Hi guest ,  welcome  |  Sign in  |  Visit KeralaFlash  |  Download Font
kvartha latest news kvartha latest news
Showing posts with label Engineering Student. Show all posts
Showing posts with label Engineering Student. Show all posts

എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയുടെ മരണം: 9 സഹപാഠികള്‍ അറസ്റ്റില്‍

Written By kvarthaksd on Friday, April 05, 2013 | 5:41 pm

സേലം: സേലത്ത് മലയാളി വിദ്യാര്‍ത്ഥി കാറിടിച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ സഹപാഠികളായ ഒമ്പത് വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. നാമക്കല്‍ ജ്ഞാനമണി എഞ്ചിനീയറിംഗ് കോളജിലെ  മൂന്നും നാലും വര്‍ഷ വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായത്.

വ്യാഴാഴ്ചയാണ് രണ്ടാം വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ത്ഥിയായ കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി ദീപക് (20) സുഹൃത്തിനൊപ്പം ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കവെ കാറിടിച്ചു മരിച്ചത്. ബൈക്കോടിച്ചിരുന്ന കൊച്ചി സ്വദേശി ദിനേഷ് ജോസഫ് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Engineering Student, Arrest, Police, Car, National, Kerala News, International News, National News, Gulf News, Health News.റാഗിങ്ങിനെ ചൊല്ലി കോളജിലെ സീനിയര്‍ വിദ്യാര്‍ത്ഥികളും ദീപക്കും ദിനേഷുമായി ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഇതിനുശേഷം ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് ഇരുവരെയും കാറിടിച്ചു തെറിപ്പിച്ചത്. കാര്‍ പിന്നീട് സേലം ഓമല്ലൂരില്‍ നിന്നു പോലീസ് കണ്ടെടുത്തു.

Keywords: Engineering Student, Arrest, Police, Car, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

5:41 pm | 0 comments

അതിക്രമം തടയാന്‍ ‘അടിവസ്ത്രം‘ വികസിപ്പിച്ചെടുത്തതായി അവകാശവാദം

Written By kvarthapressclub on Monday, April 01, 2013 | 10:22 am

ചെന്നൈ: പെണ്‍കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രങ്ങള്‍ തടയാന്‍ സാധിക്കുന്ന രീതിയില്‍ ജി.പി.എസ്, ജി.എസ്.എം, പ്രഷര്‍ സെന്ററുകള്‍ തുടങ്ങിയ സാങ്കേതിക സംവിധാനങ്ങളുള്ള അടിവസ്ത്രം വികസിപ്പിച്ചെടുത്തെന്ന അവകാശവാദവുമായി മൂന്ന് പെണ്‍കുട്ടികള്‍ രംഗത്ത്.

ചെന്നൈയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനികളായ മനിഷ മോഹന്‍, റിംപി ത്രിപാഠി, നീലാദ്രി ബസു പാല്‍ എന്നിവര്‍ ചേര്‍ന്നാണ് സൊസൈറ്റി ഹാര്‍നെസിങ് എക്യുപ്‌മെന്റ് (ഷീ) എന്ന് പേരിട്ടിരിക്കുന്ന ഈ വസ്ത്രങ്ങള്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. അഹമ്മദാബാദിലെ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മാനേജ്‌മെന്റ് സംഘടിപ്പിച്ച ഗാന്ധിയന്‍ യുവ സാങ്കേതികവിദ്യ പുരസ്‌ക്കാരം ഈ അടിവസ്ത്രത്തിന് ലഭിച്ചിട്ടുണ്ട്.

ഈ വസ്ത്രമുപയോഗിക്കുന്നതുമൂലം പെണ്‍കുട്ടിക്ക് ഏതെങ്കിലും അതിക്രമമുണ്ടായാല്‍ ജി.പി.എസ്, ജി.എസ്.എം. സംവിധാനം വഴി മാതാപിതാക്കള്‍ക്കും പോലീസിനും അപായസന്ദേശമെത്തുമെന്ന് സംഘത്തില്‍പെട്ട മനിഷ മോഹന്‍ പറഞ്ഞു. കൂടാതെ 82 തവണവരെ വൈദ്യുതാഘാതമേല്‍പിക്കാവുന്ന തരത്തിലാണ് ഇത് രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് മനീഷ പറയുന്നു.

ഈ അടിവസ്ത്രം ഈ മാസം വാണിജ്യാടിസ്ഥാനത്തില്‍ വിപണിയിലിറക്കുകയാണ് ലക്ഷ്യമെന്നും ഇതിനുതകുന്ന മികച്ച തുണി കണ്ടെത്താന്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്നും മനിഷ പറഞ്ഞു.

Maneesha, Girls, Chennai, Students, Police, Education,Keywords: Maneesha, Girls, Chennai, Students, Police, Education, Neeladri, Kvartha, Malayalam News, Kerala Vartha,Parents, Message, Students, Engineering Student, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news
10:22 am | 0 comments

സിറിയയില്‍ വിമതരുടെ ബോംബാക്രമണം: 15 ദമാസ്‌കസ് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു

Written By kvarthapressclub on Friday, March 29, 2013 | 11:05 am

ദമാസ്‌ക്കസ്: സിറിയയില്‍ ആഭ്യന്തര കലാപം രൂക്ഷമായതിനെ തുടര്‍ന്ന്   വിമതര്‍ നടത്തിയ ബോംബാക്രമണത്തില്‍ ദമാസ്‌കസ് സര്‍വകലാശാലയിലെ 15 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. സര്‍വകലാശാലാ ക്യാംപസിലെ സിവില്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ കാന്റീനു നേരെയാണ് ആക്രമണമുണ്ടായതെന്ന് സിറിയന്‍ വാര്‍ത്താ ഏജന്‍സിയായ സന അറിയിച്ചു.

അക്രമത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുള്ളതായി അധികൃതര്‍ അറിയിച്ചു. സിറിയന്‍ സൈന്യവുമായി ഏറ്റുമുട്ടല്‍ നടത്തുന്ന വിമതരാണ് ആക്രമണത്തിനു പിന്നിലെന്നാണു സൂചന. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

രണ്ടു ദിവസം മുന്‍പ് വിമതര്‍ നടത്തിയ ആക്രമണത്തില്‍ ദമാസ്‌കസില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടിരുന്നു. ബാഷര്‍ അല്‍ അസദ് സര്‍ക്കാരിന്റെ ഏകാധിപത്യ ഭരണത്തിനെതിരെ കഴിഞ്ഞ രണ്ട് വര്‍ഷമായി സിറിയയില്‍ തുടരുന്ന ആഭ്യന്തര കലാപത്തില്‍ ഇതുവരെ 70,000ത്തോളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
Damascus, Siria, Constitution, Bomb Blast, Students, Death, University, Engineering Student, Injured, Attack, World, Kerala News,

ആഭ്യന്തര കലാപം തുടരുന്ന സാഹചര്യത്തില്‍ സിറിയയില്‍ നിന്നും നൂറുകണക്കിനാളുകള്‍ മറ്റു രാജ്യങ്ങളിലേക്ക് പാലായനം ചെയ്തുവരികയാണ്. ഏകദേശം 1.2 മില്യണ്‍ ആളുകളാണ്  കലാപത്തെ തുടര്‍ന്ന് സിറിയയില്‍ നിന്നും മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്തിട്ടുള്ളത്.

