖ്യാപനം വളരെയധികം  ആഹ്ലാദത്തോടെയാണ് ജനങ്ങള്‍ സ്വീകരിച്ചതെന്നാണ്  മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. ബില്‍ പാസായതോടെ ഫ്രാന്‍സില്‍ നടക്കുന്ന ആദ്യ സ്വവര്‍ഗ വിവാഹം ജൂണില്‍ നടക്കും.

 ആദ്യ സ്വവര്‍ഗ വിവാഹം നടക്കുന്നതോടെ രാജ്യത്ത് വലിയ മാറ്റങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ബില്‍ പാസാക്കികൊണ്ട് പാര്‍ലമെന്റ് വ്യക്തമാക്കിയത്. യാഥാസ്തിക കത്തോലിക്കാ രാജ്യമായ ഫ്രാന്‍സ് സ്വവര്‍ഗ വിവാഹത്തെ അനുകൂലിക്കുന്നത് വളരെ ശ്രദ്ധേയമാണ്‌. ജനകീയ പ്രസിഡന്റായി അധികാരമേറ്റ ഫ്രാന്‍സിസ് ഹൊളണ്ടേയുടെ ജനപക്ഷ തീരുമാനങ്ങളിലൊന്നായി പുതിയ ബില്‍ മാറുകയാണ്. ഒരു വിഭാഗം ജനങ്ങള്‍ സ്വവര്‍ഗ വിവാഹത്തിനെ എതിര്‍ത്തുകൊണ്ട് രംഗത്തുവന്നിരുന്നു.

France, Marriage, Parliament, Paris, Police, World,Kerala News, International News, National News, Gulf News, Health News, Educational News.
കഴിഞ്ഞ ജനുവരിയില്‍ സ്വവര്‍ഗ അനുരാഗത്തേയും വിവാഹത്തേയും അനുകൂലിച്ചുകൊണ്ട്  3 ലക്ഷത്തോളം പേരാണ് രംഗത്തിറങ്ങിയത്. തുടര്‍ച്ചയായ പ്രതിഷേധ റാലികള്‍ പോലീസും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിനും സംഘര്‍ഷത്തിനും ഇടയാക്കിയിരുന്നു. സ്വവര്‍ഗ വിവാഹത്തിന് അനുമതി നല്‍കിയ ഫ്രാന്‍സിന്റെ പ്രഖ്യാപനത്തെ മിക്ക യൂറോപ്യന്‍ രാജ്യങ്ങളും സ്വാഗതം ചെയ്തിട്ടുണ്ട്.

Also Read:
കൂട്ടുകാരികളെ പിരിയാന്‍ വയ്യ; അവരെയും ഒപ്പം വിവാഹം കഴിക്കണമെന്ന് വധു
Keywords: France, Marriage, Parliament, Paris, Police, World,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
12:05 pm | 0 comments

കൂട്ടുകാരികളെ പിരിയാന്‍ വയ്യ; അവരെയും ഒപ്പം വിവാഹം കഴിക്കണമെന്ന് വധു

Written By Kvartha Alpha on Sunday, April 21, 2013 | 12:29 pm

ദുബൈ: വിവാഹം കഴിക്കണമെങ്കില്‍ പല വിധ നിബന്ധനകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. പ്രത്യേകിച്ച് സ്ത്രീധന സമ്പ്രദായം ഇല്ലാത്ത അറബിരാജ്യങ്ങളില്‍. മഹ്‌റിന്റെ വലുപ്പം, ഫ്‌ളാറ്റ്, കാറ് എന്നിങ്ങനെ പലതും. എന്നാല്‍ തനിക്കൊപ്പം തന്റെ രണ്ട് കൂട്ടുകാരികളെയും വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടാലോ? സൗദിയിലെ ഒരു അധ്യാപിക വരനെ ഞെട്ടിച്ചത് ഇങ്ങനെയാണ്.

സ്‌കൂള്‍ തലം മുതല്‍ കൂടെ പഠിച്ച രണ്ട് കൂട്ടുകാരികളെ പിരിയാനാകില്ലെന്ന് പറഞ്ഞുള്ള ഭാവിവധുവിന്റെ നിലപാട് കേട്ട് വരന്‍ ഞ്ഞെട്ടിയതായി സൗദിയിലെ അല്‍ യൗം പത്രം റിപോര്‍ട്ട് ചെയ്തു. ബന്ധുക്കളില്‍ നിന്നും മറ്റുമുള്ള നിര്‍ബന്ധം സഹിക്കാനാകാതെ മൂന്നുപേരെയും വിവാഹം ചെയ്ത ഇയാള്‍ ഒരേ കെട്ടിടത്തില്‍ തന്നെ മൂന്നുഫ്‌ളാറ്റുകള്‍ വാടകക്കെടുത്ത് നല്‍കുകയും ചെയ്തു. ബഹുഭാര്യത്വം സൗദിയില്‍ അനുവദനീയമായതിനാല്‍ മറ്റുനിയമപ്രശ്‌നങ്ങളൊന്നും നേരിടേണ്ടിവരില്ല.

Saudi teacher, must marry her two friends, polygamy, Saudi Arabia bride demands groom marry her friends, Dubai, Saudi Arabia, Gulf, school, Girl, Marriage, GroomsSUMMARY: A Saudi teacher has reportedly told the man who wanted to marry her that she had only one condition before accepting his proposal: He must marry her two friends at the school at the same time.
The would be groom was shocked by her unexpected demand, but came under strong pressure from relatives and friends who eventually persuaded him to accept to marry the three women, Saudi daily Al Youm reported.

Keyword: Saudi teacher, must marry her two friends, polygamy, Saudi Arabia bride demands groom marry her friends, Dubai, Saudi Arabia, Gulf, school, Girl, Marriage, Grooms, 
12:29 pm | 0 comments

വ്യാജ ബന്ധുക്കളെ സംഘടിപ്പിച്ച് വിവാഹതട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍

Written By Kvartha Alpha on Sunday, April 14, 2013 | 1:17 pm

മലപ്പുറം: വ്യാജ ബന്ധുക്കളെ സംഘടിപ്പിച്ച് വിവാഹതട്ടിപ്പ് നടത്തിയ യുവാവിനെ പോലീസ് പിടികൂടി. മേല്‍വിലാസവും രേഖകളും വ്യാജമായി ഉണ്ടാക്കുകയും വിവാഹത്തട്ടിപ്പ് നടത്തി മുങ്ങുകയും ചെയ്ത മംഗലാപുരം പറങ്കിപ്പോട്ടയിലെ എപിടിടി അമ്മാമാര്‍ വീട്ടില്‍ ആരിഫിനെ(23)യാണ് അറസ്റ്റ് ചെയ്തത്.

