Hi guest ,  welcome  |  Sign in  |  Visit KeralaFlash  |  Download Font
Showing posts with label Kottayam. Show all posts
Showing posts with label Kottayam. Show all posts

നാറാത്ത് ആയുധവേട്ട: അന്വേഷണം വിദേശത്തേക്ക് വ്യാപിപ്പിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍

Written By kvarthapressclub on Friday, May 10, 2013 | 12:35 pm

കോട്ടയം:  കണ്ണൂര്‍ നാറാത്തെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രത്തില്‍ നിന്നു നാടന്‍ ബോംബും വടിവാളും പിടിച്ചെടുക്കുകയും  21 പ്രവര്‍ത്തകര്‍ അറസ്റ്റിലാവുകയും ചെയ്ത സംഭവത്തില്‍ പ്രതികള്‍ക്ക്  തീവ്രവാദ ബന്ധമുണ്ടോ എന്ന് തെളിയിക്കാന്‍ തുടരന്വേഷണം എന്‍ഐഎ നടത്തണമെന്ന് സംസ്ഥാന ആഭ്യന്തരവകുപ്പ് കേന്ദ്ര ആഭ്യന്തരവകുപ്പിനോടു ശുപാര്‍ശ ചെയ്തു. ഈ കേസ് എന്‍ഐഎ അന്വേഷിക്കണമെന്നും ഇതു സംബന്ധിച്ചുള്ള അറിയിപ്പ് ഒരാഴ്ചയ്ക്കുള്ളില്‍ ലഭിക്കുമെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

അറസ്റ്റിലായ ഒരാളുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ എട്ടു ബാങ്ക് അക്കൗണ്ടുകളില്‍  ചുരുങ്ങിയ സമയത്തിനുള്ളില്‍ 80 ലക്ഷം രൂപ വിദേശത്തുനിന്നയച്ചതായും അത് പിന്‍വലിച്ച് സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ക്കു ചെലവഴിച്ചതായും കണ്ടെത്തിയതായാണ് ആഭ്യന്തരവകുപ്പ് റിപോര്‍ട്ട് നല്‍കിയിട്ടുള്ളത്. ഇവരുടെ ഫോണ്‍ കോളുകള്‍  പരിശോധിച്ചപ്പോള്‍ വിദേശത്തുള്ളവരുമായി പതിവായി ബന്ധപ്പെടുന്നതിന്റെയും മുമ്പുണ്ടായ പല സ്‌ഫോടനക്കേസുകളിലെ പ്രതികളുമായി വിദേശത്തുള്ളവര്‍ നിരന്തരം സംസാരിച്ചതിനും തെളിവുകള്‍ ലഭിച്ചിട്ടുള്ളതായി ആഭ്യന്തരവകുപ്പ് കേന്ദ്രത്തിനയച്ച റിപോര്‍ടില്‍ പറയുന്നുണ്ട്.

പ്രതികളില്‍നിന്നു കണ്ടെത്തിയ വിദേശ കറന്‍സിയും ഇറാന്‍ പാസ്‌പോര്‍ട്ടും അന്വേഷണ വിധേയമാക്കിയപ്പോള്‍ സംശയാസ്പദമായ സൂചനകളാണു ലഭിച്ചതെന്നാണ്  ഇന്റലിജന്‍സ് ബ്യൂറോയും റിപോര്‍ട് നല്‍കുന്നത്. പ്രതികളില്‍ ചിലര്‍ മറ്റു സംസ്ഥാനങ്ങളില്‍ ദുരൂഹ സാഹചര്യങ്ങളില്‍ താമസിച്ചതിന്റെയും അവിടെനിന്നുള്ളവര്‍ കേരളത്തില്‍ താമസിച്ചതിന്റെയും തെളിവുകളും കേന്ദ്രത്തിനയച്ച റിപോര്‍ട്ടിലുണ്ട്.

Kannur, Kottayam, Minister, Thiruvanchoor Radhakrishnan, Kottayam, Arrest, Bank, Kerala, Kerala News, International News,
സൂര്യനമസ്‌കാരം പരിശീലിപ്പിക്കുകയായിരുന്നെന്ന മൊഴിയാണു പിടിയിലായ പ്രതികള്‍ പോലീസിനു നല്‍കിയത്. എന്നാല്‍ സംസ്ഥാനത്തെ ചില സ്‌കൂളുകളില്‍ യോഗ പരിശീലനം തുടങ്ങിയപ്പോള്‍ സൂര്യനമസ്‌കാരം ഒഴിവാക്കണമെന്നാവശ്യപ്പെട്ടു പോപ്പുലര്‍ ഫ്രണ്ട് വിവാദമുണ്ടാക്കിയതിനാല്‍ പ്രതികളുടെ മൊഴി വിശ്വസിക്കേണ്ടതില്ലെന്നും ആഭ്യന്തരവകുപ്പിന്റെ റിപോര്‍ട്ടിലുണ്ട്.

Keywords: Kannur, Kottayam, Minister, Thiruvanchoor Radhakrishnan, Kottayam, Arrest, Bank, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
12:35 pm | 0 comments

വിനോദയാത്രയ്‌ക്ക്‌ പോയ ഡോക്ടര്‍മാരുടെ കാര്‍ കൊക്കയിലേക്ക്‌ മറിഞ്ഞു നാലുപേര്‍ മരിച്ചു

Written By kvarthakgd1 on Wednesday, May 01, 2013 | 8:48 am

മുണ്ടക്കയം: വാഗമണ്‍ തങ്ങള്‍പ്പാറയില്‍ കാര്‍ കൊക്കയിലേക്ക്‌ മറിഞ്ഞ്‌ നാല്‌ ഹൗസ്‌ സര്‍ജന്‍മാര്‍ മരിച്ചു. വിനോദയാത്രയ്‌ക്ക്‌ പോയ കോട്ടയം മെഡിക്കല്‍ കോളജിലെ ആറംഗ ഹൗസ്‌ സര്‍ജനമാരാണ്‌ അപകടത്തില്‍ പെട്ടത്‌. രണ്ടുപേര്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു. ജോസഫ്‌ ജോര്‍ജ്‌, അനീഷ്‌, ആന്റോ, രതീഷ്‌ എന്നിവരാണ്‌ മരിച്ചത്‌.

അല്‍ഫോണ്‍സ്‌, വിഷ്‌ണുദയാല്‍ എന്നിവര്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു. നിര്‍മാണം നടന്നുകൊണ്ടിരിക്കുകയായിരുന്ന കൂട്ടിക്കല്‍-ഇളംകോട്‌ റോഡില്‍വെച്ചായിരുന്നു അപകടം. സംഘം സഞ്ചരിച്ചിരുന്ന കാര്‍ 1200 അടി താഴ്‌ചയിലേക്ക്‌ മറിയുകയായിരുന്നു. രാത്രി 11 മണിയോടെയാണ്‌ അപകടമുണ്ടായതെന്ന്‌ നാട്ടുകാര്‍ പറഞ്ഞു.
Kottayam, Car accident, Death, Police, Natives, Kerala, Obituary, Doctors, Medical College, Injury, Night, Dead Body, Kerala News
File Photo

നാട്ടുകാരാണ്‌ പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിച്ചത്‌. മണിക്കൂറുകള്‍ക്ക്‌ ശേഷമാണ്‌ നാലുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുക്കാനായത്‌. വിജനമായ സ്ഥലത്താണ്‌ അപകടം നടന്നത്‌ എന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. 