Keywords: Damascus, Siria, Constitution, Bomb Blast, Students, Death, University, Engineering Student, Injured, Attack, World, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news.
11:05 am | 0 comments

എന്‍ജിനീയറിംഗ് ശാസ്ത്രരംഗത്തെ നൂതനരീതികള്‍ ചര്‍ചചെയ്യാന്‍ കൊളോക്കിയം

Written By kvartha delta on Tuesday, March 05, 2013 | 10:00 am

തിരുവനന്തപുരം: എന്‍ജിനീയറിംഗ് ശാസ്ത്ര രംഗത്തെ നൂതനരീതികളെപ്പറ്റി ചര്‍ചചെയ്യുതിനായി ഇന്ത്യയിലെ മുന്‍നിര ശാസ്ത്രജ്ഞരും ഗവേഷകരും പങ്കെടുക്കുന്ന കൊളോക്കിയം കോട്ടയത്തു നടക്കും. കേരള ശാസ്ത്ര-സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനു കീഴില്‍ സമീപകാലത്ത് തുറന്ന ശ്രീനിവാസ രാമാനുജന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബേസിക് സയന്‍സസ് (എസ്.ആര്‍.ഐ.ബി.എസ്.) ആണ് പരിപാടി സംഘടിപ്പിക്കുന്നത്.

മാര്‍ച് ഏഴു മുതല്‍ ഒമ്പതു വരെ കോട്ടയം പാമ്പാടിയിലുള്ള രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലാണ് ദേശീയ തലത്തിലുള്ള കൊളോക്കിയം നടക്കുക. യുവാക്കളിലും ഗവേഷണരംഗത്തേക്കു കടന്നുവരുന്നവരിലും എന്‍ജിനീയറിംഗ് ശാസ്ത്രരംഗത്തെ ഏറ്റവും പുതിയതും വ്യത്യസ്തങ്ങളുമായ ഗവേഷണമേഖലകളെപ്പറ്റിയും എന്‍ജിനീയറിംഗുമായി ബന്ധപ്പെട്ട ഗവേഷണപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടിസ്ഥാന ശാസ്ത്രം ഉപയോഗിക്കുന്നതിനെപ്പറ്റിയും അവബോധം സൃഷ്ടിക്കുതിനാണ് പരിപാടി സംഘടിപ്പിക്കുത്.

നാനോക്രിസ്റ്റല്‍ ന്യൂക്ലിയേഷന്‍ ആന്‍ഡ് ഗ്രോത്ത്, ഹൈ പെര്‍ഫോമന്‍സ് കംപ്യൂട്ടിംഗ്, ബയോമെഡിക്കല്‍ എന്‍ജിനീയറിംഗ്, കംപ്യൂട്ടേഷണല്‍ മാത്തമാറ്റിക്‌സ് ആന്‍ഡ് അപ്ലൈഡ് ഹൈഡ്രോഡൈനാമിക്‌സ്, ടെക്‌നോളജി മാനേജ്‌മെന്റ്, ഇമേജ് പ്രോസസിംഗ്, പാറ്റേ റെക്കഗ്നേഷന്‍ ആന്‍ഡ് മെഷീന്‍ ലേണിംഗ്, ജനറ്റിക് ആല്‍ഗരിതംസ് ആന്‍ഡ് ഫ്‌ളോ അനാലിസിസ്, റിമോട്ട് സെന്‍സിംഗ് തുടങ്ങി എട്ട് വൈവിധ്യമാര്‍ മേഖലകളെ അടിസ്ഥാനമാക്കി നടക്കുന്ന സെഷനുകളില്‍ രാജ്യത്തെ മുന്‍നിര ഗവേഷണ സ്ഥാപനങ്ങളിലെ വിദഗ്ദ്ധരാണ് പങ്കെടുക്കുന്നത്.
Colloquium, Engineering Student, Kerala, Meeting, Kottayam, SRIBS, Rajiv Gandhi Institute of Technology,

പ്രൊഫ. ശങ്കര്‍ പാല്‍ (ഇന്‍ഡ്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് കൊല്‍ക്കത്ത), പ്രൊഫ. വി. രാധാകൃഷ്ണന്‍ (ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പെയ്‌സ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, തിരുവനന്തപുരം), പ്രൊഫ. എ. ജയകൃഷ്ണന്‍ (ഐ.ഐ.ടി. മദ്രാസ്), പ്രൊഫ. എന്‍. രവിശങ്കര്‍ (ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ്, ബാംഗ്ലൂര്‍), പ്രൊഫ. എന്‍. നടരാജന്‍ (ഐ.ഐ.ടി. മദ്രാസ്), പ്രൊഫ. ബല്‍ദേവ് രാജ് (മുന്‍ ഡയറക്ടര്‍, ഐ.ജി.സി.എ.ആര്‍., കല്‍പ്പാക്കം), പ്രൊഫ. സന്‍ജയ് മിത്തല്‍ (ഐ.ഐ.ടി. കാപൂര്‍), ഡോ. ചന്ദ്രു വിജയ് (കിര്‍ലോസ്‌കര്‍ ബിസിനസ് പാര്‍ക്ക്), പ്രൊഫ. ശീര്‍ഷേന്ദു ഡേ (ഐ.ഐ.ടി. കാപൂര്‍), പ്രൊഫ. സാബു തോമസ് (എം.ജി. സര്‍വകലാശാല കോട്ടയം), ഡോ. ലത (സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍, കേരളം), ഡോ. അച്യുത് ശങ്കര്‍ എസ്. നായര്‍ (ഡയറക്ടര്‍, സെന്റര്‍ ഫോര്‍ ബയോഇന്‍ഫര്‍മാറ്റിക്‌സ്, കേരള സര്‍വകലാശാല) എന്നിവരാണ് പ്രഭാഷകര്‍.

വിവിധ എന്‍ജിനീയറിംഗ് ശാഖകളില്‍ ബിരുദാനന്തരബിരുദത്തിന് പഠിക്കുവര്‍ക്കും ഗവേഷകര്‍ക്കും അധ്യാപകര്‍ക്കും ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ വെബ്‌സൈറ്റ് വഴി (http://www.kscste.kerala.gov.in/colloq2.htm) പരിപാടിയില്‍ പങ്കെടുക്കാന്‍ പേര് രജിസ്റ്റര്‍ ചെയ്യാം.

Keywords: Colloquium, Engineering Student, Kerala, Meeting, Kottayam, SRIBS, Rajiv Gandhi Institute of Technology, National colloquium on engineering sciences from March 7, Nanocrystal nucleation growth, High performance computing, Biomedical engineering, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
10:00 am | 0 comments

സ്റ്റാര്‍ട്ട്അപ് വില്ലേജിലെ സ്ഥാപന­ത്തിന് മൈക്രോസോഫ്റ്റ് അംഗീകാരം

Written By Kvartha Alpha on Wednesday, February 20, 2013 | 12:57 pm

തി­രു­വ­ന­ന്ത­പുരം: കടുത്ത മത്സരം അതിജീവി­ച്ച് സ്റ്റാര്‍ട്ട് അപ് സ്ഥാപനമായ പ്രൊഫൗണ്‍ടിസ് ലാബ്‌സ് പ്രശസ്തമായ മൈക്രോസോഫ്റ്റ് ആക്‌സിലറേറ്റര്‍ പ്രോഗ്രാമിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. മെച്ചപ്പെട്ട ബിസിനസ് മാര്‍ഗങ്ങള്‍ തയാറാക്കിക്കൊടുക്കുന്ന പ്രൊഫൗണ്‍ടിസ് ലോകത്തിലെ 350 ഐടി സ്ഥാപനങ്ങളില്‍നിന്നാണ് അവസാന പതിമൂന്നിലെത്തിയത്. കേരളത്തില്‍നിന്ന് ഒരു സ്ഥാപനം ഇതാദ്യമായാണ് മൈക്രോസോഫ്റ്റിന്റെ ആക്‌സിലറേറ്റര്‍ പ്രോഗ്രാമിലെത്തുന്നത്. ആഗോളവിപണിയില്‍ മത്സരിക്കാനുള്ള ശക്തമായ സാങ്കേതിക പിന്തുണയും വിപണി പരിചയവും ലോകത്തിലെ ഏറ്റവും വലിയ സോഫ്‌റ്റ്വെയര്‍ കമ്പനിയായ മൈക്രോസോഫ്റ്റ് 13 സ്ഥാപനങ്ങള്‍ക്കും നല്‍കും.

ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് ത്വരിത സംവിധാനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന മൈക്രോസോഫ്റ്റ് ആക്‌സിലറേറ്റര്‍ പ്രോഗ്രാം മികച്ച ശേഷിയുള്ള നവാഗത സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. വിന്‍ഡോസ് അസൂര്‍ പ്രോഗ്രാം വികസിപ്പിക്കാനുള്ള രണ്ടാമത്തെ ബാച്ചിലാണ് പുതിയ 13 കമ്പനികളെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ബം­ഗ്ലൂരിലെ മൈക്രോസോഫ്റ്റ് ആസ്ഥാനത്തെ ഏറ്റവും ആധുനികമായ ആക്‌സിലറേറ്റര്‍ സംവിധാനത്തില്‍ മാര്‍ച്ച് ഒന്ന് മുതല്‍ ഇവര്‍ക്കുള്ള പരിശീലനം ആരംഭിക്കും. മികച്ച സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ ശേഷിയുള്ള സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍വേണ്ടിയാണ് മൈക്രോസോഫ്റ്റ് ഈ കേന്ദ്രം തുടങ്ങിയത്. സോഫ്‌റ്റ്വെയര്‍ മേഖലയിലെയും മൈക്രോസോഫ്റ്റിലെയും വിദഗ്ധരുടെ കീഴില്‍ നാലു മാസത്തെ കടുത്ത പരിശീലനപരിപാടിയാണ് ഇവര്‍ക്കായി നടത്തുന്നത്. വിപണിയിലേയ്ക്കുള്ള കൃത്യമായ ഉല്പന്നവികസനം, വിപണന തന്ത്രങ്ങള്‍, ബ്രാന്‍ഡിംഗ്, ഉപയോക്താക്കള്‍, പങ്കാളികള്‍, നിക്ഷേപകര്‍ എന്നിവരുമായുള്ള സുദൃഢമായ ബന്ധം സ്ഥാപിക്കല്‍ എന്നിവയാണ് പ്രോഗ്രാമിന്റെ ഭാഗമായുള്ളത്.

350 അപേക്ഷകരില്‍നിന്നാണ് തെരഞ്ഞെടുത്തതെന്നത് വലിയൊരു നേട്ടമായി കരുതുന്നതായി പ്രൊഫൗണ്‍ടിസ് സഹസ്ഥാപകനും സി.ഇ.ഒയുമായ അര്‍ജുന്‍ ആര്‍. പിള്ള പറഞ്ഞു. മാത്രമല്ല, കേരളത്തില്‍ നിന്നു മൈക്രോസോഫ്റ്റ് തെരഞ്ഞെടുക്കുന്ന ആദ്യ സ്‌റാര്‍ട്ടപ് സംരഭവുമാണ്, അര്‍ജുന്‍ പിള്ള പറഞ്ഞു. വഴികാട്ടികളായ ക്രിസ്‌ഗോപാലകൃഷ്ണന്‍, മൂരളീ ഗോപാലന്‍, കെ.സി.സി.നായര്‍, സഞ്ജയ് വിജയ്കുമാര്‍, അലക്‌സി ലെവിന്‍ എന്നിവരോടും ഇത്ര നേരത്തെതന്നെ ഈ നേട്ടം കൈവരിക്കാന്‍ സഹായിച്ച എല്ലാ അഭ്യുദയകാംക്ഷികളോടും നന്ദിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Technical, Thiruvananthapuram, Kerala, Engineering Student, Kochi, Website, Programme, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Team Profoundis
അഭിമാനാര്‍ഹമായ ഈ വിജയത്തില്‍ പ്രൊഫൗണ്‍ടിസ് സ്‌റാര്‍ട്ട്അപ് വില്ലേജിനോടും നന്ദി പ്രകടിപ്പിച്ചു. മൈന്‍ഡ്‌ഹെലിക്‌സ് ടെക്‌നോളജീസിനുശേഷം ആക്‌സിലറേറ്റര്‍ പ്രോഗ്രാമില്‍ പങ്കെടുക്കുന്ന സ്‌റാര്‍ട്ട്അപ് വില്ലേജിലെ രണ്ടാമത്തെ കമ്പനിയാണ് പ്രൊഫൗണ്‍ടിസെന്ന് സഹസ്ഥാപകനും സി.ഒ.ഒയുമായ ജോഫിന്‍ ജോസഫ് അറിയിച്ചു. സംരംഭങ്ങള്‍ക്ക് തുടക്കമിടാനും വളര്‍ത്തിയെടുക്കാനും വികസിപ്പിക്കാനും താല്പര്യമുള്ള ഏതു സംരംഭകനും കിട്ടാവുന്ന ഏറ്റവും മൂല്യവല്‍കൃതമായ വേദിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നതെന്ന് ജോഫിന്‍ ചൂണ്ടിക്കാട്ടി.

പ്രൊഫൗണ്‍ടിസ് അവസരം പ്രയോജനപ്പെടുത്തുമെന്ന് സ്‌റാര്‍ട്ടപ് വില്ലേജ് ചെയര്‍മാനും പ്രൊഫൗണ്‍ടിസ് മെന്ററുമായ സഞ്ജയ് വിജയകുമാര്‍ പറഞ്ഞു. അവര്‍ക്ക് അതിനുള്ള താതാപര്യവും കാഴ്ചപ്പാടും കഴിവുമുണ്ട്. അവരെ മുന്നോട്ടു പോകാന്‍ സഹായിക്കുന്ന വലിയ തരംഗം ആണ് മൈക്രോസോഫ്‌റ്റെന്നും അദ്ദേഹം പറഞ്ഞു. സ്‌റാര്‍ട്ടപ് വില്ലേജിലെ മികച്ച ടീമുകളിലൊന്നാണ് പ്രൊഫൌണ്‍ടിസ് എന്ന് സ്‌റാര്‍ട്ടപ് വില്ലേജ് സി ഇ ഓ സിജോ കുരുവിള ജോര്‍ജ്ജ് അഭിപ്രാടയപ്പെട്ടു. വൈവിധ്യമാര്‍ന്ന പ്രതിഭകളുള്ള സന്തുലിതമായ ടീമാണവര്‍ക്കുള്ളതെന്നനും സിജോ പറഞ്ഞു.

ചെങ്ങന്നൂര്‍ കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ ഒരുമിച്ച് പഠനം പൂര്‍ത്തിയാക്കിയ അര്‍ജുന്‍ ആര്‍ പിള്ള, ജോഫിന്‍ ജോസഫ്, അനൂപ് തോമസ് മാത്യു, നിതിന്‍ സാം എന്നിവരാണ് പ്രൊഫൗണ്‍ടിസിന് രൂപം നല്‍കിയത്. കോളജില്‍ പഠിക്കുമ്പോള്‍തന്നെ സ്വന്തമായൊരു കമ്പനി എന്നതിനെക്കുറിച്ച് അവര്‍ ആലോചിച്ചിരുന്നു. പഠനത്തിനുശേഷം ഇന്‍ഫോസിസ് അടക്കമുള്ള സ്ഥാപനങ്ങളില്‍ രണ്ടുവര്‍ഷത്തോളം ജോലി ചെയ്തു ലഭിച്ച പരിചയവുമായാണ് അവര്‍ സ്വന്തം സ്ഥാപനത്തിനു തുടക്കമിട്ടത്.