വ്യാജ ബന്ധുക്കളായി ആരിഫിനൊപ്പമെത്തിയ അഞ്ചുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പാറല്‍ മമ്പാട്ടുമൂല സ്വദേശിനിയുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ വര്‍ഷം ജൂലൈ 12ന് പാറല്‍ മമ്പാട്ടുമൂലയിലെ യുവതിയെ ഒന്നര ലക്ഷം രൂപയും 10 പവന്‍ സ്വര്‍ണവും വാങ്ങി യുവാവ് വിവാഹം കഴിച്ചിരുന്നു. രണ്ടുവര്‍ഷമായി ബന്ധുക്കളോട് അകന്നുനില്‍ക്കുന്ന ആരിഫ് വിവാഹത്തിനായി പള്ളിക്കമ്മിറ്റിയുടെ പേരില്‍ വ്യാജ രേഖയുണ്ടാക്കുകയും പിതാവിനും ബന്ധുക്കള്‍ക്കും പകരം ആളുകളെ പണം നല്‍കി സംഘടിപ്പിക്കുകയും ചെയ്തു.

Malappuram, Kerala, Marriage, Accused, Arrest, Police, Family, Gold, Mosque, Mangalore, Arif, Theft, Paral, Mambattumoola, Mobile Number, Trace, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.വിവാഹം കഴിഞ്ഞ് ഒരുമാസം കൂടെ താമസിച്ച് പണവും ആഭരണവും കവര്‍ന്ന് യുവതിയെ ഉപേക്ഷിച്ചു. തുടര്‍ന്നാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. ആരിഫിന്റെ മൊബൈല്‍ നമ്പര്‍ പിന്‍തുടര്‍ന്നു നടത്തിയ അന്വേഷണത്തിനൊടുവില്‍ മംഗലാപുരം ആലൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഇഷ്ടികക്കളത്തില്‍നിന്നാണ് ഇയാളെ പിടികൂടിയത്.

Keywords: Malappuram, Kerala, Marriage, Accused, Arrest, Police, Family, Gold, Mosque, Mangalore, Arif, Theft, Paral, Mambattumoola, Mobile Number, Trace, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

1:17 pm | 0 comments

ഒരു യുവ നടന്‍ നല്ല പെണ്ണിനെ അന്വേഷിക്കുന്നു

Written By kvarthakgd1 on Friday, April 12, 2013 | 10:05 am

തന്റെ ജീവിത പങ്കാളിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പ്രശസ്ത നടന്‍. ഒറ്റയ്ക്ക് ജീവിച്ച് മടുത്തുവെന്നും ഇനിയുള്ള ജീവിതകാലം മുഴുവന്‍ ആരെങ്കിലും കൂടെയുണ്ടാവണമെന്നാണ് ആഗ്രഹമെന്നും തമിഴ്‌നടനും മലയാളിയുമായ ആര്യ ഒരഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. സിനിമയില്‍ നിന്നുള്ളയാളെ ആയിരിക്കുമോ ജീവിത സഖിയാക്കുക എന്ന ചോദ്യത്തിന് എവിടുന്നായാലും അവള്‍ എന്നെ സ്‌നേഹിക്കുന്നവളായാല്‍ മതിയെന്നായിരുന്നു നടന്റെ പ്രതികരണം.

നേരത്തെ ആര്യയെ നയന്‍ താരയുമായി ബന്ധപ്പെടുത്തി ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അത് കാര്യമായ ചര്‍ച്ചയ്‌ക്കൊന്നും വഴിവെച്ചില്ല. എന്നാല്‍ ഇക്കാര്യം ആര്യ നിഷേധിച്ചിട്ടില്ലതാനും. അതു കൊണ്ട് തന്നെ ആര്യ അന്വേഷിക്കുന്ന ജീവിത പങ്കാളി നയന്‍താര ആയേക്കുമെന്നതും തള്ളിക്കളയാനാവില്ല. പ്രത്യേകിച്ച് സിനിമയില്‍ നിന്നുള്ള ആളായാല്‍ നല്ലതെന്ന അഭിപ്രായവും.

Film, Actor, Tamil, Woman, Marriage, Entertainment, Arya, Life Partner, Kerala News, International News, National News,
ഇതോടെ കഴിഞ്ഞ പോയ ആര്യ- നയന്‍താര ഗോസിപ്പുകള്‍ വരുംദിവസങ്ങളില്‍ വീണ്ടും മാധ്യമങ്ങളില്‍ ഇടംപിടിക്കുമെന്നാണ് സൂചന. നാന്‍ കടവുള്‍, ബോസ് യെങ്കിറ ഭാസ്‌കരന്‍ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ആര്യ അഭിനയിച്ചിട്ടുണ്ട്.


Keywords: Film, Actor, Tamil, Woman, Marriage, Entertainment, Arya, Life Partner, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Sports News.
10:05 am | 0 comments

നടി റീമാ കല്ലിങ്കലും സംവിധായകന്‍ ആഷിക് അബുവും വിവാഹിതരായി?

Written By Kvartha Alpha on Thursday, April 11, 2013 | 2:28 pm

ടി റീമാ കല്ലിങ്കലും സംവിധായകന്‍ ആഷിക് അബുവും വിവാഹിതരായി എന്ന വാര്‍ത്ത മലയാള സിനിമാ രംഗത്ത് ചുടുള്ള ചര്‍ച്ചയായി. ഇരുവരും വിവാഹിതരായെന്നും ഒരുമിച്ചാണ് താമസമെന്നുമാണെന്നാണ് ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിച്ചിരിക്കുന്നത്. എന്നാല്‍ വിവാഹക്കാര്യം ഇരുവരും നിഷേധിച്ചു.