Keywords: Kottayam, Car accident, Death, Police, Natives, Kerala, Obituary, Doctors, Medical College, Injury, Night, Dead Body, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
8:48 am | 0 comments

കോട്ടയത്ത് അമ്മയും കുഞ്ഞും ഉള്‍പെടെ മൂന്നുപേര്‍ ഇടിമിന്നലേറ്റ് മരിച്ചു

Written By kvarthapressclub on Monday, April 29, 2013 | 10:11 am

പാലാ: കോട്ടയത്ത്  ഇടിമിന്നലേറ്റ് അമ്മയും കുഞ്ഞും ഉള്‍പെടെ മൂന്നു പേര്‍ മരിച്ചു. ഇടമറ്റം ഉന്താളശേരില്‍ സജിയുടെ ഭാര്യ സിനി (30), മകള്‍ ദുര്‍ഗ (നാല്), ചെമ്മലമറ്റം  കലയക്കാട്ടില്‍ തങ്കച്ചന്റെ മകന്‍ സനോജ് (34) എന്നിവരാണ് മരിച്ചത്. അഞ്ചു പേര്‍ക്ക് പരിക്കേറ്റു.

ഞായറാഴ്ച രാത്രി എട്ടുമണിയോടെ ജോലികഴിഞ്ഞെത്തിയ സിനിയുടെ ഭര്‍ത്താവ് സജിയാണ് സിനിയെയും മകള്‍ ദുര്‍ഗയെയും വീട്ടിനുള്ളിലെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരുടേയും ശരീരഭാഗങ്ങള്‍ മിന്നലേറ്റ് കരുവാളിച്ച നിലയിലായിരുന്നു. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റി. ഇരുവരുടേയും സംസ്‌കാരം തിങ്കളാഴ്ച  ഉച്ചയ്ക്കു ശേഷം നടക്കും.

Pala, Thunder and Lightning, Kottayam, Mother, Daughter, Death, Husband, Injured, Dead Body, Medical College,
Durga
ഇടിമിന്നലേറ്റു സജിയുടെ വീട്ടിലെ വൈദ്യുതി ഉപകരണങ്ങളും വയറിങ്ങും പൂര്‍ണമായും കത്തിനശിക്കുകയും വീടിന്  കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഇടമറ്റം കോണ്‍വന്റ് നഴ്‌സറി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണു ദുര്‍ഗ. മരങ്ങാട്ടുപിള്ളി വേങ്ങക്കുറ്റിയില്‍ കുടുംബാംഗമാണു മരിച്ച സിനി.

ടൈല്‍സ് പണി എടുക്കുന്ന സനോജ് ജോലികഴിഞ്ഞ് പണിക്കാര്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് മിന്നലേറ്റത്.  കൂടെയുണ്ടായിരുന്ന മാടമലയില്‍ ജോമോന്‍ (30), മാടമലയില്‍ പ്രസാദ് (38), ചോറ്റി പാറയില്‍ വിവേക് (21), ചോറ്റി മാടമലയില്‍ ജോഷി (35), ചോറ്റി ചെറുകുന്നില്‍ രാജേഷ് (24)എന്നിവര്‍ക്കു മിന്നലില്‍ പരിക്കേറ്റു. ഇവരെ ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അശ്വതിയാണ് മരിച്ച സനോജിന്റെ ഭാര്യ. അഭിജിത്ത് ഏകമകനാണ്. സംസ്‌കാരം  തിങ്കളാഴ്ച നടക്കും.
Pala, Thunder and Lightning, Kottayam, Mother, Daughter, Death, Husband, Injured, Dead Body, Medical College,
Sini

Keywords: Pala, Thunder and Lightning, Kottayam, Mother, Daughter, Death, Husband, Injured, Dead Body, Medical College, Obituary, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
10:11 am | 0 comments

മൂന്ന് ന്യൂനപക്ഷ മന്ത്രിമാര്‍ കേരളം ഭരിക്കുന്നു: സുകുമാരന്‍ നായര്‍

Written By kvarthakgd1 on Friday, April 26, 2013 | 4:00 pm

കോട്ടയം: ഭൂരിപക്ഷ സമുദായം പാലായനം ചെയ്യേണ്ട അവസ്ഥയാണ് കേരളത്തിലെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


കേരളം ഭരിക്കുന്നത് ന്യൂനപക്ഷ സമുദായക്കാരായ മൂന്ന് മന്ത്രിമാര്‍ ചേര്‍ന്നാണെും കേരളത്തില്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ഹൈന്ദവരെ വേര്‍തിരിച്ച് കാണുകയാണെന്നും ഇരുവരും പറഞ്ഞു. രമേശ് ചെന്നിത്തല എന്‍.എസ്.എസിനെ തള്ളിയാല്‍ തെക്ക് വടക്ക് നടക്കും. നിലവില്‍ കേരളത്തിലുള്ള രാഷ്ട്രീയ സ്ഥിതി മാറ്റാന്‍ എന്‍.എസ്.എസ്.-എസ്.എന്‍.ഡി.പി. ഐക്യം കൊണ്ട് സാധിക്കും.

സംവണത്തിന്റെ പേരില്‍ ഐക്യത്തിന് കോട്ടമുണ്ടാകില്ല. സംവരണ സമുദായങ്ങള്‍ക്ക് തങ്ങള്‍ എതിരല്ല. രാഷ്ട്രീയ പാര്‍ട്ടി സംബന്ധിച്ച തീരുമാനം ആലോചിച്ച ശേഷം അറിയിക്കും. ഭൂരിപക്ഷത്തിന് സാമൂഹിക നീതി ഉറപ്പു വരുത്തുകയാണ് ലക്ഷ്യമെന്നും സുകുമാരന്‍ നായരും വെള്ളാപ്പള്ളി നടേശനും വ്യക്തമാക്കി.
Kottayam, Vellapally Natesan, Kerala, Ministers, Sukumaran Nayar, Minority, Malayalam news, Kerala News, International News

ഭൂരിപക്ഷത്തിന് നീതിയും ന്യായവും ധര്‍മവും ലഭിക്കുന്നില്ലെന്നും ഭൂരിപക്ഷം ന്യൂനപക്ഷത്തിന്റെ പീഡനം അനുഭവിക്കുകയാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Keywords: Kottayam, Vellapally Natesan, Kerala, Ministers, Sukumaran Nair, Minority, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
4:00 pm | 0 comments

ബാം­ഗ്ലൂര്‍ സ്‌­ഫോടനം: മൂ­ന്നു­പേര്‍ ത­മി­ഴ്‌­നാ­ട്ടില്‍ അ­റ­സ്റ്റി­ല്‍

Written By kvarthapressclub on Tuesday, April 23, 2013 | 1:20 pm

ബാം­ഗ്ലൂര്‍: ബാം­ഗ്ലൂ­രില്‍ ബി.ജെ.പി. ഓ­ഫീ­സി­ന് സ­മീ­പ­മുണ്ടാ­യ സ്‌­ഫോ­ട­ന­വു­മാ­യി ബ­ന്ധ­പ്പെ­ട്ട് മൂ­ന്നു­പേ­രെ അ­റ­സ്റ്റ് ചെ­യ്­ത­താ­യി പോ­ലീസ്. ര­ണ്ടു­പേ­രെ ചെ­ന്നൈ­യില്‍ നിന്നും ഒ­രാ­ളെ മ­ധു­ര­യില്‍ നി­ന്നു­മാ­ണ് പി­ടി­കൂ­ടി­യ­ത്. ഫീര്‍ മൊ­യ്­തീന്‍, ബ­ഷീര്‍ എ­ന്നിവ­രെ തി­ങ്ക­ളാ­ഴ്­ച ­രാ­ത്രിയും ബു­ഹാ­രി എ­ന്ന­യാ­ളെ ചൊ­വ്വാ­ഴ്­ച പു­ലര്‍­ചെ­യു­മാ­ണ് അ­റ­സ്റ്റ് ചെ­യ്­ത­ത്.