വായനക്കാരുമായി സംവദിക്കുന്ന സെന്‍സ് (sense.profoundis.com) എന്ന പേരുള്ള വെബ്‌സൈറ്റ് ഉപാധിയാണ് ഏറ്റവുമവസാനം ഇവര്‍ രൂപപ്പെടുത്തിയെടുത്തത്. ഒ­രു ബ്ലോഗോ വെബ്‌സൈറ്റോ നോക്കുന്ന വായനക്കാരന്റെ വികാരങ്ങള്‍ മനസിലാക്കി ബൗദ്ധികമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ കഴിയുന്നതാണ് ഈ ടൂള്‍. വെബ്അധിഷ്ഠിത വിപണനത്തെ സഹായിക്കുന്ന ഇമോഷന്‍ എന്ന ഉപാധിയും ഇവര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇന്റര്‍നെറ്റിലെ ബ്രാന്‍ഡ് അഭിപ്രായങ്ങള്‍ വിലയിരുത്തി വിപണനതന്ത്രങ്ങള്‍ രൂപപ്പെടുത്താനും കമ്പനിയുടെ ജോലി എളുപ്പമാക്കാനും സഹായിക്കുന്നതാണ് ഇമോഷന്‍. ബിസിനസ് അനലിറ്റിക്‌സ്, സോഷ്യല്‍ മീഡിയ എന്നിവയില്‍ പ്രൊഫൗണ്‍ടിസിന് നിരവധി ഉപയോക്താക്കളും ഇന്ത്യയില്‍ നിരവധി സംസ്ഥാനങ്ങളില്‍ ഏജന്‍സികളുമുണ്ട്.

Keywords: Technical, Thiruvananthapuram, Kerala, Engineering Student, Kochi, Website, Programme, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
12:57 pm | 0 comments

കോ­ള­ജില്‍ മദ്യ­പി­ച്ചെ­ത്തി­യാല്‍ സ്ഥിര­മാ­യി വീ­ട്ടി­ലി­രിക്കാം: ഡി ടി ഇ­യു­ടെ സര്‍­ക്കുലര്‍

Written By kvarthapressclub on Tuesday, December 25, 2012 | 10:26 am

 College,House, Thiruvananthapuram, Engineering Student, Teacher, Education, Study, Director, Complaint, Technical, Kerala
തി­രു­വ­നന്തപുരം: മദ്യ­പി­ച്ച് എന്‍­ജി­നീ­യ­റിം­ഗ് കോള­ജി­നുള്ളിലോ ക്യാ­മ്പസിലോ പ്രവേ­ശി­ച്ചാല്‍ പി­ന്നെ സ്ഥി­ര­മാ­യി വീട്ടി­ലി­രി­ക്കാം. വി­ദ്യാര്‍­ഥി­യാ­ണെ­ങ്കില്‍ പഠ­നവും അ­ധ്യാപകനോ മ­റ്റു ജീ­വനക്കാ­ര­നോ ആ­ണെ­ങ്കില്‍ തൊ­ഴി­ലും അ­വ­സാനി­ക്കും. ഇ­തു സം­ബന്ധി­ച്ച ശ­ക്ത­മാ­യ നിര്‍­ദേ­ശ­ങ്ങള്‍ അ­ട­ങ്ങു­ന്ന സര്‍­ക്കു­ലര്‍ ക­ഴി­ഞ്ഞ ദിവ­സം സംസ്ഥാ­ന സാ­ങ്കേതി­ക വി­ദ്യാ­ഭ്യാ­സ ഡ­യ­റ­ക്ടര്‍ (ഡി ടി ഇ) പു­റ­ത്തി­റക്കി. എന്‍­ജി­നീ­യ­റിം­ഗ് കോ­ള­ജു­ക­ളിലെ ചി­ല അ­ധ്യാ­പകരും വി­ദ്യാര്‍­ത്ഥി­കളും മ­ദ്യപി­ച്ചെ­ത്തു­ന്ന­താ­യി തു­ടര്‍­ച്ച­യാ­യി പരാ­തി­കള്‍ ലഭി­ച്ച സാ­ഹ­ച­ര്യ­ത്തി­ലാ­ണ് സര്‍­ക്കു­ല­റെ­ന്ന് സാ­ങ്കേതി­ക വി­ദ്യാ­ഭ്യാ­സ ഡ­യ­റ­ക്ടര്‍ ഡോ.ജെ.ല­ത ആ­മു­ഖ­ത്തില്‍ വ്യ­ക്ത­മാ­ക്കി­യി­ട്ടു­മു­ണ്ട്. വിവിധ കോ­ള­ജു­ക­ളിലെ അ­ധ്യാപക- ര­ക്ഷാ­കര്‍­തൃ സം­ഘ­ടനക­ളില്‍ നി­ന്നുള്‍­പെടെ­യാ­ണ് പ­രാതി. അ­തേ­സ­മ­യം, പ്ര­മു­ഖ സര്‍­ക്കാര്‍ എന്‍­ജി­നീ­യ­റിം­ഗ് കോ­ള­ജിലെ ഏ­താനും അ­ധ്യാ­പക­രു­ടെ പേ­രെ­ടു­ത്തു പ­റ­ഞ്ഞുത­ന്നെ ലഭി­ച്ച പരാ­തി­ക­ളു­ടെ അ­ടി­സ്ഥാനത്തില്‍ പൊ­തുവാ­യ സര്‍­ക്കു­ലര്‍ പു­റ­ത്തി­റ­ക്കാന്‍ ഡോ. ല­ത തീ­രു­മാനി­ക്കു­ക­യാ­യി­രു­ന്നു­വെ­ന്നാ­ണ് സൂചന.

സാ­ങ്കേതി­ക വി­ദ്യാ­ഭ്യാ­സ വ­കു­പ്പി­നു കീ­ഴി­ലുള്ള പോ­ളി­ടെ­ക്‌­നി­ക്കു­ക­ളി­ലെയും എന്‍­ജി­നീ­യ­റിം­ഗ് കോ­ള­ജു­ക­ളി­ലെയും പി­.ടി­.എ­.ക­ളാ­ണത്രെ  പരാ­തി കൊ­ടു­ത്തത്. മ­ദ്യപി­ച്ചെ­ത്തു­ന്ന­വര്‍ സ്ഥാ­പന­ത്തി­ന്റെ പ്ര­വര്‍­ത്തനത്തിനു ഭീ­ഷ­ണിയാ­യി മാറി­യ സാ­ഹ­ച­ര്യ­ത്തി­ലാ­ണ് പ­രാ­തി­യെ­ന്നാണ്് വി­ശ­ദീ­ക­രണം.

അത്ത­രം ഏ­ന്തെങ്കിലും സംഭവം ഇനി­യു­ണ്ടാ­യാല്‍ അ­പ്പോ­ള്‍ത­ന്നെ സ­സ്‌­പെന്‍­ഷ­നില്‍ കു­റ­യാ­ത്ത ശി­ക്ഷ­ണ നടപ­ടി സ്വീ­ക­രി­ക്ക­ണ­മെ­ന്ന് സ്ഥാപന മേധാ­വി­ക്ക് സര്‍­ക്കു­ലര്‍ നിര്‍­ദേ­ശം നല്‍­കുന്നു.

മ­ദ്യ­പാ­നത്തിനു തു­ടര്‍­ച്ച­യാ­യി മ­റ്റു പല സാ­മൂഹി­ക വി­രു­ദ്ധ കാ­ര്യ­ങ്ങളും ന­ട­ക്കു­ന്നു­വെ­ന്ന് സര്‍­ക്കു­ലര്‍ ചൂ­ണ്ടി­ക്കാട്ടുന്നു. മ­റ്റു­വി­ദ്യാര്‍­ഥി­കളും അ­ധ്യാ­പകരും ജീ­വന­ക്കാരും അ­ച്ച­ട­ക്ക­വി­രു­ദ്ധമാ­യ കാ­ര്യ­ങ്ങള്‍ ചെ­യ്യാന്‍ ഇ­ത് പ്രേ­ര­ണ­യാ­കുന്നു.