കഴിഞ്ഞ ദിവസം ഇരുവരുടെയും വിവാഹം എറണാകുളത്ത് രഹസ്യമായി നടന്നുവെന്നാണ് വാര്‍ത്താ  കോളങ്ങളില്‍ പരക്കുന്നത്. വിവാഹം നടക്കുകയാണെങ്കില്‍ നിങ്ങളെ എല്ലാവരെയും അറിയിക്കും. രഹസ്യമായി ചെയ്യേണ്ട ആവശ്യമില്ല. നിങ്ങള്‍ പറയുന്നതുപോലെ ഗോസിപ്പ് ഞാനും കേട്ടു. പക്ഷേ ഞാനൊന്നുമറിയില്ല. ഇതായിരുന്നു ഗോസിപ്പ് കേട്ട് ഞെട്ടിയ ആശിഖ് അബുവിന്റെ പ്രതികരണം. വിവാഹം നിഷേധിച്ച അബു എന്നാല്‍ റീമയുമായുള്ള ബന്ധത്തെക്കുറിച്ച് നിഷേധിച്ചില്ല. അതുകൊണ്ട് തന്നെ വിവാഹക്കാര്യം അബു മറച്ചുവെച്ചുവെന്ന് കരുതാതിരിക്കാനും സാധിക്കില്ല.
Aashiq Abu-and-Rima Kallingal

ആഷിക് അബു സംവിധാനം ചെയ്ത 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തില്‍ നിന്നായിരുന്നു ഇരുവരുടെയും പ്രണയം ആരംഭിച്ചതെന്നാണ് പുറത്തുവന്നത്. അബുവിന് റീമയോട് ഇഷ്ടമുണ്ടെന്നിരിക്കട്ടെ എന്നാലും നിരാശയായിരിക്കും ഫലം. താന്‍ ഒരു ബിസിനസുകാരനുമായി പ്രണയത്തിലാണെന്നും അയാളുടെ പേര് ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും റീമ പ്രതികരിച്ചു. വിവാഹമുണ്ടെങ്കില്‍ അത് സസ്‌പെന്‍സായിരിക്കുമെന്നും റീമ വെളിപ്പെടുത്തി. എത്രപേര്‍ എന്നെ സ്‌നേഹിച്ചാലും ഹൃദയത്തില്‍ ഒരാള്‍ക്കല്ലേ ഇടംനല്‍കാനാവൂ....അത് ഫില്ലാണെന്നും റീമ പുഞ്ചിരിയോട് പറഞ്ഞു.

ഗോസിപ്പുകള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നില്ലെന്ന് റീമയുമായി അടുത്ത് ബന്ധമുള്ളവര്‍ പറഞ്ഞു. യുവ നടന്‍മാര്‍ മലയാള സിനിമ അടക്കിവാഴുമ്പോള്‍ പഴയ നടന്‍മാരെപോലെ അവരും സഹപ്രവര്‍ത്തന മേഖലയിലുള്ളവരെതന്നെ കൊത്തിയെടുത്തു കൊണ്ടുപോകുമോ എന്ന നിരാശയിലാണ് ആരാധകര്‍. കാരണം. മലയാള സിനിമയിലെ പരസ്പരം വിവാഹിതരായവരില്‍ പലരുടെയും ബന്ധം ഇപ്പോള്‍ അത്ര നല്ലതല്ല....

Keywords: Actress, Gossip, Marriage, Rima Kallingal, Kottayam, Youth, Entertainment, Ashiq Abu denies wedding rumours, aashiq abu rima kallingal wedding, Gossip time - ashique abu married rima kallingal, Aashiq Abu marries Rima Kallingal?

2:28 pm | 0 comments

വിവാഹം മുടങ്ങിയ ഗാര്‍ഡുമാരുടെ പേരുമാറ്റിയ ഗണേശന്‍

Written By kvartha delta on Tuesday, April 09, 2013 | 7:42 am

എം.കെ. ജോസഫ്

ബിരുദാനന്തരബിരുദവും എല്‍.എല്‍.ബിയും, പി.എച്ച്.ഡി. യുമൊക്കെയുള്ള ചെറുപ്പക്കാര്‍ വരെ വനം വകുപ്പിലെ ഗാര്‍ഡ് ഉള്‍പെടെയുള്ള ജോലികള്‍ക്ക് എത്തിത്തുടങ്ങി. പിന്നീട് അവര്‍ക്ക് വിവാഹാലോചനകള്‍ വന്നുതുടങ്ങി. എവിടെ വരെ പഠിച്ചുവെന്നു ചോദിച്ചാല്‍ ഉത്തരം എം.ബി.എ, എം.സി.എ, പി.എച്ച്.ഡി, എല്‍.എല്‍.ബി. തുടങ്ങിയവ. ജോലിയോ... സര്‍ക്കാര്‍ ഉദ്യോഗം.

എന്താണ് ജോലിയെന്നു ചോദിച്ചാല്‍ കുടുങ്ങി. വനം വകുപ്പില്‍ ഗാര്‍ഡ്. അതോടെ സകല മാര്‍ക്കറ്റും പോയി. പെണ്ണുകാണാന്‍ പോയ വീട്ടില്‍ നിന്നും ചായകുടിച്ച ശേഷം പതിയെ പുറത്തിറങ്ങി അടുത്തുള്ള ബാറിലേക്ക് വച്ചുപിടിക്കും. പിന്നെ രണ്ടെണ്ണം അടിച്ചാലെ അതിന്റെ നാണക്കേട് തീരു എന്ന അവസ്ഥ. അപ്പോഴാണ് ഗാര്‍ഡ് എന്നും മറ്റുമുള്ള തസ്തിക പേരുകള്‍ കാരണം പല ചെറുപ്പക്കാരുടെയും വിവാഹം പോലും നടക്കുന്നില്ല എന്ന ശ്രുതി മന്ത്രിയായിരുന്ന ഗണേഷ്‌കുമാറിന്റെ ശ്രദ്ധയില്‍പെട്ടത്.

ഉടന്‍വന്നു പേര് മാറ്റം. ഗാര്‍ഡ് തസ്തിക ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എന്ന പേരിലായി മാറി. ഫോറസ്റ്ററുടെ തസ്തിക സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എന്നും റേഞ്ചറുടെ പേര് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റര്‍ എന്നും പരിഷ്‌ക്കരിക്കപ്പെട്ടു. ഇപ്പോള്‍ ഗാര്‍ഡ് ചെറുപ്പക്കാരുടെ കല്യാണം പെട്ടെന്ന് പെട്ടെന്ന് നടക്കുന്നുണ്ട് എന്ന് ഉദ്യോഗസ്ഥരുടെ വക കമന്റുമുണ്ട്.

വനം വകുപ്പിലെ താഴേത്തട്ടിലെ ജീവനക്കാരുടെ തസ്തികയുടെ പേരുകള്‍ മാറ്റിക്കൊണ്ട് നടപ്പാക്കിയ പരിഷ്‌ക്കാരത്തിന് രസകരമായ മാനുഷിക മുഖമുണ്ടായിരുന്നുവെന്നതിന് തെളിവാണിത്.

