Hi guest ,  welcome  |  Sign in  |  Visit KeralaFlash  |  Download Font
Showing posts with label Kerala. Show all posts
Showing posts with label Kerala. Show all posts

പ്രതിസന്ധി അതിന്റെ വഴിക്ക്; മഅ്ദനി പ്രശ്‌നത്തില്‍ കോണ്‍ഗ്രസിന് ഗ്രൂപ്പതീത ജാഗ്രത

Written By kvartha delta on Friday, May 24, 2013 | 12:15 pm

തിരുവനന്തപുരം: മഅ്ദനിയുടെ മോചനവുമായി ബന്ധപ്പെട്ടു കര്‍ണാടകയിലെ കോണ്‍ഗ്രസ്  സര്‍ക്കാരുമായി യുഡിഎഫ് നേതൃത്വം ഔപചാരികമായിത്തന്നെ ബന്ധപ്പെട്ടു തുടങ്ങി. കേരളത്തിലെ രാഷ്ട്രീയ വിവാദങ്ങളും കോണ്‍ഗ്രസിലെയും മുന്നണിയിലെയും പ്രശ്‌നങ്ങളും ഈ വിഷയത്തിലെ ഇടപെടലിനെ ബാധിക്കാതിരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ജാഗ്രത കാണിക്കുന്നുണ്ടെന്നാണു വിവരം.

മത പണ്ഡിതന്മാര്‍ ഉള്‍പെട്ട സംഘത്തിനു മുഖ്യമന്ത്രിയും മഅ്ദനിയുടെ പിതാവിനും നാട്ടുകാര്‍ക്കും രമേശും ഇക്കാര്യത്തില്‍ നേരത്തേ ഉറപ്പു നല്‍കിയിരുന്നു. പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുന്നതിനും രണ്ടു മാസം മുമ്പ് മഅ്ദനിയുടെ നാടായ മൈനാഗപ്പള്ളിയിലെത്തിയ രമേശിന് മഅ്ദനിയുടെ പിതാവ് അബ്ദുസമദ് മാസ്റ്റര്‍ നിവേദനം നല്‍കിയപ്പോഴാണ്, മഅ്ദനിക്ക് നിയമപരമായ സഹായം ഉറപ്പാക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് ഉറപ്പു നല്‍കിയത്. കേരളയാത്രയുമായി ബന്ധപ്പെട്ടു മൈനാഗപ്പള്ളിയുടെ സമീപപ്രദേശമായ ഭരണിക്കാവില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തിലും ഇക്കാര്യം രമേശ് ആവര്‍ത്തിച്ചിരുന്നു.

മഅ്ദനിക്ക് നിയമപരമായ സഹായവും നീതിയും ഉറപ്പുവരുത്താന്‍ ഇടപെടണം എന്നാവശ്യപ്പെട്ട് പ്രമുഖ പണ്ഡിതന്മാരുള്‍പെടെ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. കര്‍ണാടകയില്‍ ഭരണമാറ്റം ഉണ്ടാകുന്നതിനു മുമ്പേ തന്നെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മഅ്ദനിയുടെ കാര്യത്തില്‍ ഇടപെട്ടിരുന്നു. അത്തരം ഇടപെടലിന് മാറിയ സാഹചര്യത്തില്‍ കൂടുതല്‍ വേഗതയുണ്ടാക്കാനാണ് യുഡിഎഫിന്റെ തീരുമാനം. മുസ്ലിം ലീഗ് നേതൃത്വം സ്വന്തം നിലയില്‍ മഅ്ദനി പ്രശ്‌നത്തില്‍ നടത്തുന്ന ശക്തമായ ഇടപെടല്‍ കൂടി കണക്കിലെടുത്താണ് കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യത്തില്‍ ഗ്രൂപ്പുകള്‍ക്ക് അതീതമായ നിലപാട് സ്വീകരിക്കുന്നത്.

Thiruvananthapuram, Abdul Nasar Madani, Congress, Karnataka, Politicsമഅ്ദനി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനും പ്രതിരോധ മന്ത്രി എ.കെ. ആന്റണിക്കും നല്‍കിയ നിവേദനത്തിന്റെ അന്തസത്ത കൂടി പരിഗണിച്ചാണ് ഈ ഇടപെടല്‍. രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കു നല്‍കിയ നിവേദനം തുടര്‍ നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന് അയച്ചുകൊടുക്കുമെന്ന പ്രതീക്ഷയിലാണ് മഅ്ദനിയുടെ കുടുംബം.

Keywords: Thiruvananthapuram, Abdul Nasar Madani, Congress, Karnataka, Politics, Kerala, KPCC, Ramesh Chennithala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
12:15 pm | 0 comments

ഫോണ്‍ ചോര്‍ത്തല്‍: സുകുമാരന്‍ നായര്‍ രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. തനിക്ക് ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തിലാണ് ഫോണ്‍ചോര്‍ത്തലിനെ കുറിച്ച് അറിഞ്ഞതെന്നും ഇതേ കുറിച്ച് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കിയിരുന്നുവെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ആരോപിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു തിരുവഞ്ചൂര്‍.

Letter, Phone call, Thiruvananthapuram, Thiruvanchoor Radhakrishnan, Chief Minister, Complaintഫോണ്‍ചോര്‍ത്തലിനെ കുറിച്ച് രേഖാമൂലമെഴുതിയിട്ടുള്ള ഒരു പരാതിയും തനിക്ക് ലഭിച്ചിട്ടില്ലെന്നും മറ്റു ചില ആളുകള്‍ മുഖേനെയാണ് താന്‍ ഇക്കാര്യം അറിഞ്ഞതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. പെരുന്നയിലെ വിവരങ്ങള്‍ ചികയേണ്ട കാര്യം തനിക്കില്ലെന്നും, അല്ലാതെ തന്നെ പെരുന്നയിലെ വിവരങ്ങള്‍ അറിയാനുള്ള ബന്ധം തനിക്കുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഫോണ്‍ചോര്‍ത്തലിനെ കുറിച്ചന്വേഷിക്കുന്ന ഐജിയുടെ
അന്വേഷണ റിപോര്‍ട്ട് വന്നതിനു ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണം നടത്താമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

Keywords: Letter, Phone call, Thiruvananthapuram, Thiruvanchoor Radhakrishnan, Chief Minister, Complaint, Report, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
12:11 pm | 0 comments

പനി; പയ്യന്നൂര്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ രമേശ് ചെന്നിത്തല പങ്കെടുക്കില്ല

കണ്ണൂര്‍: പയ്യന്നൂര്‍ കോണ്‍ഗ്രസ് സമ്മേളനത്തിന്റെ 85-ാം വാര്‍ഷികത്തില്‍ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പങ്കെടുക്കുന്നില്ല. കടുത്ത പനിയായതിനാല്‍ യാത്രചെയ്യാന്‍ ബുദ്ധിമുട്ടായതിനാലാണ്  ചെന്നിത്തല സമ്മേളനത്തില്‍ പങ്കെടുക്കാത്തത്. തിരുവനന്തപുരത്തെ വീട്ടില്‍ വിശ്രമത്തിലാണ് രമേശെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്.