സ്റ്റാ­ഫ് റൂം, ലാ­ബ് തു­ട­ങ്ങി­യ സ്ഥ­ല­ങ്ങള്‍ മ­ദ്യപാന­ത്തിന് ഉ­പയോ­ഗി­ക്കു­ന്ന ഞെട്ടി­ക്കു­ന്ന സം­ഭവ­ങ്ങ­ളു­ണ്ട­ത്രേ. സര്‍­വീ­സ് സം­ഘ­ടനക­ളു­ടെ പി­ന്തു­ണ­യു­ള്ളതു­കൊ­ണ്ടാ­ണ് ചി­ല അധ്യാ­പകരും അനധ്യാപക ജീ­വന­ക്കാരും ഇ­ങ്ങ­നെ പെ­രു­മാ­റാന്‍ ധൈ­ര്യ­പ്പെ­ടു­ന്ന­തെ­ന്നാ­ണ് വി­മര്‍­ശനം. എ­ന്നാല്‍ ഡോ. ല­ത­യു­ടെ സര്‍­ക്കു­ല­റില്‍ അത്ത­രം പ­രാ­മര്‍ശ­ങ്ങ­ളൊ­ന്നു­മില്ല.

Keywords: College,House, Thiruvananthapuram, Engineering Student, Teacher, Education, Study, Director, Complaint, Technical, Kerala
10:26 am | 0 comments

പാലത്തില്‍ നിന്നും നദിയിലേയ്ക്ക് ചാടിയ എഞ്ചിനിയറിംഗ് വിദ്യാര്‍ഥിയെ കാണാതായി

Written By kvarthaksd on Tuesday, November 20, 2012 | 11:15 am

 Engineering Student, Missing, River, Mobile Phone, House, Mother, Father, Kerala.
നെടുമങ്ങാട്: പാലത്തില്‍ നിന്നും നദിയിലേയ്ക്കു ചാടിയ എഞ്ചിനിയറിംഗ് വിദ്യാര്‍ഥിയെ കാണാതായി. അരുവിക്കര ഡാമിന്റെ വൃഷ്ടി പ്രദേശമായ കരമനയാറ്റിലെ കൂവക്കുടിയിലെ പാലത്തില്‍ നിന്നാണ് നദിയിലേയ്ക്കു ചാടിയത്. സി.എം.പി നേതാവ് ജി.സുഗുണന്റെ ഏക മകന്‍ ആറ്റിങ്ങല്‍ ഐ.എച്ച്.ആര്‍.ഡി കോളജ് ഓഫ് എഞ്ചിനിയറിംഗ് ഒന്നാം വര്‍ഷ ബി.ടെക് വിദ്യാര്‍ഥിയുമായ പുതുക്കുളങ്ങര ചേങ്കോട് എസ്.എല്‍.ഭവനില്‍ എസ്.എല്‍ സമ്പത്തിനെ(21)യാണ് കാണാതായത്.

സമ്പത്തിന്റെ ബൈക്ക്,ബാഗ്,മൊബൈല്‍ ഫോണ്‍,മോതിരം,വാച്ച് എന്നിവ പാലത്തിനു സമീപം കണ്ടെത്തി. ബൈക്കിന്റെ സീറ്റില്‍ നിന്നാണ് ഇവ കണ്ടെടുത്തത്.സുഗുണന്‍ സ്ഥലത്തെത്തി ബൈക്കും വസ്ത്രങ്ങളും തിരിച്ചറിഞ്ഞു. തിങ്കളാഴ്ച പതിവുപോലെ സമ്പത്ത് വീട്ടില്‍ നിന്ന് കോളജിലേക്ക് പോയതായിരുന്നു. ഉച്ചയോടെ ബൈക്കില്‍ ഇവിടെയെത്തിയ യുവാവ് ഫോണില്‍ സംസാരിച്ച് പാലത്തില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്ന ശേഷം ആറ്റിലേയ്ക്ക് ചാടുന്നതായി അകലെനിന്ന് ചിലര്‍ കണ്ടിരുന്നു.

ഉഴമലയ്ക്കല്‍ എസ് എന്‍ എച്ച് എസ് റിട്ട.പ്രിന്‍സിപ്പല്‍ ലതാംബികയാണ് സമ്പത്തിന്റെ മാതാവ്.

keywords: Engineering Student, Missing, River, Mobile Phone, House, Mother, Father, Kerala.
11:15 am | 0 comments

എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയെ ആക്രമിച്ച യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

Written By kvarthakochi on Wednesday, August 22, 2012 | 10:43 am

കൊല്ലം: കൊല്ലം പെരുമണ്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിക്ക് നേരെ ആക്രമണം. കഴുത്തിന്‌ മുറിവേറ്റ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

വിദ്യാര്‍ത്ഥിനിയെ ആക്രമിച്ചതിനുശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. 

ക്ലാസ് തുടങ്ങുന്നതിന്‌ തൊട്ടുമുന്‍പായിരുന്നു യുവാവിന്റെ ആക്രമണം. സ്കൂള്‍ യൂണിഫോമിലെത്തിയ യുവാവ് യാതൊരു പ്രകോപനവും കൂടാതെ വിദ്യാര്‍ത്ഥിനിക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു.സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

English Summery
Youth attacked student and attempt to suicide
10:43 am | 0 comments

എന്‍ജിനീയറിംഗിന് 15000ലേറെ സ്വാശ്രയ സീറ്റ് ബാക്കി

Written By Kvartha Thalasthanam on Tuesday, August 21, 2012 | 9:13 am


engineering allotment in kerala
തിരുവനന്തപുരം: സംസ്ഥാനത്തെ എന്‍ജിനീയറിംഗ് കോളജുകളില്‍  പതിനയ്യായിരത്തിലേറെ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. എന്‍ജിനീയറിംഗ് പ്രവേശനത്തിനുള്ള കൗണ്‍സിലിംഗ് പൂര്‍ത്തിയായപ്പോള്‍ സ്വാശ്രയകോളേജുകളില്‍ അയ്യായിരത്തോളം മെറിറ്റ് സീറ്റുകള്‍ ഉള്‍പ്പടെയാണ് ഇത്രയും സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത്. കേരള,എംജി, കുസാറ്റ് സര്‍വകലാശാലകള്‍ക്കു കീഴിലെ കോളേജുകളിലാണ് ഏറെ സീറ്റുകളും കാലിയായിക്കിടക്കുന്നത്. അവസാന അലോട്ട്‌മെന്റില്‍ മെറിറ്റ് സീറ്റ് ലഭിച്ച കുട്ടികള്‍ മറ്റ് കോളേജുകളിലേക്ക് പോകുമ്പോള്‍ നികത്തപ്പെടാത്ത മാനേജ്‌മെന്റ് സീറ്റുകളുടെ എണ്ണം ഇനിയും വര്‍ദ്ധിക്കും.

സംസ്ഥാനത്ത്153 കോളേജുകളിലായി 54000 സീറ്റുകളാണുള്ളത്. ഇതില്‍ 114 സ്വാശ്രയ കോളേജുകളിലെ പകുതി സീറ്റുകളിലേക്ക് സര്‍ക്കാരാണ് പ്രവേശനം നടത്തുന്നത്. മാനേജ്‌മെന്റുകള്‍ക്ക്പ്രവേശനം നടത്താവുന്നത് 24000ത്തോളം സീറ്റുകളിലേക്കാണ്. സ്വാശ്രയ കോളേജുകളുമായുള്ള കരാര്‍ പ്രകാരം അന്തിമ അലോട്ട്‌മെന്റ് പൂര്‍ത്തിയായി. കഴിഞ്ഞ വര്‍ഷം പന്തീരായിരത്തോളം സീറ്റുകളാണ് സംസ്ഥാനത്ത് ഒഴിഞ്ഞുകിടന്നത്. 60000നു മേല്‍ റാങ്ക് ലഭിച്ചവര്‍ക്കു പോലും ഇത്തവണ സീറ്റു ലഭിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് വ്യാഴാഴ്ച വരെ കോളേജുകളില്‍ പ്രവേശനം നേടാം.

