Hi guest ,  welcome  |  Sign in  |  Visit KeralaFlash  |  Download Font
kvartha latest news kvartha latest news
Showing posts with label Gulf. Show all posts
Showing posts with label Gulf. Show all posts

എവറസ്റ്റ് കീഴടക്കി സൗദി വനിത ചരിത്രം കുറിച്ചു

Written By kvarthakochi on Saturday, May 18, 2013 | 10:00 am

ദുബൈ: ലോകത്തിലെ ഏറ്റവും പൊക്കമുള്ള എവറസ്റ്റ് കൊടുമുടി കീഴടക്കി സൗദി വനിത ചരിത്രം കുറിച്ചു. റാഹ മുഹറക് (25) എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത മാത്രമല്ല, എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ അറബ് വംശജയും ഇവരാണ്. എവറസ്റ്റ് കീഴടക്കാനെത്തിയ നാലംഗസംഘത്തിലെ അംഗമായിരുന്നു റാഹ മുഹറക്. സൗദി നഗരമായ ജിദ്ദയില്‍ ജനിച്ച റാഹ ദുബൈയിലാണ് താമസം. തന്റെ ആഗ്രഹപൂര്‍ത്തീകരണത്തിനായാണ് റാഹ യാഥാസ്ഥിതീക രാജ്യമായ സൗദി വിട്ട് യുഎഇയിലെത്തിയത്. എവറസ്റ്റ് കീഴടക്കുക എന്ന ജീവിത ലക്ഷ്യത്തിനായി നിരവധി തടസങ്ങളെ ഇവര്‍ സധൈര്യം അതിജീവിച്ചു.

റാഹയുടെ കുടുംബാംഗങ്ങളെ പറഞ്ഞു സമ്മതിപ്പിക്കാനായിരുന്നു ഏറേ ബുദ്ധിമുട്ടിയതെന്ന് സംഘാംഗങ്ങള്‍ അറിയിച്ചു. ഒന്നാമതാവുക എന്നത് അത്ര വലിയ കാര്യമല്ല. പക്ഷേ രണ്ടാമതാകാന്‍ മറ്റൊരാള്‍ക്ക് പ്രചോദനമാവുക എന്നത് ഒരു വലിയ കാര്യമാണ് റാഹ പറയുന്നു. നേപ്പാളിന്റെ ഭാഗത്തുനിന്നും എവറസ്റ്റ് കീഴടക്കാനെത്തിയവരില്‍ ഇതുവരെ 64 പേര്‍ വിജയം കണ്ടതായി കാഠ്മണ്ഡുവിലെ പര്‍വതാരോഹകന്‍ അറിയിച്ചു. നേപ്പാളില്‍ നിന്നും ടിബറ്റില്‍ നിന്നുമാണ് പര്‍വതാരോഹകര്‍ക്ക് എവറസ്റ്റില്‍ കയറാന്‍ കഴിയുക. മേയ് മാസമാണ് പര്‍വതാരോഹണത്തിന് ഏറ്റവും അനുയോജ്യമായ മാസം.

Gulf news, Saudi Arabia, Raha Moharrak, 25, Became, First, Saudi, Woman, Attempt, Climb, Youngest Arab, Top of Everest.
SUMMARY: Dubai: A Saudi woman has made history by reaching the summit of the world’s highest mountain, reports said.

Keywords: Gulf news, Saudi Arabia, Raha Moharrak, 25, Became, First, Saudi, Woman, Attempt, Climb, Youngest Arab, Top of Everest.
10:00 am | 0 comments

വാഹനാപകടം: മൂന്ന് മലയാളി ഉംറ തീര്‍ത്ഥാടകര്‍ മരിച്ചു

ജിദ്ദ: വാഹനാപകടത്തില്‍ മലയാളികളായ മൂന്ന് ഉംറ തീര്‍ത്ഥാടകര്‍ മരിച്ചു. സൗദിയിലെ ഖമീസ് മുഷൈത്തില്‍നിന്ന് ഉംറ നിര്‍വഹിക്കാന്‍ മക്കയിലേക്കു പുറപ്പെട്ട മലയാളി കുടുംബമാണ് അപകടത്തില്‌പെട്ടത്. അപകടത്തില്‍ രണ്ടു പേര്‍ക്കു പരുക്കേറ്റു. പയ്യന്നൂരിനടുത്തു വെള്ളൂര്‍ സലഫി മസ്ജിദിനു സമീപം താമസിച്ചിരുന്ന അബ്ദുല്‍ സലാം (45), മകള്‍ ഷംല (15), ബന്ധു തളിപ്പറമ്പ് പൂവ്വം സ്വദേശി കാട്ടീരകത്ത് മമ്മുവിന്റെ മകന്‍ പി.പി. ഷബീര്‍ (25) എന്നിവരാണു മരിച്ചത്.

സലാമിന്റെ ഭാര്യ പയ്യന്നൂര്‍ ബോയ്‌സ് ഹൈസ്‌കൂള്‍ അധ്യാപിക ഫാത്തിമത്ത് സുഹറ, മകന്‍ ശുറൈ എന്നിവരെ പരുക്കുകളോടെ മഹായില്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഹറ അപകടനില തരണം ചെയ്‌തെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. ആലക്കോട് രയരോം സ്വദേശിയായ സലാം വെള്ളൂരിലേക്കു താമസം മാറ്റുകയായിരുന്നു. എട്ടു വര്‍ഷം മുന്‍പാണു സൗദിയിലേക്കു പോയത്.

സ്‌കൂളില്‍നിന്നു സുഹറ അവധിയെടുത്തിരുന്നതിന്റെ കാലാവധി കഴിയാറായതിനാല്‍ അടുത്തമാസം നാട്ടിലേക്കു വരാനിരിക്കുകയായിരുന്നു. ഖമ്മത്ത് മിലിറ്ററി ക്യാംപ് ജീവനക്കാരനാണു സലാം. സുഹറയുടെ മാതൃസഹോദര പുത്രനായ ഷബീര്‍ ഒരു മാസം മുന്‍പാണു സൗദിയിലെത്തിയത്. തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡിന് സമീപം പച്ചക്കറി കടയില്‍ ജീവനക്കാരനായിരുന്നു. മാതാവ്: സഫിയ. സഹോദരങ്ങള്‍: ഷമീറ, ഷഫീഖ്. മൂന്നു പേരുടെയും മൃതദേഹങ്ങള്‍ സൗദിയില്‍തന്നെ കബറടക്കും. അസീര്‍ പ്രവാസി സംഘം പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തി അടിയന്തര സഹായം ചെയ്തുവരുന്നു.