പയ്യന്നൂര്‍ കോണ്‍ഗ്രസ് സമ്മേളന വാര്‍ഷികത്തിന് വെള്ളിയാഴ്ച കണ്ണൂരിലെത്തുന്ന കേന്ദ്രമന്ത്രി എ.കെ. ആന്റണി രമേശുമായി സംസാരിക്കുമെന്നും എന്നാല്‍ സജീവ രാഷ്ട്രീയ ചര്‍ച്ചകള്‍ ഉണ്ടാകില്ലെന്നും നേരത്തേ പ്രചരിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ കണ്ണൂരിലെത്തുന്ന  ചെന്നിത്തല  ഉച്ചതിരിഞ്ഞ് പയ്യന്നൂരിലേക്ക് പുറപ്പെടുമെന്നായിരുന്നു റിപോര്‍ട്ടുകള്‍.
Ramesh Chennithala, A.K Antony, Payyannur, Congress, Conference
അതിനിടെ, ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനത്തില്‍ എം.എം. ഹസന്‍ ഉള്‍പെടെയുള്ള നേതാക്കള്‍ ഇടപെട്ടാണ്  പ്രശ്‌നം കൂടുതല്‍ വഷളാക്കിയതെന്നാരോപിച്ച്  കെ.സുധാകരന്‍ എം.പി
രംഗത്തെത്തുകയുണ്ടായി. എന്നാല്‍ ഇതിനോട്  പ്രതികരിച്ച് കൂടുതല്‍ വിവാദത്തിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി.

Keywords: Ramesh Chennithala, A.K Antony, Payyannur, Congress, Conference, Kannur, K.Sudhakaran, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
12:00 pm | 0 comments

സുകുമാരന്‍ നായരുടെ ആരോപണം അന്വേഷിക്കും: ആഭ്യന്തര മന്ത്രി

Written By kvarthakgd1 on Thursday, May 23, 2013 | 8:37 pm

മലപ്പുറം: ഇന്റലിജന്‍സ് വിഭാഗം ഫോണ്‍ ചോര്‍ത്തിയെന്ന എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ ആരോപണത്തിന്റ പശ്ചാത്തലത്തില്‍ സംഭവം അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഫോണ്‍ ചോര്‍ത്തല്‍ അന്വേഷിക്കാന്‍ എറണാകുളം റേഞ്ച് ഐജി കെ. പത്മകുമാറിനെ ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിച്ചു.

സുകുമാരന്‍ നായരുമായി ഊഷ്മളമായ ബന്ധമാണുള്ളതെന്നും ആരുടെയും ഫോണ്‍ ചോര്‍ത്തിയതായി തന്റെ അറിവിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഭ്യന്തര മന്ത്രിയുടെ അറിവോടയാണ് ഫോണ്‍ ചോര്‍ത്തിയതെന്നും ഇക്കാര്യം ശ്രദ്ധയില്‍പെടുത്തിയിട്ടും തിരുവഞ്ചൂര്‍ നടപടിയെടുത്തില്ലെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചിരുന്നു.

Keywords: Malappuram, Thiruvanchoor Radhakrishnan, Phone Call, Investigates, Kerala, Sukumaran Nair, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
8:37 pm | 0 comments

ഫോണ്‍ ചോര്‍ത്തല്‍, വധ ഭീഷണി: പരാതികളുമായി സുകുമാരന്‍ നായരും വെള്ളാപ്പള്ളിയും

കോട്ടയം: രണ്ട് വ്യത്യസ്ത പരാതികളുമായി സുകുമാരന്‍ നായരും വെള്ളാപ്പള്ളിയും. തന്റെ ഫോണ്‍ ചോര്‍ത്തിയെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ആരോപിച്ചു. ഇന്റലിജന്‍സ് വിഭാഗം താനുള്‍പെടെയുളള മറ്റു സമുദായ സംഘടനാ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തിയെന്ന ഗുരുതര ആരോപണമാണ് സുകുമാരന്‍ നായര്‍ ഉന്നയിച്ചിരിക്കുന്നത്. ആഭ്യന്തര വകുപ്പിന്റെ അറിവോടെയാണ് ഫോണ്‍ ചോര്‍ത്തുന്നതെന്നും ഇക്കാര്യം ആഭ്യന്തരമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

Kottayam, Vellapally Natesan, Sukumaran Nayar, Kerala, Oommen Chandy, Chief Minister, Thiruvanchoor Radhakrishnan, Phone Call, Kerala News, International News, National News, Gulf News, Health News, Educational News, Business Newsവിഷയത്തില്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും സമാധാനം പറയണമെന്നും സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു. ഗള്‍ഫില്‍ നിന്നും വധഭീഷണിയുള്ളതായാണ് വെള്ളാപ്പള്ളി നടേശന്‍ പരാതി നല്‍കിയത്. കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തലയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയാല്‍ കൊന്നുകളയുമെന്നായിരുന്നു ഭീഷണിയെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Keywords: Kottayam, Vellapally Natesan, Sukumaran Nair, Kerala, Oommen Chandy, Chief Minister, Thiruvanchoor Radhakrishnan, Phone Call, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
8:35 pm | 0 comments

ഡി.വൈ.എഫ്.ഐ പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു

ആലപ്പുഴ : ഡി.വൈ.എഫ്.ഐ പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇപ്പോഴുണ്ടായിരുന്ന  നേതൃനിരയില്‍ മാറ്റം വരുത്താത്ത സ്ഥാനമാറ്റമാണ് ഉണ്ടായിരിക്കുന്നത്. ഡി.വൈ.എഫ്.ഐ പ്രസിഡന്റായിരുന്ന എം. സ്വരാജിനെ സംസ്ഥാന സെക്രട്ടറിയായി നിയമിച്ചു. സെക്രട്ടറി സ്ഥാനം വഹിച്ചിരുന്ന ടി.വി രാജേഷാണ് പുതിയ പ്രസിഡന്റ്. കെ.എസ്. സുനില്‍ കുമാര്‍ ട്രഷറര്‍ സ്ഥാനത്ത് തുടരും.

Elected, Office Bearers, Alappuzha, D.Y.F.I, Kochi, Kozhikode, V.S Achuthanandan,
M. Swaraj
പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതില്‍  കടുത്ത എതിര്‍പ്പ് നിലനിന്ന സാഹചര്യത്തിലാണ് നിലവിലുള്ളവര്‍ തന്നെ നേതൃനിരയില്‍ തുടരാനുള്ള തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്. നേതൃസ്ഥാനത്തിന്റെ മുന്‍നിരയിലേയ്ക്ക് വനിതകളെ പരിഗണിക്കണമെന്ന് പൊതുചര്‍ച്ചയില്‍ അഭിപ്രായം ഉയര്‍ന്നിരുന്നുവെങ്കിലും ഇക്കാര്യം പരിഗണിക്കപ്പെട്ടില്ല.

കോഴിക്കോടു നിന്നുള്ള പി. എ. മുഹമ്മദ് റിയാസ്, കണ്ണൂരില്‍ നിന്നുള്ള എ.എം. ഷംസീര്‍ എന്നിവരുടെ പേരുകളും ഉയര്‍ന്നുവന്നിരുന്നു. അതേസമയം സംസ്ഥാന നേതൃത്വത്തില്‍ നിന്ന് വി.എസ്. വിഭാഗത്തെ വ്യാപകമായി
Elected, Office Bearers, Alappuzha, D.Y.F.I, Kochi, Kozhikode,
T.V. Rajesh
വെട്ടിനിരത്തുകയാണ്. ആലപ്പുഴയില്‍ മൂന്ന് വി.എസ്.അനുകൂലികളെയും  കൊച്ചിയില്‍ ഒരാളെയും ഒഴിവാക്കി. വി.എസ് വിഭാഗത്തിലെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പത്തനംതിട്ടയിലെ കൃഷ്ണകുമാറിനെയും ഒഴിവാക്കിയിട്ടുണ്ട്.