മലബാര്‍ മേഖലയില്‍ താരതമ്യേന കൂടുതല്‍ കുട്ടികള്‍ പ്രവേശനം നേടുന്നുണ്ട്. ഇക്കൊല്ലം അനുമതി നല്‍കിയ ഒന്‍പത് കോളേജുകളിലും ഒരു ബാച്ചു പോലും നിറഞ്ഞിട്ടില്ല. പാലക്കാട്ടെ രണ്ട് പുതിയ കോളേജുകളില്‍ മെറിറ്റിലും മാനേജ്‌മെന്റ് ക്വാട്ടയിലും ഒരാള്‍ പോലും പ്രവേശനം നേടിയിട്ടില്ല. ഫെഡറല്‍ ബാങ്കിന്റെ സ്വാശ്രയകോളജായ അങ്കമാലി ഫിസാറ്റിലാണ് ഏറ്റവുമധികം കുട്ടികള്‍ പ്രവേശനം നേടിയത്.

മെക്കാനിക്കല്‍ സിവില്‍ ബ്രാഞ്ചുകള്‍ക്കാണ് ആവശ്യക്കാരേറെയുളളത്. ഇതേസമയം  ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി , ഇലക് ട്രിക്കല്‍, അപ്‌ളൈഡ് ഇലക്ട്രോണിക്‌സ് ബ്രാഞ്ചുകള്‍ക്ക് ആവശ്യക്കാരില്ല. അയല്‍ സംസ്ഥാനങ്ങളില്‍ കേരളത്തിലേക്കാള്‍ ഫീസ് കുറച്ചതും കുട്ടികളുടെ കൊഴിയലിന് കാരണമായിട്ടുണ്ടെന്നാണ് സൂചന.



SUMMARY: More than 15000 engineering seats vacant in self finance colleges

9:13 am | 0 comments

ഫേസ്ബുക്ക് കമന്റ്സില്‍ മനം നൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

Written By kvarthakochi on Wednesday, August 15, 2012 | 9:45 pm

ജലന്തര്‍ (പഞ്ചാബ്): ഫേസ്ബുക്ക് കമന്റ്സില്‍ മനം നൊന്ത് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ജലന്തറിലെ എം.സി.എം പോളീടെക്നിക്ക് വിദ്യാര്‍ത്ഥിനി രക്ഷാ ശര്‍മ്മയാണ്‌ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചത്.

മുറിയില്‍ നിന്നും കണ്ടെടുത്ത ആത്മഹത്യാകുറിപ്പിലാണ്‌ രക്ഷാ ഇതേ കോളേജിലെ രണ്ട് വിദ്യാര്‍ത്ഥികളെ കുറ്റപ്പെടുത്തിയിരിക്കുന്നത്. ഇവര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചില കമന്റുകള്‍ തന്നെ മാനസീകമായി തകര്‍ത്തുവെന്നാണ്‌ രക്ഷ  ശര്‍മ്മ വ്യക്തമാക്കിയിരിക്കുന്നത്.

ആത്മഹത്യാകുറിപ്പ്‌ ലഭിച്ചതിനെത്തുടര്‍ന്ന്‌ പോലീസ് വിദ്യാര്‍ത്ഥികളായ ദീപക് സൈനി, ലുവ് പ്രീത് സിംഗ് എന്നിവരെ അറസ്റ്റ് ചെയ്തു. എന്നാല്‍ തങ്ങള്‍ നിരപരാധികളാണെന്ന്‌ വിദ്യാര്‍ത്ഥികള്‍ പോലീസിനെ അറിയിച്ചു.

ജമ്മു സ്വദേശിയായ രക്ഷയുടെ മാതാപിതാക്കള്‍ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന്‌ രക്ഷയുടെ സുരക്ഷാ ചുമതല നിര്‍വഹിച്ചിരുന്നത് പ്രദേശത്തെ അനാഥാലയമായ എന്‍.ജി.ഒ എസ്.ഒ.എസ് വില്ലേജ് ആയിരുന്നു. വിദ്യാര്‍ത്ഥികള്‍ കുറ്റം നിഷേധിച്ചതോടെ രക്ഷയുടെ ഫേസ്ബുക്ക് അക്കൗണ്ട് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന്‌ പോലീസ് അറിയിച്ചു.

English Summery
Jalandhar, Punjab: Raksha Sharma, a student of computer engineering at the MCM Polytechnic College in Jalandhar, was found hanging from the ceiling fan in her hostel room on Tuesday morning. In that room was a suicide note. The 20-year-old blames two former students of the same college-both male- for harassing her and posting comments on Facebook that distressed her.
9:45 pm | 0 comments

ഷര്‍ട്ടിന്റെ ബട്ടനിടാത്തതിന് മര്‍ദ്ദനം; എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ആശുപത്രിയില്‍

Written By kvarthakochi on Wednesday, August 08, 2012 | 8:45 am

കോട്ടയം: ഷര്‍ട്ടിന്റെ ബട്ടനിടാത്തതിന്റെ പേരില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂരമര്‍ദ്ദനത്തിനിരയായ എഞ്ചിനീയറിംഗ് വിദ്യാത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അരുണ്‍ഷാജിക്കാണ്‌ മര്‍ദ്ദനമേറ്റത്. കോട്ടയം ഏറ്റുമാനൂര്‍ മംഗളം എഞ്ചിനീയറിംഗ് കോളേജിലാണ്‌ സംഭവം നടന്നത്.

ഷര്‍ട്ടിന്റെ ബട്ടണിട്ടില്ലെന്ന ആരോപണമുന്നയിച്ചായിരുന്നു റാഗിങ്ങെന്ന് സഹപാഠികള്‍ പറയുന്നു. മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്യുകയായിരുന്നുവെന്ന് അരുണിന്റെ മാതാപിതാക്കളും പറഞ്ഞു. എന്നാല്‍ കോളേജില്‍ റാഗിംഗ് നടന്നിട്ടില്ലെന്ന നിലപാടിലാണ്‌ അധികൃതര്‍.

English Summery
Ragging: Engineering student in hospital
8:45 am | 0 comments

അജ്മലിന്റെ റാഗിങ്മരണം: ബന്ധുക്കള്‍ സി.ബി.ഐ. അന്വേഷണത്തിന് ഹൈക്കോടതിയില്‍

Written By Kvarthakgd on Tuesday, August 07, 2012 | 2:00 pm

Raging, Death-case, Bangalore, Engineering Student, CBI, Enquiry, Kannur Native, Kerala
Ajmal
കണ്ണൂര്‍: ബാംഗ്ലൂര്‍ ചിക്ക് ബല്ലാപൂര്‍ ശഷിബ് കോളേജിലെ ഒന്നാം വര്‍ഷ എയ്‌റോനോട്ടിക്കല്‍ എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥിയും ചക്കരക്കല്ല് കാപ്പാട് മബ്‌റൂഖില്‍ ഹാരിസ്- സൗദത്ത് ദമ്പതികളുടെ മകനുമായ അജ്മല്‍(17)റാഗിങ് വിധേയനായി ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു.