Gulf news, Saudi Arabia, Accident, Mecca, Umrah, Pilgrims, Accident death, Payyannur, Abdul Salam, Shamla, PP Basheer
Keywords: Gulf news, Saudi Arabia, Accident, Mecca, Umrah, Pilgrims, Accident death, Payyannur, Abdul Salam, Shamla, PP Basheer
9:30 am | 0 comments

വീട്ടുടമയുടെ പീഡനത്തിനിരയായ ഫിലിപ്പീനോ യുവതിയെ ഫേസ്ബുക്ക് രക്ഷിച്ചു

Written By kvarthakochi on Friday, May 17, 2013 | 10:30 am

റാസല്‍ഖൈമ: വീട്ടുടമയുടെ പീഡനത്തിനിരയായി കഴിഞ്ഞിരുന്ന ഫിലിപ്പീനോ യുവതിയെ ഫേസ്ബുക്ക് രക്ഷപ്പെടുത്തി. 2012 മാര്‍ച്ചില്‍ ദുബൈയിലെത്തിയ സി ഡുമോയ്ക്ക് ഇക്കഴിഞ്ഞ മേയ് 9ന് തീരെ പ്രതീക്ഷിക്കാത്ത അനുഭവങ്ങളാണുണ്ടായത്. ഭാര്യ വീട്ടിലില്ലാത്ത തക്കം നോക്കി വീട്ടുജോലിക്കാരിയായ് ഡുമോയുടെ അടുത്തെത്തിയ എമിറേറ്റി ഒരു വയസുകാരിയായ മകള്‍ കിടന്നുറങ്ങുന്ന മുറിയിലേയ്ക്ക് ഡുമോയെ വിളിച്ചുവരുത്തി. ഡുമോ മുറിയിലെത്തിയതോടെ കതകടച്ച് കുറ്റിയിട്ട എമിറേറ്റി ഡുമോയെ കടന്നുപിടിച്ചു. എമിറേറ്റിയുടെ ഉദ്ദേശ്യം വ്യക്തമായ ഡുമോ പ്രതിരോധിക്കാന്‍ ശ്രമിച്ചു. എമിറേറ്റിയുടെ ക്രൂര മര്‍ദ്ദനമാണ് ഡുമോയ്ക്ക് ഏല്‍ക്കേണ്ടി വന്നത്. തറയില്‍ വീണ ഡുമോ സര്‍വ്വശക്തിയുമെടുത്ത് എമിറേറ്റിയെ ചവിട്ടിവീഴ്ത്തി കതക് തുറന്ന് രക്ഷപ്പെട്ടു.

ഇക്കാര്യം പുറത്തുപറഞ്ഞാല്‍ കള്ളക്കേസില്‍ കുടുക്കുമെന്ന് എമിറേറ്റി ഡുമോയെ ഭീഷണിപ്പെടുത്തി. എന്നാല്‍ എമിറേറ്റിയുടെ വീട്ടില്‍ നിന്നും രക്ഷപ്പെടാന്‍ പഴുതില്ലാതെ വലയുന്നതിനിടയിലാണ് കുവൈറ്റില്‍ ജോലിചെയ്യുന്ന സഹോദര ഭാര്യയെ ഡുമോ ഫോണില്‍ വിളിച്ച് വിവരം പറഞ്ഞത്. ഡുമോയുടെ അവസ്ഥ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത സഹോദരഭാര്യ ഡുമോയുടെ ഫോണ്‍നമ്പറും ഒപ്പം അപ്ലോഡ് ചെയ്തു.

ഈ പോസ്റ്റ് ശ്രദ്ധയില്‍ പെട്ടതിനെതുടര്‍ന്ന് അറ്റേ മാരിബെല്‍ എന്ന ഫിലിപ്പീനോ യുവതി ഡുമോയെ ഫോണില്‍ ബന്ധപ്പെടുകയും കാറുമായി താന്‍ വീടിനുസമീപത്ത് എത്തുമെന്ന് അറിയിക്കുകയും ചെയ്തു. വീട്ടുടമയുടെ കണ്ണുവെട്ടിച്ച് പുറത്തുകടന്ന ഡുമോ മാരിബെലിനൊപ്പം കാറില്‍ കയറി. കാറോടിച്ചിരുന്ന െ്രെഡവറുടെ നിര്‍ദ്ദേശത്തെതുടര്‍ന്ന് മാരിബെല്‍ ഡുമോയെ ദുബൈയിലെ ഫിലിപ്പീന്‍ കോണ്‍സുലേറ്റില്‍ എത്തിച്ചു.

 Gulf news, C. Dumo, Dubai, March 2012, Ran away, Employer, Rape attempt, May 9, 23-year-old, Filipino housemaid, Indecent proposal, Attempted rape, Employer, Ras Al Khaimah,കോണ്‍സുലേറ്റ് അധികൃതര്‍ പ്രശ്‌നത്തില്‍ ഇടപെട്ടെങ്കിലും എമിറേറ്റിക്കെതിരെ കേസെടുക്കേണ്ടെന്നാണ് ഡുമോയുടെ ആവശ്യപ്പെട്ടത്. താമസിയാതെ എംബസിയുടെ സഹായത്തോടെ നാട്ടിലുള്ള തന്റെ ഭര്‍ത്താവിന്റേയും മൂന്ന് വയസുകാരനായ മകന്റേയും സമീപത്തെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഡുമോ.

SUMMARY: A 23-year-old Filipino housemaid, who has been subjected to indecent proposal and attempted rape by her employer in Ras Al Khaimah, sought help through Facebook and took refuge at the Overseas Filipino Resource Centre (OFRC) of the Philippine Consulate General in Dubai on Tuesday night.

Keywords: Gulf news, C. Dumo, Dubai, March 2012, Ran away, Employer, Rape attempt, May 9, 23-year-old, Filipino housemaid, Indecent proposal, Attempted rape, Employer, Ras Al Khaimah,
10:30 am | 0 comments

സംഭരണശാലകളില്‍ റെയ്ഡ്: 400 പേര്‍ അറസ്റ്റില്‍

ഷാര്‍ജ: ദുബൈ ടിവി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ സംഭരണശാലകള്‍ കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡില്‍ 400 പേര്‍ പിടിയിലായി. അനധികൃതമായി രാജ്യത്ത് താമസിച്ച് ജോലിചെയ്തവരാണ് അറസ്റ്റിലായത്. 24 സംഭരണശാലകളിലായിരുന്നു റെയ്ഡ്. രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 വരെയായിരുന്നു പരിശോധന. സംഭരണശാലകള്‍ കേന്ദ്രീകരിച്ച് നിരവധി അനധികൃത താമസക്കാര്‍ കഴിയുന്നുണ്ടെന്ന ടിവി റിപോര്‍ട്ട് പുറത്തുവന്നതിന് തൊട്ടുപിന്നാലെയായിരുന്നു റെയ്ഡ്.

സംഭരണശാല ഉടമകള്‍ അനധികൃത താമസക്കാര്‍ക്ക് ഗോഡൗണുകള്‍ വാടകയ്ക്ക് നല്‍കുകയായിരുന്നു. ഇവര്‍ ഗോഡൗണുകളില്‍ വസ്ത്രങ്ങള്‍ മുതല്‍ ഇലക്ട്രോണിക്‌സ് വസ്തുക്കള്‍ വരെ വില്പന നടത്തി വരികയായിരുന്നു. അറസ്റ്റിലായവരില്‍ 90 ശതമാനം പേരും പാക്കിസ്ഥാനികളാണ്.

2012 ഡിസംബര്‍ 4ന് യുഎഇയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു. അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ക്ക് ശിക്ഷ കൂടാതെ മടങ്ങാവുന്ന കാലാവധി 2013 ഫെബ്രുവരി 2നാണ് അവസാനിച്ചത്. 61,826 അനധികൃത താമസക്കാരാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തി സ്വദേശങ്ങളിലേയ്ക്ക് മടങ്ങിയത്.