കഴിഞ്ഞ ചൊവ്വാഴ്ച്ച ഒരു ചൊവ്വാഴ്ചയാണോ എന്ന കാര്യത്തില്‍ വനംമന്ത്രിയുടെ ഓഫീസ്‌പോലും ഒരല്‍പം സംശയിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയിലെ എല്ലാ ചൊവ്വാഴ്ചകളും ചര്‍ചകളുടെയും ഫയല്‍നീക്കങ്ങളുടെയും ദിനങ്ങളായിരുന്നു. റ്റിയൂസ്‌ഡേ പ്രോഗ്രാം എന്ന പേരില്‍ വനം മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ നടപ്പാക്കിയ ഏകോപന പരിപാടിയാണ് രണ്ടുവര്‍ഷത്തിനിടെ ആദ്യമായി കഴിഞ്ഞ ചൊവ്വയില്‍ മുടങ്ങിയത്.

രാജിക്കത്ത് നല്‍കി ഗണേഷ്‌കുമാര്‍ മന്ത്രിക്കസേര വിടുമ്പോള്‍ ഇത്തരത്തില്‍ പാതിവഴിയിലാകുന്നത് വകുപ്പില്‍ നടപ്പിലാക്കി വിജയിച്ച നിരവധി പരിപാടികളാണ്. മാധ്യമശ്രദ്ധ കിട്ടാതെ നിശബ്ദം നടപ്പാക്കിയ പരിഷ്‌ക്കാരങ്ങള്‍ പറയാന്‍ ഏറെയുണ്ട്. വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ മുതല്‍ താഴേത്തട്ടിലെ ഉദ്യോഗസ്ഥരെവരെ ഒരുമിച്ച് വിളിച്ചുകൂട്ടി നടത്തിയിരുന്ന റ്റിയൂസ്‌ഡേ പ്രോഗ്രാമിന് ഒരുതവണ പോലും മുടക്കം വരുത്താതെയാണ് മന്ത്രിയായിരുന്ന ഗണേഷ്‌കുമാര്‍ നേതൃത്വം കൊടുത്തത്.

Article, Ganesh Kumar, Marriage, LLB, PHD, MBA, MCA, Employees, Minister, Order, Jeep, P.C. George, ഒരാഴ്ചത്തെ പരിപാടികള്‍ വിലയിരുത്തുകയും അടുത്ത ആഴ്ചയില്‍ നടപ്പാക്കേണ്ടവ നിശ്ചയിക്കുകയും ചെയ്ത്‌വന്നിരുന്നത് ഈ പരിപാടിയിലൂടെയായിരുന്നു. ഈ പരിപാടി വകുപ്പുഭരണത്തില്‍ കൃത്യത ഉറപ്പാക്കിയിരുന്നു. ഇത്തരത്തില്‍ പ്രോജക്ട് സാറ്റര്‍ഡേ എന്ന പേരില്‍ മറ്റൊരു കര്‍മപദ്ധതിയും വകുപ്പിലെ ജില്ലാതല ഓഫീസുകളില്‍ ഉണ്ടായിരുന്നു.

ശനിയാഴ്ചകളില്‍ ഉച്ചവരെ കൃത്യമായ ഡ്യൂട്ടി. ഉച്ചതിരിഞ്ഞ് ജീവനക്കാര്‍തന്നെ ഓഫീസ് പരിസരം വൃത്തിയാക്കല്‍. പിന്നെ ബാക്കിവെച്ച ഫയലുകള്‍ തീര്‍പാക്കലും വൈകീട്ട് ഇക്കാര്യത്തില്‍ വനംവകുപ്പ് ആസ്ഥാന ഓഫീസിലേക്ക് റിപോര്‍ട്ട് അയയ്ക്കലും. ഇതായിരുന്നു കാര്യക്ഷമമായി നടപ്പാക്കിവന്നിരുന്ന പ്രോജക്ട് ശനിയാഴ്ച.

പല മേഖലകളിലും വന്യജീവികളുടെ ആക്രമണം പതിവായപ്പോള്‍ ഇതിനുള്ള കാരണം എന്തെന്ന് അന്വേഷിച്ച് കണ്ടെത്താനും മന്ത്രി ഏറെനാള്‍ മിനക്കെട്ടു. കുടിവെള്ളം കിട്ടാതാകുന്നതോടെയാണ് മിക്കയിടത്തും മൃഗങ്ങള്‍ നാട്ടിലേക്കിറങ്ങുന്നതെന്ന് കണ്ടെത്തിയതോടെ അതിനും മന്ത്രി പരിഹാരം കണ്ടെത്തി. ഇതിനായി ഇത്തരം കാടുകളില്‍ 50 ചെക്ക് ഡാമുകളാണ് ചുരുങ്ങിയ കാലത്തിനുള്ളില്‍ പണിതുയര്‍ത്തിയത്.

പണിത ചെക്ക് ഡാമുകള്‍ക്ക് ചുറ്റും പ്ലാവും മാവും പേരയുമുള്‍പെടെയുള്ള നാട്ടുമരങ്ങള്‍ നട്ടുപിടിപ്പിക്കുകയും ചെയ്തു. പൂര്‍ണമായി വിജയിച്ച ഈ വിപ്ലവ പദ്ധതിയും നിശബ്ദമായാണ് പ്രായോഗികമായത്. കേരളത്തിലെവിടെ കാട്ടുതീ ഉണ്ടായാലും വനംവകുപ്പ് ആസ്ഥാനത്ത് അപ്പോള്‍ അറിയാന്‍ കഴിയുന്ന ബി.എസ്.എന്‍.എല്ലുമായി ചേര്‍ന്നുള്ള ആസൂത്രണം, കാട് കയറാന്‍ കഴിയുന്ന ജീപ്പ് ഫയര്‍ എഞ്ചിന്‍ എന്നിങ്ങനെയുള്ള പരിഷ്‌ക്കാരങ്ങള്‍ വേറെ.

ജീപ്പ് ഫയര്‍ എഞ്ചിന്‍ എന്ന ആശയം വിജയിച്ചതോടെ അഗ്‌നിശമന സേനക്കാരും ഇത്തരം വാഹനം സ്വന്തമാക്കാനുള്ള തയാറെടുപ്പിലായിരുന്നു. തിയേറ്റര്‍ പരിഷ്‌ക്കാരവും പരാതികളില്ലാത്ത ചലച്ചിത്രമേളയടക്കം സിനിമാ വകുപ്പിലും ഗണേഷ്‌കുമാര്‍ വിജയത്തിന്റെ നിരവധി ആശയങ്ങളാണ് പ്രാവര്‍ത്തികമാക്കിയത്.