അജ്മല്‍ വധക്കേസില്‍ പോലീസിന്റെ തുടരന്വേഷണം വഴിമുട്ടിയ സാഹചര്യത്തിലാണ് സിബിഐയെക്കൊണ്ട് സംഭവം അന്വേഷിപ്പിക്കാന്‍ ബന്ധുക്കള്‍ കോടതിയെ സമീപിക്കുന്നത്. ഇതുസംന്ധിച്ച് ബന്ധുക്കള്‍ നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തിയിട്ടുണ്ട്.

ഇക്കഴിഞ്ഞ മാര്‍ച്ച് 22നാണ് കോളേജ് ഹോസ്റ്റലില്‍ വെച്ച് അജ്മലിന് ദേഹമാസകലം പൊള്ളലേറ്റത്. കുളിമുറിയില്‍ അംഗശുദ്ധി വരുത്തുന്നതിനിടെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ടിന്നര്‍ ഉപയോഗിച്ച് കുളിമുറിയിലേക്ക് തീയിടുകയും അജ്മലിന് പൊള്ളലേല്‍ക്കുകയുമായിരുന്നു. 60 ശതമാനം പൊള്ളലേറ്റ അജ്മലിനെ ബംഗളൂരുവിലെ വിക്‌ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മാര്‍ച്ച് 29ന് അര്‍ദ്ധരാത്രിയോടെ വിദ്യാര്‍ത്ഥി മരണപ്പെടുകയായിരുന്നു.

അജ്മലിന്റെ മരണമൊഴി രേഖപ്പെടുത്തിയ ബംഗളൂരു ചിറ്റജാല പോലീസ് കണ്ണൂര്‍ തോട്ടടയിലെ സച്ചിന്‍, കാഞ്ഞങ്ങാട് പുല്ലൂര്‍ തടത്തില്‍ സ്വദേശി അനുരാജ്, എറണാകുളം സ്വദേശി സൈമണ്‍ എന്നിവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുകയായിരുന്നു. പോലീസ് അന്വേഷണത്തെതുടര്‍ന്ന് ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളില്‍ അനുരാജും സൈമണും കര്‍ണ്ണാടക കോടതിയില്‍ കീഴടങ്ങി.

അതേസമയം സച്ചിനെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സച്ചിനെ പിടികൂടുന്നതിനായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. അജ്മല്‍ കൊല്ലപ്പെട്ടിട്ട് നാലുമാസം കഴിഞ്ഞിട്ടും മുഖ്യപ്രതിയായ സച്ചിനെ പിടികൂടാന്‍ പോലീസിന് കഴിയാത്ത സാഹചര്യത്തിലാണ് സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിരിക്കുന്നത്. ചിറ്റജാലെ സി ഐ തിപ്പെ സ്വാമിയുടെ നേതൃത്വത്തിലാണ് നിലവില്‍ അന്വേഷണം നടത്തിവരുന്നത്.

അജ്മലിന്റെ പിതാവ് ജില്ലാ പോലീസ് ചീഫ്, മുഖ്യമന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ഇതിനിടെ കേസന്വേഷണം സംബന്ധിച്ച് ആരോപണ- പ്രത്യാരോപണങ്ങളുമായി കര്‍ണ്ണാടക-കേരള പോലീസ് രംഗത്ത് വന്നിരുന്നു. സച്ചിന്‍ കര്‍ണ്ണാടകയില്‍ തന്നെ ഒളിവില്‍ കഴിയുന്നതായി സൈബര്‍ സെല്ലിന്റെ സഹായത്തോടെ കണ്ണൂര്‍ ജില്ലാ പോലീസ് ചീഫ് രാഹുല്‍ ആര്‍ നായര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ വിവരം കര്‍ണ്ണാടക പോലീസിനെ അറിയിക്കുകയും ചെയ്തു.

എന്നാല്‍ തുടര്‍ നടപടികളൊന്നുമുണ്ടായില്ല. മലയാളികളായ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ നിരന്തരം പീഡിപ്പിച്ചിരുന്നതായി അജ്മലിന്റെ മരണമൊഴിയില്‍ നിന്നും മൊബൈല്‍ ഫോണിലെ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണെന്ന് ബന്ധുക്കള്‍ പറയുന്നു. അതിനിടെ അന്വേഷണം വഴിതിരിച്ചുവിടാന്‍ ഉന്നതതലങ്ങളില്‍ നിന്ന് ഇടപെടലുണ്ടായതായി ആരോപണമുണ്ട്. അജ്മലിന്റെ മരണം ആത്മഹത്യയാണെന്ന കുപ്രചാരണം ഇതിന് തെളിവായി ബന്ധുക്കള്‍ ചൂണ്ടിക്കാണിക്കുന്നു. മകന്റെ ദുരന്ത വിവരമറിഞ്ഞ് അബൂദാബിയില്‍ നിന്നും നാട്ടിലെത്തിയ പിതാവ് ഹാരിസ് ഒരു മാസം മുമ്പാണ് തിരിച്ചുപോയത്. ഇതിനിടെ അജ്മലിന്റെ ബന്ധുക്കളെ വിളിച്ചുവരുത്തിയ ജില്ലാ പോലീസ് മേധാവി കേസന്വേഷണ പുരോഗതിയെക്കുറിച്ച് ആരാഞ്ഞിരുന്നു. കര്‍ണ്ണാടക പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നായിരുന്നു ബന്ധുക്കള്‍ അറിയിച്ചത്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് ബന്ധുക്കള്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.

Keywords: Ajmal, Raging, Death-case, Bangalore, Engineering Student, CBI, Enquiry, Kannur Native, Kerala  
2:00 pm | 0 comments

മലക­യ­റ്റ­ത്തി­ന് പോ­യ യു­വഎ­ഞ്ചി­നീ­യ­റു­ടെ മൃ­ത­ദേ­ഹം കാ­ട്ടില്‍ ക­ണ്ടെ­ത്തി

Written By kvarthapressclub on Tuesday, July 17, 2012 | 9:51 am

Satwik, Bangalore
ബാം­ഗ്ലൂര്‍: മ­ല­ക­യ­റ്റ­ത്തി­ന് പോ­യ യു­വ എ­ഞ്ചി­നീ­യ­റു­ടെ മൃ­ത­ദേ­ഹം ബ­ണ്ണേര്‍­ഗ­ട്ട ബ­യോ­ള­ജി­ക്കല്‍ പാര്‍­ക്ക് ഉള്‍­ക്കൊ­ള്ളു­ന്ന കൊടുംകാ­ട്ടില്‍ ക­ണ്ടെത്തി.

കാ­ട്ടാ­ന­യു­ടെ ആ­ക്ര­മ­ണ­ത്തി­ലാ­ണ് യു­വാ­വ് മ­രി­ച്ച­തെ­ന്ന് സം­ശ­യി­ക്കുന്നു. സ­ത്വ­ി­ക്ക് ശാ­സ്ത്രി എ­ന്ന യു­വാ­വാ­ണ് മ­രി­ച്ചത്. തി­ങ്ക­ളാഴ്­ച ഉ­ച്ച­യോ­ടെ­യാ­ണ് മൃ­ത­ദേ­ഹം ക­ണ്ടെ­ത്തി­യത്. ഞാ­യ­റാ­ഴ്­ച­യാ­ണ് സ­ത്വിക്കും കൂ­ട്ടു­കാരും ചേര്‍­ന്ന് മ­ല­ക­യ­റ്റ­ത്തി­ന് പു­റ­പ്പെ­ട്ട­ത്.