Keywords: Elected, Office Bearers, Alappuzha, D.Y.F.I, Kochi, Kozhikode, V.S Achuthanandan, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
8:00 pm | 0 comments

റാങ്ക് ജേതാവ് ഗോകുലിന് ഓള്‍ ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ MBBS നു ചേരാന്‍ ആഗ്രഹം

കാസര്‍കോട്: സംസ്ഥാന മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ചെമ്മനാട് കൊളമ്പക്കാലിലെ ഗോകുല്‍ ജി. നായര്‍ക്ക് ഡെല്‍ഹി ഓള്‍ ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ എം.ബി.ബി.എസിന് ചേര്‍ന്ന് പഠിക്കാന്‍ ആഗ്രഹം. ഇതിന്റെ എന്‍ട്രന്‍സ് പരീക്ഷയ്ക്ക് ഗോകുല്‍ ജി. നായര്‍ അപേക്ഷിച്ചിട്ടുണ്ട്.

കഴിഞ്ഞതവണ എന്‍ട്രന്‍സ് പരീക്ഷ എഴുതിയ ഗോകുലിന് എന്‍ജിനീയറിംഗില്‍ 436-ാം റാങ്കും മെഡിക്കല്‍ എന്‍ഡ്രന്‍സില്‍ 2067-ാം റാങ്കുമാണ് ലഭിച്ചത്. നില കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇത്തവണ സംസ്ഥാന എന്‍ട്രന്‍സ് പരീക്ഷ എഴുതിയത്. ഇതില്‍ ഒന്നാം റാങ്ക് നേടാനായതിന്റെ ആഹ്ലാദത്തിലാണ് ഗോകുല്‍. കോട്ടയം പാല ബ്രില്യന്‍സ് ഇന്‍സിറ്റിയൂട്ടിലാണ് ഗോകൂല്‍ എന്‍ട്രന്‍സ് പരീക്ഷയ്ക്കുള്ള കോച്ചിംഗ് നടത്തിവരുന്നത്.
Gokul G. Nair, Rank, Winner, Medical Entrance Exam, Chemnad, Anangoor, Kasaragod, Kerala

പഠനത്തിന് പുറമെ ക്വിസിലും ഉപന്യാസ രചനയിലും ഗോകുല്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. പരന്ന വായനയാണ് മറ്റൊരു വിനോദം. വീട്ടില്‍ നല്ല ലൈബ്രറിയുണ്ട്. മാത്തമാറ്റിക്‌സ് ബോര്‍ഡ് നടത്തിയ സംസ്ഥാന തല ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയിരൂന്നു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇംഗ്ലീഷ്, മലയാളം ഉപന്യാസ രചനയില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. നല്ലൊരു ക്രിക്കറ്റ് ആരാധകന്‍ കൂടിയാണ് ഗോകുല്‍. എസ്.എസ്.എല്‍.സി. പരീക്ഷില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചിരുന്നു.

ചെമ്മനാട് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സ്‌കൂളില്‍ ഗോകുലിന് മാത്രമാണ് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചത്. പ്ലസ് ടു പരീക്ഷയില്‍ 1200 മാര്‍ക്കില്‍ 1197 മാര്‍ക്ക് ലഭിച്ചിരുന്നു. ഇംഗ്ലീഷില്‍ രണ്ട് മാര്‍ക്കും ഫിസിക്‌സ് പ്രാക്ടിക്കലില്‍ ഒരുമാര്‍ക്കുമാണ് കുറഞ്ഞത്. തന്റെ വിജയത്തിനു പിന്നിലെ രഹസ്യം നിരന്തര പരിശ്രമവും പിതാവിന്റെയും വീട്ടുകാരുടെയും പിന്തുണയുമാണെന്ന് പാലയിലുള്ള ഗോകുല്‍ പറഞ്ഞു.

Related News:
കാസര്‍കോട്ട് ചരിത്രത്തിലാദ്യമായി മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഒന്നാം റാങ്ക്

മെഡിക്കല്‍ എന്‍ട്രന്‍സ് ഒന്നാം റാങ്ക്; ഗോകുലിന്റെ കാട്ടാമ്പള്ളി ഹൗസില്‍ ആഹ്ലാദം അലതല്ലി
Keywords: Gokul G. Nair, Rank, Winner, Medical Entrance Exam, Chemnad, Anangoor, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
2:50 pm | 0 comments

കേരള മെഡിക്കല്‍, എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള മെഡിക്കല്‍, എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. എഞ്ചിനീയറിംഗ് പ്രവേശനത്തിന് 74,226 പേര്‍ക്കും മെഡിക്കല്‍ പ്രവേശനത്തിന് 51,559 പേര്‍ക്കും യോഗ്യത ലഭിച്ചു. എം.ബി.ബി.എസ്, ബി.ഡി.എസ് ഒഴികെയുള്ള പ്രവേശന പരീക്ഷാ ഫലമാണ് വ്യാഴാഴ്ച പ്രസിദ്ധീകരിച്ചത്. വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബാണ് തിരുവനന്തപുരത്ത് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചത്. എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് ലഭിച്ച സ്‌കോറാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Medical, Engineering, Result, Published,Thiruvananthapuram, Education, Minister, P.K Abdul Rabപ്ലസ്ടു മാര്‍ക്കും പ്രവേശന പരീക്ഷയ്ക്ക് ലഭിച്ച മാര്‍ക്കും കൂട്ടിച്ചേര്‍ത്തുള്ള റാങ്ക് ലിസ്റ്റ് രണ്ടാഴ്ചയ്ക്ക് ശേഷം പ്രസിദ്ധീകരിക്കും. ഏപ്രില്‍ 21 മുതല്‍ 25 വരെ ദിവസങ്ങളില്‍ നടന്ന പ്രവേശനപരീക്ഷയുടെ ഫലപ്രഖ്യാപനമാണ്  നടന്നത്. മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക്  കാസര്‍കോട് ചെമ്മനാടിലെ ഗംഗാധരന്‍ നായരുടെ മകന്‍ ഗോകുല്‍ ജി നായരും, രണ്ടാം റാങ്ക് അമര്‍ ബാബു (കോഴിക്കോട്), മൂന്നാം റാങ്ക് അദില.എ.  (മലപ്പുറം) എന്നിവരും നേടി.

Keywords: Medical, Engineering, Result, Published,Thiruvananthapuram, Education, Minister, P.K Abdul Rab, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
2:45 pm | 0 comments

മന്ത്രിസഭാ പുനഃസംഘടനാ വിഷയം ലീഗിന്റെ മുന്നിലില്ലെന്ന് കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ലീഗിന്റെ മുന്നില്‍ എത്തിയിട്ടില്ലെന്ന് വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി. കോണ്‍ഗ്രസില്‍ ഇപ്പോള്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശം സംബന്ധിച്ച  പ്രശ്‌നം പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തന്നെ ശ്രമിക്കുമെന്നും  പ്രശ്‌നപരിഹാരത്തിന് ലീഗ് മുന്‍കൈയെടുക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

Thiruvananthapuram, Kunhalikutty, Congress, Ramesh Chennithala,
ഘടകകക്ഷികളുമായി ഇതുസംബന്ധിച്ച ചര്‍ച്ച കോണ്‍ഗ്രസ് നടത്തിയിട്ടില്ലെന്നും  പ്രശ്‌നത്തില്‍ ഹൈക്കമാന്‍ഡുമായി സംസാരിക്കേണ്ട സാഹചര്യം വന്നാല്‍ ഇടപെടുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Keywords: Thiruvananthapuram, Kunhalikkutty, Congress, Ramesh Chennithala, Media, News, Muslim-League, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
2:43 pm | 0 comments