ഒരുപണിയുമില്ലാതെ കണ്ടവനെയൊക്കെ തെറിവിളിച്ച് കുത്തിയിരിക്കുന്ന ചീപ്പുകള്‍ക്ക് ഇന്നും ജോലിയുണ്ട്. രാഷ്ട്രീയ കുപ്പായമിടുന്ന ജോലി. കുടുംബത്തില്‍ ചെറിയ പാകപ്പിഴ സംഭവിച്ചതിന് രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി നാടിന് നന്‍മചെയ്യുന്ന നല്ലൊരു മന്ത്രിയുടെ കാല് വാരിയപ്പോള്‍ ഇവനൊക്കെ സമാധാനമായി. മന്ത്രിപ്പണിയില്ലെങ്കിലും വീട്ടുപറമ്പിലെ തേങ്ങാത്തൊണ്ട് പെറുക്കിവിറ്റാല്‍ നാലുനേരം മൂക്കുമുട്ടെ ബിരിയാണി കഴിച്ച് ജീവിക്കാനുള്ള വകുപ്പ് ഗണേശനുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ സേവനം നഷ്ടമായത് ആര്‍ക്കാണെന്ന് ചിന്തിച്ചുനോക്കൂ...


Keywords: Article, Ganesh Kumar, Marriage, LLB, PHD, MBA, MCA, Employees, Minister, Order, Jeep, P.C. George, Thursday Meeting, BSNL, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
7:42 am | 0 comments

കുളിമുറിയില്‍ ഒളിഞ്ഞു നോക്കിയ യുവാക്കളെ തീയിട്ടു കൊന്നു

Written By kvarthaksd on Monday, April 08, 2013 | 12:38 pm

തേനി: വീടുകളില്‍ സ്ത്രീകള്‍ കുളിക്കുന്നത് ഒളിഞ്ഞുനോക്കുന്നത് പതിവാക്കിയ യുവാക്കളെ നാട്ടുകാര്‍ വീടിനു തീയിട്ട് ചുട്ടു കൊന്നു. തേനി ജില്ലയിലെ ചിന്നമന്നൂര്‍ കരിച്ചിപ്പെട്ടിയിലെ മണികണ്ഠന്‍ (30), കൃഷ്ണന്‍ (40) എന്നിവരാണു കൊല്ലപ്പെട്ടത്. ഏതാനും കേസുകളില്‍ ഇരുവരും ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു.

അയല്‍വീടുകളില്‍ സ്ത്രീകള്‍ കുളിക്കുന്നത് ഒളിച്ചുനോക്കുന്നത് പതിവാക്കിയ യുവാക്കളെ മൂന്നു മാസം മുമ്പ് കുളിമുറിയില്‍ ഒളിഞ്ഞു നോക്കുമ്പോള്‍ നാട്ടുകാര്‍ പിടികൂടി കൈയ്യോടെ ഓടപ്പെട്ടി പോലീസില്‍ ഏല്‍പിച്ചിരുന്നു. ഈ കേസില്‍ ഏതാനും ദിവസം മുമ്പാണ് ഇരുവര്‍ക്കും ജാമ്യം ലഭിച്ചത്. വീണ്ടും ഇവര്‍ ഒളിഞ്ഞു നോട്ടം തുടരുകായിരുന്നു.


ഞായറാഴ്ച ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മണികണ്ഠനും കൃഷ്ണനും മുമ്പ് തങ്ങളെ പിടികൂടി പോലീസിലേല്‍പിച്ച ഏതാനും യുവാക്കളെ അക്രമിക്കുകയായിരുന്നു. യുവാക്കളെ കുത്തിപ്പരിക്കേല്‍പിച്ച ഇരുവരും നാട്ടുകാര്‍ സംഘടിച്ചപ്പോള്‍ വീട്ടിനുള്ളില്‍ കയറി വാതിലടക്കുകയായിരുന്നു. ഇവരെ പുറത്ത് ചാടിക്കാനാണ് നാട്ടുകാര്‍ ജനല്‍ തകര്‍ത്ത് അതുവഴി മണ്ണെണ്ണയൊഴിച്ച് തീവെച്ചത്. തീ ആളിപ്പടര്‍ന്നതോടെ വീട്ടിനുള്ളില്‍ കുടുങ്ങിയ രണ്ടു പേരും വെന്തുമരിച്ചു. അക്രമത്തില്‍ രണ്ടു സ്ത്രീകള്‍ ഉള്‍പെടെ  നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
Burnt, Youth, Women, Case, Accused, Police, Marriage, House, Injured, National, Kerala News, International News, National News.
Keywords: Burnt, Youth, Women, Case, Accused, Police, Marriage, House, Injured, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

12:38 pm | 0 comments

വീഡിയോ ക്യാമറയെചൊല്ലി തര്‍ക്കം: വിവാഹവേദിയില്‍ വച്ചുതന്നെ വിവാഹമോചനവും

ഷാര്‍ജ: വിവാഹാഘോഷങ്ങള്‍ നടക്കുന്നതിനിടയിലുണ്ടായ തര്‍ക്കം ഒടുവില്‍ വിവാഹമോചനത്തില്‍ കലാശിച്ചു. അതും വിവാഹവേദിയില്‍ വച്ചുതന്നെ. ഷാര്‍ജയിലെ ഒരു ഹോട്ടലിലാണ് സംഭവം നടന്നത്. അറബ് വംശജനായ യുവാവാണ് വിവാഹം കഴിഞ്ഞ് മണിക്കൂറിനുള്ളില്‍ വധുവിനെ കൈയ്യൊഴിഞ്ഞത്.

വീഡിയോ ക്യാമറയെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് വിവാഹമോചനത്തില്‍ എത്തിയത്. വരന്റെ സഹോദരന്‍ വീഡിയോ ക്യാമറയുടെ എല്ലാ ചുമതലകളും വഹിക്കാമെന്നാണ് ഏറ്റിരുന്നത്. എന്നാല്‍ സഹോദരന് അസൗകര്യം മൂലം അതിനുകഴിയാതെ വരികയും ഒടുവില്‍ വധുവിന്റെ വീട്ടുകാര്‍ വീഡിയോ ക്യാമറ കൊണ്ടുവരികയും ചെയ്തു. ഇതിനെചൊല്ലി വധുവും വരനും തമ്മില്‍ പിണങ്ങുകയും ചെയ്തു.