സ്‌ഫോടനവുമായി ബന്ധപ്പെട്ട് ക­ഴി­ഞ്ഞ­ദിവസം നാല് മലയാളികളെ കോട്ടയത്ത് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കസ്റ്റഡിയിലുള്ളവര്‍ വാഹന ഇടപാടുകാരാണെന്നാണ് പോലീസ്   പറയുന്നത്. ഇവരുടെ പേരോ വിശദ വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. തമിഴ്‌നാട് പോലീസിന്റെ ആഭ്യന്തര സുരക്ഷാവിഭാഗമാണ് പ്രതികളെ കോട്ടയത്തെത്തി പിടികൂടിയത്.ചോദ്യം ചെയ്യാനായി ഇവരെ ചെന്നൈയിലേക്ക് കൊണ്ടുപോയി. ദേശീയ അന്വേഷണ ഏജന്‍സി കൂടുതല്‍ വിവരങ്ങള്‍ അറിയാനായി പ്രതികളെ ബാംഗ്ലൂരില്‍ വെച്ചും ചോദ്യം ചെയ്യും.

സ്‌ഫോടനത്തിനുപയോഗിച്ച ബൈക്ക് മറിച്ചുവിറ്റ ഇടപാടുകാരാണ് പിടിയിലായത്. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ബൈക്കുപയോഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്ന് അന്വേഷണത്തില്‍ നിന്നും വ്യക്തമായിരുന്നു. ബൈക്കിന്റെ ഉടമയെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
Four Malayalees, Bangalore, Arrest, Kottayam, Custody, Vehicles, Police, Chennai,

ഏ­പ്രില്‍ 17 ന് ബാം­ഗ്ലൂ­രില്‍ ബി.ജെ.പി ഓ­ഫീ­സി­ന് സ­മീ­പ­മുണ്ടാ­യ സ്‌­ഫോ­ട­ന­ത്തില്‍ 11 പോ­ലീ­സു­കാ­രുള്‍­പെ­ടെ 16 പേര്‍­ക്ക് പ­രി­ക്ക് പ­റ്റി­യി­രുന്നു. സ്‌­ഫോ­ട­ന­ത്തെ­ക്കു­റി­ച്ച് വിവ­ര­ങ്ങള്‍ നല്‍­കു­ന്ന­വര്‍­ക്ക് കര്‍­ണാ­ട­ക സര്‍­ക്കാര്‍ അ­ഞ്ചുല­ക്ഷം രൂ­പ പാരി­ദോ­ശി­കം പ്ര­ഖ്യാ­പി­ച്ചി­രുന്നു.

രാജ്യത്തു നടന്ന പല ഭീകരാക്രമണങ്ങളുടെയും കണ്ണികളെ തേടിയുള്ള അന്വേഷണങ്ങള്‍ പലപ്പോഴും കേരളത്തിലേക്കു നീണ്ടിരുന്നു. ആ പരമ്പരയില്‍ ഒടുവിലത്തേതാണു ബാംഗളൂര്‍ ബി.ജെ.പി ഓഫീസിനു മുന്നിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ടുണ്ടായ മലയാളികളുടെ അറസ്റ്റ്. അ­തേ­സമ­യം ത­മി­ഴ്‌­നാ­ട് പോ­ലീസ് കോ­ട്ടയ­ത്തു നി­ന്ന് പി­ടി­കൂ­ടി­യ­വരാ­ണോ ചെ­ന്നൈ­യില്‍ അ­റ­സ്­റ്റി­ലാ­യ­തെ­ന്ന കാ­ര്യം സ്ഥി­രീ­ക­രി­ച്ചി­ട്ടില്ല.

Related News: 

ബാംഗ്ലൂര്‍ സ്‌ഫോടനം: രണ്ട് മലയാളികള്‍ അറസ്റ്റില്‍

Keywords: Two Arrest, Tamil Nadu, Four Malayalees, Bangalore, Arrest, Kottayam, Custody, Vehicles, Police, Chennai, Office, Karnataka, Election, Politics, Protection, National,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
1:20 pm | 0 comments

ഷിബു-മോഡി കൂട്ടിക്കാഴ്ച ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയെന്ന് വി. മുരളീധരന്‍

Written By kvarthakgd1 on Saturday, April 20, 2013 | 1:30 pm

കോട്ടയം: മന്ത്രി ഷിബു ബേബി ജോണ്‍-നരേന്ദ്ര മോഡി കൂടിക്കാഴ്ച ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡണ്ട് വി. മുരളീധരന്‍. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരിക്കുന്നില്ലെന്നും ബാക്കി കാര്യം ഷിബുതന്നെ വ്യക്തമാക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ കൂടിക്കാഴ്ച്ചയുടെ പേരില്‍ വിവാദമുണ്ടാക്കുന്നത് ദുരുദ്ദേശപരമാണ്. മോഡിയെ പ്രശംസിച്ചതിനാണ് എ.പി. അബ്ദുല്ലക്കുട്ടിയെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കിയത്. അതേസമയം അബ്ദുല്ലക്കുല്ലക്കുട്ടിയെ കോണ്‍ഗ്രസ് സ്വീകരിച്ചു. ഇപ്പോള്‍ മോഡിയെ വിമര്ശിക്കുന്നത് ഇരട്ടത്താപ്പാണ്. മോഡി പങ്കെടുക്കുന്ന ശിവഗിരി പരിപാടിയില്‍ നിന്നും വി.എസ്. അച്യുതാനന്ദന്‍ വിട്ടുനില്‍ക്കുന്നത് ഗുരുദേവനോടുള്ള അനാദരവെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. കോട്ടയത്തു മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു വി. മുരളീധരന്‍.

Keywords: Kottayam, BJP, V. Muraleedaran, Shibu Baby John, Narendra Modi, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
1:30 pm | 1 comments

ഇടതുമായി സഖ്യത്തിനില്ലെന്ന് ആന്റണി

Written By kvartha delta on Sunday, April 14, 2013 | 12:42 pm

കോട്ടയം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായി സഖ്യത്തിനില്ലെന്നു കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി. കോണ്‍ഗ്രസിന് ആരുമായും തൊട്ടുകൂടായ്മയില്ല. എന്നാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷമായി ധാരണയിലെത്തുന്ന സാഹചര്യമില്ല. തിരഞ്ഞെടുപ്പിനുശേഷമുള്ള കാര്യങ്ങള്‍ ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Kottayam, A.K Antony, Congress, Election, LDF, UPA, Kerala, No ally with LDF: Antonyയു.പി.എ. സര്‍ക്കാര്‍ കാലാവധി തികക്കുമെന്നും ഇടക്കാല തിരഞ്ഞെടുപ്പ് ആരും സ്വപ്‌നം കാണേണ്ടെന്നും, പരിഹരിക്കാന്‍ കഴിയാത്ത ഒരു പ്രശ്‌നങ്ങളും കേരളത്തിലെ യു.ഡി. എഫിലില്ലെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

Keywords: Kottayam, A.K Antony, Congress, Election, LDF, UPA, Kerala, No ally with LDF: Antony, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
12:42 pm | 0 comments

ദേഹത്ത് മുത്തശ്ശി മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തിയ പേരക്കുട്ടി മരിച്ചു; മുത്തശ്ശി പിടിയില്‍

Written By kvarthapressclub on Friday, April 12, 2013 | 11:45 am

തൊടുപുഴ: മദ്യലഹരിയില്‍ പേരക്കുട്ടിയുടെ ദേഹത്ത്  മുത്തശ്ശി മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തിയ സംഭവത്തില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പേരക്കുട്ടി മരിച്ചു. തൊടുപുഴ പാറക്കടവ് പുത്തന്‍പുരയ്ക്കല്‍ ശെല്‍വത്തിന്റെ മകള്‍ ദേവി ശെല്‍വം (13) ആണ് വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മുത്തശ്ശി ഭവാനിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

സംഭവത്തെ തുടര്‍ന്ന് അറുപത് ശതമാനത്തോളം പൊള്ളലേറ്റ കുട്ടി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയല്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കോടികുളം കെടുവേലി അനാഥാലയം സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു ദേവി.