ഉമ്മന്‍ ചാണ്ടിയെ മാറ്റാന്‍ ഐ ഗ്രൂപ്പ് നേരത്തേശ്രമിച്ചു; കെ വാര്‍ത്ത അന്ന് റിപോര്‍ട്ട് ചെയ്തു

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രിസ്ഥാനത്തു നിന്നു മാറ്റി രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാനുള്ള 'ഓപ്പറേഷന്‍' സംസ്ഥാന കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പ് മാസങ്ങള്‍ക്കു മുമ്പേ ആസൂത്രണം ചെയ്തു. കെവാര്‍ത്ത ഇക്കാര്യം അന്നേ റിപോര്‍ട്ടു ചെയ്തിരുന്നു. എന്നാല്‍, സര്‍ക്കാരിന്റെ കാലാവധി നേര്‍പകുതിയാകുമ്പോള്‍ തുടങ്ങാനിരുന്ന ശ്രമം ഇപ്പോള്‍തന്നെ തുടങ്ങിയത് രമേശിനെ മന്ത്രിയാക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ എ ഗ്രൂപ്പ് രമേശിനെ അപമാനിച്ചുവെന്ന വികാരം ശക്തമായ പശ്ചാത്തലത്തിലാണ്.

Oommen Chandy, Congress, Report, Kerala Congress (j), Ramesh Chennithala,  Keralaരമേശിന്റെ കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തിന്റെ കാലാവധി പൂര്‍ത്തിയാകുന്നതും സര്‍ക്കാരിനു രണ്ടര വര്‍ഷമാകുന്നതും ഒരേ സമയത്താണ്. മറ്റൊരു കെപിസിസി പ്രസിഡന്റിനെ നിയമിക്കുമ്പോള്‍ രമേശിനെ മുഖ്യമന്ത്രിയാക്കുക, ഉമ്മന്‍ ചാണ്ടിയെ മാറ്റുക എന്നതായിരുന്നു ഹൈക്കമാന്‍ഡിനു മുന്നില്‍ ഐ ഗ്രൂപ്പ് വെയ്ക്കാനിരുന്ന പാക്കേജ്. കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിനു കൊടുക്കുന്നതില്‍ വിരോധമില്ലെന്നും അവര്‍ നിലപാടെടുത്തിരുന്നു.

എന്നാല്‍, ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പായി തരംഗം സൃഷ്ടിക്കാനുദ്ദേശിച്ചു കേരളയാത്ര നടത്തി തിരുവനന്തപുരത്തെത്തിയ രമേശിനെ ഉപമുഖ്യമന്ത്രിയാക്കാന്‍ ഇറങ്ങിത്തിരിച്ച ഐ ഗ്രൂപ്പിന് തിരിച്ചടിയാണു നേരിട്ടത്. ആഭ്യന്തര വകുപ്പ് കൊടുക്കാന്‍ എ ഗ്രൂപ്പ് വിസമ്മതിച്ചതോടെ പാളിപ്പോയ മന്ത്രിസഭാ പ്രവേശന നീക്കം ഇപ്പോള്‍ മറ്റാരുടെയോ തിരക്കഥയാണെന്നു വരുത്താനാണ് ചെന്നിത്തലയുടെ ശ്രമം. അതിനു തുടര്‍ച്ചയായാണ് ആറു മാസം കഴിഞ്ഞു നടത്താനിരുന്ന നേതൃമാറ്റശ്രമം ഇപ്പോള്‍ പുറത്തെടുത്തത്.

Oommen Chandy, Congress, Report, Kerala Congress (j), Ramesh Chennithala,  Keralaഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയും താന്‍ കെ.പി.സി.സി. പ്രസിഡന്റുമായ കാലയളവ് കേരളത്തിലെ യു.ഡി.എഫ്. സര്‍ക്കാരുകളില്‍ ഏറ്റവും നന്നായി പാര്‍ട്ടിയും സര്‍ക്കാരും സഹകരിച്ച കാലമാണെന്നാണ് രമേശ് അവകാശപ്പെടാറുള്ളത്. കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം മന്ത്രിസ്ഥാനത്തേക്കാള്‍ വലുതാണെന്നും താന്‍ മന്ത്രിസ്ഥാനത്തിനു വേണ്ടി ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്യുന്നു.

അതേസമയം, ദേശീയ രാഷ്ട്രീയത്തിലും തിളങ്ങിയ രമേശ് യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റായിരുന്നപ്പോള്‍ ജനറല്‍ സെക്രട്ടറിയായിരുന്ന മമതാ ബാനര്‍ജിയും പൃഥ്വിരാജ് ചവാനും മറ്റും അവരവരുടെ സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിയും അതിനു മുമ്പ് കേന്ദ്ര മന്ത്രിയുമൊക്കെയായിട്ടും അദ്ദേഹത്തിന് സ്വന്തം സംസ്ഥാനത്തെ മുഖ്യമന്ത്രിയാകാന്‍ കഴിയാത്തതില്‍ അദ്ദേഹവുമായി അടുപ്പമുള്ളവര്‍ക്ക് വിഷമമുണ്ട്. അത് അദ്ദേഹത്തിന്റെ വിഷമമായി മാറ്റുന്നതില്‍ അവര്‍ വിജയിക്കുകയും ചെയ്തതായാണു സൂചന. അതിന്റെ ഭാഗമാണ് ഇപ്പോഴത്തെ നേതൃമാറ്റ വിവാദം.

Related News:
ഭരണത്തിലും പാര്‍­ട്ടി­യിലും മാ­റ്റ­ത്തിന് ഐ ഗ്രൂ­പ്പി­ന്റെ ബ്ലൂ പ്രിന്റ് ത­യ്യാ­റാ­കുന്നു

Keywords: Oommen Chandy, Congress, Report, Kerala Congress (j), Ramesh Chennithala,  Kerala,  I group started it's attempt to change leader before months, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
2:34 pm | 0 comments

കലാഭവന്‍ മണിക്ക് ഉപാധികളോടു കൂടിയ മുന്‍കൂര്‍ജാമ്യം

കൊച്ചി: നടന്‍ കലാഭവന്‍ മണിക്ക് മുന്‍കൂര്‍ ജാമ്യം. വനപാലകരെ ആക്രമിച്ച കേസില്‍  കലാഭവന്‍   മണിക്ക് കര്‍ശന ഉപാധികളോടെയാണ്  ഹൈക്കോടതി  മുന്‍കൂര്‍ ജാമ്യം   അനുവദിച്ചത്. മെയ് 25നകം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്‍പാകെ കീഴടങ്ങണമെന്നും തുടര്‍ന്ന്   ചോദ്യം ചെയ്യലിനു ശേഷം മജിസ്‌ട്രേട്ട് മുന്‍പാകെ ഹാജരാകണമെന്നും ഹാജരാകുന്ന മുറക്ക് മണിക്ക് മജിസ്‌ട്രേറ്റ് ജാമ്യം  അനുവദിക്കുമെന്നും  ജസ്റ്റിസ് എസ്.എസ്.സതീശ് ചന്ദ്രന്‍ നിര്‍ദേശിച്ചു. 50,000 രൂപയുടെ ബോണ്ടിലും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ ജാമ്യത്തിലും മജിസ്‌ട്രേട്ട് ജാമ്യം അനുവദിക്കണമെന്നാണു നിര്‍ദേശം.