Gulf news, An Arab bride, Divorced, Moments, Marriage, Family, Quarrel, Broke out, Wedding hall, Sharjah.എന്നാല്‍ വിവാഹ ആഘോഷങ്ങള്‍ നടക്കുന്നതിനിടയില്‍ വധുവും വധുവിന്റെ മാതാവും തന്റെ മാതാവിനോട് അപമര്യാദയായി പെരുമാറിയതാണ് വരനെ ചൊടിപ്പിച്ചത്. ഇതില്‍ പ്രകോപിതനായ യുവാവ് ഉടനെ താന്‍ വിവാഹത്തില്‍ നിന്നും പിന്മാറുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.

SUMMARY: An Arab bride was divorced moments after her marriage due to a family quarrel that broke out in the wedding hall in Sharjah.

Keywords: Gulf news, An Arab bride, Divorced, Moments, Marriage, Family, Quarrel, Broke out, Wedding hall, Sharjah.
7:15 am | 0 comments

പുരോഗമന വാദിയുടെ വിവാഹത്തില്‍ ക്ഷണിക്കപ്പെട്ടവര്‍ക്കെന്തു കാര്യം?

Written By kvarthaksd on Wednesday, April 03, 2013 | 8:14 am

ന്നദ്ധ സംഘടനകള്‍ നിരവധിയുണ്ട് നമ്മുടെ നാട്ടില്‍. ഇവ പല പേരുകളില്‍ അറിയപ്പെടും. വളണ്ടറി ഓര്‍ഗനൈസേഷനെന്നും (വി.ഒ.), കമ്മ്യൂണിറ്റി ബേഡ്‌സ് ഓര്‍ഗനൈസേഷനെന്നും  (സി.ബി.ഒ.) , സര്‍ക്കാരേതര സംഘടനകളെന്നും (എന്‍.ജി.ഒ), മറ്റും പേരെന്തായാലും പ്രവര്‍ത്തന ലക്ഷ്യം സാമൂഹ ഉന്നമനമാണ്.
ഗ്രാമതലങ്ങളില്‍ ഇടയ്ക്കിടയ്ക്ക് മുളച്ച് പൊന്തുകയും, അതേപോലെ അസ്തമിക്കുകയും ചെയ്യുന്ന ചെറു ചെറു സംഘങ്ങളുണ്ട്. അവ ആര്‍ട്‌സ് ക്ലബ്ബെന്നോ, സ്‌പോര്‍ട്‌സ് ക്ലബ്ബെന്നോ ഉളള പേരുകളില്‍ അറിയപ്പെടും. അവയുടെ പ്രവര്‍ത്തനം വാര്‍ഷികാഘോഷങ്ങളിലോ, ഓണാഘോഷങ്ങളിലോ മാത്രം ഒതുങ്ങി നില്‍ക്കും.

ചിലപ്പോള്‍ ആരോഗ്യ കേമ്പുകളോ, കാര്‍ഷിക കേമ്പുകളോ, ബോധവല്‍ക്കരണ ക്ലാസുകളോ സംഘടിപ്പിച്ചു എന്നും വരാം. അതാത് പ്രവര്‍ത്തനത്തിന് ആവശ്യമായ സാമ്പത്തിക സ്രോതസ് പ്രാദേശികമായി സംഘാടകര്‍ കണ്ടെത്തും. സ്വന്തം സ്ഥലവും കെട്ടിടങ്ങളും മറ്റും ഉണ്ടാക്കിയെടുത്ത ക്ലബ്ബുകള്‍ സ്ഥായിയായി പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നുമുണ്ട്. വളണ്ടറി ഓര്‍ഗനൈസേഷന്റെയും, കമ്മ്യൂണിറ്റി ബേഡ്‌സ് ഓര്‍ഗനൈസേഷന്റെയും സംഘാടകരും, പ്രവര്‍ത്തകരും തികച്ചും സേവനമാണ് ചെയ്യുന്നത്. സന്നദ്ധ പ്രവര്‍ത്തനത്തിന്റെ നിര്‍വചനം ഇങ്ങിനെ ആയിരിക്കും. ആരുടെയും നിര്‍ദേശത്തിനു കാത്തു നില്‍ക്കാതെ സ്വയം സമൂഹ നന്മയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുകയും അതിന് പ്രതിഫലം പറ്റാതിരിക്കുകയും ചെയ്യുന്ന പ്രവര്‍ത്തികളെയാണ് സന്നദ്ധ  പ്രവര്‍ത്തനം എന്ന് പറയുന്നത്.


അത്തരം പ്രവര്‍ത്തനത്തിലേര്‍പെടുന്നവരെ സന്നദ്ധ പ്രവര്‍ത്തകരെന്നും പറയുന്നു. നോണ്‍ ഗവര്‍മെന്റല്‍ ഓര്‍ഗനൈസേഷനെന്നോ, സര്‍ക്കാരിതര സംഘടനകളെന്നോ വിളിക്കപ്പെടുന്ന എന്‍.ജി.ഒ കള്‍ കുറച്ചു കൂടി വിപുലമായ രീതിയില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ഭാഗവാക്കാകുന്നവരാണ്. വിദേശസഹായം കിട്ടുന്ന വമ്പന്‍ സംഘടനകളും, ചെറിയ ചെറിയ സര്‍ക്കാര്‍ പ്രോജക്ടുകള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്ന ചെറു സംഘങ്ങളും ഇക്കൂട്ടത്തിലുണ്ട്. ജില്ലാ ഭരണ കൂടത്തിന്റെ വാര്‍ഷിക പദ്ധതിയേക്കാളും, ഫണ്ട് ചെലവിടുന്ന സംഘങ്ങളും എന്‍.ജി.ഒകളിലുണ്ട്. വിദേശ ഫണ്ടിംഗ് ഏജന്‍സികളില്‍ നിന്ന് യഥേഷ്ടം ഫണ്ട് കണ്ടെത്തി ജനോപകാര പ്രദമായ പ്രവര്‍ത്തികളാണ് ഇത്തരം വമ്പന്‍ എന്‍.ജി.ഒകളും ചെയ്തു വരുന്നത്.