Gulf news, Police, Conducted, Operation, Wednesday, Descended, Warehouses, Police officials, Confirmed, Hundreds of men, Illegals, Violated, Residency laws, 24 warehouses, Raided, Sharjah Industrial AreaSUMMARY: Sharjah: Around 400 Asian men were arrested in one of the biggest raids Sharjah Police have conducted in recent memory.

Keywords: Gulf news, Police, Conducted, Operation, Wednesday, Descended, Warehouses, Police officials, Confirmed, Hundreds of men, Illegals, Violated, Residency laws, 24 warehouses, Raided, Sharjah Industrial Area
10:10 am | 0 comments

ബഹ്‌റൈനില്‍ ഷിയ പണ്ഡിതന്റെ വീട്ടില്‍ റെയ്ഡ്

ദുറാസ്: ബഹ്‌റൈനിലെ മുതിര്‍ന്ന ഷിയാ പണ്ഡിതന്റെ വീട്ടില്‍ സുരക്ഷാ സൈന്യം പരിശോധന നടത്തിയതായി പ്രതിപക്ഷം. ബഹ്‌റൈനില്‍ ജനാധിപത്യസംവിധാനം സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാകുന്നതിനിടയിലാണ് ഷിയ പണ്ഡിതനായ ആയതുല്ല ശെയ്ഖ് ഇസ ഖാസീമിന്റെ വീട്ടില്‍ റെയ്ഡ് നടക്കുന്നത്. വെള്ളിയാഴ്ച രാവിലെയായിരുന്നു പരിശോധന.

ദുറാസ് ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന വീട്ടിലായിരുന്നു റെയ്ഡ്. റെയ്ഡ് നടക്കുന്ന സമയത്ത് വീട്ടില്‍ സ്ത്രീകളും കുട്ടികളും മാത്രമാണുണ്ടായിരുന്നത്. പരിശോധനയ്ക്ക് ശേഷം സുരക്ഷാ സൈനീകര്‍ വീടുവിട്ടിറങ്ങി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഹെലികോപ്റ്ററില്‍ സുരക്ഷാ സൈനീകര്‍ റോന്തുചുറ്റിയെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു.

അതേസമയം പ്രസ്തുത റിപോര്‍ട്ടിനോട് പ്രതികരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇസ ഖാസീമിന്റെ വീട്ടില്‍ ചില പിടികിട്ടാപുള്ളികള്‍ക്ക് അഭയം നല്‍കിയിട്ടുണ്ടെന്ന രഹസ്യ റിപോര്‍ട്ടിനെതുടര്‍ന്നാണ് റെയ്ഡ് നടത്തിയതെന്നും റിപോര്‍ട്ടുണ്ട്.

Gulf news, Protests, Continue, Clashes, Between, Demonstrators, Police, Died, Bahraini security forces, Raided, House, Shi’ite cleric, Ayatollah Shaikh Isa Qassim,SUMMARY: London: Bahraini security forces raided the house of top Shi’ite cleric Ayatollah Shaikh Isa Qassim on Friday, the opposition said.

Keywords: Gulf news, Protests, Continue, Clashes, Between, Demonstrators, Police, Died, Bahraini security forces, Raided, House, Shi’ite cleric, Ayatollah Shaikh Isa Qassim,
10:00 am | 0 comments

എനര്‍ജി ഡ്രിങ്ക് കഴിച്ച് കുവൈത്തി സ്ക്വാഷ് താരം മരിച്ചു

മനാമ: അമിതമായി എനര്‍ജി ഡ്രിങ്ക് കഴിച്ചതിനെ തുടര്‍ന്ന് കുവൈത്ത് ദേശീയ സ്ക്വാഷ് താരം മരിച്ചു. കാദിമാ ക്ളബ്ബിലെ താരമായ 21 കാരന്‍ നാസര്‍ അല്‍ റഷീദ് ആണ് മരിച്ചത്. നാല് കാന്‍ എനര്‍ജി ഡ്രിങ്കാണ് ഇയാള്‍ കുടിച്ചതെന്ന് പോലീസ് പറഞ്ഞു. ഇതേ തുടര്‍ന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണം.

കുവൈത്തിനെ നിരവധി ദേശീയ മല്‍സരങ്ങളില്‍ പ്രതിനിധാനം ചെയ്തിട്ടുള്ള നാസര്‍ അല്‍ റഷീദ് മികച്ച താരമെന്ന് പേരെടുത്തയാളാണ്.
വാര്‍ത്ത പുറത്തറിഞ്ഞതോടെ എനര്‍ജി ഡ്രിങ്കുകള്‍ നിരോധിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത ഇത്തരത്തിലുള്ള രണ്ടാമത്തെ മരണമാണ് നാസര്‍ അല്‍ റഷീദിന്റേത്.

ഈ വര്‍ഷമാദ്യം 16കാരനും എനര്‍ജി ഡ്രിങ്ക് കഴിച്ച് മരണപ്പെട്ടിരുന്നു.
 Kuwaiti National, Died, Energy drink, Heart attack, Kerala News, International News, National News, Gulf News, Health News.ജീവന് ഭീഷണിയായ എനര്‍ജി ഡ്രിങ്കുകളുടെ ഇറക്കുമതി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുബാറക് അല്‍ ഹറബി എന്ന വക്കീല്‍ ആരോഗ്യ മന്ത്രാലയത്തില്‍ ഹരജി ഫയല്‍ ചെയ്തിട്ടുമുണ്ട്.


Summary: A Kuwaiti national team squash player has died allegedly after drinking four cans of an energy drink.
Nasser Al Rashed, a 21yearold player with Kadhima Club, died on Wednesday after he suffered a heart attack, the local media reported. He is well respected in Kuwait for winning several national championships.
His death is set to cause a new controversy in a country where energy drinks are highly popular, mainly among young people.

Keywords: Kuwaiti National, Died, Energy drink, Heart attack, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

8:41 am | 0 comments

യുവാവ് ഒരേ സമയം രണ്ട് യുവതികളെ വിവാഹം ചെയ്തു

Written By kvarthakochi on Thursday, May 16, 2013 | 10:30 am

മക്ക: സൗദി യുവാവ് ഒരേ ദിവസം ഒരേ വേദിയില്‍ രണ്ട് യുവതികളെ വിവാഹം ചെയ്തു. പടിഞ്ഞാറന്‍ നഗരമായ മക്കയിലാണ് രസകരമായ വിവാഹചടങ്ങ് അരങ്ങേറിയത്. അതേസമയം രണ്ട് സ്ത്രീകളെ ഒരേ സമയം വിവാഹം ചെയ്ത യുവാവിന്റെ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി.

Gulf news, Saudi man, Married, Two women, Same time, Same day, Same wedding hall, Honeymoon, Big, Wedding party, Groom, Two brides, Main, Wedding, Western, Saudi town of Makkah, Okaz daily,
ചിലര്‍ യുവാവിന്റെ തീരുമാനം ബുദ്ധിശൂന്യതയാണെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ ചിലര്‍ ഇതൊരു ധീരപ്രവൃത്തിയാണെന്ന് വ്യക്തമാക്കി. ഈ വിവാഹം സൗദിയില്‍ മാറ്റത്തിന് കാരണമാകുമെന്ന നിഗമനത്തിലാണ് ചിലര്‍. ഇസ്ലാമീക നിയമപ്രകാരം ഒരാള്‍ക്ക് ഒരേസമയം നാലുഭാര്യമാര്‍ വരെയാകാം.