മെയ് 15ന്   രാത്രി മണിയും സംഘവും ഷോളയാര്‍   വനത്തില്‍ കടക്കാന്‍ ശ്രമിച്ചപ്പോള്‍ വനപാലകര്‍ അനുവദിച്ചില്ലെന്നാണ് പോലീസിന്റെ വിശദീകരണം. തിരികെ വന്നപ്പോള്‍ കണ്ണംകുഴി ഭാഗത്ത് വെച്ച് പരിശോധനയ്ക്കായി   കാറിന്റെ ഡിക്കി തുറന്ന് വനപാലകര്‍ പരിശോധിക്കാന്‍ ശ്രമിച്ചപ്പോള്‍ വനപാലകരെ മണിയും സംഘവും ചേര്‍ന്ന് മര്‍ദിച്ച കേസിലാണ് കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ മണി ഒന്നാം പ്രതിയും, സുഹൃത്ത് ഗോപിനാഥന്‍ രണ്ടാം പ്രതിയുമാണ്.

 Bail, Kalabhavan Mani, Kochi, High Court, Car, Actor, Woman., Case, Kerala, Kerala News, മണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ പരിഗണിച്ചപ്പോള്‍ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനുള്‍പെടെ മറ്റു രണ്ടു ക്രിമിനല്‍ കേസുകളില്‍ കൂടി പ്രതിയായതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും, ജാമ്യം അനുവദിച്ചാല്‍ അന്വേഷണവുമായി സഹകരിക്കാതിരിക്കാന്‍ സാധ്യതയുണ്ടെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി.ആസഫലി കോടതിയെ ബോധിപ്പിച്ചിരുന്നു.

എന്നാല്‍ മണിയ്‌ക്കൊപ്പം യാത്ര ചെയ്ത സ്ത്രീയോട് വനം വകുപ്പധികൃതര്‍  മോശമായി പെരുമാറിയതിനെ  ചോദ്യം ചെയ്തതാണ് കേസിന് കാരണമെന്ന് മണിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

Keywords: Bail, Kalabhavan Mani, Kochi, High Court, Car, Actor, Woman., Case, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
2:08 pm | 0 comments

അട്ടപ്പാടിയില്‍ റേഷന്‍ വിതരണം ശക്തിപ്പെടുത്തും -മുഖ്യമന്ത്രി

തിരുവനന്തപുരം: അട്ടപ്പാടിയിലെ റേഷന്‍വിതരണം ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അമ്മമാരുടെ പോഷകാഹാരക്കുറവ് മൂലം കുട്ടികള്‍ മരിക്കുന്ന സാഹചര്യത്തില്‍ അട്ടപ്പാടിയിലെ റേഷന്‍കാര്‍ഡുടമകള്‍ക്ക് നാല് മാസം പത്ത് കിലോ വീതം റാഗിയും രണ്ട് കിലോ പയറുംവിതരണംചെയ്യാന്‍ കേന്ദ്ര സഹമന്ത്രി പ്രൊഫ. കെ.വി. തോമസിന്‍െറ സാന്നിധ്യത്തില്‍ നടന്ന യോഗം തീരുമാനിച്ചതായി ഉമ്മന്‍ചാണ്ടി അറിയിച്ചു.

Ration distribution, Attappady, Ummen Chandy, Oomme Chandy, Malayalam news, Kerala News10,182 കുടുംബങ്ങളാണ് അട്ടപ്പാടിയിലുള്ളത്. ഇവരില്‍ 7868 കുടുംബങ്ങളും എ.എ.വൈ വിഭാഗത്തിലും 336 കുടുംബങ്ങള്‍ എ.പി.എല്ലും മറ്റുള്ളവര്‍ ബി.പി. എല്ലുമാണ്. നിലവിലെ അരിവിഹിതം കുറക്കാതെയാകും റാഗി നല്‍കുക. റാഗി കൃഷിക്ക് താല്‍പര്യമുള്ളവരെ സഹായിക്കുകയും ചെയ്യും. കാര്‍ഷികവിള സംഭരണത്തിനും സംവിധാനം ഏര്‍പെടുത്തുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. അട്ടപ്പാടിയിലെ ആശുപത്രികളില്‍ കൂടുതല്‍ ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ ജീവനക്കാരെയും നിയമിച്ചതായി അദ്ദേഹം പറഞ്ഞു. മന്ത്രിമാരായ കെ.സി. ജോസഫ്, വി.എസ്. ശിവകുമാര്‍, കെ.പി. മോഹനന്‍, അനൂപ് ജേക്കബ് എന്നിവരും ഉദ്യോഗസ്ഥരും സംബന്ധിച്ചു.

Summary: The ration distribution system in attappady will strengthen, chief minister ummen chandy says.

Keyword: Ration distribution, Attappady, Ummen Chandy, Oomme Chandy, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
10:44 am | 0 comments

ആരെയും അപമാനിക്കുന്നതിന് താന്‍ കൂട്ടു നില്‍ക്കില്ലെന്ന് ഉമ്മന്‍ചാണ്ടി

Written By kvarthakgd1 on Wednesday, May 22, 2013 | 8:21 pm

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല തനിക്കെതിരായി നടത്തിയ പരാമര്‍ശങ്ങള്‍ വിശ്വസിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിവാദ അഭിമുഖത്തോട് പ്രതികരിക്കാനില്ലെന്നും പരസ്യവിവാദത്തിന് വഴിവെക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ചെന്നിത്തലയ്ക്ക് ആഭ്യന്തരമന്ത്രി സ്ഥാനം നല്‍കുന്നതു സംബന്ധിച്ച് പാര്‍ട്ടി നേതൃത്വവുമായി ചര്‍ച ചെയ്യും. പാര്‍ട്ടിയുടെ ഭാഗത്തു നിന്നു വരുന്ന ഏതു തീരുമാനത്തെയും അംഗീകരിക്കും. ഒരു നേതാവിനെയും അപമാനിക്കുന്നതിന് താന്‍ കൂട്ടു നില്‍ക്കില്ലെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കെതിരെ തുറന്നടിച്ചത്. ഉമ്മന്‍ചാണ്ടിക്ക് അദ്ദേഹത്തിന്റെ വഴി നോക്കാമെന്നും തനിക്ക് തന്റെ വഴിയായിരിക്കുമെന്നും മുഖ്യമന്ത്രിയുമായി ഇനി സന്ധിയില്ലെന്നുമാണ് ചെന്നിത്തല ആഞ്ഞടിച്ചത്. സര്‍ക്കാരും പാര്‍ട്ടിയും തമ്മിലുള്ള ബന്ധം ഇനി പഴയതുപോലെയാകില്ലെന്നും വിവാദ അഭിമുഖത്തില്‍ ചെന്നിത്തല വ്യക്തമാക്കി.

Thiruvananthapuram, Ramesh Chennithala, Oommen Chandy, Minister, Chief Minister, Kerala, Kerala, Kerala News, International News, National News,അതേസമയം വിവാദ അഭിമുഖത്തെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ചെന്നിത്തല വ്യക്തമായ മറുപടി നല്‍കിയില്ല. ഔദ്യോഗികമായി ആര്‍ക്കും താന്‍ അഭിമുഖം നല്‍കിയിട്ടില്ലെന്നായിരുന്നു ചെന്നിത്തലയുടെ വിശദീകരണം. ഇതിനിടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ചെന്നിത്തല ഉന്നയിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപോര്‍ട്ട് ചെയ്ത പരാമര്‍ശങ്ങള്‍ നിഷേധിക്കാന്‍ ചെന്നിത്തല തയ്യാറായില്ല.

മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രമേശിന്റെ അഭിമുഖം

Keywords: Thiruvananthapuram, Ramesh Chennithala, Oommen Chandy, Minister, Chief Minister, Kerala, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
8:21 pm | 0 comments

മലപ്പുറത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു

മലപ്പുറം: ചേളാരിക്കടുത്ത് ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. കാര്‍ യാത്രക്കാരായ ദേവരാജന്‍ (60), മകള്‍ രേഖ (28), കൊല്ലം സ്വദേശി ദേവരാജന്‍ (37) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ദേവരാജന്റെ ഭാര്യ രാജലക്ഷ്മിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Malappuram, Accident, Car, Obituary, Death, Kerala, Kerala News, International News, National News, Gulf News, Health News, Educational News,
File Photo
ബുധനാഴ്ച ഉച്ചക്ക് രണ്ടരയ്ക്ക് ദേശീയപാത 17, താഴെ ചേളാരിയിലായിരുന്നു അപകടം. ഗുരുവായൂരില്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിവരികയായിരുന്ന സംഘം സഞ്ചരിച്ച കാറും എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് കുടുങ്ങിയവരെ പുറത്തെടുത്തത്.

Keywords: Malappuram, Accident, Car, Obituary, Death, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
7:23 pm | 0 comments

കെ.ടി ജയകൃഷ്ണന്‍ വധം: പുനരന്വേഷണത്തില്‍ നിന്ന് ക്രൈംബ്രാഞ്ച് ഒഴിഞ്ഞു

കോഴിക്കോട്: യുവമോര്‍ചാ പ്രവര്‍ത്തകനായിരുന്ന കെ.ടി. ജയകൃഷ്ണന്‍ വധക്കേസിന്റെ അന്വേഷണത്തില്‍ നിന്നും ക്രൈംബ്രാഞ്ച് ഒഴിഞ്ഞു. കേസ് പുനരന്വേഷിക്കാനാവില്ലെന്നും അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്നും ക്രൈംബ്രാഞ്ച്, എ.ഡി.ജി.പിയെ അറിയിച്ചു. അന്വേഷണം നടത്താന്‍ നിയമപരമായ തടസമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണിത്.

ജയകൃഷ്ണന്‍ വധക്കേസില്‍ പ്രതികളാക്കപ്പെട്ടവരില്‍ ഒരാള്‍ മാത്രമാണ് കൊലയാളി സംഘത്തിലുണ്ടായിരുന്നതെന്നും ബാക്കിയുള്ളവര്‍ പാര്‍ട്ടി നല്‍കിയ പട്ടികയനുസരിച്ചാണ് പ്രതികളാക്കിയതെന്നുമുള്ള ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതി ടി.കെ. രജീഷ് പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്നാണ് 1999 ഡിസംബറില്‍ നടന്ന കെ.ടി ജയകൃഷ്ണന്‍ വധക്കേസ് പുനരന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. ജയകൃഷ്ണന്റെ ബന്ധുക്കള്‍ കേസില്‍ പുനരന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.
Kozhikode, Murder Case, Investigates, Crime Branch, K.T Jayakrishnan, CBI, Report, Kerala, Kerala News, International News, National News, Gulf News,
K.T Jayakrishnan

അതേസമയം കേസന്വേഷണത്തില്‍ നിന്നുള്ള ക്രൈംബ്രാഞ്ച്ന്റെ പിന്മാറ്റം സി.പി.ഐ(എം)യുടെയും സര്‍ക്കാരിന്റെ ഗൂഢാലോചനയുടെ ഫലമായാണെന്ന് ബി.ജെ.പി പ്രതികരിച്ചു. 

Keywords: Kozhikode, Murder Case, Investigates, Crime Branch, K.T Jayakrishnan, CBI, Report, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
7:22 pm | 0 comments

നടന്‍ മണി മുമ്പും പലരേയും തല്ലിവീഴ്ത്തിയെന്ന് സര്‍ക്കാര്‍

കൊച്ചി: അതിരപ്പള്ളിയില്‍ വാഹന പരിശോധനക്കിടെ വനപാലകരുടെ മൂക്കിടിച്ച് തകര്‍ത്ത കേസില്‍ പ്രതിയായ നടന്‍ കലാഭവന്‍ മണിക്ക് ക്രിമിനല്‍ പശ്ചാത്തലം മുമ്പേതന്നെ ഉണ്ടെന്ന് സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചു. 2010ലും 2011ലും ട്രാഫിക് പോലീസുകാരെയും ഫ്‌ളാറ്റിലെ സെക്യൂരിറ്റി ഗാര്‍ഡിനെയും ആക്രമിച്ച കേസില്‍ മണിക്കെതിരെ ക്രിമിനല്‍ കേസുകള്‍ ഉള്ളതായും സര്‍ക്കാര്‍ സത്യവാങ്ങ് മൂലത്തില്‍ വ്യക്തമാക്കി.

വനപാലകര്‍ തനിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ ഭാര്യയെ അപമാനിക്കാന്‍ ശ്രമിച്ചെന്നും തന്നെ ജാതിപ്പേര് വിളിച്ച് അപമാനിച്ചെന്നുമുള്ള മണിയുടെ പരാതി കളവാണെന്നും ഡി.ജി.പി. കോടതിയെ ബോധിപ്പിച്ചു. വനപാലകരെ അക്രമിച്ച കലാഭവന്‍ മണി സമര്‍പിച്ച മുന്‍കൂര്‍ ജാമ്യ ഹരജിയിലാണ് സര്‍ക്കാറിന്റെ നിലപാട് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് അറിയിച്ചിരിക്കുന്നത്.

വനപാലകര്‍ക്കെതിരെ മണിയുടെ സുഹൃത്തിന്റെ പരാതിയും വ്യാജമാണെന്നും സര്‍ക്കാര്‍ അറിയിച്ചു. വടിയും കൈയും ഉപയോഗിച്ച് മര്‍ദിച്ചപ്പോള്‍ ഒരു ഉദ്യോഗസ്ഥന്റെ മൂക്കിന്റെ പാലം തകര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ഔദ്യാഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും അക്രമിച്ചതിനും രണ്ടു വകുപ്പുകളിലായാണ് മണിക്കും സുഹൃത്തിനുമെതിരെ കേസെടുത്തിട്ടുള്ളത്. 10 വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മണിയും സുഹൃത്തും ചെയ്തതെന്ന് സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു.

വനപാലകരെ ആക്രമിച്ച മണി ഉപയോഗിച്ചിരുന്ന ആയുധം പിടികൂടേണ്ടതുണ്ട്. ഇതിനായി മണിയെ  കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുകയും വേണം. അതുകൊണ്ടുതന്നെ പ്രതിക്ക് കേസിന്റെ പ്രാരംഭഘട്ടത്തില്‍ ജാമ്യം നല്‍കരുതെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. മണിക്ക് ജാമ്യം ലഭിച്ചാല്‍ സാക്ഷികളെയും മറ്റും സ്വാധീനിച്ച് കേസില്ലാതാക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അതിരപ്പിള്ളി വെറ്റിലപ്പാറ പോലീസാണ് മണിക്കെതിരെ ജാമ്യമില്ലാ വകുപ്പുകളനുസരിച്ച് കേസെടുത്തിട്ടുള്ളത്.
 Kerala, Actor, Kalabhavan Mani, Case, Police, High Court of Kerala, Kochi, Malayalam news
താന്‍ നിരപരാധിയാണെന്നും ബോധപൂര്‍വം കേസെടുക്കുകയായിരുന്നെന്നും വനപാലകരെ രക്ഷിക്കാനാണ് പോലീസ് കേസെടുത്തതെന്നും വ്യക്തമാക്കിയാണ് മണി മുന്‍കൂര്‍ ജാമ്യഹരജി നല്‍കിയിരിക്കുന്നത്. വാദം പൂര്‍ത്തിയാക്കിയ കേസില്‍ ജസ്റ്റിസ് എസ്.എസ്. സതീശചന്ദ്രന്‍ ഹരജി വിധി പറയാനായി മറ്റൊരു ദിവസത്തേക്ക് മാറ്റിയിട്ടുണ്ട്. അതിനിടെ മണി കേരളത്തിന് പുറത്താണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. മൈസൂരിലെ രഹസ്യകേന്ദ്രത്തില്‍ മണിയുള്ളതായും സൂചനയുണ്ട്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചില്ലെങ്കില്‍ മണി പോലീസില്‍ കീഴടങ്ങുമെന്നാണ് വിവരം.