ഇത്തരം സംഘങ്ങള്‍ പലപ്പോഴും മതാധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്നവയായിരിക്കും. അവര്‍ക്കാണ് ഫണ്ട് ലഭ്യമാവാന്‍ എളുപ്പം. അത്തരം സംഘങ്ങള്‍ തങ്ങളുടെ വിഭാഗത്തിന് മാത്രം സൗകര്യങ്ങള്‍ ലഭ്യമാക്കിക്കൊടുക്കുന്ന രീതികളും നിലവിലുണ്ട്. അതുകൊണ്ടാണ് എന്‍.ജി.ഒകളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കണമെന്ന് ഇടതുപക്ഷ രാഷട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നത്. സമൂഹത്തിന്റെ ഉന്നതിക്ക് പ്രവര്‍ത്തിക്കുന്ന എല്ലാ സംഘങ്ങളെയും അടച്ചാക്ഷേപിക്കുന്നതും ശരിയല്ല. പൊതു സമൂഹത്തിന്റെ നന്മലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന നിരവധി എന്‍.ജി.ഒ കളുണ്ട്. അവരെ കണ്ണടച്ച് എതിര്‍ക്കുന്ന സ്ഥിതിക്ക് മാറ്റം വരണം. തങ്ങളുടെ മേല്‍നോട്ടത്തിലും, നിയന്ത്രണത്തിലും. മാത്രമെ നാട്ടിലെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താവൂ എന്ന് ചിന്തിക്കുന്ന ചില രാഷ്ട്രീയ കാഴ്ച പാടുകളും നല്ലതല്ല.

പ്രവര്‍ത്തിക്കുന്നത് ആരായാലും അത് പൊതുജനോപകാര പ്രദമായ പ്രവര്‍ത്തനമാണെങ്കില്‍ അഭിനന്ദിക്കുകതന്നെ വേണം. ഇതിനു പുറമേ അന്തര്‍ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകളുണ്ട്. ലയണ്‍സ് ക്ലബ്ബുകള്‍, ജേസീസ് തുടങ്ങിയവ അതില്‍പെടും. സാമ്പത്തികമായി ഉന്നത ശ്രേണിയിലുളള വരാണ് ഇത്തരം ക്ലബ്ബുകളിലെ അംഗങ്ങളും സംഘാടകരും. ഇവര്‍ മറ്റുളളവരില്‍ നിന്ന് സംഭാവന സ്വീകരിച്ചോ, ആശ്രയിച്ചോ അല്ല തങ്ങളുടെ സേവന പ്രവര്‍ത്തികള്‍ ചെയ്യുന്നത്. ആവശ്യത്തിനുളള ഫണ്ട് അംഗങ്ങള്‍ തന്നെ കണ്ടെത്തുന്ന രീതിയാണ് ഇവര്‍ സ്വീകരിച്ചിരിക്കുന്നത്.

ഇതര സംഘങ്ങളെ അപേഷിച്ച് സ്വന്തം കാലില്‍ നില്‍ക്കാനുളള ശേഷി ഈ പ്രസ്ഥാനങ്ങള്‍ക്കുണ്ട്. ചിട്ടയായ പ്രവര്‍ത്തന ശൈലിയും ഇവര്‍ക്ക് കൈമുതലായിട്ടുണ്ട്. സ്വയം ആസ്വദിക്കാനും, സന്തോഷിക്കാനും ഉളള വേദിയായിട്ടും അംഗങ്ങള്‍ സംഘടനയെ പ്രയോജനപ്പെടുത്തുന്നു. അതോടൊപ്പം ജനോപകാര പ്രവര്‍ത്തനങ്ങളിലും ഇവര്‍ മുന്‍നിരയിലുണ്ട്. എല്ലാ സംഘങ്ങളുടെയും മുഖ്യ അജണ്ട സാമൂഹ്യ പരിവര്‍ത്തനമാണ്. സമൂഹത്തില്‍ നടമാടുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും എതിര്‍ക്കപെടാന്‍ കൂടി ബാധ്യസ്ഥരാണ് സാമൂഹ്യ സംഘടനാ പ്രവര്‍ത്തകര്‍.

ഒരു മാധ്യമ പ്രവര്‍ത്തകന് ഉണ്ടായ മനോവിഷമം ഞാനുമായി പങ്കുവെക്കുകയുണ്ടായി. അദ്ദേഹം ഒരു സാമൂഹ്യ പ്രവര്‍ത്തകനാണ്, ജാതി- മത-രാഷ്ട്രീയ ചിന്താഗതികള്‍ക്കപ്പുറം മനുഷ്യനെ മനുഷ്യനായി കാണാനുളള മനസിന്റെ ഉടമ കൂടിയാണ്. മുകളില്‍ സൂചിപ്പിച്ച തരത്തിലുളള ഒരു അന്തര്‍ദേശീയ സംഘടനയിലെ വ്യക്തിയുടെ വിവാഹം നടക്കുന്നു. വിവാഹ സ്ഥലം പ്രസിദ്ധമായ ഒരു ക്ഷേത്ര സന്നിധിയാണ്. ക്ഷണം സ്വീകരിച്ച് മാധ്യമ പ്രവര്‍ത്തക സുഹൃത്തും, അദ്ദേഹത്തിന്റെ പുരോഗമന ചിന്തഗതിയുളള ഭാര്യയും വിവാഹത്തില്‍ പങ്കെടുക്കുന്നു. അന്യമതത്തില്‍പെട്ട വ്യക്തിയാണ് എന്നറിഞ്ഞു കൊണ്ടു തന്നെയാവണം വിവാഹത്തിന് ക്ഷണിക്കപ്പെട്ടത്. ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് കുഴപ്പമൊന്നുമില്ല, ശ്രീ കോവിലിനകത്തേക്ക് പ്രവേശിക്കേണ്ട എന്നേയുളളൂ എന്ന് കൂട്ടത്തിലുണ്ടായ ഒരു സുഹൃത്ത് അദ്ദേഹത്തെ ഉപദേശിച്ചു.