SUMMARY: A Saudi man married two women at the same time, on the same day and at the same wedding hall. But it was not clear if he spent the start of the honeymoon with both.

Keywords: Gulf news, Saudi man, Married, Two women, Same time, Same day, Same wedding hall, Honeymoon, Big, Wedding party, Groom, Two brides, Main, Wedding, Western, Saudi town of Makkah, Okaz daily,
10:30 am | 0 comments

റാസല്‍ ഖൈമയില്‍ കാറിനുള്ളില്‍ ബലാല്‍സംഗശ്രമം

റാസല്‍ഖൈമ: അറബ് യുവാവ് യുവതിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചതായി ആരോപണം. നടന്നുപോവുകയായിരുന്ന യുവതിയേയും പെണ്‍ സുഹൃത്തിനേയും വീട്ടിലെത്തിക്കാമെന്ന് വാഗ്ദാനം നല്‍കിയ ശേഷം യുവാവ് കാറില്‍ കയറ്റുകയായിരുന്നു. കാറില്‍ യാത്രചെയ്യുന്നതിനിടയില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും ഇരുവരും രക്ഷപ്പെട്ട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

യുവതികളുടെ പരാതിയില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച കേസിന്റെ വിചാരണയാരംഭിച്ചു. ഇത്തരം ബലാല്‍സംഗങ്ങള്‍ രാജ്യത്ത് വര്‍ദ്ധിച്ചുവരുന്നതിനാല്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്യുന്നവരുടെ കാറില്‍ കയറരുതെന്ന പോലീസിന്റെ മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനിടയിലാണ് പുതിയ കേസ് റിപോര്‍ട്ട് ചെയ്തത്.

Gulf news, An Arab man, Tried, Rape, Arab woman, Giving, Lift, Ras Al Khaimah, Although, Woman, Friend,SUMMARY: An Arab man tried to rape an Arab woman after giving her a lift in Ras Al Khaimah although the woman was with her friend, a newspaper reported on Thursday.

Keywords: Gulf news, An Arab man, Tried, Rape, Arab woman, Giving, Lift, Ras Al Khaimah, Although, Woman, Friend,
10:00 am | 0 comments

ലുലുവിന് വീണ്ടും ഫോര്‍ബ്‌സിന്റെ അംഗീകാരം

Written By Kvartha Thalasthanam on Wednesday, May 15, 2013 | 4:32 pm

അബുദാബി: ലുലു ഗ്രൂപ്പിന് വീണ്ടും ഫോര്‍ബ്‌സ് മാഗസിന്റെ അംഗീകാരം. അറബ് മേഖലയില്‍ ഏറ്റവും സ്വാധീനമുളള മൂന്നാമത്തെ കമ്പനിയെന്ന നേട്ടമാണ് ലുലവിന് ലഭിച്ചത്. ഫോര്‍ബ്‌സ് 100 കമ്പനികളുടെ പട്ടികയാണ് പുറത്തിറക്കിയത്. ആദ്യ പത്തില്‍ സ്ഥാനം പിടിച്ച ഏക ഇന്ത്യന്‍ കമ്പനിയും ലുലു ആണ്.

LULU  3rd MOST IMPACTFULL COMPANYഅബുദാബിയില്‍ നടന്ന ചടങ്ങില്‍ ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം എ യൂസഫലി പുരസ്‌കാരം ഏറ്റുവാങ്ങി. യു എ ഇ സാംസ്‌കാരിക മന്ത്രി ഷെയ്ക് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനാണ് പുരസ്‌കാരം വിതരണം ചെയ്തത്.

നാഷണല്‍ കൊമേഴ്‌സ്യല്‍ ബാങ്ക് ഒഫ് സൗദി അറേബ്യയ്ക്കാണ് ഒന്നാം സ്ഥാനം. യു എ ഇയിലെ അല്‍ ഫുത്തൈം ഗ്രൂപ്പ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. സൗദി അറേബ്യ, യു എ ഇ, ജോര്‍ദാന്‍, കുവൈറ്റ്, ഒമാന്‍,  ബഹറിന്‍, ലബനന്‍ തുടങ്ങിയ രാജ്യങ്ങളിലെ കമ്പനികളെയാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്.

സാമ്പത്തിക നേട്ടം, ആഗോള സാന്നിധ്യം, ശാഖകള്‍, ജീവനക്കാരുടെ എണ്ണം, സ്വതന്ത്ര ഓഡിറ്റര്‍മാരുടെ വിലയിരുത്തലുകള്‍ തുടങ്ങിയവയായിരുന്നു റാങ്കിംഗിന്റെ മാനദണ്ഡങ്ങള്‍.

ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന് നിലവില്‍ ഗള്‍ഫ് മേഖലയില്‍105 ശാഖകളുണ്ട്. ഈ വര്‍ഷം 12 പുതിയ ശാഖകല്‍കൂടി തുറക്കും. യൂറോപ്പിലേക്കും ലാറ്റിനമേരിക്കയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കും. 29 രാജ്യങ്ങളില്‍ നിന്നായി മുപ്പതിനായിരും പേര്‍ ലുലുവില്‍ ജോലി ചെയ്യുന്നുണ്ട്.

FORBES RANKS LULU  3rd MOST IMPACT FULL COMPANY IN THE ARAB WORLD

Key Words: Lulu Hypermarket Group , Forbes TOP 100 companies,  IMPACT in the ARAB WORLD, Lulu, Indian company , TOP 10, Ritz Carlton Abu Dhabi , HH Sheikh Nahyan Bin Mubarak Al Nahyan, UAE Minister of Culture, Youth and Social Development, Yusuff Ali MA, Managing Director , Lulu Group ,  Forbes Middle East , National Commercial Bank of Saudi Arabia, Al Futtaim Group , Saudi Arabia, UAE, Jordan, Kuwait, Oman, Bahrain , Lebanon, Lulu Hypermarket , Birmingham, UK , Audit research , Deloitte
4:32 pm | 0 comments

ദുബൈയില്‍ 9 ലക്ഷം മലയാളികള്‍

ദുബൈ: യു.എ.ഇയില്‍ എത്ര മലയാളികളുണ്ടെന്ന്  അറിയാമോ? ഒരു സ്വതന്ത്ര ഏജന്‍സി തയ്യാറാക്കിയ കണക്കനുസരിച്ച് യു.എ.ഇയില്‍ 22 ലക്ഷം ഇന്ത്യക്കാരുണ്ട്. അതില്‍ 40 ശതമാനം മലയാളികളാണ്. എന്നു വച്ചാല്‍ ഏകദേശം ഒമ്പത് ലക്ഷത്തോളം മലയാളികളാണ് എമിറേറ്റ്‌സിലുള്ളത്.

ഇന്ത്യക്കാരുടെ എണ്ണത്തിന്റെ കാര്യത്തില്‍ സൗദി അറേബ്യയാണ് രണ്ടാം സ്ഥാനത്ത്. 15 ലക്ഷം ഇന്ത്യക്കാര്‍ ഈ രാജ്യത്തുണ്ട്. യു.എ.ഇയിലുള്ള മൊത്തം ജനസംഖ്യയുടെ 80 ശതമാനവും വിദേശികളാണ്. ഇതില്‍ 26 ശതമാനം പേര്‍ ഇന്ത്യക്കാരാണെന്ന് ചുരുക്കം.