മാര്‍ച്ച്  മൂന്നിന് രാവിലെയാണ് സംഭവം. ഭവാനി ടിവി കണ്ടുകൊണ്ടിരുന്നപ്പോള്‍   അവിടേക്ക് കടന്നുവന്ന ദേവി ചാനല്‍ മാറ്റിയതാണ് കാരണം. ഇക്കാരണം പറഞ്ഞ് ഭവാനി കുട്ടിയെ ഒരുപാട് ഉപദ്രവിക്കുകയും ചെയ്തു. ദേഹോപദ്രവത്തെ തുടര്‍ന്ന് തളര്‍ന്നുറങ്ങിയ കുട്ടിയുടെ ദേഹത്ത് മദ്യലഹരിയില്‍ കലിപൂണ്ട   ദേവി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

Grand daughter, Grand mother, Death, Police, Custody, Thodupuzha, Treatment, Kottayam, Medical College, Student, Obituary,Kerala ദേവിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. വീടിനുള്ളില്‍ നിന്ന് ഒഴിഞ്ഞ മണ്ണെണ്ണ കുപ്പിയും മദ്യകുപ്പിയും നാട്ടുകാര്‍ കണ്ടെടുത്തിരുന്നു.

തീരെ കുഞ്ഞായായിരിക്കുമ്പോള്‍ തന്നെ അച്ഛനും അമ്മയും  ഉപേക്ഷിച്ചതിനാല്‍ മുത്തശ്ശിയുടെ സംരക്ഷണയിലായിരുന്നു ദേവി വളര്‍ന്നത്. ആക്രി സാധനങ്ങള്‍ പെറുക്കി വിറ്റാണ്  ഭവാനി കുടുംബം നോക്കിയിരുന്നത്.  പോലീസ് കസ്റ്റഡിയിലായ ഭവാനി പോലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്.

Keywords: Grand daughter, Grand mother, Death, Police, Custody, Thodupuzha, Treatment, Kottayam, Medical College, Student, Obituary,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news.
11:45 am | 0 comments

നടി റീമാ കല്ലിങ്കലും സംവിധായകന്‍ ആഷിക് അബുവും വിവാഹിതരായി?

Written By Kvartha Alpha on Thursday, April 11, 2013 | 2:28 pm

ടി റീമാ കല്ലിങ്കലും സംവിധായകന്‍ ആഷിക് അബുവും വിവാഹിതരായി എന്ന വാര്‍ത്ത മലയാള സിനിമാ രംഗത്ത് ചുടുള്ള ചര്‍ച്ചയായി. ഇരുവരും വിവാഹിതരായെന്നും ഒരുമിച്ചാണ് താമസമെന്നുമാണെന്നാണ് ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിച്ചിരിക്കുന്നത്. എന്നാല്‍ വിവാഹക്കാര്യം ഇരുവരും നിഷേധിച്ചു.

കഴിഞ്ഞ ദിവസം ഇരുവരുടെയും വിവാഹം എറണാകുളത്ത് രഹസ്യമായി നടന്നുവെന്നാണ് വാര്‍ത്താ  കോളങ്ങളില്‍ പരക്കുന്നത്. വിവാഹം നടക്കുകയാണെങ്കില്‍ നിങ്ങളെ എല്ലാവരെയും അറിയിക്കും. രഹസ്യമായി ചെയ്യേണ്ട ആവശ്യമില്ല. നിങ്ങള്‍ പറയുന്നതുപോലെ ഗോസിപ്പ് ഞാനും കേട്ടു. പക്ഷേ ഞാനൊന്നുമറിയില്ല. ഇതായിരുന്നു ഗോസിപ്പ് കേട്ട് ഞെട്ടിയ ആശിഖ് അബുവിന്റെ പ്രതികരണം. വിവാഹം നിഷേധിച്ച അബു എന്നാല്‍ റീമയുമായുള്ള ബന്ധത്തെക്കുറിച്ച് നിഷേധിച്ചില്ല. അതുകൊണ്ട് തന്നെ വിവാഹക്കാര്യം അബു മറച്ചുവെച്ചുവെന്ന് കരുതാതിരിക്കാനും സാധിക്കില്ല.
Aashiq Abu-and-Rima Kallingal

ആഷിക് അബു സംവിധാനം ചെയ്ത 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തില്‍ നിന്നായിരുന്നു ഇരുവരുടെയും പ്രണയം ആരംഭിച്ചതെന്നാണ് പുറത്തുവന്നത്. അബുവിന് റീമയോട് ഇഷ്ടമുണ്ടെന്നിരിക്കട്ടെ എന്നാലും നിരാശയായിരിക്കും ഫലം. താന്‍ ഒരു ബിസിനസുകാരനുമായി പ്രണയത്തിലാണെന്നും അയാളുടെ പേര് ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും റീമ പ്രതികരിച്ചു. വിവാഹമുണ്ടെങ്കില്‍ അത് സസ്‌പെന്‍സായിരിക്കുമെന്നും റീമ വെളിപ്പെടുത്തി. എത്രപേര്‍ എന്നെ സ്‌നേഹിച്ചാലും ഹൃദയത്തില്‍ ഒരാള്‍ക്കല്ലേ ഇടംനല്‍കാനാവൂ....അത് ഫില്ലാണെന്നും റീമ പുഞ്ചിരിയോട് പറഞ്ഞു.

ഗോസിപ്പുകള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നില്ലെന്ന് റീമയുമായി അടുത്ത് ബന്ധമുള്ളവര്‍ പറഞ്ഞു. യുവ നടന്‍മാര്‍ മലയാള സിനിമ അടക്കിവാഴുമ്പോള്‍ പഴയ നടന്‍മാരെപോലെ അവരും സഹപ്രവര്‍ത്തന മേഖലയിലുള്ളവരെതന്നെ കൊത്തിയെടുത്തു കൊണ്ടുപോകുമോ എന്ന നിരാശയിലാണ് ആരാധകര്‍. കാരണം. മലയാള സിനിമയിലെ പരസ്പരം വിവാഹിതരായവരില്‍ പലരുടെയും ബന്ധം ഇപ്പോള്‍ അത്ര നല്ലതല്ല....

Keywords: Actress, Gossip, Marriage, Rima Kallingal, Kottayam, Youth, Entertainment, Ashiq Abu denies wedding rumours, aashiq abu rima kallingal wedding, Gossip time - ashique abu married rima kallingal, Aashiq Abu marries Rima Kallingal?

2:28 pm | 0 comments

ഓട്ടോ- ടാക്‌സികള്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ കാല്‍നടക്കാര്‍ക്ക് തടസമുണ്ടാക്കരുത്: ഹൈക്കോടതി

Written By kvarthapressclub on Tuesday, April 09, 2013 | 11:02 am

കൊച്ചി: ഓട്ടോ- ടാക്‌സികള്‍ റോഡ് ടാര്‍ മാര്‍ജിനില്‍ നിന്നും കുറഞ്ഞത് ഒന്നര മീറ്ററെങ്കിലും അകലം പാലിച്ചായിരിക്കണം പാര്‍ക്ക് ചെയ്യേണ്ടതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. പാര്‍ക്കിംഗ് അനുവദിക്കുമ്പോള്‍ ആര്‍ടിഎമാര്‍ അത് കാല്‍നടക്കാര്‍ക്കു തടസ്സമുണ്ടാക്കുന്ന തരത്തിലാണോയെന്ന് പരിശോധിച്ചിരിക്കേണ്ടതാണെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. അതുപോലെത്തന്നെ ഓട്ടോ-ടാക്‌സി സ്റ്റാന്‍ഡുകളുടെ ബോര്‍ഡുകള്‍ കാല്‍നടക്കാര്‍ക്ക് അസൗകര്യമാകുന്ന രീതിയില്‍ വെച്ചിട്ടുള്ളതാണെങ്കില്‍ അത് എടുത്തുമാറ്റി കാല്‍നടക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത സ്ഥലത്ത് സ്ഥാപിക്കണമെന്നും കോടതി നിര്‍ദേശത്തില്‍ പറയുന്നുണ്ട്.