ആ ഉപദേശം സ്വീകരിച്ചാണ് ക്ഷേത്രാങ്കണത്തിലേക്ക് മാധ്യമ പ്രവര്‍ത്തകനും ഭാര്യയും പ്രവേശിച്ചത്. ഇത് കണ്ട അതേ സംഘടനയിലെ വേറൊരു വ്യക്തി അവിടേക്ക് ഓടി വരുന്നു. നിങ്ങള്‍ എന്താ ഇവിടെ? ഇവിടെ പ്രവേശിക്കുന്നത് ശരിയല്ല. പുറത്തു പോകണം മാധ്യമ പ്രവര്‍ത്തക സുഹൃത്തും ഭാര്യയും അന്ധാളിച്ചു നിന്നു. എന്തു ചെയ്യണം. ക്ഷണിച്ചു  വന്നതാണ്. വിവാഹ കര്‍മം കാണണമെന്നാഗ്രഹമുണ്ട്. നോക്കണേ ഒരു സന്നദ്ധ- സാമൂഹ്യ പ്രവര്‍ത്തകന്റെ മനോനില. സമൂഹത്തെ ഉദ്ധരിക്കേണ്ട- മനുഷ്യനൊന്നാണെന്ന് പഠിപ്പിക്കേണ്ട- അതിനനുസരിച്ച് സമൂഹത്തെ ഉദ്ധരിക്കേണ്ട ഒരു വ്യക്തിയുടെ മനസിലിരിപ്പ് ഇതാണ്. ഈ നാണക്കേട് ആരോടും പറയാന്‍ പറ്റുമോ? പ്രശ്‌നം സമൂഹം ഏറ്റെടുക്കുമോ? ആശങ്കയിലായ മാധ്യമപ്രവര്‍ത്തക സുഹൃത്ത് മെല്ലെ അവിടെ നിന്ന് ഇറങ്ങി നടന്നു.

പുറമേ കാണിക്കുന്ന പുരോഗമന ചിന്താഗതിയൊന്നും തങ്ങളുടെ മനസിനകത്തേക്ക് കടത്തി വിടാത്ത ആളുകളും ഇത്തരം സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നു എന്നറിയുമ്പോള്‍ നാണക്കേട് തോന്നുന്നു. ഈ കുറിപ്പുകാരന്‍ കേരളത്തിലെയും ഇന്ത്യയിലെയും മിക്ക ഹിന്ദു-ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രവേശിച്ചിട്ടുണ്ട്. ഉറച്ച മതവിശ്വസികളുടെ കൂടെത്തന്നെയാണ് കയറിയിട്ടുളളതും. എന്നെ അറിയുന്ന ചിലര്‍ തുറിച്ചു നോക്കിയിട്ടുണ്ട്. പക്ഷെ കൂടെ വന്നവര്‍ രാഷ്ട്രീയ- സാമൂഹ്യ-സാംസ്‌ക്കാരിക രംഗങ്ങളില്‍ പ്രമുഖരായിരുന്നു. അതു കൊണ്ടായിരിക്കാം പ്രശ്‌നങ്ങളില്ലാതെയിരുന്നതും.

സന്നദ്ധ സംഘടനകളും അതില്‍ പ്രവര്‍ത്തിക്കുന്ന സംഘാംഗങ്ങളും സമൂഹത്തില്‍ നടമാടുന്ന മ്ലേഛതകളെ ഉഛാടനം ചെയ്യാന്‍ പ്രാപ്തിയുളളവരാവണം. തെറ്റിനെ മുഖം നോക്കാതെ വിമര്‍ശിക്കാനും-നന്മ ആരുചെയ്താലും അംഗീകരിക്കാന്‍ മനസുളളവരുമാകണം. നീതി നിഷേധിക്കപ്പെടുന്നവന്റെ ഒപ്പം നില്‍ക്കാന്‍ കരുത്തു കാണിക്കണം. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും പിഴുതെറിയാന്‍ ത്രാണികാണിക്കുന്നവരാകണം. സര്‍വോപരി മനുഷ്യ സ്‌നേഹവും- സാഹോദര്യവും ഉയര്‍ത്തിപ്പിടിച്ചു പ്രവര്‍ത്തിക്കുകയും, കെട്ട മനസുകളെ വെടിപ്പുളളതാക്കി മാറ്റി-മാതൃക കാണിക്കാനും തയ്യാറാവണം.

 Article, Kookkanam Rahman,  Marriage, Journalist, Wife, Rotary club, Lion club, NGO, Hindu, Project. -കൂക്കാനം റഹ്മാന്‍

Keywords: Article, Kookkanam Rahman,  Marriage, Journalist, Wife, Rotary club, Lion club, NGO, Hindu, Project, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News. 
8:14 am | 0 comments

യൂസുഫ് പഠാന് ഫിസിയോതെറാപ്പിസ്റ്റ് അഫ്രീന വധുവായി

Written By kvartha delta on Thursday, March 28, 2013 | 2:06 pm

മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്റെ സഹോദരനുമായ യൂസഫ് പഠാന്‍ വിവാഹിതനായി. ബറോഡയില്‍ ഫിസിയോ തെറപ്പിസ്റ്റായ അഫ്രീനയുമായുള്ള വിവാഹമാണ് വ്യാഴാഴ്ച മുംബൈയില്‍ നടന്നത്. മുംബൈയില്‍ നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും ക്ഷണിക്കപ്പെട്ട കുറച്ചുപേരും സുഹൃത്തക്കളും മാത്രമാണ് പങ്കെടുത്തത്.

കഴിഞ്ഞ വര്‍ഷം ബറോഡ നദ്യാദിലെ പഠാന്റെ ഫാം ഹൗസില്‍ വെച്ചാണ് ഇരുവരുടേയും വിവാഹ നിശ്ചയം  നടന്നത്. ഇരുവീട്ടുകാരും കണ്ട് ഉറപ്പിച്ചാണ് വിവാഹം തീരുമാനിച്ചത്.

ഇന്ത്യയ്ക്ക് വേണ്ടി 57 ഏകദിന മത്സരങ്ങളില്‍ കളിച്ച ഓള്‍ റൗണ്ടര്‍ കൂടിയായ യൂസഫ് പഠാന്‍ 1365 റണ്‍സെടുത്തിട്ടുണ്ട്. 22 ട്വന്റി 20 മത്സരങ്ങളില്‍ നിന്നും 438 റണ്‍സും നേടിയിരുന്നു. ഐ.പി.എല്‍. മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് ഓള്‍ റൗണ്ടറായ യൂസഫ് പഠാനെ സ്വന്തമാക്കിയത്.

Yusuf Pathan, Indian cricketer, Mumbai, Physiotherapist, Afreen Khan, Wedding, Sports, Marriage,

Keywords: Yusuf Pathan, Indian cricketer, Mumbai, Physiotherapist, Afreen Khan, Wedding, Sports, Marriage, Yusuf Pathan ties the knot, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
2:06 pm | 0 comments

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Follow us in Linkdin

kerala-vartha latest malayalam news

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Poem

Read More Poems
Get our toolbar!

News Videos

Stories

Read More Stories

Entertainment

കൂടുതല്‍ വായിച്ചത് | Most Read Stories

Sports

Kerala Flash