Malayalis, UAE, Saudi Arabia, NRIs, Gulf, India, Malayalam news130 രാജ്യങ്ങളിലായി 1.13 കോടി ഇന്ത്യക്കാര്‍ ജോലിചെയ്യുന്നുണ്ട്. ഇതിന്റെ 20 ശതമാനവും യു.എ.ഇയിലാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ഓവര്‍സീസ് നിക്ഷേപം ലഭിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇതു മാത്രമല്ല ഇന്ത്യയില്‍ നിക്ഷേപം നടത്തുന്ന രാജ്യങ്ങളില്‍ യു.എ.ഇ. പത്താം സ്ഥാനത്തുണ്ട്. ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ബിസിനസ്‌സ് പങ്കാളി കൂടിയാണ് യു.എ.ഇ.

Keywords: Malayalis, UAE, Saudi Arabia, NRIs, Gulf, India, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
12:05 pm | 0 comments

സൗദി വനിതകള്‍ക്ക് സ്‌റ്റേഡിയങ്ങളിലും പ്രവേശനം

ജിദ്ദ: തികച്ചും യാഥാസ്ഥിതികമെന്ന് വിശേഷിപ്പിക്കാറുള്ള സൗദി അറേബ്യയിലും മാറ്റത്തിന്റെ അലയൊലികള്‍. സ്ത്രീകള്‍ക്ക് സ്‌റ്റേഡിയങ്ങളിലിരുന്ന് മല്‍സരങ്ങള്‍ കാണുന്നതിനുള്ള വിലക്ക് നീക്കാനൊരുങ്ങുകയാണ് കായീകമന്ത്രാലയം. സ്ത്രീകള്‍ക്ക് കുടുംബസമേതം മല്‍സരങ്ങള്‍ കാണാന്‍ പ്രത്യേക ഇരിപ്പിടങ്ങളാകും ഒരുക്കുക.

ജിദ്ദയിലാകും ആദ്യം പദ്ധതി നടപ്പിലാകുക. 2014ന് മുന്‍പായി ജിദ്ദയിലെ സ്‌റ്റേഡിയങ്ങളില്‍ ഇതിനായി സൗകര്യമൊരുക്കുമെന്ന് സൗദി ഫുട്‌ബോള്‍ യൂണിയന്‍ മേധാവി അഹമ്മദ് അല്‍ ഹര്‍ബി പറഞ്ഞു. കായീക ഇനങ്ങള്‍ കൂടാതെ സ്‌റ്റേഡിയങ്ങളില്‍ അരങ്ങേറുന്ന മറ്റ് പരിപാടികളും സ്ത്രീകള്‍ക്ക് കാണാനാകും. പ്രത്യേകമായി സജ്ജീകരിക്കുന്ന കുടുംബ ക്യാബിനുകള്‍ കുടുംബങ്ങള്‍ക്ക് വാടകയ്ക്ക് നല്‍കാനാണ് തീരുമാനം.

ജിദ്ദയിലെ പ്രിന്‍സ് അബ്ദുല്ല അല്‍ ഫൈസല്‍ സ്‌റ്റേഡിയത്തിലാണ് ക്യാബിനുകള്‍ ആദ്യം സജ്ജീകരിക്കുക. 32,000 പേര്‍ക്ക് ഇരിക്കാവുന്ന സ്‌റ്റേഡിയത്തിന്റെ 15 ശതമാനം ഇത്തരത്തില്‍ സജ്ജീകരിക്കും. സ്ത്രീമാധ്യമപ്രവര്‍ത്തകര്‍ക്കും ഇതുവഴി സ്‌റ്റേഡിയങ്ങളില്‍ അനുമതി നല്‍കുമെന്ന് അല്‍ ഹര്‍ബി പറഞ്ഞു.
Gulf news, Saudi Arabia, Planning, Break, Long-standing ban, Allow, Women, Sport stadiums, Conservative, Gulf Kingdom, Gradually, Tearing down, Social barriers, Public pressure, Sport official, Constructed, Prince Abdullah Al Faisal stadium,
2011ല്‍ സൗദി ഫുട്‌ബോള്‍ യൂണിയന്‍ കായീകമന്ത്രാലയത്തിന് നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

SUMMARY: Saudi Arabia is planning to break a long-standing ban and allow women into sport stadiums as the conservative Gulf Kingdom is gradually tearing down social barriers under public pressure, a sport official has said.

Keywords: Gulf news, Saudi Arabia, Planning, Break, Long-standing ban, Allow, Women, Sport stadiums, Conservative, Gulf Kingdom, Gradually, Tearing down, Social barriers, Public pressure, Sport official, Constructed, Prince Abdullah Al Faisal stadium,
6:00 am | 0 comments

ഡൗണ്‍ ടൗണിലുണ്ടായ വാഹനാപകടത്തില്‍ ഒരു മരണം; മൂന്ന് പേര്‍ക്ക് പരിക്ക്

അല്‍ ഐന്‍: ഡൗണ്‍ ടൗണിലെ സിഗ്‌നലിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. സിഗ്‌നല്‍ തെറ്റിച്ച് വാഹനം മുന്‍പോട്ടെടുത്തതാണ് അപകടകാരണം. എതിരേ വന്ന മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

സംഭവസ്ഥലത്തുവച്ചുതന്നെ കാറോടിച്ചിരുന്ന 70കാരന്‍ മരിച്ചു. ഇയാള്‍ക്കൊപ്പം സഞ്ചരിച്ചിരുന്ന ഭാര്യയ്ക്കും മകനും ഗുരുതരമായി പരിക്കേറ്റു. അപകടത്തില്‌പെട്ട രണ്ടാമത്തെ കാര്‍ ഓടിച്ചിരുന്ന യുവതിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ അല്‍ ഐനില്‍ ആശുപത്രിയിലേയ്ക്ക് മാറ്റി.

Gulf news, Obituary, Injured, Arab man, Killed, Three others, Injured, Traffic accident, Downtown area, Monday, Media reports, Accident, Occurred, Vehicles, Jumping, Red signal.SUMMARY: An Arab man was killed and three others injured in a traffic accident that took place near the Downtown area on Monday. According to media reports the accident occurred due to vehicles jumping a red signal.

Keywords: Gulf news, Obituary, Injured, Arab man, Killed, Three others, Injured, Traffic accident, Downtown area, Monday, Media reports, Accident, Occurred, Vehicles, Jumping, Red signal.
5:15 am | 0 comments

അല്‍ ഐനില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് ഇന്ത്യക്കാര്‍ മരിച്ചു

അല്‍ ഐന്‍: നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് ഇന്ത്യക്കാര്‍ മരിച്ചു. സഫരാണ ജില്ലയിലെ ഖബൈസി പ്രദേശത്താണ് അപകടമുണ്ടായത്. ചൊവ്വാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. നിര്‍മ്മാണകമ്പനിയിലെ തൊഴിലാളികളാണ് പോലീസില്‍ വിവരമറിയിച്ചതെന്ന് പോലീസ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഹമദ് അജ്‌ലന്‍ അല്‍ അമീമി പറഞ്ഞു.

നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടയില്‍ തൊഴിലാളികളുടെ ദേഹത്തേയ്ക്ക് മണല്‍തിട്ടിന്റെ ഒരു ഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു. മെഡിക്കല്‍, എമര്‍ജന്‍സി ടീമംഗങ്ങള്‍ ഉടനെ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയെങ്കിലും ഫലമുണ്ടായില്ല. തൊഴിലാളികളുടെ മൃതദേഹങ്ങളാണ് തിരച്ചില്‍ നടത്തിയവര്‍ക്ക് ലഭിച്ചത്.

നിര്‍മ്മാണകമ്പനികള്‍ തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് അപകടത്തിന്റെ പശ്ചാത്തലത്തില്‍ കേണല്‍ മുഹമ്മദ് ഇബ്രാഹീം അല്‍ അമേരി ആവശ്യപ്പെട്ടു. ഇന്ത്യാക്കാര്‍ ഏത് സംസ്ഥാനക്കാരാണെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല.
 Gulf news, Obituary, Two Asians, Died, Sanitation project, Zafarana district, Khabaisi, Al Ain, Collapsed, Tuesday, Brigadier Hamad Ajlan Al Amimi, Director of the Police Directorate of Al Ain,

SUMMARY: Two Asians have died after a sanitation project in the Zafarana district, Khabaisi area of Al Ain, collapsed on Tuesday evening.

Keywords: Gulf news, Obituary, Two Asians, Died, Sanitation project, Zafarana district, Khabaisi, Al Ain, Collapsed, Tuesday, Brigadier Hamad Ajlan Al Amimi, Director of the Police Directorate of Al Ain,
5:00 am | 0 comments

ജനകൂട്ടത്തെ നിയന്ത്രിക്കാന്‍ ദുബൈ പോലീസിന് ഡ്രോണിന്റെ സഹായം

Written By kvarthakochi on Tuesday, May 14, 2013 | 5:30 am

ദുബൈ: ജനകൂട്ടത്തെ നിയന്ത്രിക്കാന്‍ ദുബൈ പോലീസ് ഡ്രോണിന്റെ സഹായം തേടുന്നു. കായീക മല്‍സരങ്ങള്‍ നടക്കുന്ന സ്‌റ്റേഡിയങ്ങള്‍, വന്‍ ജനാവലിയുടെ പങ്കാളിത്തത്തോടെ നടക്കുന്ന പരിപാടികള്‍ എന്നിവയില്‍ ഡ്രോണിന്റെ സഹായം ലഭ്യമാക്കാനാണ് പോലീസ് നീക്കം. ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്കെത്തുന്ന കാണികളേയും ജനക്കൂട്ടത്തേയും നിയന്ത്രിക്കാന്‍ സഹായമാകുന്ന രീതിയിലുള്ള ഡ്രോണുകള്‍ പോലീസ് വികസിപ്പിച്ചെടുത്തതായി ജനറല്‍ ഡിപാര്‍ട്ട്‌മെന്റ് ഓഫ് പ്രൊട്ടക്റ്റീവ് സെക്യൂരിറ്റി ആന്‍ഡ് എമര്‍ജന്‍സി ഡയറക്ടര്‍ മേജര്‍ ജനറല്‍ മുഹമ്മദ് ഈദ് അല്‍ മന്‍സൂരി അറിയിച്ചു.

ഒരു മണിക്കൂര്‍ വരെ അന്തരീക്ഷത്തില്‍ നിലയുറപ്പിക്കുന്ന ഡ്രോണുകള്‍ ആവശ്യമായ ചിത്രങ്ങള്‍ പകര്‍ത്തി കണ്ട്രോള്‍ റൂമിലേയ്ക്ക് അയക്കും. ഈ ചിത്രങ്ങളില്‍ നിന്നും പ്രശ്‌നക്കാരായവരെ ഉടനെ പിടികൂടാനും അതുവഴി ക്രമസമാധാനപാലനം പരിരക്ഷിക്കാനും കഴിയും. ദുബൈയില്‍ നടന്ന ഇത്തിസലാത്ത് പ്രോലീഗ് മല്‍സരത്തില്‍ ഇത്തരം ഡ്രോണുകളുടെ സഹായം പോലീസ് ലഭ്യമാക്കിയിരുന്നു. അല്‍ ജസീറ ക്ലബും അജ്മാന്‍ ക്ലബും തമ്മിലായിരുന്നു മല്‍സരം.

 Gulf news, Dubai, Dubai Police, Developed, Monitoring, Drone, Bid, Disturbances, Sporting events, Held, Big stadiums, Police, Monday.
SUMMARY: Dubai: Dubai Police have developed a new monitoring drone in a bid to put an end to disturbances at sporting events held at big stadiums, police said on Monday.

Keywords: Gulf news, Dubai, Dubai Police, Developed, Monitoring, Drone, Bid, Disturbances, Sporting events, Held, Big stadiums, Police, Monday.
5:30 am | 0 comments

വാഹനാപകടത്തില്‍ ശരീരം തളര്‍ന്ന യുവാവിന് 1.58 മില്യണ്‍ ദിര്‍ഹം നഷ്ടപരിഹാരം

അബൂദാബി: റോഡുനിര്‍മ്മാണം പുരോഗമിക്കുന്നതിനിടെയുണ്ടായ വാഹനാപകടത്തില്‍ ശരീരം ഭാഗീകമായി തളര്‍ന്ന യുവാവിന് 1.58 മില്യണ്‍ ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടു. അബൂദാബി സിവില്‍ കോടതിയാണ് ഉത്തരവിട്ടത്. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയ കമ്പനിക്കെതിരെയാണ് യുവാവ് കേസ് നല്‍കിയത്. കമ്പനി ആവശ്യമായ സൂചനാബോര്‍ഡുകള്‍ സ്ഥാപിക്കാഞ്ഞതിനാലാണ് അപകടമുണ്ടായതെന്ന് യുവാവ് കോടതിയില്‍ വാദിച്ചു.

യുവാവ് സഞ്ചരിച്ചിരുന്ന ബൈക്ക് മണല്‍വാരുന്ന യന്ത്രത്തില്‍ തട്ടി മറിഞ്ഞാണ് അപകടമുണ്ടായത്. വൃദ്ധരായ മാതാപിതാക്കളുടേയും ഭാര്യയുടേയും മൂന്ന് കുട്ടികളുടേയും ഏക ആശ്രയമായിരുന്നു അപകടത്തിനിരയായ യുവാവ്.

Gulf news, Abu Dhabi, Man, Suffering, Half-body paralysis (hemiplegia), Motorcycle, Collided, Sand excavating machine, Demolition site, Granted, Dh1.58 million, Abu Dhabi Civil Court of AppealsSUMMARY: Abu Dhabi: A man suffering from half-body paralysis (hemiplegia) after his motorcycle collided with a sand excavating machine at a demolition site will be granted Dh1.58 million, the Abu Dhabi Civil Court of Appeals ruled.