ഓട്ടോ, ടാക്‌സികളുടെ അനധികൃത പാര്‍ക്കിങ് സംബന്ധിച്ചു പൊതുജനങ്ങള്‍ക്ക് പരാതിയുണ്ടെങ്കില്‍ ആര്‍ടിഎ അതില്‍ ഒരു മാസത്തിനകം തീരുമാനം എടുത്തിരിക്കണം. ആര്‍ടിഎ, തദ്ദേശസ്ഥാപന പ്രതിനിധികള്‍, പിഡബ്ല്യുഡി എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍, പോലീസ് എന്നിവരുള്‍പെടുന്ന സമിതിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്.

കേരള പോലീസ് നിയമത്തിലെ 72-ാം വകുപ്പുപ്രകാരം ട്രാഫിക് ഉപദേശക സമിതി രൂപീകരിച്ചിട്ടില്ലെങ്കില്‍ അധികം വൈകാതെത്തന്നെ രൂപീകരിക്കേണ്ടതാണ്. ബന്ധപ്പെട്ട ടാക്‌സി, ഓട്ടോ ഡ്രൈവര്‍മാര്‍ക്കും പരാതിക്കാര്‍ക്കും നോട്ടീസ് നല്‍കി വാദം കേട്ട ശേഷം, ഉചിതമായ സ്ഥലത്തു സ്റ്റാന്‍ഡ് കണ്ടെത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും നിര്‍ദേശിച്ചു.

കോട്ടയം കിടങ്ങൂര്‍ സ്വദേശി കെ.കെ. വിനു സമര്‍പിച്ച ഹര്‍ജിയിലാണു ജസ്റ്റിസ് വി. ചിദംബരേഷിന്റെ ഉത്തരവ്. സംസ്ഥാനത്തു കാല്‍നടക്കാര്‍ അപകടത്തില്‍പെടുന്നതു പതിവാണ്. ഗ്രാമത്തിലായാലും നഗരത്തിലായാലും ഇക്കാര്യത്തില്‍ അയഞ്ഞ നിലപാടെടുക്കാന്‍ പാടില്ലെന്നു കോടതി വ്യക്തമാക്കി.

Auto- Taxi Stand, Passengers, Parking, A.T.A, Decision,Keywords: Auto- Taxi Stand, Passengers, Parking, A.T.A, Decision,High Court, Notice, Complaint, Natives, Justice, Kottayam, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news.
11:02 am | 0 comments

കിളിരൂര്‍ പെണ്‍വാണിഭക്കേസ് വി.എസ്. അട്ടിമറിച്ചുവെന്ന് ശാരിയുടെ പിതാവ്

Written By kvarthapressclub on Monday, April 08, 2013 | 11:05 am

കോട്ടയം: കിളിരൂര്‍ പെണ്‍വാണിഭ കേസ് വി.എസ്. അച്യുതാനന്ദന്‍ അട്ടിമറിച്ചതായി  പീഡനത്തിനിരയായി മരിച്ച ശാരിയുടെ അച്ഛന്‍ സി.എന്‍ സുരേന്ദ്രന്‍. 24ആരോപിച്ചു.

ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ കേസിലുള്‍പെട്ട പ്രതികളെയെല്ലാം അറസ്റ്റുചെയ്തിരിക്കും എന്നാണ് ശാരിയുടെ മരണ സമയത്ത്  അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ്. പറഞ്ഞിരുന്നത്. എന്നാല്‍  പറഞ്ഞ കാര്യങ്ങളിലൊന്നും  വി.എസ്. വാക്കുപാലിക്കാന്‍ തയാറായിരുന്നില്ല. കേസില്‍ അകപ്പെട്ട വി.ഐ.പികള്‍ ഉള്‍പെടെയുള്ളവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്നും  വി.എസ് പറഞ്ഞിരുന്നു.

സൂര്യനെല്ലിക്കേസില്‍ വി.എസ്. കാണിച്ച താല്‍പര്യം  അദ്ദേഹം കിളിരൂര്‍ കേസില്‍ കാണിച്ചിരുന്നെങ്കില്‍ തന്റെ മകളുടെ കൊലയ്ക്ക് കാരണമായിത്തീര്‍ന്നവരെ എന്നേ അഴികള്‍ക്കകത്തിടാമായിരുന്നു. കിളിരൂര്‍ കേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യമില്ല. ശാരിയുടെ മരണത്തിനിടയാക്കിയ സംഭവം സി.ബി.ഐ. അന്വേഷിക്കുന്നില്ല. പീഡനക്കേസ് മാത്രമാണ് സി.ബി.ഐ അന്വേഷിക്കുന്നത്. കേസിലകപ്പെട്ട ഉന്നതരെ രക്ഷിക്കാനാണ് സി.ബി.ഐ. ശ്രമിക്കുന്നത് എന്നും ശാരിയുടെ പിതാവ് ആരോപിച്ചു .

നിലവിലെ സി.ബി.ഐ. അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും കേസ് ഉന്നത സി.ബി.ഐ. ഉദ്യോഗസ്ഥനോ അല്ലെങ്കില്‍ കേരളാ പോലീസോ അന്വേഷിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Kottayam, Arrest, V.S Achuthanandan, Death, C.B.I, Rape, Thiruvanchoor Radhakrishnan, Kerala,Kerala News, International News, National News,ഇക്കാര്യം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പരാതി നല്‍കാന്‍ കോട്ടയത്തെത്തിയ ശാരിയുടെ മാതാപിതാക്കള്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു. എന്നാല്‍ ആഭ്യന്തര മന്ത്രി തൃശൂരായതിനാല്‍ അവര്‍ക്ക് അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞില്ല.

 ഈ മാസം പത്തിന് തിരുവനന്തപുരത്തു പോയി തിരുവഞ്ചൂരിനെ കാണുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാനസര്‍ക്കാര്‍ അനുകൂല തീരുമാനം എടുത്തില്ലെങ്കില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ മരണം വരെ സമരം ചെയ്യുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

Keywords: Kottayam, Arrest, V.S Achuthanandan, Death, C.B.I, Rape, Thiruvanchoor Radhakrishnan, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news.


11:05 am | 0 comments

ഗവേഷണ വിദ്യാര്‍ത്ഥിക്ക് 4 ലക്ഷം രൂപയുടെ ദേശീയ സ്‌കോളര്‍ഷിപ്പ്

Written By kvartha delta on Wednesday, April 03, 2013 | 1:53 pm

കോട്ടയം: എം.ജി. സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥിക്ക് നാല് ലക്ഷം രൂപയുടെ ദേശീയ സ്‌കോളര്‍ഷിപ്പ്. അടിസ്ഥാന ശാസ്ത്രപഠന ഗവേഷണ പരിപോഷണത്തിനായി പ്രവര്‍ത്തനം ആരംഭിച്ച ഇന്‍സ്റ്റിറ്റൂട്ട് ഫോര്‍ ഇന്റന്‍സീവ് റിസര്‍ച് ഇന്‍ ബേസിക് സയന്‍സിലെ (ഐ.ഐ.ആര്‍.ബി. എസ്) ഒന്നാം വര്‍ഷ ഇന്റഗ്രേറ്റഡ് വിദ്യാര്‍ത്ഥിയായ വൈശാഖ് വി. നായരാണ് കിഷോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജനയുടെ നാലു ലക്ഷത്തോളം രൂപയുടെ സ്‌കോളര്‍ഷിപ്പിന് അര്‍ഹനായത്.

ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സയന്‍സ് ആന്‍ഡ് ടെക്‌നോളജി വകുപ്പ് രാജ്യത്തെ അടിസ്ഥാന ശാസ്ത്ര പഠന ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനും ഭാവി ശാസ്ത്രജ്ഞരെ വാര്‍ത്തെടുക്കുന്നതിനുമായി ഏര്‍പെടുത്തിയിട്ടുള്ളതാണ് ഈ സ്‌കോളര്‍ഷിപ്പ്. പരീക്ഷയ്ക്കും അഭിമുഖത്തിനും ശേഷമായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.
Scholarship  Exam, Vyshak, Nation, Ministry, Kottayam,
Keywords: Scholarship  Exam, Vyshak, Nation, Ministry, Kottayam, Kishor, Kvartha, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
1:53 pm | 0 comments

സഹോദരിയുടെ ഗൃഹപ്രവേശന ചടങ്ങിനെത്തിയ സഹോദരനെ കുത്തിക്കൊന്നു

Written By kvartha delta on Monday, April 01, 2013 | 10:24 am

കൊട്ടിയം: സഹോദരിയുടെ ഗൃഹപ്രവേശനച്ചടങ്ങിനെത്തിയ സഹോദരനെ മദ്യപിച്ചെത്തിയ അയല്‍വാസി കുത്തിക്കൊന്നു. തൃക്കോവില്‍വട്ടം കുറുമണ്ണ രാഹുല്‍ ഭവനില്‍ ഹരികുമാറെന്ന് വിളിക്കുന്ന ഹരി പിള്ളയാണ് കുത്തേറ്റ് മരിച്ചത്.

ചുമട്ടുതൊഴിലാളിയാണ് ഹരികുമാര്‍. സംഭവവുമായി ബന്ധപ്പെട്ട് മുള്ളുവിള സ്വദേശി തെങ്ങുകയറ്റത്തൊഴിലാളി ഗോപാലകൃഷ്ണനെ ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തു. കൂനമ്പായിക്കുളം മുള്ളുവിള നമ്പഴിശേരിയില്‍ ഗിരിജയുടെ ഗൃഹപ്രവേശനച്ചടങ്ങിനായി എത്തിയതായിരുന്നു ഹരികുമാര്‍.

Kottayam, Dies, Obituary, Liquor, Kerala, House Warming, Neighbor, Harikumar, Gopalakrishnan,ചടങ്ങുമായി ബന്ധപ്പെട്ട് ഗിരിജയുടെ വീട്ടില്‍ പാചകം നടക്കുകയായിരുന്നു. ഇതിനിടയിലേക്ക് ഗോപാലകൃഷ്ണന്‍ മദ്യപിച്ചെത്തി അസഭ്യം പറയുകയായിരുന്നു. ഹരികുമാര്‍ പലതവണ വിലക്കിയശേഷം ഗോപാലകൃഷ്ണനെ ദൂരേക്ക് കൂട്ടിക്കൊണ്ടുപോയി. നടന്നുപോകുന്നതിനിടെ ഗോപാലകൃഷ്ണന്‍ അരയില്‍ ഒളിപ്പിച്ച കത്തിയെടുത്ത് കുത്തുകയായിരുന്നു.

ആഴത്തില്‍ മുറിവേറ്റ ഹരികുമാറിനെ മേവറത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

Keywords: Kottayam, Dies, Obituary, Liquor, Kerala, House Warming, Neighbor, Harikumar, Gopalakrishnan, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
10:24 am | 0 comments

അമ്പലപ്പുഴ രാമവര്‍മ്മ അന്തരിച്ചു

കോട്ടയം: അധ്യാപകനും എഴുത്തുകാരനും പ്രഭാഷകനുമായ പ്രൊഫ. അമ്പലപ്പുഴ രാമവര്‍മ്മ (87) അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദിവസങ്ങളായി ചികിത്സയിലായിരുന്നു. 1926 ഡിസംബര്‍ 10ന് അമ്പലപ്പുഴ പുതിയ കോവിലകത്ത് അംബിക അമ്മയുടെയും കിടങ്ങൂര്‍ വടവാമനയില്ലത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെയും മകനായാണ് അമ്പലപ്പുഴ രാമവര്‍മ്മയെന്ന കെ. രാമവര്‍മ്മ തിരുമുല്‍പാട് ജനിച്ചത്.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലായിരുന്നു വിദ്യാഭ്യാസം. കോട്ടയം സി.എം.എസ്. കോളജുകളില്‍ അധ്യാപകനായിരുന്നു. 1952ല്‍ സി.എം.എസ്. മലയാളവിഭാഗത്തില്‍ നിയമിതനായ രാമവര്‍മ്മ, 1960 മുതല്‍ 26 വര്‍ഷം വകുപ്പുതലവനായിരുന്നു. പിന്നീട് സംസ്‌കൃത സര്‍വകലാശാല ഏറ്റുമാനൂര്‍ പ്രാദേശിക കേന്ദ്രത്തില്‍ ഡയറക്ടറായും അധ്യാപകനായും സേവനമനുഷ്ഠിച്ചു.
Ampalappuzha Ramavarma, Kottayam, Obituary, Kerala, Hospital, Treatment, Malayalam news

കേരള കലാമണ്ഡലം നിര്‍വാഹകസമിതി, കേരള സാഹിത്യ അക്കാദമി, കേരള സാംസ്‌കാരികവകുപ്പ് പ്രസിദ്ധീകരണവിഭാഗം എന്നിവയില്‍ അംഗമായും കുഞ്ചന്‍നമ്പ്യാര്‍ സ്മാരക സമിതി എക്‌സിക്യൂട്ടീവ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മൃതദേഹം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 വരെ സി.എം.എസ്. കോളജ് ഗ്രേറ്റ് ഹാളില്‍ പൊതുദര്‍ശനത്തിനുവയ്ക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിലാണ് സംസ്‌കാരം.

Keywords: Ampalappuzha Ramavarma, Kottayam, Obituary, Kerala, Hospital, Treatment, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
10:23 am | 0 comments

അനസ്തീഷ്യയിലെ പിഴവ്: ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു

Written By kvarthapressclub on Friday, March 29, 2013 | 12:58 pm

കോട്ടയം: അനസ്‌തേഷ്യ നല്‍കിയതിലെ പിഴവുമൂലം യുവതി മരിച്ചു. അനസ്‌തേഷ്യ നല്‍കിയതിനെത്തുടര്‍ന്ന് അബോധാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സീതത്തോട് കോട്ടമണ്‍പാറ മനോത്രയില്‍ രവീന്ദ്രന്റെ മകള്‍ രശ്മി (18)യാണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്.

അപ്പന്റിസൈറ്റിസ് ബാധിച്ച രശ്മിക്ക് ശസ്ത്രക്രിയയ്ക്ക് മുമ്പ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് ഫിബ്രവരി 26നാണ് അനസ്‌തേഷ്യ നല്‍കിയത്. സീതത്തോട്ടിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായിരുന്ന രശ്മിയെ അസുഖത്തെ തുടര്‍ന്ന് ഫിബ്രവരി 23 നാണ് പത്തനംതിട്ട ജനറല്‍ ആശുത്രിയില്‍ പ്രവേശിപ്പിച്ചത്.

രശ്മിയെ പരിശോധിച്ച ഡോക്ടര്‍ 26 ന് ശസ്ത്രക്രിയ നിശ്ചയിക്കുകയും തുടര്‍ന്ന് അനസ്‌തേഷ്യ നല്‍കുകയുമായിരുന്നു. അനസ്‌തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ രശ്മിയെ പിന്നീട് പത്തനംതിട്ടയിലെ  സ്വകാര്യ ആസ്പത്രിയിലും  കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ച് ഒരുമാസത്തോളം ചികിത്സിച്ചെങ്കിലും ജീവന്‍
രക്ഷിക്കാനായില്ല.