Keywords: Kerala, Actor, Kalabhavan Mani, Case, Police, High Court of Kerala, Kochi, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
5:09 pm | 0 comments

അഭിമുഖത്തിലെ വിവാദ പരാമര്‍ശങ്ങള്‍ നിഷേധിക്കാന്‍ ചെന്നിത്തല തയാറായില്ല

തിരുവനന്തപുരം: ഔദ്യോഗികമായി ആര്‍ക്കും താന്‍ അഭിമുഖം നല്‍കിയിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ ചെന്നിത്തല ഉന്നയിച്ചതായി  ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപോര്‍ട്ട് ചെയ്ത പരാമര്‍ശങ്ങള്‍ നിഷേധിക്കാന്‍ ചെന്നിത്തല തയ്യാറായില്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്.

തന്നെ കാത്തുനിന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഒറ്റ വാക്കിലാണ്  ചെന്നിത്തല മറുപടി നല്‍കിയത്. വാര്‍ത്ത കെട്ടിച്ചമച്ചതാണോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. എന്നാല്‍ പത്രം റിപോര്‍ട്ട് ചെയ്ത പരാമര്‍ശങ്ങള്‍ നിഷേധിക്കാന്‍ ചെന്നിത്തല തയ്യാറാകാത്തതുകൊണ്ട് അദ്ദേഹം തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്നുവേണം കരുതാന്‍.

Interview, Oomanchandi, Ramesh Chennithala, Thiruvananthapuram, Chief Minister,'ഇനി ഉമ്മന്‍ചാണ്ടിക്ക് അദ്ദേഹത്തിന്റെ വഴി, എനിക്ക് എന്റെ വഴി. ഉമ്മന്‍ചാണ്ടിയുമായി ഇനി ഒരുതരത്തിലുള്ള സന്ധിയ്ക്കുമില്ല.  സര്‍ക്കാരും പാര്‍ട്ടിയും തമ്മിലുള്ള ബന്ധം ഇനിപഴയതുപോലെയാകില്ലെന്നും  തുടങ്ങിയ പരാമര്‍ശങ്ങളാണ് ചെന്നിത്തല അഭിമുഖത്തില്‍ നടത്തിയത്.

Keywords: Interview, Oomanchandi, Ramesh Chennithala, Thiruvananthapuram, Chief Minister, Media, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
5:08 pm | 0 comments

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിക്ക് യുഎന്‍ പബ്ലിക് സര്‍വീസ് അവാര്‍ഡ്

തിരുവനന്തപുരം: ഐക്യരാഷ്ട്രസംഘടന ആഗോളതലത്തില്‍ പബ്ലിക് സര്‍വസിനു നല്‍കുന്ന ഉന്നതമായ അവാര്‍ഡ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും അദ്ദേഹം നടത്തിയ ജനസമ്പര്‍ക്ക പരിപാടിക്കും ലഭിച്ചു.

ലോകരാജ്യങ്ങളെ അഞ്ചു മേഖലകളായി തിരിച്ചാണ് യു.എന്‍. അവാര്‍ഡ് നല്‍കുന്നത്. ഇന്ത്യ ഉള്‍പെടുന്ന ഏഷ്യപസഫിക് മേഖലയില്‍ നിന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഒന്നാം സ്ഥാനത്തെത്തിയത്. ദക്ഷിണ കൊറിയ രണ്ടാം സ്ഥാനത്തെത്തി.

മേഖലകള്‍

യൂറോപ്പ് & നോര്‍ത്ത് അമേരിക്കയില്‍ നിന്ന് ഇറ്റലിയും സ്ലോവെനിയയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.

മിഡില്‍ ഈസ്റ്റില്‍ നിന്ന് ഒമാനും ജോര്‍ജിയയ്ക്കുമാണ്  യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍.

ആഫ്രിക്കയില്‍ നിന്ന് മൊറോക്കയ്ക്ക് ഒന്നാം സ്ഥാനം.

ലാറ്റിനമേരിക്ക & കരീബിയയില്‍ നിന്ന് ആരുമില്ല.

സാധാരണഗതിയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഏതെങ്കിലും വകുപ്പോ, സേവനമോ അവാര്‍ഡ് നേടുമ്പോള്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും അദ്ദേഹം നേതൃത്വം നല്‍കിയ ജനസമ്പര്‍ക്ക പരിപാടിക്കുമാണ് അവാര്‍ഡ് എന്നതാണ് ഇത്തവണത്തെ പ്രത്യേകത.

യുഎന്‍ പബ്ലിക് സര്‍വീസ് അവാര്‍ഡ്

2003 മുതല്‍ ഐക്യരാഷ്ട്രസഭ UN Public Service Award കൊടുക്കുന്നു.  എല്ലാ വര്‍ഷവും ജൂണ്‍ 23 ന് Public Service Day ആയി ആചരിക്കുന്നു. 2003ല്‍ യുഎന്‍ ജനറല്‍ അസംബ്ലി പാസാക്കിയ  57/277 പ്രമേയത്തിലൂടെയാണ് അവാര്‍ഡ് നിലവില്‍ വന്നത്. അന്നു മുതല്‍ അഞ്ചു മേഖലകളായി തിരിച്ചാണ് അവാര്‍ഡ്.
Oommen Chandy, Kerala, Chief Minister, UN, Award, UN secretary general Ban Ki Moon

മുന്‍വര്‍ഷം

2012-ല്‍ സൗത്ത് കൊറിയയിലെ രണ്ടു പദ്ധതികള്‍ ഒന്നും രണ്ടും  സമ്മാനാര്‍ഹമായി. 2011-ല്‍ സൗത്ത് കൊറിയയും സിങ്കപ്പൂരും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ഈ വര്‍ഷം സൗത്ത് കൊറിയയെ പിന്തള്ളി ഇന്ത്യ ഒന്നാം സ്ഥാനത്ത് (ജനസമ്പര്‍ക്കപരിപാടി)

ഏഷ്യാ പസഫിക്

ഏഷ്യ പസഫിക്കില്‍ 50 രാജ്യങ്ങളാണുള്ളത്. പസഫിക്കില്‍ ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയ പ്രമുഖ രാജ്യങ്ങളെയും ഏഷ്യയില്‍ ചൈന, ജപ്പാന്‍, സിംഗപ്പൂര്‍, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളെയും പിന്തള്ളിയാണ് കേരളം അഭിമാനകരമായ നേട്ടം കൈവരിച്ചത്.

അവാര്‍ഡ് പ്രക്രിയ

ത്രിതലപരിശോധനയ്ക്കും വിലയിരുത്തലിനും ശേഷമാണ് അവാര്‍ഡ് പ്രഖ്യാപിക്കുന്നത്. ജനുവരിയില്‍ തുടങ്ങി മെയ് മാസത്തില്‍ അവസാനിക്കുന്ന നീണ്ട പ്രക്രിയയിലൂടെയാണ് വിജയിയെ കണ്ടെത്തുന്നത്.  ഷോര്‍ട്ട് ലിസ്റ്റ് പരിശോധിക്കുന്നത് United Nations Committee of Experts in Public Administration -ന്റെ ഏഴംഗ സബ് കമ്മറ്റി ആണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധരാണ് ഇവര്‍.  നിര്‍ദിഷ്ട നിലവാരം പുലര്‍ത്തുന്നില്ലെങ്കില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കാറില്ല.