Keywords: Gulf news, Abu Dhabi, Man, Suffering, Half-body paralysis (hemiplegia), Motorcycle, Collided, Sand excavating machine, Demolition site, Granted, Dh1.58 million, Abu Dhabi Civil Court of Appeals
5:00 am | 0 comments

ജബല്‍ ഹഫീത്തില്‍ യുവാവിന്റെ ദുരൂഹ മരണം: രണ്ട് പേര്‍ അറസ്റ്റില്‍

Written By kvartha delta on Monday, May 13, 2013 | 7:00 am

അല്‍ഐന്‍: ജബല്‍ ഹഫീത്തില്‍ എമിറേറ്റി യുവാവിനെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. യുവാവിന്റെ സുഹൃത്തുക്കളാണ് അറസ്റ്റിലായത്. മേയ് രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

വാഹനമോടിക്കുന്നതിനിടയില്‍ മയക്കുമരുന്ന് കൂടുതലായി ഉപയോഗിച്ചതിനെതുടര്‍ന്ന് യുവാവിന് ബോധം നഷ്ടപ്പെടുകയായിരുന്നു. ഈ സമയത്ത് കാറില്‍ രണ്ട് സുഹൃത്തുക്കളുണ്ടായിരുന്നു. അതിലൊരാള്‍ യുവാവിന്റെ കൈവിരലുകള്‍ റേസര്‍ ബ്ലേഡ് കൊണ്ട് മുറിച്ച് രക്തം ഒഴുക്കികളഞ്ഞു. മയക്കുമരുന്ന് കലര്‍ന്ന രക്തം ശരീരത്തില്‍ നിന്നും നഷ്ടമാകാനാണ് ഇങ്ങനെ ചെയ്തത്. ആഫ്രിക്കന്‍ പൗരനായ സുഹൃത്താണ് കാര്‍ താഴ്വരയിലേയ്ക്ക് തള്ളിയിട്ടത്. യുവാവിന്റെ മരണം അപകടമരണമാണെന്ന് വരുത്തിതീര്‍ക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.

Arrest, Youth, Driving, Car, Police, Al Ain, Kerala News, International News, National News, Gulf News, Health News.യുവാവിന്റെ മരണം അപകടമരണമാണെന്ന നിഗമനത്തിലായിരുന്നു പോലീസും. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നതോടെയാണ് പോലീസിന് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായത്. അപകടമുണ്ടാകുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ യുവാവ് മരണപ്പെട്ടിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവിന്റെ സുഹൃത്തുക്കള്‍ അറസ്റ്റിലായത്.

SUMMARY: Arrest, Youth, Driving, Car, Police, Al Ain, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News. Al Ain: Two suspects have been arrested following the death of a young Emirati, who was initially believed to have driven off the top of Jebel Hafeet a few days ago.
7:00 am | 0 comments

അഞ്ച് വയസുകാരിയുടെ മരണം: ബൈക്ക് യാത്രക്കാരനെ പോലീസ് തിരയുന്നു

റാസല്‍ഖൈമ: വാഹനാപകടത്തില്‍ അഞ്ച് വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ ബൈക്ക് യാത്രക്കാരനെ പോലീസ് തിരയുന്നു. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. പെണ്‍കുട്ടിയെ ഇടിച്ചുതെറിപ്പിച്ച ശേഷം ബൈക്ക് യാത്രക്കാരന്‍ രക്ഷപ്പെടുകയായിരുന്നു.

രാത്രി 10 മണിയോടെയാണ് സംഭവത്തെക്കുറിച്ച് പോലീസില്‍ വിവരം ലഭിക്കുന്നത്. ബൈക്ക് യാത്രക്കാരനുവേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി റാസല്‍ ഖൈമ പോലീസ് അറിയിച്ചു. സംഭവസ്ഥലത്തുവച്ചുതന്നെ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി. മൃതദേഹം സഖര്‍ ആശുപത്രിയിലേയ്ക്ക് മാറ്റി.

Gulf news, Obituary, Ras Al Khaimah, 5-year-old girl, Killed, Hit-and-run, Accident, Sunday, Official, Ras Al Khaimah Police,SUMMARY: Ras Al Khaimah: A 5-year-old girl was killed in a hit-and-run accident late on Sunday, an official at Ras Al Khaimah Police told Gulf News.

Keywords: Gulf news, Obituary, Ras Al Khaimah, 5-year-old girl, Killed, Hit-and-run, Accident, Sunday, Official, Ras Al Khaimah Police,
5:00 am | 0 comments

കുടുംബാംഗങ്ങളെ പുറത്താക്കിയ ശേഷം മലയാളി എഞ്ചിനീയര്‍ മുറിക്കുള്ളില്‍ തൂങ്ങിമരിച്ചു

Written By kvarthakochi on Sunday, May 12, 2013 | 1:00 pm

ഷാര്‍ജ: കുടുംബാംഗങ്ങളെ പുറത്താക്കിയ ശേഷം മലയാളി എഞ്ചിനീയര്‍ മുറിക്കുള്ളില്‍ തൂങ്ങിമരിച്ചു. ഷാര്‍ജയിലെ ഫാത്തിമ സൂപ്പര്‍മാര്‍ക്കറ്റിന് സമീപത്തെ റോള അപാര്‍ട്ട്‌മെന്റിലാണ് നാടകീയ മരണം അരങ്ങേറിയത്. ആലപ്പുഴ ജില്ലയിലെ കായം കുളം സ്വദേശിയായ സുധി കുമാര്‍ (34) ആണ് മരിച്ചത്. ഭാര്യയേയും രണ്ട് മക്കളേയും മുറിക്ക് പുറത്താക്കിയ വാതിലടച്ചതിനുശേഷമാണ് സുധി കുമാര്‍ തൂങ്ങിമരിച്ചത്. വെള്ളിയാഴ്ചയാണ് സംഭവം അരങ്ങേറിയത്.

Gulf news, Obituary, Indian engineer, Leading company, Sharjah, Allegedly, Committed suicide, Apartment, Rolla, Friday, Locking, Young wife, Children, Flat, 34-year-old, Sudhi Kumar, Design engineer, Lamprell Hamriya,വാതില്‍ പൊളിച്ചാണ് പോലീസ് മുറിക്കകത്ത് കടന്നത്. മൃതദേഹം പിന്നീട് കുവൈത്തി ആശുപത്രിയിലേയ്ക്ക് മാറ്റി. കുടുംബാംഗങ്ങള്‍ ഷാര്‍ജയിലുള്ള ബന്ധുക്കള്‍ക്കൊപ്പമാണ് കഴിയുന്നത്. ലാംബ്രല്‍ ഹം റിയയിലെ ഡിസൈന്‍ എഞ്ചിനീയറായിരുന്നു സുധി. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.

SUMMARY: An Indian engineer working for a leading company in Sharjah has allegedly committed suicide in his apartment in Rolla on Friday, after locking his young wife and children out of the flat.

Keywords: Gulf news, Obituary, Indian engineer, Leading company, Sharjah, Allegedly, Committed suicide, Apartment, Rolla, Friday, Locking, Young wife, Children, Flat, 34-year-old, Sudhi Kumar, Design engineer, Lamprell Hamriya,
1:00 pm | 0 comments

അബൂദാബിയില്‍ പള്ളിതകര്‍ന്ന് ഒരു മരണം: 17 പേര്‍ക്ക് പരിക്ക്

അബൂദാബി: അബൂദാബിയില്‍ പള്ളിയുളെ മേല്‍ക്കൂര തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പടിഞ്ഞാറന്‍ പ്രദേശമായ സായിദ് സിറ്റിയിലെ പള്ളിയില്‍ ശനിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് സര്‍വീസ്, എമര്‍ജന്‍സി ആന്‍ഡ് പബ്ലിക് സേഫ്റ്റി ടീമുകള്‍ എന്നിവ തക്കസമയത്ത് സ്ഥലത്തെത്തിയതിനാല്‍ കൂടുതല്‍ അത്യാഹിതങ്ങള്‍ സംഭവിച്ചില്ല.