റാ­ഗി­ഹ­ള്ളി­യി­ലെ കി­ഴു­ക്കാം­തൂക്കാ­യ മ­ല­യ­ടി­വാ­ര­ത്തില്‍ യു­വ സംഘ­ത്തെ ത­ദ്ദേ­ശീയ­രില്‍ ചി­ലര്‍ ക­ണ്ടി­രുന്നു. രാത്രി ഏ­റെ വൈ­കി­യ­പ്പോ­ഴാ­ണ് സ­ത്വി­ക്ക് ശാ­സ്ത്രി കൂ­ട്ടം തെ­റ്റി കൊ­ടും­കാ­ട്ടില്‍­പ്പെ­ട്ടത്. കൂ­ട്ടു­കാര്‍ വി­വ­ര­മ­റി­യി­ച്ച­തി­നെ തു­ടര്‍­ന്ന് വ­ന­മേ­ഖ­ല­യി­ലെ താ­മ­സ­ക്കാരും നാ­ട്ടു­കാരും ചേര്‍­ന്ന് രാത്രി മു­തല്‍ തി­ര­ച്ചില്‍ ന­ട­ത്തി­യി­രു­ന്നെ­ങ്കിലും സ­ത്വി­ക്കി­നെ ക­ണ്ടെ­ത്താ­നാ­യില്ല. തി­ങ്ക­ളാഴ്­ച ഉ­ച്ച­യോ­ടെ­യാ­ണ് മൃ­ത­ദേ­ഹം ക­ണ്ടെ­ത്തി­യത്.

Keywords: Bangalore, Obituary, National, Engineering Student 

9:51 am | 0 comments

സഹപാഠിയുടെ അശ്ലീല ഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍; എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി അറസ്റ്റില്‍

Written By kvarthakochi on Sunday, July 08, 2012 | 4:00 pm

ഹൈദരാബാദ്: സഹപാഠിയുടെ അശ്ലീല ഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്ത എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി അറസ്റ്റിലായി. സിബിഐ സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിലാണ്‌ സുരേന്ദര്‍ (22)നെ പോലീസ് അറസ്റ്റ് ചെയ്തത്.

ഡല്‍ഹിയിലെ ഐ.ഐ.റ്റിയിലെ വിദ്യാര്‍ത്ഥികളാണ്‌ സുരേന്ദരും പരാതിക്കാരിയായ പെണ്‍കുട്ടിയും. പരീക്ഷയ്ക്കായി തയ്യാറെടുത്തിരുന്ന പെണ്‍കുട്ടി പഠന സഹായത്തിനായി സുന്ദറിനെ സമീപിക്കാറുണ്ടായിരുന്നു. താമസിയാതെ ഇരുവരും സുഹൃത്തുക്കളായിത്തീരുകയും സുന്ദ്ര്‍ പെണ്‍കുട്ടിയുടെ ഫോട്ടോ എടുക്കുകയും ചെയ്തു. പിന്നീട് വിവാഹം ചെയ്യണമെന്ന സുന്ദറിന്റെ അഭ്യര്‍ത്ഥന പെണ്‍കുട്ടി നിരസിച്ചു. സുന്ദര്‍ പെണ്‍കുട്ടിയോട് ആര്യ സമാജത്തില്‍ വരാന്‍ പറയുകയും ആര്യസമാജത്തിലെത്തിയ പെണ്‍കുട്ടിയെ ഇയാള്‍ ബലമായി വിവാഹം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. പെണ്‍കുട്ടി ബഹളമുണ്ടക്കിയതിനെത്തുടര്‍ന്ന്‌ ആര്യസമാജത്തിലെ അംഗങ്ങള്‍ പോലീസില്‍ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് സുന്ദറിനെ അറസ്റ്റ് ചെയ്തു. 

പിന്നീട് ജാമ്യത്തിലിറങ്ങിയ സുന്ദര്‍ പെണ്‍കുട്ടിയെ സ്ഥിരമായി മൊബൈലില്‍ വിളിച്ച് ശല്യപ്പെടുത്തുകയും സ്വകാര്യമായെടുത്ത ഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുകയുമായിരുന്നു. സുന്ദര്‍ തന്നെയും കുടുംബാംഗങ്ങളേയും ഭീഷണിപ്പെടുത്തുകയാണെന്ന പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന്‌ പോലീസ് സുന്ദറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

English Summery
Hyderabad: The Central Bureau of Investigation (CBI) on Saturday arrested a 22-year-old B Tech student from IIT-Delhi, after he posted obscene pictures and videos of an IIT-Kanpur girl on internet. The accused was miffed with the victim as she had earlier spurned his advances.
4:00 pm | 0 comments

ബാംഗ്ലൂരില്‍ റാഗിംഗിന്‌ വിധേയനായി പൊള്ളലേറ്റ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

Written By kvarthakochi on Friday, March 30, 2012 | 9:21 am

കണ്ണൂര്‍: ബാംഗ്ലൂരില്‍ റാഗിംഗിന്‌ വിധേയനായി പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന മലയാളി വിദ്യാര്‍ത്ഥി മരിച്ചു.

 എയറോനോട്ടിക്കല്‍ എഞ്ചിനീയറിംഗ്‌ വിദ്യാര്‍ത്ഥിയും കണ്ണൂര്‍ സ്വദേശിയുമായ അജ്മലാണ്‌ മരിച്ചത്. സംഭവത്തെതുടര്‍ന്ന്‌ മൂന്ന്‌ മലയാളി വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. 

ബാംഗ്ലൂര്‍ ചിക്‌ബെല്ലാപൂര്‍ ശിശാബ് എഞ്ചിനീയറിംഗ് കോളേജില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു അജ്മല്‍. ഹോസ്റ്റല്‍ കുളിമുറിയില്‍ കുളിക്കുന്നതിനിടെ വാതിലിനടിയിലൂടെ തീ പടര്‍ന്നു പിടിക്കുകയായിരുന്നു.

ഇതേത്തുടര്‍ന്ന് അറുപത് ശതമാനം പൊള്ളലേറ്റ് കഴിഞ്ഞ ഒരാഴ്ചയായി ബാംഗ്ലൂര്‍ വിക്ടോറിയ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു..ഇന്ന് രാത്രി 11 മണിയോടെ മുതദേഹം നാട്ടിലെത്തിക്കും

English Summery
Kannur native, an aeronautical student died of raging. 
9:21 am | 0 comments

എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം സ്യൂട്ട്കേസില്‍: സഹപാഠി അറസ്റ്റില്‍

Written By kvarthakochi on Friday, December 23, 2011 | 11:34 pm

ബാംഗ്ലൂര്‍: ജാര്‍ഖണ്ഡ് സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം വെട്ടിനുറുക്കിയ നിലയില്‍ സ്യൂട്ട്കേസിനുള്ളില്‍ കണ്ടെത്തി. സംഭവത്തോടനുബന്ധിച്ച് സഹപാഠിയെ പോലീസ് അറസ്റ്റ് ചെയ്തു. എം. വിശ്വേശ്വരയ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എഞ്ചിനീയറിംഗ് കോളേജിലെ 7ം സെമസ്റ്റര്‍ വിദ്യാര്‍ത്ഥി പിയൂഷ് സിന്‍ഹയാണ്‌ കൊല്ലപ്പെട്ടത്. പരീക്ഷയ്ക്കെത്താതിരുന്ന പിയൂഷിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും മറുപടിയൊന്നും ലഭിക്കാത്തതിനെത്തുടര്‍ന്ന്‍ ഹോസ്റ്റല്‍ റൂമിലെത്തിയ സുഹൃത്തുക്കള്‍ മുറിയില്‍ രക്തം തളംകെട്ടിക്കിടക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന്‍ നടത്തിയ അന്വേഷണത്തിലാണ്‌ മൃതദേഹം സ്യൂട്ട്കേസില്‍ കണ്ടെത്തിയത്.
11:34 pm | 0 comments

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Poem

Read More Poems
Get our toolbar!

News Videos

Stories

Read More Stories

Entertainment

Google+ Followers

കൂടുതല്‍ വായിച്ചത് | Most Read Stories

Sports

Kerala Flash