അവാര്‍ഡ് ദാനം

ഈ വര്‍ഷത്തെ യുഎന്‍ പബ്ലിക് സര്‍വീസ് ദിനാചരണം ജൂണ്‍ 24 മുതല്‍ 27 വരെ തീയതികളില്‍ ബഹറിനില്‍വച്ചാണ് നടത്തുന്നത്. യുഎന്‍ സെക്രട്ടറി ജനറല്‍ ബാങ്ക്വീ മൂണ്‍ 27 ന് അവാര്‍ഡുകള്‍  സമ്മാനിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചടങ്ങില്‍ പങ്കെടുക്കും.

ജനസമ്പര്‍ക്ക പരിപാടി

ലോകത്തിലെ ഒരു രാഷ്ട്രീയ നേതാവും നടത്താത്ത പരിപാടി. തികഞ്ഞ  ജനാധിപത്യ പരീക്ഷണം.  സംസ്ഥാനത്തെ എല്ലാ ജനങ്ങളിലേക്കും ഇറങ്ങിചെന്ന പരിപാടി. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഇടനിലക്കാരില്ലാതെ  ഭരണാധികാരിക്ക് അറിയാനുള്ള അവസരം. ചില ജില്ലകളില്‍ 19.50 മണിക്കൂര്‍ വരെ നീണ്ടു നിന്ന പരാതി പരിഹാര ക്രിയ. 5.5 ലക്ഷം പരാതികള്‍. മൂന്ന് ലക്ഷത്തോളം പരിഹാരങ്ങള്‍. 22.68 കോടിയുടെ ധനസഹായം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിലയിരുത്താന്‍ സംവിധാനം. ജില്ലകളില്‍ തുടര്‍ അവലോകന നടപടികള്‍.

Keywords: Oommen Chandy, Kerala, Chief Minister, UN, Award, UN secretary general Ban Ki Moon, Function, Bahrain, Award Function, United Nations Committee of Experts in Public Administration, UN Public Service Award, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

10:49 am | 0 comments

ചെന്നിത്തലയുടെ അഭിമുഖം വ്യാജമാണെന്ന് കെ. സുധാകരന്‍ എം.പി

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കുനേരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചുകൊണ്ട് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ഇന്ത്യന്‍ എക്‌സ്പ്രസില്‍ നടത്തിയെന്ന് പറയുന്ന അഭിമുഖം വ്യാജമാണെന്ന് കെ.സുധാകരന്‍ എം.പി. ചെന്നിത്തലയുമായി താന്‍ ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചുവെന്നും അദ്ദേഹം തന്നെയാണ് അഭിമുഖം വ്യാജമാണെന്ന് പറഞ്ഞതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

ചെന്നിത്തലയുടെ മന്ത്രിസ്ഥാനം സംബന്ധിച്ച് ഹൈക്കമാന്റിനെ യാതൊന്നും ധരിപ്പിച്ചിട്ടില്ല. ഗണേഷിന്റെ മന്ത്രിസ്ഥാനം കോണ്‍ഗ്രസ് ചര്‍ച്ച ചെയ്ത് യു.ഡി.എഫിനെ അറിയിക്കണമെന്നും സാമുദായിക നേതാക്കള്‍ വാക്കുകള്‍ പറയുമ്പോള്‍ കുറച്ചുകൂടി സംയമനം പാലിക്കേണ്ടതാണെന്നും കെ.സുധാകരന്‍ പറഞ്ഞു.

ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് ചെന്നിത്തല ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. മുഖ്യമന്ത്രിയ്ക്ക് മുഖ്യമന്ത്രിയുടെ വഴിയെന്നും തനിക്ക് തന്റെ വഴിയെന്നും, ചെന്നിത്തല പറഞ്ഞിരുന്നു.

 കൂടാതെ സര്‍ക്കാരും പാര്‍ട്ടിയും തമ്മിലുള്ള ബന്ധം ഇനി
Oomanchandi, Ramesh Chennithala, K.Sudhakaran, Thiruvananthapuramപഴയതുപോലെയാകില്ലെന്നും, സര്‍ക്കാരിന്റെ പൂര്‍ണ ഉത്തരവാദിത്വം ഇനി ഉമ്മന്‍ചാണ്ടിയ്ക്ക് മാത്രമാണെന്നും ചെന്നിത്തല അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ചെന്നിത്തലയുടെ അഭിമുഖത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസില്‍ ഇനി ഗ്രൂപ്പുപോര് ശക്തമാകുമെന്ന വാര്‍ത്തയും പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചെന്നിത്തല നടത്തിയെന്ന് പറയപ്പെടുന്ന അഭിമുഖം വ്യാജമാണെന്ന് പറഞ്ഞ് സുധാകരന്‍ രംഗത്തെത്തിയത്.

Keywords: Oomanchandi, Ramesh Chennithala, K.Sudhakaran, Thiruvananthapuram, Ganesh Kumar, Congress, Chief Minister, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

10:47 am | 0 comments

ചെന്നിത്തല ഒരിക്കലും ഉമ്മന്‍ചാണ്ടിക്കെതിരെ രൂക്ഷവിമര്‍ശനം നടത്തില്ല: തിരുവഞ്ചൂര്‍

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിക്കെതിരെ രമേശ് ചെന്നിത്തല ഒരിക്കലും രൂക്ഷവിമര്‍ശനം ഉന്നയിക്കുമെന്ന് കരുതുന്നില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സര്‍ക്കാര്‍ കെട്ടുറപ്പോടെയാണ് മുന്നോട്ടുപോകുന്നതെന്നും  ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട് യാതൊരുതരത്തിലുള്ള തര്‍ക്കവുമില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

Ramesh Chennithala, Criticism, Thiruvanchoor Radhakrishnan, Thiruvananthapuram,ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഉമ്മന്‍ചാണ്ടി്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ചെന്നിത്തല രംഗത്തെത്തിയത്. 'ഇനി മുതല്‍ ഉമ്മന്‍ചാണ്ടി്ക്ക് അദ്ദേഹത്തിന്റെ വഴി, എനിക്ക് എന്റെ വഴിയെന്നും ഉമ്മന്‍ചാണ്ടിയുമായി ഇനി ഒരുതരത്തിലുള്ള സന്ധിയ്ക്കുമില്ലെന്നും ചെന്നിത്തല ആഞ്ഞടിച്ചിരുന്നു. കൂടാതെ സര്‍ക്കാരും പാര്‍ട്ടിയും തമ്മിലുള്ള ബന്ധം ഇനി പഴയതുപോലെയാകില്ലെന്നും, സര്‍ക്കാരിന്റെ പൂര്‍ണ ഉത്തരവാദിത്വം ഇനി ഉമ്മന്‍ചാണ്ടിയ്ക്ക്
മാത്രമാണെന്നും ചെന്നിത്തല അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Keywords: Ramesh Chennithala, Criticism, Thiruvanchoor Radhakrishnan, Thiruvananthapuram, Kerala, Indian Express, Interview,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
10:46 am | 0 comments

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Follow us in Linkdin

kerala-vartha latest malayalam news

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Poem

Read More Poems
Get our toolbar!

News Videos

Stories

Read More Stories

Entertainment

കൂടുതല്‍ വായിച്ചത് | Most Read Stories

Sports

Kerala Flash