Hospital, Women, Death, Kottayam, Doctor, Medical College, Pathanamthitta, Nurse, Treatment, Chief Minister, Letter, Father, Natives, അനസ്‌തേഷ്യ നല്‍കിയതിലെ പിഴവ്മൂലമാണ് രശ്മി മരിച്ചതെന്നും സംഭവത്തെപറ്റി അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് രശ്മിയുടെ പിതാവ് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. അതേ സമയം പെണ്‍കുട്ടിയുടെ മരണത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും മൃതദേഹവുമായി ആശുപത്രിയില്‍ പ്രതിഷേധം നടത്തി.

ഇന്ദിരയാണ് മാതാവ്‌. സഹോദരന്‍: റജി.

Keywords: Hospital, Women, Death, Kottayam, Doctor, Medical College, Pathanamthitta, Nurse, Treatment, Chief Minister, Letter, Father, Natives, Mother, Brother, Obituary,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news.
12:58 pm | 0 comments

ആളില്ലാ ലവല്‍ക്രോസുകളില്‍ ജീവനക്കാരെ നിയമിക്കും

കൊച്ചി: മുഴുവന്‍ ആളില്ലാ ലെവല്‍ ക്രോസുകളിലും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ജീവനക്കാരെ നിയമിക്കുമെന്നു കേന്ദ്ര റയില്‍വേ സഹമന്ത്രി അധീര്‍ രഞ്ജന്‍ ചൗധരി. ഇതു നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം സൗത്ത് റയില്‍വേ സ്‌റ്റേഷനില്‍ ആരംഭിക്കുന്ന എസ്‌കലേറ്ററുകളുടെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. റയില്‍വേ വികസനത്തില്‍ സ്വകാര്യപങ്കാളിത്ത മോഡല്‍ അത്ര സ്വാഗതാര്‍ഹമല്ലെന്നും അദ്ദേഹം പറഞ്ഞു. ഏറെ നാളെടുക്കുന്ന നിര്‍മാണ പദ്ധതികളാണ് റയില്‍വേയില്‍ നടക്കുക.

 അതിനാല്‍ സ്വകാര്യനിക്ഷേപകര്‍ക്ക് ഇതില്‍ എത്രത്തോളം താല്‍പ്പര്യം കാണുമെന്ന കാര്യം സംശയമാണ്. ഗ്രാമങ്ങളിലുള്ളവര്‍ക്കു റയില്‍വേ റിസര്‍വേഷനുള്ള സംവിധാനങ്ങള്‍ കൂടുതലായി ആരംഭിക്കും. സംസ്ഥാനത്തെ റയില്‍വേ സ്‌റ്റേഷനുകളില്‍ പതിനഞ്ചു എസ്‌കലേറ്ററുകള്‍
കൂടി സ്ഥാപിക്കും. 
Adhir Ranjan Chowdhury,  Kochi, Railway, Minister, Ernakulam, Kottayam, Railway Track,
സാമ്പത്തിക നിയന്ത്രണങ്ങള്‍ കാരണം ആവശ്യങ്ങള്‍ക്കനുസരിച്ചു പുതിയ ട്രെയിനുകള്‍ അനുവദിക്കാന്‍ സാധിക്കുന്നില്ല. നിലവിലുള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കാനാണ് ഇപ്പോള്‍ മുഖ്യപരിഗണന. 347 പദ്ധതികളാണു ഇപ്പോള്‍ നിര്‍മാണം പുരോഗമിക്കുന്നത്. കോട്ടയം- എറണാകുളം റയില്‍പാതകളുടെ ഇരട്ടിപ്പു രണ്ടുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും, പണം ഇതിനൊരു തടസമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: Adhir Ranjan Chowdhury, Kochi, Railway, Minister, Ernakulam, Kottayam, Railway Track, Cash, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news.
11:10 am | 0 comments

അപകടത്തില്‍ മരിച്ച റേഷനിങ് ഇന്‍സ്‌പെക്ടറുടെ ബന്ധുക്കള്‍ക്ക് 31.25 ലക്ഷം

Written By kvartha delta on Thursday, March 28, 2013 | 2:02 pm

കോട്ടയം: അപകടത്തില്‍ മരിച്ച റേഷനിങ് ഇന്‍സ്‌പെക്ടറുടെ ബന്ധുക്കള്‍ക്ക് 31.25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. 2008 ഒക്ടോബര്‍ 27 ന് എം.സി. റോഡില്‍ പള്ളത്തുവെച്ച് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍  റേഷനിങ് ഇന്‍സ്‌പെക്ടറായിരുന്ന കുറിച്ചിത്താനം സചിവോത്തമപുരം ളായിക്കല്‍ വീട്ടില്‍ ജോസഫ് ആന്റണി (50) മരിച്ച കേസില്‍ ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരമായി 31.25 ലക്ഷം രൂപാ നല്‍കാന്‍ മോട്ടോര്‍ ആക്‌സിഡന്റസ് ട്രൈബ്യൂണല്‍ ജഡ്ജി അമീര്‍ അലി വിധിച്ചു.

ജോസഫ് ആന്റണിയുടെ ഭാര്യ കുഞ്ഞന്നാമ്മയും മക്കളായ ടോണി ജോസഫും ടിയാ റാണി ജോസഫും ഫയല്‍ ചെയ്തഹര്‍ജിയിലായിരുന്നു കോടതിയുടെ ഈ ഉത്തരവ്. സംഭവ ദിവസം ജോസഫ് സഞ്ചരിച്ചിരുന്ന ബൈക്കും കാറും കൂട്ടിയിടിക്കുകയായിരുന്നു. നഷ്ടപരിഹാരമായി 22.87 ലക്ഷവും കോടതി ചെലവായി 1.77 ലക്ഷവും കെട്ടിവെയ്ക്കണമെന്നാണ് വിധിച്ചത്. വാദിഭാഗത്തിനുവേണ്ടി അഡ്വ. കെ.ഇസഡ്. കുഞ്ചെറിയയാണ് ഹാജരായത്.

Kunjeriya, Court, Car, Family, Road, Wife, Son, Kvartha, Kottayam,Keywords: Kunjeriya, Court, Car, Family, Road, Wife, Son, Kvartha, Kottayam, Accident, Court Order, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
2:02 pm | 0 comments

വീരലക്ഷ്മി കൊലക്കേസിലെ രണ്ട് പ്രതികള്‍ അറസ്റ്റില്‍

Written By kvarthaksd on Tuesday, March 26, 2013 | 11:20 am

കോട്ടയം: കുമളി മുല്ലയാര്‍ വീരലക്ഷ്മി കൊലക്കേസില്‍ രണ്ടു പ്രതികളെ മൂന്നു വര്‍ഷത്തിനു ശേഷം ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. വീരലക്ഷ്മിയുടെ കാമുകന്‍ മുല്ലയാറ്റില്‍ എക്കാട്ടില്‍ സന്തോഷ്, സുഹൃത്ത് മുല്ലയാര്‍ ഈസ്റ്റ്‌ലയത്തില്‍ വിജയ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് എസ്പി കെ.ജി സൈമണ്‍ അറസ്റ്റ് ചെയ്തത്.