Died, One, Mosque, Construction, Zayed City, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News
അപകടമുണ്ടായ ഉടനെ പള്ളിയില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. പരിക്കേറ്റവരെ ഖര്‍ബിയയിലെ മദീനത്ത് സയദ് ആശുപത്രിയിലേയ്ക്ക് മാറ്റി. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി കേണല്‍ അജീല്‍ അലി അബ്ദുല്ല പറഞ്ഞു.

SUMMARY: One person has died and 17 others were wounded after the ceiling of a mosque under construction collapsed in Zayed City in the Western Region, Abu Dhabi.

Keywords: Died, One, Mosque, Construction, Zayed City, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.


11:53 am | 0 comments

അറബ് രാജ്യങ്ങള്‍ സാംസ്‌കാരിക നയരേഖ തയ്യാറാക്കുന്നു

Written By kvarthakochi on Saturday, May 11, 2013 | 12:02 pm

ദുബൈ: അറബ് മേഖലയിലെ രാജ്യങ്ങള്‍ സാംസ്‌കാരിക അവകാശങ്ങളുടെ ഇസ്‌ലാമിക നയരേഖ തയ്യാറാക്കുന്നു. തങ്ങളുടെ സംസ്‌കാരിക അവകാശങ്ങളെക്കുറിച്ച് അറിവും നിലപാടുകളും പകരുന്നതിനാണ് നയരേഖ തയ്യാറാക്കുന്നത്. ഇസ്‌ലാമിക് എജ്യുക്കേഷണല്‍ സൈന്റിഫിക് ആന്റ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷ(ഐ.എസ്.ഇ.എസ്.സി.ഒ) നാണ് സാംസ്‌കാരിക അവകാശങ്ങള്‍ സംബന്ധിച്ച പ്രമാണങ്ങളുടെ കരടു രേഖക്ക് രൂപം കൊടുക്കുന്നത്. മുസ്‌ലിം ലോകത്തെ സിവില്‍ സൊസൈറ്റി സംഘടനകളുടെ മേധാവികളും സാംസ്‌കാരിക നേതാക്കളും ചേര്‍ന്നു നടത്തുന്ന ചര്‍ച്ചകളിലൂടെയാണ് നയരേഖ രൂപപ്പെടുത്തുക.

മൊറോക്കോയില്‍ നടന്ന ഇസ്‌ലാമിക് എജ്യുക്കേഷണല്‍ സൈന്റിഫിക് ആന്റ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ വട്ടമേശ സമ്മേളനത്തിലാണ് ഇത്തരമൊരു നയരേഖ രൂപപ്പെടുത്താന്‍ തീരുമാനമായത്. സംസ്‌കാരിക അവകാശങ്ങള്‍ സംബന്ധിച്ച ഇസ്‌ലാമിക പ്രഖ്യാപനം എന്ന പേരിലാണ് നയരേഖ പുറത്തിറക്കുകയെന്ന് ഐ.എസ്.ഇ.എസ്.സി.ഒ മേധാവികള്‍ അറിയിച്ചു.

അംഗരാജ്യങ്ങളുടെ സാംസ്‌കാരിക രംഗത്തെ നേട്ടങ്ങളും ഭാവിയില്‍ സാംസ്‌കാരിക തനിമകളുടെ സംരക്ഷണവും പ്രമേയമാകുന്ന രേഖ ഇസ്‌ലാമിക സമൂഹങ്ങളുടെ പാരമ്പര്യങ്ങളുടേയും പൈതൃകങ്ങളുടേയും നിലനില്‍പ്പാണ് ഉന്നം വയ്ക്കുന്നത്. അതിനുള്ള കര്‍മ പരിപാടികളും ബോധവല്‍ക്കരണങ്ങളും എങ്ങനെയാവണമെന്ന് രേഖയിലുണ്ടാകും.

അതത് രാജ്യങ്ങള്‍ തങ്ങളുടെ സംസ്‌കാരിക ഭാവി സംരക്ഷിക്കുന്നതിനുള്ള നയങ്ങളെ അടിസ്ഥാനമാക്കി വേണം ഈ രൂപരേഖ. സാംസ്‌കാരിക അവകാശങ്ങളെ കുറിച്ചുള്ള രാജ്യാന്തര ചര്‍ച്ചകളുടെ ചുവട് പിടിച്ചും ഇസ്‌ലാം മതതത്വങ്ങളുടെ വെളിച്ചത്തിലുമായിരിക്കണം ഇത്.

 Gulf news, Draft Broad Lines of Cultural Rights in Islamic Countries, General provisions , Draft Islamic Declaration on Cultural Rights, Islamic Educational, Scientific and Cultural Organization, ISESCO,രണ്ടു പ്രമാണങ്ങളായാണ് നയരേഖ രൂപപ്പെടുത്തുന്നത്. അംഗരാജ്യങ്ങള്‍ക്ക് അവരവരുടെ സംസ്‌കാരിക രൂപരേഖ തയ്യാറാക്കുന്നതിനുള്ള നിര്‍ദേശവും നയരേഖയിലുണ്ട്.

ഐ.എസ്.ഇ.എസ്.സി.ഒ തയ്യാറാക്കുന്ന രണ്ട് പ്രമാണങ്ങളും ഡിസംബറില്‍ മുസ്‌ലിം ലോകത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ മദീനയില്‍ ചേരുന്ന ഇസ്‌ലാമിക സാംസ്‌കാരിക സമ്മേളനം പരിശോധിക്കും.

മുസ്‌ലിം രാജ്യങ്ങളിലെ സാംസ്‌കാരിക മന്ത്രിമാരുടെ നേതൃത്വത്തിലാണ് മദീനാ സമ്മേളനം. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന ഐ.എസ്.ഇ.എസ്.സി.ഒ സമ്മേളനത്തിലാണ് ഇസ്‌ലാമിക രാജ്യങ്ങളിലെ സാംസ്‌കാരിക അവകാശങ്ങള്‍ സംബന്ധിച്ച നയരേഖ രൂപപ്പെടുത്താനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്.

SUMMARY: WAM RABAT: "Draft Broad Lines of Cultural Rights in Islamic Countries and the general provisions of "Draft Islamic Declaration on Cultural Rights" will be presented by the Islamic Educational, Scientific and Cultural Organization (ISESCO) at a round-table scheduled at the organisation's permanent headquarters in Rabat, Morocco, on 16 May 2013, it was announced Friday.

Key Words: Gulf news, Draft Broad Lines of Cultural Rights in Islamic Countries, General provisions , Draft Islamic Declaration on Cultural Rights, Islamic Educational, Scientific and Cultural Organization, ISESCO,
12:02 pm | 0 comments

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Poem

Read More Poems
Get our toolbar!

News Videos

Stories

Read More Stories

Entertainment

Google+ Followers

കൂടുതല്‍ വായിച്ചത് | Most Read Stories

Sports

Kerala Flash