2010 മാര്‍ച് 24 നു കാണാതായ വീരലക്ഷ്മിയെ രണ്ടു ദിവസങ്ങള്‍ക്കു ശേഷം മുല്ലയാറിലെ ചെക്ക് ഡാമില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സന്തോഷുമായുള്ള ബന്ധത്തെ തുടര്‍ന്നു ഗര്‍ഭിണിയായ വീരലക്ഷ്മിയെ ഒഴിവാക്കുന്നതിനു വേണ്ടി വായില്‍ ബലമായി മദ്യം ഒഴിച്ച ശേഷം ഡാമില്‍ മുക്കിക്കൊല്ലുകയായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. 27ാം വയസിലാണ് വീരലക്ഷ്മി കൊല്ലപ്പെടുന്നത്.
Arrest, Accused, Crime Branch, Murder case, Pregnant Woman, Kottayam, Kerala, Kerala News.
Keywords: Arrest, Accused, Crime Branch, Murder case, Pregnant Woman, Kottayam, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
11:20 am | 0 comments

പോലീസ് ജീപ്പില്‍നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

അമ്പലപ്പുഴ: പോലീസ് ജീപ്പില്‍നിന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. വാഹന പരിശോധനയ്ക്കിടെ പുന്നപ്ര ജനമൈത്രി പോലീസ് പിടികൂടി ജീപ്പില്‍ കൊണ്ടുപോകവെ ജീപ്പില്‍ നിന്നു വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന എടത്വ സെന്റ് അലോഷ്യസ് കോളജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയും ആലപ്പുഴ സനാതനപുരം അഭിലാഷ് ഭവനത്തില്‍ ടി. ശശികുമാറിന്റെ മകനുമായ അഖിലേഷ് കെ. അശോകാണ്(22) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: മാര്‍ച്ച് 16 ന് അഖിലേഷ് കോള ജില്‍ നിന്ന് ബൈക്കില്‍ വീട്ടിലേയ്ക്ക് പോകുമ്പോള്‍ വണ്ടാനം ജംങ്ഷനില്‍ വാഹനപരിശോധന നടത്തുകയായിരുന്ന പുന്നപ്ര എസ്.ഐയും സംഘവും പിടികൂടികൂടുകയായിരുന്നു. പോലീസ് ജീപ്പില്‍ സ്‌റ്റേഷനിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെ കുറവന്‍ തോട് ഭാഗത്ത് വെച്ച് അഖിലേഷ് റോഡിലേയ്ക്ക് വീഴുകയാണ് ഉണ്ടായത്.

വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അഖിലേഷിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ച ശേഷം ഞായറാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നത്. പോലീസ് മര്‍ദനത്തെ തുടര്‍ന്നാണ് അഖിലേഷ് മരിച്ചതെന്ന്  ബന്ധുക്കള്‍ പരാതിപ്പെട്ടതിനാല്‍ ജില്ലാ പോലീസ് മേധാവിയുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ എസ്.ഐ എന്‍. രാജേഷ്, ഡ്രൈവര്‍ വി. ജയന്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു.

Jeep, Police, Injury, Treatment, Student, Death, Ambalapuzha, Vehicles, Enquiry, Kottayam, Medical College, Complaint, Obituary,
അഖിലേഷിന് പരിക്കേറ്റ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി സമര്‍പിച്ചു. കോളജിലെ എന്‍.സി.സി. അണ്ടര്‍ ഓഫീസറും എസ്.എഫ്.ഐ. പ്രവര്‍ത്തകനുമായിരുന്നു അഖിലേഷ്. അഖിലേഷിന്റെ സംസ്‌ക്കാരം ചൊവ്വാഴ്ച 11 ന് വലിയചുടുകാട് ശ്മശാനത്തില്‍. മാതാവ്: അംഗന്‍വാടി അധ്യാപിക സോമലത, സഹോദരന്‍: അഭിലാഷ്  കെ. അശോക്.

Keywords: Jeep, Police, Injury, Treatment, Student, Death, Ambalapuzha, Vehicles, Enquiry, Kottayam, Medical College, Complaint, Obituary, Report, Relatives,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news.

8:56 am | 0 comments

സഞ്ജയ്ദത്ത്: മോഹന്‍ലാലിനെ ആര്‍മിയില്‍നിന്നു പുറത്താക്കണമെന്ന് രാഷ്ട്രപതിക്ക് പരാതി

Written By kvartha delta on Monday, March 25, 2013 | 7:06 pm

കോട്ടയം: 1993ലെ മുംബൈ സ്‌ഫോടനകേസില്‍ കോടതി ശിക്ഷിച്ച ബോളിവുഡ് താരം സഞ്ജയ് ദത്തിനെ അനുകൂലിച്ചതിലൂടെ കോടതി വിധിയെ അവഹേളിച്ച നടന്‍ ലഫ്. കേണല്‍ മോഹന്‍ലാലിനെ ടെറിറ്റോറിയല്‍ ആര്‍മിയില്‍നിന്നും പുറത്താക്കി കോര്‍ട്ട് മാര്‍ഷല്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സര്‍വ സൈന്യാധിപനായ രാഷ്ട്രപതി, പ്രതിരോധമന്ത്രി എ.കെ. ആന്റണി എന്നിവര്‍ക്ക് മഹാത്മഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി. ജെ. ജോസ് കത്തയച്ചു.

ഭാരതത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മപുരസ്‌കാരംവരെ നേടിയിട്ടുള്ള ലാലിന്റെ നടപടി നീതിന്യായവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ലാലിന്റെ നിലപാട് ഭാരതത്തിന്റെ നീതിന്യായനിര്‍വഹണത്തോടുള്ള അവിശ്വാസം പ്രകടിപ്പിക്കലാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. നിരപരാധികളായ നൂറുകണക്കിനാളുകളെ സ്‌ഫോടനത്തിലൂടെ വധിച്ച കേസുമായി ബന്ധപ്പെട്ട ശിക്ഷാനടപടി ഇളവുചെയ്യണമെന്ന് ആവശ്യപ്പെടാന്‍ കേവലം സിനിമാതാരം മാത്രമായ ലാലിന് അര്‍ഹതയില്ല.

സഞ്ജയ് ദത്തിനെ ശിക്ഷിച്ചിരിക്കുന്നത് ചെയ്ത തെറ്റിന്റെ അടിസ്ഥാനത്തിലാണ്. ക്രിമിനല്‍ കേസിലടക്കം പ്രതിയായിട്ടുള്ള മോഹന്‍ലാലിനു മറ്റു കേസുകളിലെ പ്രതികള്‍ക്കു കിട്ടാത്ത പരിഗണന കിട്ടുന്നതിനെക്കുറിച്ചു സമഗ്ര അന്വേഷണം നടത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Kottayam, Mohanlal, Case, Letter, Film, President, A.K Antony, Kerala, Abi. J. Jose, Sanjai dutt, കേസിന്റെ തലനാരിഴ കീറി പരിശോധിച്ചശേഷമുള്ള കോടതിവിധിയെ പഴിക്കുന്ന ലാല്‍ സ്‌ഫോടനത്തില്‍ മരണമടഞ്ഞ നിരപരാധികളുടെ ജീവനെക്കുറിച്ച് ഓര്‍ക്കാതെപോയത് മാതൃരാജ്യത്തോടു ചെയ്ത പാതകമാണ്. മോഹന്‍ലാല്‍ ഈ സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും തനിക്കെതിരെയുള്ള കേസുകളില്‍ നിയമത്തിനു വിധേയനാകുകയും ചെയ്യുകയാണ് വേണ്ടത്.

ചില ഭരണാധികാരികളുടെ ഉചിതമല്ലാത്ത നടപടികളാണ് മോഹന്‍ലാലിനു പിന്തുണയെന്നും ഫൗണ്ടേഷന്‍ കുറ്റപ്പെടുത്തി. കലാകാരനെന്ന പേരില്‍ ലാലിനു കിട്ടിയ പരിഗണനകള്‍ ദുരുപയോഗം ചെയ്യുകയാണെന്നും ഫൗണ്ടേഷന്‍ വിലയിരുത്തി.

Keywords: Kottayam, Mohanlal, Case, Letter, Film, President, A.K Antony, Kerala, Abi. J. Jose, Sanjai dutt, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
7:06 pm | 0 comments

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Follow us in Linkdin

kerala-vartha latest malayalam news

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Poem

Read More Poems
Get our toolbar!

News Videos

Stories

Read More Stories

Entertainment

കൂടുതല്‍ വായിച്ചത് | Most Read Stories

Sports

Kerala Flash